Slider

കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ

0


അവളോടിന്നും പിണങ്ങേണ്ടി വന്നു..
അല്ലെങ്കിലും ഈയിടെയായി രണ്ടുപേരുംഇങ്ങനാണ്..
ചെറിയകാര്യത്തിനു 
വഴക്കടിക്കും..
കുറച്ചു നേരമൊക്കെ
അവളുപിടിച്ചു നിൽക്കുമെങ്കിലും ഞാൻ ജയിച്ചോട്ടെന്നു കരുതിയോ എന്തൊ മിണ്ടാതെ ചെന്നു കിടക്കും..
ഇന്നുവഴക്കിനിടെ മോനുണർന്നു കരഞ്ഞു തുടങ്ങി..
അതൊടെയവളുടെ ശ്രദ്ധ അവനിലേക്കായി.
ഞാൻ ഹാളിലേക്കു നടന്നു..
ടീവി ഓൺചെയ്തു ചാനലുകൾ മാറ്റുന്നതിനിടെയാണ് ആ പരസ്യമെന്റെ കണ്ണിലുടക്കിയത്..
ഭർത്താവിന് കരൾ പകുത്തു നൽകാൻവേണ്ടി സ്വന്തം ശരീരഭാരം കുറച്ചു മനസ്സുകൊണ്ടും ശരീരം കൊണ്ടും പൂർണ്ണമായും തയാറെടുക്കുന്നൊരു സ്ത്രീയെപ്പറ്റിയായിരുന്നു അതു..
ഒരുപാടു നാളുകൾക്കു ശേഷമാണു മനസിനെ ഇത്രയും സ്പർശിച്ചൊരു പരസ്യചിത്രം കാണുന്നതു..
പരസ്പരസ്നേഹത്തിന്റെ അതിന്റെ ആഴത്തിന്റെ ത്യാഗത്തിന്റെയൊക്കെ ചെറിയൊരോർമപ്പെടുത്തൽ..
എന്തോ അതുകണ്ടപ്പൊ മനസ്സിലെവിടെയൊ ഒരു കുഞ്ഞു സങ്കടം..
എന്തിനായിരുന്നു അവളോടു വഴക്കിട്ടത്..
അതുപോലും ഓർത്തെടുക്കാൻ കഴിയുന്നില്ല..
ടീവി ഓഫ്‌ ചെയ്തു കിടപ്പുമുറിയിലേക്കു നടന്നു..
മോനുറങ്ങീട്ടില്ലാന്നു
തോന്നുന്നു..
ഈണത്തിൽ താരാട്ടു മൂളുന്നത് കേൾക്കുന്നുണ്ട്‌..
ശബ്ദമുണ്ടാക്കാതെ അവളുടെ അടുത്തേക്കു ചെന്നിരുന്നു..
ഇതൊക്കെ നമ്മുടെ ജീവിതത്തിലേക്കു ഒരുകുഞ്ഞു വന്നതിനു ശേഷമുളള
ശീലങ്ങളാണ്..
ആദ്യമൊക്കെ വാതിൽ വലിയശബ്ദത്തോടെ വലിച്ചടച്ചു ചവുട്ടിക്കുലുക്കി നടക്കാറുണ്ടായിരുന്ന ശീലമിപ്പോൾ നിശബ്ദമായ ചലനങ്ങളിലേക്കു വഴിമാറിയിരിക്കുന്നു..
ചുറ്റിനും മുലപ്പാലിന്റെ ഗന്ധമുള്ളതു പോലേ തൊന്നി..
ഉമ്മയുടെ വാത്സല്യത്തിന്റെ
ഗന്ധം.
മോനുറങ്ങിയെന്നുറപ്പ് വരുത്തി അവളെഴുന്നേറ്റു എന്നെനോക്കി പുഞ്ചിരിച്ചു..
ഞാനവളുടെ മുഖത്തേക്കു
നോക്കി..
പരിഭവക്കാർമേഘങ്ങൾ ആ മുഖത്തുനിന്ന് കൂടൊഴിഞ്ഞിരിക്കുന്നു.
ബെഡ്റൂം ലാമ്പിന്റെ അരണ്ടവെളിച്ചത്തിലവൾ പതിവിലുമധികം സുന്ദരിയായതു പോലേ..
അല്ലെങ്കിലും ചെറുതായൊന്നു പിണങ്ങി ഇണങ്ങുമ്പോൾ പെണ്ണിനു സൗന്ദര്യം കൂടുമെന്നാ..
ആണിനു സ്‌നേഹവും.
"വിഷമമിപ്പിച്ചോ ഞാൻ.."
ചുണ്ടുകൾ കാതോടടുപ്പിച്ചു പതിയെ ചോദിക്കേണ്ട താമസം അവളെന്റെ വാപൊത്തിപ്പിടിച്ചു.
പിന്നെയൊന്നും മിണ്ടാതെന്റെ നെഞ്ചിലേക്കു ചാഞ്ഞു..
ജനാലവിരികൾക്കിടയിലൂടെ നേർത്തൊരു കാറ്റു അകത്തേക്ക്‌ വരുന്നതും ഞങ്ങളെ തഴുകിയാശ്വസിപ്പിച്ചു ഇറങ്ങിപ്പോവുന്നതും അറിയുന്നുണ്ടായിരുന്നു ഞാൻ.
** **
കണ്ടില്ലേ..
ഇത്രേയുള്ളൂ കാര്യം..
ഇണക്കവും പിണക്കവുമെല്ലാം സ്വാഭാവികം.
അതില്ലെങ്കിൽ പിന്നെന്തു ജീവിതം.
പക്ഷേ ഒരു രാത്രിക്കപ്പുറം നീളമുണ്ടാവരുതൊരിക്കലും..
വാക്കുകൾകൊണ്ട് മുറിവേൽപ്പിക്കരുത്.
ഒന്നു താഴ്ന്നു കൊടുക്കാനുള്ള മനസ്സു..
അതുമതിയാവും ഏതു പിണക്കത്തേയും അലിയിച്ചെടുക്കാൻ.
ഇതൊക്കെ മനസിലാക്കാൻ ഒരു പരസ്യചിത്രം വേണ്ടിവന്നുവല്ലൊയെന്നു തോന്നുന്നവരുണ്ടാവും..
നമുക്കു ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്..
ജീവിതമെത്ര ചെറുതാണെന്നും അതിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളാണ് അതിന്റെ വലുപ്പം നിശ്ചയിക്കുന്നതെന്നുമുള്ള ഓർമപ്പെടുത്തൽ .
joy cee
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo