നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉത്സവം..


മോളുടെ അമ്മേ അമ്മേ വിളി കേട്ടാണ് അനു ഉറക്കം ഉണർന്നത്.
എന്നും അങ്ങനെ തന്നെയാണ് അവളാണ് ഇപ്പോൾ അലാറം അതിരാവിലെ ഉണരും പിന്നാ രേയും ഉറങ്ങാനും സമ്മതിക്കില്ല. ഉണർന്ന് കഴിഞ്ഞാൽ പിന്നെ പാട്ടായി , കവിളിലും, കണ്ണിലും കുത്തിയും അടിച്ചും ഉമ്മ വച്ചും ഒക്കെ എഴുന്നേൽക്കുന്നവരെ ബഹളമാണ് .
അമ്മേ എഴുന്നേൽക്കൂ അമ്പലത്തിൽ പോകണ്ടേ . കുഞ്ഞു ചോദിച്ചു.
അഥിതി എന്നാണ് മോളുടെ പേര് കുഞ്ഞൂ എന്ന് വിളിക്കും. അവൾക്കും അതാണിഷ്ടം. ആ പേരിൽ ഒരു വാൽസല്യം ഉണ്ട്.
മോളു പറഞ്ഞപ്പോഴാണ് ഓർമ്മിച്ചത് അമ്പലത്തിൽ പോകണം, ഇന്ന് കുടുംബക്ഷേത്രത്തിൽ ഉത്സവം തുടങ്ങുകയാണ് .
അണ്ണാ
അജി അണ്ണാ എഴുന്നേൽക്കുന്നില്ലേ
അടുത്തു കിടന്ന ഭർത്താവിനെ അവൾ തട്ടി വിളിച്ചു അണ്ണാ എന്നു വിളിക്കുന്ന കേട്ട് പലരും അനൂ നോട് ചോദിച്ചിട്ടുണ്ട്
ഇതെന്താ ചേട്ടാ ന്ന് വിളിച്ചുടെ .
മറുപടി പറയാൻ നിൽക്കാറില്ല.
അണ്ണാ
ഉം ആയാളൊന്നു മൂളി
എഴുന്നേൽക്ക് അമ്പലത്തിൽ പോകണ്ടേ
ഉം വീണ്ടും ഒരു മൂളൽ
അച്ഛാ എഴുന്നേൽക്ക്
നമുക്ക് ഉത്സവത്തിന് പോകണ്ടേ
കുഞ്ഞു വിന്റെ ചോദ്യം.
മോളേ വാ നമുക്ക് കുളിക്കാൻ പോകാം അച്ഛൻ കിടക്കട്ടെ . അനു കുഞ്ഞു വിനേയും വിളിച്ച് കൊണ്ട് പോയി.
....................
എല്ലാ വർഷവും ഉത്സവത്തിന് കൊടികയറുന്നത് മുതൽ ഉൽസം തീരുന്നവരെ സജീവ സാന്നിധ്യം ആയിരുന്നു.
മോളും ഭാര്യയും ഒക്കെ വളരെ ഉത്സാഹത്തിലാണ് .
ഒരാഴ്ച്ചയായി ജോലിയും ഇല്ല.
മോൾക്ക്‌ ബലൂണും കളിപ്പാട്ടങ്ങളും വാങ്ങും എന്നു കരുതിയിരിക്കും.
കയ്യിൽ കാശില്ലല്ലോ ദൈവമേ,
നിങ്ങൾ എഴുന്നേറ്റില്ലെ
ഭാര്യയുടെ ചോദ്യം
എന്തു പറ്റി അജി അണ്ണാ
ഒന്നൂല്ല ഈ ആഴ്ചയും ജോലി ഇല്ല എല്ലാം മുടങ്ങി
അതാണോ സാരമില്ല ഉള്ളത് കൊണ്ട് നിന്നു പറ്റാം.
ഭാര്യയുടെ ആശ്വാസവാക്കുകൾ അയാൾക്ക് അൽപം സമാധാനം പകർന്നു.
നമുക്ക് അമ്പലത്തിൽ വൈകിട്ട് പോകാം ഞാൻ ഒന്നു പുറത്തു പോയിട്ട് വരട്ടെ എവിടുന്നെങ്കിലും കുറച്ച് കാശ് കിട്ടുമോന്ന് നോക്കട്ടെ
അയാൾ വേഗം തന്നെ ഫ്രഷ് ആയി പുറത്തേക്ക് പോയി.
........
കുഞ്ഞു അമ്പലത്തിൽ വൈകിട്ട് പോകാം ട്യൂഷന് പോണം വേഗം ഒരുക്ക് മോളെ ഒരുക്കാൻ ദ്യതി ആയി .വേഗം തന്നെ കുഞ്ഞുവിനെ ഒരുക്കി ട്യൂഷൻ വീട്ടിൽ കൊണ്ടാക്കി ധൃതിയിൽ വീട്ടിൽ വന്നു.
ഹലോ
എവിടെയാ ഇവിടാരും ഇല്ല,
ഇല്ല പുറത്ത് പോയി
വേഗം വന്നാൽ
ഉം
ശൊ ഒന്നു പോ വേഗം വന്നാൽ ഉം
ആരെങ്കിലും അറിഞ്ഞാലുണ്ടല്ലോ: ..
...............
ഹലോ
ഡാ ഞാൻ അജിയാ എനിക്ക് കുറച്ച് കാശ് തരാൻ കാണുമോ
ഒരു 500 രൂപ മതി
ഒരാഴ്ച കഴിഞ്ഞ് തിരിച്ച് തരാം
ഭാര്യയേയും മോളേയും വൈകിട്ട് അമ്പലത്തിൽ കൊണ്ട് പോകണം
ഉത്സവമാണ്
ഡാ അങ്ങനെ പറയരുത് ഉള്ളതെങ്കിലും താ
നിരാശയോടെ അയാൾ ഫോൺ കട്ട് ചെയ്തു
ഒരു വീടു പോലും ആയിട്ടില്ല
വാടകക്കിങ്ങനെ എത്ര നാൾ താമസിക്കും
സ്വന്തമായി ഒന്നുമില്ല
ഡിഗ്രിയും സർറ്റിഫിക്കറ്റുകളും നോക്കുകുത്തി
നല്ലൊരു ജോലി, ഒരു വീട്, ഒരു വാഹനം സ്വന്തമായി, മോളുടെ പഠനം
വാഹനം സഡൻ ബ്രേക്ക് ചെയ്യുന്നതാണോ ആരൊക്കെയോ ഓടി വരുന്നുണ്ടോ
ചിന്തകൾ മുഴുമിപ്പിക്കാൻ കഴിയുന്നില്ല
മെല്ലെ അയാളുടെ കണ്ണുകൾ അടയുകയായിരുന്നു.
...........
ടീച്ചറേ ഞാൻ വൈകിട്ട് ഉത്സവത്തിനു പോകും
അച്ഛനോട് പറഞ്ഞ് ടീച്ചർക്ക് ഞാൻ ഒരു ബലൂൺ വാങ്ങി തരാട്ടോ........

By: SK

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot