Slider

മുഖപുസ്തകം

0

പ്രിയമുള്ളവരേ.... ഈ ഗ്രൂപ്പിൽ ആദ്യമായി എന്റെ ഒരു കവിത പോസ്റ്റ് ചെയ്യുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...

മുഖപുസ്തക താളിൽ വീണിതല്ലോ
അലസരായീടുന്നു മർത്യരെല്ലാം
ചുറ്റും നടക്കുന്ന കാര്യങ്ങളെ
കാണുവാൻ കേൾക്കുവാൻ നേരമില്ല
പ്രായവെത്യാസങ്ങളൊന്നുമില്ല
കാലമോ നേരമോ നോക്കുകില്ല
അവസാന ശ്വാസം വലിച്ചിടുന്ന
അമ്മതൻ വീഡിയോ മകനിടുന്നു
ലൈക്കുകൾ കിട്ടീട്ടു വിജ്റംഭിക്കേ
ഇഷ്ടം നടക്കാതെ അമ്മ തീരും
തൽക്ഷണം ഇട്ടിടും മരണ വാര്‍ത്ത
അനുശോചനപ്പാർട്ടി തൊട്ടുടനേ..
അന്യന്റെ ഭാര്യതൻ ചാരുതയെ
ചാറ്റി വാഴ്ത്തുംചില മണകൊണാഞ്ജർ
ആ നേരം കെട്ട്യോളു മറ്റുള്ളൊർടെ
ചാറ്റ് ഷോയിൽ താരമായ് നേരംപോക്കും
സെൽഫികൾ അങ്ങേറ്റം വൾഗറാക്കി 
പോസ്റ്റീട്ട് നാരിമാർ കുഴിയിൽ ചാടും
ലാപ്ടോപ്പിൽ ചാറ്റി പുളകം കൊള്ളും
ഭർത്താവ് ബ്യുസിയാണ് പുലരുവോളം
മക്കൾക്കും ഹാന്‍ഡ് സെറ്റും റ്റാബുമുൺട്
അന്യോന്യം നോക്കുവാൻ നേരമില്ല
കൊന്നതും തിന്നതും കക്കിയതും
എല്ലാമേ സ്റ്റാറ്റസായ് തീർന്നിടുന്നൂ
ഒന്നൊന്നായി അങ്ങനെ ഓരോ കോണിൽ
കുമ്പിട്ട തലകളേ കാണാനുള്ളൂ..
നോക്കി മടുത്തു നിവർന്നു നോക്കെ
ചുറ്റിലും ശൂന്യത മാത്രമുണ്ടാം..
ഷീജ ഉണ്ണികൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo