Slider

ഒരു മുത്തശ്ശിക്കവിത

0

ആറും, അറുപതും ഒരുപോലെ ആണെന്ന,
പഴഞ്ചൊല്ലിൽ പതിരില്ല. എത്ര സത്യം!.
ആഘോഷമാക്കുന്നു ഞാനെൻറെ ജീവിതം,
അരുമയാം കൊച്ചു മക്കളുമൊത്ത്.
ജീവിത യാത്രയിൽ ഓടി തളർന്ന,
ആ നാളുകൾ അമ്പേ! മറന്നു പോയ്‌.
ഇന്നെൻറെ മനസ്സിൽ കുട്ടിക്കുറുമ്പൻറെ,
കുസൃതിയും, കൊഞ്ചലും മാത്രമായ്.
കള്ളനും പോലീസും, സാറ്റും കളിക്കുവാൻ,
കുസൃതിക്കുരുന്നുകൾ ഒപ്പം കൂട്ടി.
കാൽപന്തും, ക്രിക്കറ്റും, കളിച്ച് നടക്കുമ്പോൾ,
കാഴ്ചക്കാരിയായ് കൂടെ കൂട്ടി.
.
കേട്ടു മറന്ന കഥകൾ, കവിതകൾ,
ഓർത്തെടുത്തു ഞാൻ അവർക്കായ് വീണ്ടും.
കുട്ടികുരങ്ങൻറെ, കള്ളകുറുക്കൻറെ,
സിംഹരാജാവിൻറെ കഥ പറഞ്ഞു.
ആമയും, മുയലും മത്സരിച്ചോടിയ,
പന്തയ കഥയിലെ മുയലായവർ.
ഓടാൻ കഴിയാത്ത അച്ഛമ്മയിപ്പോൾ,
ആമയായാൽ മതി അവർ വിധിച്ചു.
ആഘോഷമാക്കുന്നു ഞാനെൻറെ ജീവിതം,
അരുമയാം കൊച്ചു മക്കളുമൊത്ത്.
രാധാ ജയചന്ദ്രൻ,വൈക്കം
29.11.2016.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo