Slider

ചിരിച്ചുകൊണ്ടേയിരുന്നു

0

കാവ്യദിലീപ് വിവാഹവാർത്ത കേട്ടുകൊണ്ട് ഉറക്കമുണർന്ന അവധി ദിവസമായ ഇന്നലത്തെ പകൽ....
തുടർന്ന് മെസ്സിൽ പൊറോട്ടയോടും,ഫോണിൽ വൈഷുവിനോടുമുള്ള മൽപ്പിടുത്തം അവസാനിച്ചപ്പോൾ മണി പതിനൊന്നര.......
തലേന്ന് രാത്രി ഒരുമണിക്ക് ഉറക്കംസ്നേഹംനടിച്ചടുത്തുകൂടിയപ്പോൾ പാതികണ്ടു നിർത്തിയ "ഊഴം" രാജേഷ് കെആർ സിനികോംപ്ലക്സിൽ (മ്മടെ ഫോൺ തന്നെ) ബാക്കികാണുന്നു......
കണ്ടുതീർന്നപ്പോൾ ദൃശ്യവും,മൈബോസ്സും മൊക്കെ സമ്മാനിച്ച ജിത്തുജോസഫിന്റെ ക്രാഫ്റ്റിങ് തന്നെയാണോ ഊഴത്തിലും എന്ന സംശയം ബാക്കിവെച്ച് ഉച്ചഊണിനായി മെസ്സ്ഹാളിലേക്ക്.....
ഉച്ചഊണിനു ശേഷമുള്ള പതിവ് ഉച്ചഉറക്കം വേണ്ടെന്നുവെച്ച് നേരെ ഫേസ്ബുക്കിലേക്ക്
(രാവിലെ പത്തുമണിവരെ കിടന്നുറങ്ങിയവന് പിന്നെന്ത് ഉച്ചയുറക്കം)....
ഒരു പ്രമുഖഗ്രൂപ്പിലെ മത്സരത്തിലേക്ക് പോസ്റ്റ് ചെയ്യാനുള്ളകഥയുടെ അവസാനമിനുക്കു പണിനടത്തിയപ്പോഴേക്കും,ക്രിക്കറ്റ്ബാറ്റും കയ്യിലേന്തി റൂമിനു മുന്നിൽ ജിജോയും മറ്റുചിലരും....
"നീ ഉറങ്ങിയില്ലേ ?,എന്നാൽ വാടെ കളിക്കാം,പിന്നെ വരുന്നതൊക്കെ കൊള്ളാം
ബാറ്റിങ്ങും,ബോളിങ്ങും ഒന്നും ചോദിക്കരുത് ഫീൽഡിങ് മാത്രേ ഉണ്ടാവു " ജിജോ കാര്യങ്ങൾ വിശദമാക്കി....
മേലനങ്ങാൻമടിയായതുകൊണ്ട് തന്നെ ക്രിക്കറ്റ്കളി സംഘത്തിൽ നിന്നും തന്ത്രപൂർവ്വം സ്കുട്ടായി നേരെ വീണ്ടും മെസ്സ്ഹാളിലേക്ക് ,ഒരേഒരുലക്ഷ്യം ഒരു ഡബിൾ സ്ട്രോങ്ങ് ചായകുടിക്കുക....
ഒമാൻസമയം അഞ്ചരമണിയോടെ ടെലിവിഷന് മുന്നിലേക്ക് ,കൊച്ചിയിലെ മഞ്ഞ
കടലിരമ്പം,ഇങ്ങു മസ്‌കറ്റിലെ പോർട്ടബിൾക്യാബിനിൽ ഇരുന്നു ഏഷ്യാനെറ്റ് മൂവീസിലൂടെ ആസ്വാദിച്ചുതുടങ്ങി മിനിറ്റുകൾക്കുള്ളിൽ ആദ്യഗോൾ വീണതോടെ ആവേശമിരട്ടിയായി,ആവേശപ്രകടനത്തിന്റെ കാഠിന്യത്തിൽ ഉറക്കംനഷ്ടപെട്ടതിന്റെ പ്രതിഫലനമെന്നോണം തൊട്ടടുത്ത ക്യാബിനിലെ ഒമാനിസേഫ്റ്റി ഓഫീസർ വന്നു വിളിച്ച അറബിയിലെഭരണിപ്പാട്ട് പക്ഷെആരും ശ്രദ്ധിച്ചതേയില്ല......
രണ്ടാംപകുതിയിൽ രണ്ടാംഗോളുമടിച്ചയുടനെയാണ് മുറിയുടെ മൂലക്കായി കൂടികിടക്കുന്ന ഒരാഴ്ച്ചയായി കഴുകാനുള്ള വസ്ത്രങ്ങളുടെകൂന കണ്ണിൽപ്പെടുന്നത്,എല്ലാം വാരിയെടുത്ത് ലോൺഡ്രിയിലേക്ക് തള്ളിതിരികെയെത്തുമ്പോഴേക്കും കേരളം വിജയമുറപ്പിച്ചിരുന്നു........
വെള്ളിയാഴ്ച്ചകളിലെ രാത്രിസ്പെഷ്യലായ കഞ്ഞിയും പയറും കുടിച്ചു, ഫോൺ ഇൻ പ്രോഗ്രാമും കഴിഞ്ഞു കിടക്കയിലേക്ക് ചായുമ്പോഴാണ് അലക്കാനിട്ട തുണികൾ ഓർമ്മയിലേക്ക് ഓടിയെത്തിയത്.....
അലക്കിയിട്ടിരുന്ന തുണികൾ മടക്കിവെക്കുന്നതിനിടയിലാണ് ഒരു ജീൻസിന്റെ പോക്കറ്റിൽ നിന്നും പമ്പയിൽകുളിച്ചുകയറുന്ന അയ്യപ്പന്മാരെ പോലെ ,മൊത്തം നനഞ്ഞു കുതിർന്നപേഴ്സ് താഴേക്ക് വീണത്,അതിനുള്ളിൽ നാൽപ്പത് ഒമാൻ റിയാലും,ലേബർകാർഡും,എറ്റിഎം കാർഡും വികൃതരൂപികളായി എന്നെ നോക്കി ചിരിച്ചുകൊണ്ടേയിരുന്നു......
കെ.ആർ.രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo