Showing posts with label ShaanVadachanchery. Show all posts
Showing posts with label ShaanVadachanchery. Show all posts

വെറുതെ അല്ല ഭാര്യ...

വെറുതെ അല്ല ഭാര്യ...
ഇക്കാ എഴുന്നേൽക്കുന്നുണ്ടോ. ഇന്നലെ കിടക്കുമ്പോൾ പറഞ്ഞതെല്ലാം മറന്നല്ലെ. ഇന്നലെ കിടക്കുമ്പോൾ എന്തെല്ലാം പഞ്ചാര വാക്ക് പറഞ്ഞാ കിടന്നത്. ഇന്നലെ മനുഷ്യനെ ഉറക്കീട്ടില്ല. എന്നിട്ട് ഇപ്പോ കിടക്കണത് കണ്ടില്ലേ. പോത്തു പോലെ. മര്യാദക്ക് എണീറ്റോ ഇല്ലെങ്കിൽ ഞാൻ ഇപ്പോ ചൂടുള്ള ചായ തലയിൽ ഒഴിക്കും.
എന്റെ പൊന്നു ഭാര്യേ ഒരു പത്തു മിനിറ്റ് കൂടി കിടക്കട്ടെ. ഇന്ന് ഒഴിവല്ലെ.
വേണ്ട എണീക്ക്. ഇന്നലെ എന്നോട് എന്താ പറഞ്ഞത്.
ആ എനിക്ക് ഓർമ്മയില്ല.
ഉണ്ടാവില്ല കാര്യം നടക്കാൻ നിങ്ങള് അങ്ങനെ പലതും പറയും എന്ന് എനിക്ക് അറിയാം. എന്നാൽ എനിക്ക് ഓർമ്മയുണ്ട്. മോൻ മര്യാദക്ക് എണീറ്റോ ഇല്ലെങ്കിൽ ഇത് വരെ പറഞ്ഞ പോലെ ആവില്ല ഞാൻ ശരിക്കും ഒഴിക്കും.
ന്റെ സുമി മോളെ നീ ഒന്ന് മിണ്ടാതെ പോകുന്നുണ്ടോ ഞാനൊന്ന് കുറച്ച് സമയം ഉറങ്ങട്ടെന്നു.
അങ്ങനെ ഇപ്പോ മോൻ സുഹിക്കണ്ട. എന്നെയും ഉറങ്ങാൻ സമ്മതിച്ചില്ലല്ലോ പാതിരാത്രി വരെ.
അത് പിന്നെ...
ഒരു പിന്നെയും ഇല്ലാ. എണീക്ക് മനിഷ്യ. ഇന്നത്തെ ദിവസ്സം വെല്ല ഓർമ്മയും ഉണ്ടോ.
പിന്നേ......സുനാമി വന്ന കൊല്ലവും ദിവസ്സവും ആരെങ്കിലും മറക്കോ. അതല്ലെ ഞമ്മള് ഇന്നലെ ആഘോഷിച്ചത്.
അയ്യടാ നല്ല തമാശ. മനുഷ്യൻ വെറും വയറ്റിൽ തമാശ പറയാൻ കിടക്കാ. ന്റെ പടച്ചോനെ ഏത് സമയത്താണാവോ ന്റെ ബാപ്പാക്ക് ഇതിനെ എന്റെ തലയിൽ വെച്ച് തരാൻ തോന്നിയത്. അന്ന് മുതൽ തുടങ്ങിയതാ എന്റെ കഷ്ട്ടകാലം.
നിന്റെ അല്ല എന്റെ കഷ്ട്ടകാലം എന്ന് പറ.
അതെ നിങ്ങള് എന്താണെങ്കിൽ ചെയ്യ്. ഞാൻ പൂവാ എനിക്ക് അടുക്കളയിൽ പണിയുണ്ട്. എന്തായാലും ഇന്ന് ലോകം അവസാനിക്കാനൊന്നും പോകുന്നില്ലല്ലോ. ഇനിയും വരും എന്റെ അടുത്തേക്ക് അപ്പോ കാണിച്ച് തരാട്ട ഞാൻ.
ഹേയ് അങ്ങനെ പറയരുത്.
ഇനി അങ്ങനെ പറയൂ. കൊരങ്ങാ.... ഇങ്ങള് ഇങ്ങളെ ഇഷ്ട്ടം പോലെ ഉറങ്ങിക്കോ ഞാൻ പൂവാ. ഇനി മുത്തേ ചക്കരേ ഇക്കാടെ വാവേ എന്നൊക്കെ വിളിച്ച് എന്റെ പിറകെ വാ.
അതെ നിങ്ങള് വേറേ ഒന്നും വിചാരിക്കണ്ടാട്ടൊ അവൾ സ്നേഹം കൂടുമ്പോ എന്നെ അങ്ങനെയൊക്കെ യാ വിളിക്കാ.ശെരിക്കും പറഞ്ഞാ അതൊക്കെ കേൾക്കാൻ വേണ്ടിയാ ഞാൻ അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്. അവൾ ഒരു പാവമാ ഇങ്ങനെ ഒക്കെ പറയുമെങ്കിലും കുറച്ച് കഴിഞ്ഞാ എന്റെ അടുത്ത് വന്ന് കുറേ സോറി ഒക്കെ പറയും.
ആ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഇന്നാണ് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികം. ഇന്ന് ഒരു അവധി ദിവസ്സം കൂടി ആയത് കൊണ്ട് അവളുമായി പുറത്തൊക്കെ ഒന്നു പോകാം എന്ന് പറഞ്ഞിരുന്നു അതിന്റെ ഒരു തിക്കും തിരക്കുമാണ് ഇവിടെ കണ്ടത്. അവൾക്ക് പേടിയാണ് മൂന്ന് വർഷമായിട്ടും ഇതു വരെ ഒരു കുഞ്ഞിക്കാല് പോലും കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞ്. ഇനി ഒരു കുഞ്ഞില്ലാത്തതു കൊണ്ട് അവളോടുള്ള സ്നേഹം കുറഞ്ഞു പോകുമോ എന്നുള്ള പേടി. അതുകൊണ്ട് എന്നെ സ്‌നേഹിച്ചു കൊല്ലാ പാവം. ഒരുപാട് ഡോക്ടറെ കണ്ടു പക്ഷെ എനിക്ക് ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. പ്രശ്നം അവൾക്കാണത്രെ.ഇനിയൊരു കുഞ്ഞ് ഉണ്ടാവുക എന്നത് സംശയമാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷെ അവൾക്ക് അതൊന്നും അറിയില്ല. മരുന്ന് കഴിച്ചാൽ മാറുമെന്നാണ് അവളോട് പറഞ്ഞിരിക്കുന്നത്. പാവം എന്നും കുറേ വിറ്റാമിന്റെ ഗുളിക കഴിപ്പിക്കും കുട്ടികൾ ഉണ്ടാവാനാണെന്നും പറഞ്ഞ്. അവൾക്കറിയില്ലല്ലോ ഞങ്ങൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന്. എന്നാലും എനിക്ക് അതിൽ വിഷമമൊന്നും ഇല്ലാട്ടോ.എന്റെ കുട്ടി അവളാണ് . ശെരിക്കും പറഞ്ഞ ഇപ്പോഴും കുട്ടിത്തം മാറാത്ത ഒരു ഭാര്യയാണ് അവൾ.ചില നേരത്തെ അവളുടെ വാശി കാണുമ്പോൾ എനിക്ക് തന്നെ ദേഷ്യം തോന്നും.
അതെ ഞാൻ എണീക്കട്ടെ ചിലപ്പോ അവൾ പറഞ്ഞപോലെ ചൂടുള്ള ചായയും ആയി വരും എനിക്ക് കുടിക്കാനല്ല എന്റെ തലയിലൂടെ ഒഴിക്കാൻ. അതിന് മുൻപ് അവളെ പോയി ഒന്ന് സോപ്പിടട്ടെ.
ടീ ഭാര്യേ .. ഇക്കാടെ വാവ എവിടെ..
ആ വന്നു സുഹിപ്പിക്കാൻ.
എന്താടി നിനക്ക് സുഹിച്ചില്ലെ...
വിട് മനുഷ്യാ ആദ്യം പോയി ആ പല്ല് ഒന്ന് തേച്ചിട്ട് വാ. വായ നാറീട്ടു വയ്യ.
ആണെങ്കിൽ സഹിച്ചോ.
ദേ നിങ്ങള് പോയി കുളിച്ചിട്ട് വരുന്നുണ്ടോ.
എന്നാ നിയ്യും വാ നമ്മുക്ക് ഒരുമിച്ച് കുളിക്കാം.
ഹാ അത് നടന്നത് തന്നെ. ഇങ്ങളെ പോലെ അല്ല എന്റെ കുളി ഒരു വട്ടം കഴിഞ്ഞതാ.
അതിനെന്താ ഒരു വട്ടം കൂടി കുളിക്കാലോ.
അയ്യടാ എനിക്കൊന്നും വയ്യാ. മോൻ പോയി ഒറ്റക്ക് കുളിച്ചാ മതി.
ഉം ശെരി. എന്നാ ഞാൻ പോയി കുളിക്കാലെ..
അതാ നല്ലത്.
ഹോ ഇത്ര പെട്ടെന്ന് കുളി കഴിഞ്ഞോ.
പിന്നെ. അല്ലാ ഇന്നെന്താ പെരുപാടി.
എവിടേക്കൊക്കെയാ പൂവൻ പ്ലാൻ.
എവിടേക്കും പോണ്ട. ഇന്നെങ്കിലും കുറച്ച് സമയം എന്റെ അടുത്ത് ഇരുന്നാൽ മതി.
വെറുതെ നിന്റെ അടുത്ത് ഇരുന്നാൽ മതിയോ അതോ.
ആ പൂതി മനസ്സിലിരിക്കത്തെയുള്ളൂ. വെറുതെ ഇരിക്കണ്ട. ഉച്ചക്കുള്ള കറിക്ക് അരിയാനുള്ള പച്ചക്കറി അവിടെ ഇരിപ്പുണ്ട് അതെല്ലാം എടുത്ത് ഒന്ന് അരിയ്. ഇന്നെങ്കിലും ഒന്ന് ഭാര്യയെ അടുക്കളയിൽ ഒന്നു സഹായിക്ക്.
ഓ മാഡം പറയുന്ന പോലെ.
നല്ലകുട്ടിയായി പറയുന്നതെല്ലാം അനുസരിക്ക്. പിന്നെ ശ്രദ്ധിക്കണം കൈ ഒന്നും മുറിക്കരുത്.
ഓ ശരി.... ഉത്തരവ്.
അല്ലാ ഇക്കാ എനിക്കൊരു സംശയം.
ഉം... എന്താ....
ഇക്കാ എന്നെ കളിആക്കുന്നതാണോ...
ഹേയ് നിനക്ക് തോന്നുന്നതാവും. നിന്നെ ഞാൻ കളിയാക്കോ.
ഉം.. ഉം...
ആ എന്റെ കൈ...
എന്താ ഇക്കാ. അയ്യോ ചോരാ.ഞാൻ പറഞ്ഞതല്ലെ ശ്രദ്ധിക്കണമെന്ന് ഇപ്പോ എന്തായി. നന്നായി മുറിഞ്ഞെന്നാണ് തോന്നുന്നത്.
ഹേയ് സാരല്ല്യാ. ചെറുതായി ഒന്ന് മുറിഞ്ഞിട്ടേ ഉള്ളൂ.
ഇക്കാ എണീറ്റെ മതി സഹായിച്ചത്. പോയി അവിടെ പോയി ഇരിക്ക് ബാക്കി ഞാൻ ചെയ്‌തോളാ.
കൊഴപ്പല്ല്യാ. അത് ഇപ്പോ മാറും.
വേണ്ട ഇക്കാ എണീക്ക്.
ഈ പെണ്ണിനെ കൊണ്ട് തോറ്റു. അതിനെന്തിനാ നീ കരയുന്നത്.
ഞാൻ കാരണമല്ലെ. സോറി ഇക്കാ. ഒരുപാട് വേദനിച്ചോ. ഞാൻ തമാശക്ക് പറഞ്ഞതല്ലെ.
എന്റെ പോത്തെ എനിക്ക് ഒരു കൊഴപ്പവും ഇല്ലാ. നീ കരയാതെ.
ഇക്കാ അവിടെ പോയി ഇരിക്ക്. എല്ലാം ശെരിയായിട്ട് ഞാൻ വിളിക്കാം...
ഉം ശെരി.
( കുറച്ച് സമയത്തിന് ശേഷം )
ഇക്കാ ഇങ്ങക്ക് കഴിക്കാൻ പറ്റുന്നുണ്ടോ.
ആ എനിക്ക് കൊഴപ്പോന്നൂല്ല്യാ. നീ കഴിക്ക്.
അല്ലാ ഇങ്ങള് വെറുക്കനെ പറയാ. ഞാൻ വാരി തേരാ.
ആ......അത് നല്ല കാര്യമാണ്.
ഓ...
ഇന്ന് എന്താണാവോ നീ ഉണ്ടാക്കിയ ആഹാരത്തിന് ഒരു പ്രത്യേക രുചി.
അതെന്താ ഇപ്പോ അങ്ങനെ തോന്നാൻ...
അത് ചിലപ്പോ നിന്റെ കൈ കൊണ്ട് വാരി തരുന്നത് കൊണ്ടാവും.
അപ്പോ ഇത്ര നാളും ഞാൻ ഉണ്ടാക്കിയ ആഹാരത്തിന് ഒരു രുചിയും ഉണ്ടായിരുന്നില്ലേ.
അതല്ലെടി ഇന്ന് പ്രത്യേക രുചി.
ഹോ സുഹിപ്പിച്ചതാണല്ലെ....
അല്ലടി വാവേ സത്യം.
ആ എനിക്ക് വേദനിക്കുന്നുണ്ട് ട്ടോ ഇക്കാ...
എന്ത് പറ്റി....
പിന്നെ എന്റെ വിരലിൽ കടിച്ചാ വേദനിക്കൂല്ലേ.
ആ സഹിച്ചോ..
എന്നാല് ഇങ്ങള് ഒറ്റക്ക് വാരി തിന്നാ മതി.ഞാൻ പൂവാ....
ഹാ പോവല്ലെ വാവേ.ഇയ്യ് ഇവിടെ ഇരിക്ക്. ഇനി ഞാൻ നിനക്ക് വരി തരാ.
അയ്യടാ ഇങ്ങള് ഒറ്റക്ക് വാരി തിന്നാൽ മതി.
പിണങ്ങാതെ നീ ഇവിടെ ഇരിക്ക്. നമ്മുക്ക് ഒരു കുട്ടി ഉണ്ടാവുന്നത് വരെ അല്ലെ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ....
ഇക്കാ ഇങ്ങളോട് ഞാൻ ഒരു കാര്യം ചോദിച്ചാ സങ്കടാവോ....
ഇല്ലാ നീ പറ....
നമ്മുക്ക് ഇനി ഒരു കുട്ടി ഉണ്ടാവോ.
എന്താ നീ അങ്ങനെ ചോദിച്ചത്....
നമ്മുടെ കല്ല്യാണം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞില്ലെ. ഇനിയും ഒരു കുട്ടി..
നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കണ്ട. കല്ല്യാണം കഴിഞ്ഞിട്ട് എത്രയോ കൊല്ലം കഴിഞ്ഞ് കുട്ടികൾ ഉണ്ടായവരുണ്ട്.
അതല്ല ഇക്കാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇങ്ങള് ദേഷ്യപ്പെടരുത്....
എന്താ..... പറ......
നമ്മുക്ക് ഒരു കുട്ടിയെ ദത്തെടുത്താലോ.....
എന്നിട്ട്. ആ കുട്ടി നമ്മുടെ സ്വന്തം കുട്ടി ആവോ.
എനിക്കറിയാം ഇക്കാ.... ഇത്രകാലം ഇക്കാ ഞാൻ കഴിച്ചിരുന്ന മരുന്നല്ലാം നമ്മുക്ക് കുട്ടികൾ ഉണ്ടാവാനുള്ള മാരുന്നല്ലാന്ന്. പിന്നെ ഇക്കാക്ക് വിഷമം ആവണ്ടാ എന്ന് കരുതിയാ ഞാൻ ഒന്നും പറയാതെ കഴിച്ചിരുന്നത്. എനിക്ക് അറിയാം ഇക്കാ ഇനി ഒരിക്കലും നമ്മുക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന്.
വാവേ ആര് പറഞ്ഞു നമുക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന്. കുട്ടികളെയെല്ലാം തരുന്നത് പടച്ചോനല്ലെ അവൻ തരാതിരിക്കില്ല.
ഇല്ല ഇക്കാ ആ പടച്ചവൻ തന്നെ തീരുമാനിച്ചതാ നമുക്ക് കുട്ടികൾ വേണ്ടാ ന്ന്.
വാവേ...നമുക്ക് ഒരു കുഞ്ഞ് ഉണ്ടായില്ലെങ്കിലും നിനക്ക് ഞാനും എനിക്ക് നിയ്യും ഉണ്ടല്ലോ. മരണം വരേ പരസ്പരം ഇണങ്ങിയും പിണങ്ങിയും ജീവിക്കാം. എനിക്ക് കൊഞ്ചിക്കാനും ലാളിക്കാനും ഒരു കൊച്ചു കുട്ടി ആയും സ്നേഹിക്കാനും എന്റെ ജീവന്റെ പാതിയായി നിയ്യും ഉണ്ടല്ലോ. മരണം വരേ എനിക്ക് നീ മതി.നീ മാത്രം.
അതെ മതി ഇന്ന് നല്ലൊരു ദിവസ്സമായിട്ട് ഇങ്ങനെ ഇരിക്കാനാണോ പെരുപാടി. വാ നമുക്ക് ഇന്നലത്തെ ബാക്കി വെച്ച കലാ പെരിപാടി ഒന്ന് അവസാനിപ്പിക്കണ്ടേ.
അയ്യടാ ഈ ചെങ്ങായിക്ക് ഈ ഒറ്റ കാര്യം മാത്രമേ വിചാരമുള്ളൂ...
എന്റെ വാവേ ഇയ്യ് ഇപ്പോഴെങ്കിലും ഒന്ന് ചിരിച്ചല്ലോ....
അങ്ങനെ ഒരു വലിയ പ്രശ്നം തീർന്നു. ഇത്‌ എങ്ങനെ അവളോട് തുറന്ന് പറയും എന്ന് കരുതി ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു.
ഇനി മരണം വരെ സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും സ്‌നേഹത്തോടെ സന്തോഷത്തോടെ ജീവിക്കണം എനിക്ക്.
ജീവിതത്തിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ലോകത്തിൽ രണ്ട് പേരെ നമ്മോടൊപ്പം ഉണ്ടാകൂ. എല്ലാം ഉപേക്ഷിച്ചു നമ്മുടെ വലം കൈ പിടിച്ച് സുഖത്തിലും ദുഃഖത്തിലും നമ്മോടൊപ്പം മരണം വരെ കൂടെ നിൽക്കുന്ന ഭാര്യക്കും.
മരണത്തിന്റെ വേദന സഹിച്ചു ഒരു കുഞ്ഞിന് ജന്മം നൽകുന്ന മാതാവിനും....
ശുഭം.......
രചന......
Shaan.Wky

നന്ദു ഏട്ടാ ..... നന്ദുവേട്ടാ ....


നന്ദു ഏട്ടാ ..... നന്ദുവേട്ടാ ....
എന്തിനാ പെണ്ണെ ഇങ്ങനെ വിളിച്ചു കൂവുന്നത്....
ഒന്നുല്ല്യ വെറുതെ.ഇന്നലെ രാത്രി എവിടെയായിരുന്നു....
ഞാൻ നിനക്ക് ഒരു ചെക്കനെ നോക്കാൻ പോയതാ ...
ഹാഹാ ഈ നട്ടപാതിരാക്കോ...
ടീ നീ ഒന്ന് പോകുന്നുണ്ടോ...
പാതിരാത്രിക്ക് കയറി വന്നിട്ടല്ലെ. ഇപ്പോ നട്ടുച്ചയായി എണീക്കാൻ നോക്ക്.
നിനക്ക് വീട്ടിൽ പണിയൊന്നുമില്ലെ. രാവിലെ തന്നെ കുറ്റീം പറിച്ചു വന്നിരിക്കുന്നത്...
അയ്യടാ ഞാൻ കോളേജിൽ പോവാൻ ഇറങ്ങിയതാ...
എന്ന ഒന്ന് വേഗം പൊയ്ക്കൂടെ.സ്വസ്ഥമായി ഒന്ന് ഉറങ്ങാനാ...
ഇന്നലെ രാത്രി എന്താ വല്ല മതിലും ചാടാൻ പോയ.
ആ പോയി. നീ ഒന്ന് മിണ്ടാതെ പോകുന്നുണ്ടോ എന്റെപാറു....
എന്റമ്മോ എന്തൊരു ദേഷ്യം.ഞാൻ പൂവ. ഇനി ഞാൻ മിണ്ടാനും പറയാനും വരില്ല.ഞാൻ ഒരു കാര്യം ചോദിക്കാൻ വന്നതാ....
ഉം എന്താ കാര്യം. ചോദിച്ചിട്ട് വേഗം പോവാൻ നോക്ക്.
ഇല്ല ഒന്നുമില്ല ഞാൻ പോവാ...
എന്റെ പാറു മനുഷ്യനെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ നീ കാര്യം എന്താ എന്ന് പറയുന്നുണ്ടോ...
ഇല്ല ഞാൻ പൂവ്വ എന്ന് പറഞ്ഞില്ലെ....
എന്ന പൊയിക്കോ....
ഇനി എന്റെ അടുത്തേക്ക് പാറു പാറു എന്ന് വിളിച്ചിട്ട് വാ...
ഇല്ല എന്റെ പാറുതള്ള ചെല്ല്....
പാറുതള്ള നിന്റെ കെട്ടിയോള്....
പോടി... രാവിലേ തന്നെ വന്ന് ഉറക്കം കളഞ്ഞിട്ട് പെണ്ണ് തല്ലൂടാ...
പാറുതള്ള ഒരു പത്തു മിനിറ്റ് നിക്കാണെങ്കിൽ ഞാൻ കോളേജിൽ കൊണ്ട് വിടാം...
ഞാനൊന്നുമില്ല നിന്റെ കൂടെ.എനിക്ക് പേടിയാ ബൈക്കിൽ കയറാൻ...
ഹോ..ഇങ്ങനെയൊരു പേടിതൊണ്ടി.അങ്ങനെയാണെങ്കിൽ നിന്റെ കല്യാണം കഴിഞ്ഞാൽ നീ നിന്റെ ചെക്കന്റെ ഒപ്പം ബൈക്കിൽ കയറില്ലല്ലോ...
അത് കല്യാണം കഴിയുമ്പോഴല്ലെ. അപ്പോ എന്റെ കെട്ട്യോനെ കൊണ്ട് ഞാൻ കാർ വാങ്ങിപ്പിച്ചോളാം. അത് ഓർത്ത് മോൻ ഇപ്പോ തന്നെ വിഷമിക്കണ്ട....
ഓ ഞാൻ ഒന്നും പറയുന്നില്ല.അല്ലങ്കിലും നിന്നോട് സംസാരിച്ചു ജയിക്കാൻ എന്നെ കൊണ്ട് പറ്റില്ല. പാറുത്തള്ള ചെല്ല്...
ദേ നന്ദുഏട്ടാ ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നെ പാറുത്തള്ള എന്ന് വിളിക്കരുതെന്നു. എനിക്ക് എന്റെ അച്ഛനും അമ്മയും നല്ലൊരു പേര് ഇട്ടിട്ടുണ്ട് അത് വിളിച്ചാൽ മതി.
അയ്യോ എന്താ നിന്റെ പേര് ഞാൻ മറന്നു....
നന്ദുഏട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ...
അല്ല പാറുതള്ളേ നീ എന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ എന്താ കാര്യം.
എനിക്ക് പറയാൻ മനസ്സില്ല ഇപ്പോ.
ഞാൻ പൂവാ...
എന്ന പൊയ്ക്കൂടേ കുറേ നേരമായല്ലോ പൂവാ പൂവാ എന്ന് പറയുന്നു..
ആ ഞാൻ പൂവന്നെയാണ് കൊരങ്ങാ...
ടീ പാറുത്തള്ളെ....
ഒന്ന് പോയി തരോ..ഇനിയും ഇവിടെ വാചകമടിച്ചു നിന്നാൽ ബസ്സ്‌ അതിന്റെ വഴിക്ക് പോകും. ബസ്സ്‌ നിന്നെയും കാത്ത് നിൽക്കില്ല...
ഹോ ശരി ഞാൻ പൂവാ നിന്ന് ബുദ്ധിമുട്ടിക്കുന്നില്ല..
ഉം... അതാ നല്ലത്...
ഇന്ന് വൈകീട്ടെങ്കിലും നേരത്തെ വരോ...
ഉം എന്താ കാര്യം..
വൈകുന്നേരം അമ്മ ഏട്ടനോട് വീട്ടിലേക്കു വരാൻ പറഞ്ഞിട്ടുണ്ട് വരോ....
നോക്കട്ടെ..
വരില്ല അതെനിക്കറിയാം.
കൂട്ടുകാരുമൊത്തു കമ്പനികൂടാനല്ലേ.ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ. ഏട്ടനെ കൊണ്ട് വേഗം ഒരു പെണ്ണ് കെട്ടിക്കാൻ പറയണം. എന്റെ അമ്മയോട്...
ഓ നീ ബ്രോക്കറാവാനൊന്നും നിക്കണ്ട.എനിക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുമ്പോൾ ഞാൻ കെട്ടിക്കോളാം.
ഹോ ശരി എന്റെ ബസ്സ്‌ വരാനായി ഞാൻ പൂവാ. വൈകുന്നേരം വീട്ടിൽ വരാൻ മറക്കണ്ട.ഇനി ഞാൻ വിളിക്കാനൊന്നും നിക്കില്ല. ഇഷ്ട്ടമുണ്ടെങ്കിൽ വായോ...
ഞാൻ വരാം ഇനി അതിന് മുഖം വീർപ്പിച്ചു പോകണ്ട....
വേണമെങ്കിൽ വന്നാമതി അല്ലെങ്കിലും ഞാൻ പറഞ്ഞാൽ ആര് കേൾക്കാൻ. ഞാൻ പൂവാ..
ഈ പെണ്ണിന്റെ ഒരു കാര്യം വാചകമടിച്ചു നിന്ന് എന്റെ സമയം പോയത് മിച്ചം.....
ഇന്ന് ഇപ്പോ അമ്മായി എന്തിനാവോ എന്നോട് ചെല്ലാൻ പറഞ്ഞത്.എന്തായാലും പോയി നോക്കാം.അമ്മാവനാണെങ്കിൽ കുഴപ്പമില്ലായിരുന്നു ഇടയ്ക്ക് ഒരുമിച്ചിരുന്നു ഒന്ന് കൂടണമെങ്കിൽ ഇങ്ങോട്ട് വരണം. അതും അമ്മായിയെ പേടിച്ച്.എന്തായാലും എണീറ്റതല്ലേ ഓഫിസിൽ പോകാം ഇന്ന് ലീവ് ആകാമെന്ന് കരുതിയതായിരുന്നു.
======== ======= ======== =======
അമ്മായി.....
ആ നീ വന്നോ....
എന്താ വരാൻ പറഞ്ഞത്.....
നാളെ പാറൂനെ ഒരു കൂട്ടര് പെണ്ണ് കാണാൻ വരുന്നുണ്ട്. നാളെ മോൻക്ക് ലീവ് അല്ലേ. നിനക്ക് അറിയാല്ലോ ഞങ്ങൾക്ക് ആണായും പെണ്ണായും ഇവൾ മാത്രമല്ലെ ഉള്ളൂ.പിന്നെ ദൈവം തന്നതാണ് നിന്നെ...
അതിനെന്താ അമ്മായി എല്ലാറ്റിനും ഞാനില്ലെ കൂടെ.പാറൂന്റെ കല്ല്യാണം നമ്മൾ ഭംഗിയായി തന്നെ നടത്തും. അമ്മായി വിഷമിക്കണ്ട. എന്നാ ഞാൻ ഇറങ്ങട്ടെ....
ശെരി മോനെ....
അല്ലാ പാറു എവിടെ.....
അവൾ പുറത്ത് കൂട്ടുകാരിയുടെ അടുത്ത് പോയിരിക്കാ ഇപ്പോ വരും....
എന്നാ ഞാൻ പിന്നെ വരാം.....
എന്തോ അമ്മായി അങ്ങനെയെല്ലാം പറഞ്ഞപ്പോ മനസ്സിൽ ഒരു വിഷമം പോലെ കുട്ടിക്കാലം മുതൽ കളിച്ചു വളർന്നവരാണ് ഞാനും പാറുവും പെട്ടെന്ന് അവൾ പോകുന്നു എന്ന് പറഞ്ഞപ്പോൾ മനസ്സിൽ ഒരു വിഷമം. അച്ഛനും അമ്മയും മരിച്ചതിനു ശേഷം എന്നെ നോക്കിയതും വളർത്തിയതും അവരാണ്. അവൾ എന്റെ മുറപ്പെണ്ണാണെങ്കിലും ഇതുവരെ അവളെ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല.ഞങ്ങൾ വലിയ കൂട്ടായിരുന്നു.പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം തുറന്ന് പറയുന്ന നല്ല കൂട്ടുകാർ. പെട്ടന്ന് അവളെ വിട്ടു കൊടുക്കാൻ മനസ്സ് അനുവധിക്കുന്നില്ല....
എന്താ നന്ദുവേട്ടാ ആലോചിച്ചു വരുന്നത്...
പെട്ടന്നാണ് അവൾ എവിടെ നിന്നോ ചാടി മുന്നിൽ പെട്ടത്.
ഹോ പെണ്ണ് മനുഷ്യനെ ഇപ്പോ ഇടിച്ചു മറച്ചിട്ടേനെ.നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ ഈ പാട്ട സൈക്കിളുമായി ഇറങ്ങരുതെന്ന്....
എന്താ മുഖത്തു ഒരു വിഷമം...
ഹേയ് ഒന്നുമില്ല. നിനക്ക് തോന്നുന്നതാകും.
അല്ലല്ലോ നന്ദുവേട്ടനെ ഞാൻ കാണാൻ തുടങ്ങീട്ട് കുറേയായില്ലെ....
ഹേയ് ഒന്നുല്ല്യാ. ടീ നീ ഇങ്ങനെ നടന്നാൽ മതിയോ.നാളെ നിന്നെ പെണ്ണ് കാണാൻ ആരോ വരുന്നുണ്ടെന്നു പറഞ്ഞല്ലോ. നിന്റെ ഈ തല്ലൊളളിത്തരം അവരോട് കാണിക്കണ്ട....
ആര് പറഞ്ഞു. എനിക്ക് ഇപ്പോ കല്യാണം ഒന്നും വേണ്ട...
ഓ അത് ഇപ്പോ എല്ലാ പെൺകുട്ടികളും പറയുന്നതാ.എന്നിട്ടോ ചെക്കനെ കണ്ടാലോ എനിക്ക് ഈ ചെക്കനെ മാത്രം മതി എന്ന് പറയും.
ഹോ നമുക്കൊന്നും വേണ്ടേ. നമ്മൾ ഇങ്ങനെയൊക്കെ കഴിഞ്ഞോളാ....
ഇനി ഇപ്പോ പറഞ്ഞിട്ടൊന്നും കാര്യമില്ല. എല്ലാം ഉറപ്പിച്ചു. ഇനി നീ കല്യാണത്തിന് നിന്ന് കൊടുത്താൽ മതി.ചെക്കൻ നിന്നെ കണ്ടിട്ടുണ്ടത്രെ. അവൻക്ക് നിന്നെ ഇഷ്ട്ടായി.
അതിന് ആൾക്ക് മാത്രം ഇഷ്ട്ടായാൽ മതിയോ എനിക്കും കൂടി ഇഷ്ട്ടമാവണ്ടേ.
ടീ പാറു നീ പോയ പിന്നെ എനിക്ക് ആരാടി ഒരു കൂട്ട്. ഇടയ്ക്ക് തല്ല് കൂടാനും,പിണങ്ങാനും, ഇണങ്ങാനുമെല്ലാം..
നന്ദുവേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.
ഉം.... എന്താ
നന്ദുവേട്ടൻ എന്താ എന്നെ പ്രേമിക്കാഞ്ഞത്. ഞാൻ നന്ദുവേട്ടന്റെ മുറപ്പെണ്ണല്ലെ. എട്ടന് എന്നെ കെട്ടിക്കൂടെ....
പാറു ഞാൻ.... നമ്മൾ ചെറുപ്പം മുതലെ ഒരുമിച്ച് വളർന്നത് കൊണ്ട് എനിക്ക് അങ്ങനെ ഒന്നും പാറുവിനോട് തോന്നിയില്ല.പക്ഷെ ഇപ്പോ നീ എന്നെ വിട്ടു പൂവാ എന്ന് പറയുമ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം.
എന്നാ നന്ദുവേട്ടന് എന്നെ വിട്ടു കൊടുക്കാതിരുന്നൂടെ....
ഹേയ്.....ഇല്ല പാറു എന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ ചെറുപ്പം മുതലെ എന്നെ വളർത്തിയതും പഠിപ്പിച്ചതും ഈ നിലയിലാക്കിയതും. നിന്റെ അമ്മയും അച്ഛനുമാണ്. അവർ ആഗ്രഹിച്ചത് പോലെ നിനക്കു നല്ലൊരു ജീവിതം കിട്ടുമ്പോൾ ഞാൻ അത് നശിപ്പിക്കുന്നത് ശെരിയല്ല. അത് എന്റെ അച്ഛനും അമ്മയും എന്നോട് പൊറുക്കില്ല...
നന്ദുവേട്ടാ ഞാൻ പറഞ്ഞു എന്നേയുള്ളു. പിന്നീട് ഒരിക്കലും നഷ്ട്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കാൻ ഇടവരരുത്.
പാറു നീ ചെല്ല് നിന്നെ അമ്മ അന്വോഷിക്കുന്നുണ്ടാകും....
അന്ന് മുതൽ നന്ദുവിന്റെ ഉറക്കം നഷ്ട്ടപ്പെട്ടു എന്ത് ചെയ്യണം എന്നറിയാതെ.
എന്നാലും പാറുവിന്റെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടായിരുന്നു. കല്യാണത്തിന്റെ ദിവസങ്ങൾ അടുക്കും തോറും അവൻ പാറുവിൽ നിന്നും മെല്ലെ മെല്ലെ അകലാൻ തുടങ്ങി.
അങ്ങനെ കല്യാണ ദിവസം വന്നു. ഒരു കല്യാണപെണ്ണിന്റെ വേഷം ധരിച്ചു നിന്ന അവളെ നിറ കണ്ണുകളോടെ അവൻ നോക്കി നിന്നു.
അതിന്റെ ഇടയ്ക്കാണ് അവളുടെ ഇടക്കുള്ള സംസാരം.
കഴിഞ്ഞോ നന്ദുവേട്ടാ ....
ആ കഴിഞ്ഞു നിനക്ക് ഈ ആദ്യ രാത്രി തന്നെ വേണോ എന്റെ കഥ കേൾക്കാൻ....
അല്ല നന്ദുവേട്ട... നന്ദുവേട്ടന് ആ പാറുനെ തന്നെ കല്ല്യാണം കഴിക്കാർന്നില്ലെ.
എന്റെ ഭാര്യേ ദൈവം ഓരോരുത്തർക്കും ഓരോരുത്തരേ നിശ്ചയിച്ചിട്ടുണ്ട് അതെ നടക്കൂ. എനിക്ക് വിധിച്ചത് നിന്നെ ആയിരിക്കും. ഒരു അനാഥ പെണ്ണിന് ഒരു അനാഥ പയ്യൻ..
ഏട്ടാ എനി അങ്ങനെ പറയരുത്. ഇപ്പോ ഏട്ടന് ഞാനില്ലെ. എനിക്ക് ഏട്ടനും. മരണം വരെ ഇനി അങ്ങനെ മതി.
അതെ ഇനി കഥ പിന്നെ പറയാം. എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ട്.
എന്താ അത്.....
അത് എത്രയും പെട്ടന്ന് ഒരു കുറുമ്പി പെണ്ണിനെ വേണം എന്ന്. നമുക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ഒരാൾ...
അയ്യടാ അപ്പോഴേക്കും തീരുമാനിച്ചോ....
അല്ലാതെ പിന്നെ...
അത് വേണ്ട നന്ദുവേട്ടാ . നമുക്ക് ഇപ്പോഴൊന്നും കുട്ടികൾ വേണ്ട.നമുക്ക് നമ്മളെ തന്നെ കൊതിതീരും വരെ സ്നേഹിക്കണം.....
പിന്നെ എപ്പോഴാ.....
ഒരു അഞ്ചു കൊല്ലം......
അത് കഴിഞ്ഞാൽ നിന്റെ സ്നേഹം തീരോ......
അതല്ല ഏട്ടാ. എന്നാലും ഇത്ര പെട്ടന്ന് വേണ്ട എന്നാ ഞാൻ പറഞ്ഞത്. ഇനി എല്ലാം ഏട്ടന്റെ ഇഷ്ട്ടം....
എനിക്ക് എത്രയും പെട്ടന്ന് ഒരു കുറുമ്പി പെണ്ണിനെ വേണം.
അപ്പോഴേക്കും പെൺകുട്ടിമതി എന്ന് തീരുമാനിച്ചോ....
ആ നമുക്ക് ആദ്യത്തെ കണ്മണി പെൺകുട്ടി മതി......
എന്നിട്ട് എന്തിനാ ഏട്ടാ. അവൾക്ക് ഏട്ടന്റെ പാറൂന്റെ പേര് ഇടാനാണോ........
അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാണേ. എന്നും പറഞ്ഞു അവൾ മെല്ലെ പുതപ്പിനടിയിൽ അവന്റെ നെഞ്ചോടു ചേർന്ന് കിടന്നു....
ശുഭം.....
( എല്ലാവർക്കും നമ്മൾ സ്നേഹിച്ച ആളെ തന്നെ കിട്ടണമെന്നില്ല. ഒരു പക്ഷെ അതിനേക്കാൾ ഏറെ നമ്മേ സ്നേഹിക്കാൻ ഒരാൾ നമുക്ക് വേണ്ടി വേറെ എവിടെങ്കിലും കാത്തിരിക്കുന്നുണ്ടാകും. )
രചന.....
Shaan.Wky

ഇക്കാക്കന്റെ ഭാര്യ....


ഇക്കാക്കന്റെ ഭാര്യ....
ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹത്തിന് സമ്മതം മൂളിയത്. കൂട്ടുകാരുമൊത്തു അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായമായിരുന്നു. ഉമ്മയുടെ കഷ്ട്ടപ്പാടുകൾ ഓർത്താപ്പോ പിന്നെ ഒന്നും തോന്നിയില്ല വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചു. എന്നായാലും കെട്ടണം അത്‌ കുറച്ചു നേരത്തെ ആയത് കൊണ്ട് കൊഴപ്പമൊന്നുമില്ലല്ലോ. അങ്ങനെ എല്ലാ ഞായറാഴ്ചയും പെണ്ണുകാണൽ ദിനമായി പ്രഖ്യാപിച്ച് ഓടി നടന്ന് നാലും അഞ്ചും പെൺകുട്ടികളെ കണ്ടു. ആദ്യത്തെ ഒരാഴ്ച്ച പെങ്ങമ്മാരേയും കുട്ടിയായിരുന്നു പെണ്ണ് കാണാൻ ഇറങ്ങിയത്. പിന്നെ മനസ്സിലായി അത്‌ ശെരിയാവില്ലെന്ന്. മൂത്ത പെങ്ങക്ക് കുട്ടിയെ ഇഷ്ട്ടായാൽ താഴെയുള്ള പെങ്ങക്ക് ഇഷ്ട്ടാവൂല്ല ഓൾക്ക് മുടി പോരാ, ഇത്തിരി കറുത്തിട്ട, ഉയരമില്ല,മൂക്കിന് ഇത്തിരി നീളം കൂടുതലാ, അങ്ങനെ നൂറായിരം കുറ്റങ്ങളാ. മ്മക്കാണെങ്കിൽ ഒരറ്റ പ്രാർത്ഥന മാത്രമേ ഉള്ളൂ എന്ത് കൂടിയാലും ഓളുടെ നാക്കിന് നീളം കുറഞ്ഞാമതി എന്ന്. അങ്ങനെ പെങ്ങമ്മാരെ മാറ്റി മ്മടെ ചങ്ക് കൂടുകാരുമായിട്ടായിരുന്നു പിന്നത്തെ പെണ്ണുകാണൽ പോക്ക്. അരാണെങ്കിൽ ആദ്യത്തെ പെണ്ണുകാണലിൽ തന്നെ എല്ലാം ശെരിയാക്കി കൈയ്യിൽ തന്നു. പിന്നെ ഒന്നും നോക്കിയില്ല അവളെ തന്നെ കെട്ടാൻ തീരുമാനിച്ചു...
അങ്ങനെ കല്ല്യാണ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാൽ കല്ല്യാണ തിയ്യതിയും ഉറപ്പിച്ചു.പിന്നത്തെ ചടങ്ങ് ഞാൻ പറയണ്ടല്ലോ. അന്ന് രാത്രി തന്നെ ഫോൺ വിളി ആരംഭിച്ചു...
ആദ്യമൊക്കെ ഒന്നോ രണ്ടോ വാക്ക് പറഞ്ഞു അവസാനിപ്പിച്ചു. പിന്നെ പിന്നെ വിളിയുടെ നീളം കൂടി. രണ്ടും മൂന്നും മണിക്കൂറായി. വെക്കാം എന്നുവെച്ചാൽ പിന്നെ അവൾ സമ്മതിക്കുമോ വിടില്ല അവർ...
എന്നാലും അതൊരു രസമായിരുന്നു അവളോട് സംസാരിക്കുമ്പോൾ ചങ്ക് കൂട്ടുകാരുടെ കളിയാക്കലും ചളി സംസാരവുമെല്ലാം.
മൂന്ന് മാസ്സം കഴിഞ്ഞത് അറിഞ്ഞില്ല.
കല്യാണ ദിവസ്സമെത്തി.
കൂട്ടുകാരല്ലാം വളരെ നന്നായി തന്നെ എട്ടിന്റെ പണികൾ തന്നു.
അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു.എല്ലാ തിരക്കുകളും കഴിഞ്ഞു ഞാൻ ഫ്രീയായി.
പിറ്റേ ദിവസം മുതൽ അമ്മയാമ്മയുടെ വക തീറ്റ മത്സരം.തിന്നു മോനെ വേണ്ട ഉമ്മ.തിന്നു മോനെ വേണ്ട ഉമ്മ.
അങ്ങനെ തിന്ന് തിന്ന് ഒരുവിതമായി. വിരുന്നുപോക്കും തുടങ്ങി.എല്ലാം കഴിഞ്ഞു കീശയിൽ അഞ്ചിന്റെ പൈസ ഇല്ല. കല്യാണത്തിന്റെ ക്ഷീണമെല്ലാം മാറിയപ്പോ വീണ്ടും പണിക്കിറങ്ങാൻ തുടങ്ങി.ഇനിയും വീട്ടിൽ ഇരുന്ന് വീട്ടുകാരുടെ വായിൽ നിന്നും ഒന്നും കേൾക്കണ്ടല്ലോ എന്നും കൂടി കരുത്തിയിട്ട.
അല്ലങ്കിൽ ചെക്കൻ കുടുംബത്തിൽ മഷിയിട്ട കാണില്ല.ഇപ്പൊ വീട്ടിൽ നിന്നും പുറത്തു പോകുന്നില്ല എപ്പോഴും വീട്ടിൽ തന്നെ തട്ടി മുട്ടിയും നിൽക്കും അതിനാ വെറുതെ പറയിപ്പിക്കുന്നത്. പതിവ് പോലെ വീണ്ടും മ്മടെ രഥം എടുത്തിറങ്ങി.രഥം എന്നു പറഞ്ഞത് മ്മടെ ഓട്ടോയാണ്.ഞാൻ ഒരു ഡ്രൈവർ ആണ്. പിന്നെ തുടങ്ങില്ലെ അവളുടെ വിളി ഇക്ക വരാനായില്ലെ ഉച്ചയായില്ലെ ഉണ്ണാൻ വരുന്നില്ലെ.ഞാൻ ഇക്ക വന്നിട്ടെ കഴിക്കു എന്നൊക്കെ പറഞ്ഞായിരുന്നു വിളി.പിന്നെ അവളെ പട്ടിണിക്ക് ഇടണ്ടല്ലോ എന്ന് കരുതി അന്നുമുതൽ ഉച്ചക്ക് ഉണ്ണാൻവീട്ടിൽ പോകും. പിന്നെ അടുത്ത വിളി വൈകീട്ട്. ഇക്ക സമയം ഒരുപാടായി വരാനായില്ലെഎന്നും പറഞ്ഞ്...
കല്യാണത്തിന് മുന്നേ എന്ത് സുഖമായിരുന്നു.തോന്നുമ്പോൾ പൂവാം തോന്നുമ്പോൾ വരാം ആരും ചോദിക്കാനും പറയാനും ഇല്ല.ഇതിപ്പോ ആരോ പറഞ്ഞപോലെ ആയി അടിച്ചുപൊളിച്ചു നടക്കുന്ന ആമ്പിള്ളേരുടെ ജീവിതത്തിലേക്ക് വീട്ടുകാര് വെക്കുന്ന സി സി ടിവി കേമറയാണ് ഭാര്യ എന്ന്. അന്ന് മുതൽ വീട്ടിൽ നേരത്തെ എത്താൻ തുടങ്ങി.
ദിവസ്സങ്ങൾ ഒരുപാട് അങ്ങനെ കഴിഞ്ഞു പോയി.എന്നാലും വീട്ടുകാരുടെ പറച്ചിൽ നിന്നിട്ടില്ല.കല്യാണം കഴിഞ്ഞ് കുട്ടി ആവാരായി എപ്പോഴും ചെക്കന് ഒരു ഉത്തരവാദിത്വം വന്നിട്ടില്ല കേട്ടു കേട്ടു മടുത്തു.പക്ഷെ അവൾ ഇതുവരെ എന്നോട് മറുത്തൊന്നും പറഞ്ഞിട്ടില്ല.
ശെരിയായ ചിലപ്പോ എനിക്കും തോന്നിയിട്ടുണ്ട് കല്യാണം കഴിഞ്ഞ് അഞ്ചാറു മാസ്സമായി ഇതുവരെ അവളുടെ ഒരു കാര്യവും ഞാൻ അന്വേഷിച്ചിട്ടില്ല.ശെരിക്കും പറഞ്ഞ അവൾ ഇതുവരെ എന്നോടൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന് പറയുന്നതാവും ശെരി.
ഇതുവരെ സ്നേഹത്തോടെയുള്ള ഒരു വാക്ക് പോലും ഞാൻ സംസാരിച്ചിട്ടില്ല.അവളുടെ ഒരു കാര്യത്തിലും ഞാൻ ഇടപ്പെട്ടിട്ടില്ല.എന്നാലും ഒരു പരാതിയും പറഞ്ഞിട്ടില്ല അവൾ.
എന്നും അവൾ എന്നോട് സ്നേഹത്തോടെ മാത്രമേ പേരുമാറിയിട്ടുള്ളൂ.
പതിവ് പോലെ ഞാൻ വീണ്ടും വണ്ടിയുമായി ഇറങ്ങിയപ്പോഴാണ് അവളുടെ വിളി.
ഇക്ക....ഇക്ക എവിടെ. ഒന്ന് ഇവിടെ വരെ വരോ....
ഉം എന്തിനാ ....
വായോ ഇക്ക...
നീ കാര്യം എന്താണെങ്കിൽ പറ...
എനിക്ക് തീരെ വയ്യ..
വയ്യങ്കിൽ ഉമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പൊയ്ക്കോ.
അത് വേണ്ട ഇക്ക വന്നാൽ മതി.വായോ ഇക്ക പ്ലീസ്....
എന്തിനാ ഇത്ര വാശി. ഞാൻ പറയുന്നത് കേൾക്ക്...
പ്ലീസ് ഇക്ക...
ഉം ശെരി ഇപ്പൊ വരാം....
അതികം താമസ്സിയാതെ ഞാൻ വീട്ടിൽ എത്തി....
എന്താ നിനക്ക്.എന്താ വേണ്ടത്...
അന്ന് അവളുടെ മുഖത്ത് പതിവിലും സന്തോഷമുണ്ടായിരുന്നു.ഓടിവന്നു അവൾ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം തന്നു.
ഞാൻ ചോദിച്ചു....
എന്താ നിനക്ക് പറ്റിയത്...?
ഇക്കാ....ഇക്ക ഒരു ഉപ്പയാകാൻ പൂവാ.ഇത് ആദ്യം ഇക്കാനോട് പറയാൻ വേണ്ടിയാണ് ഞാൻ വരാൻ പറഞ്ഞത്.
ഹോ ഇത്‌ പറയാൻ വേണ്ടിയാണോ നീ വരാൻ പറഞ്ഞത്. ശെരി ഞാൻ പൂവ...
ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ അവളുടെ മുഖം വല്ലാതെ മങ്ങിയിരുന്നു.ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല.പക്ഷെ അവൾ ഒന്നും പറഞ്ഞില്ല.പിന്നീടാണ് എനിക്ക് തോന്നിയത് എന്തെങ്കിലും ഒന്ന് പറയാമായിരുന്നെന്നു.അന്ന് പതിവിലും നേരത്തെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു.അവൾക്ക് ഇഷ്ട്ടപ്പെട്ടത് എന്തെങ്കിലും വാങ്ങികൊണ്ടുപോകാൻ തീരുമാനിച്ചു....
കടയിൽ കയറിയപ്പോഴാണ് ഓർത്തത് ഇതുവരെ ഞാൻ അവളുടെ ഇഷ്ട്ടം എന്താണെന്ന് ചോദിച്ചിട്ടില്ല. വിളിച്ചു ചോദിക്കാനാണെങ്കിൽ ഒരു മടി.ഒരു ആവശ്യതിനും ഞാൻ ഇതുവരെ അവളെ വകിച്ചിട്ടില്ല...
അന്നും പതിവ് പോലെ വെറും കയ്യോടെ വീട്ടിൽ എത്തി.
ഉം എന്താ പതിവില്ലാതെ നേരത്തെ വന്നത്.അവളുടെ പരിഹസിച്ചുള്ള സംസാരം കേട്ടപ്പോ തന്നെ എനിക്ക് ശെരിക്കും ദേഷ്യം വന്നു.
എന്നാലും അത് പുറത്തു കാണിക്കാതെ ചിരിച്ച മുഖവുമായി ഞാൻ പറഞ്ഞു.
ഇന്ന് രാവിലെ ഒരാൾ വിളിച്ചിരുന്നു.
ഉം എന്തിനാ വിളിച്ചതാണാവോ.
വീണ്ടും അവളുടെ പരിഹാസം..
അതോ അത് എന്റെ ഭാര്യ തന്നെ പറയും....
ഏത് ഭാര്യ...
എനിക്ക് ആകെ ഒരു ഭാര്യയെ ഉള്ളു അവൾ പറയും.
ഹാഹ അത് നന്നായി ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ അത് മതി... ഞാൻ ഒരു വട്ടം പറഞ്ഞപ്പോ ഒന്നും മിണ്ടാതെ ഇറങ്ങി പോയതല്ലെ ഇപ്പൊ എന്ത് പറ്റി....
അത് വെറുതെ .. അത് പോട്ടെ...
നാളെ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം...
എന്തിന് എനിക്ക് കോഴപ്പമൊന്നുമില്ല....
അത് പറഞ്ഞാൽ പറ്റില്ല...
ഇത് വരെ ഞാൻ നിനക്ക് വേണ്ടി ഒന്നും ചെയ്ത് തന്നിട്ടില്ല.ഇതു വരെ എന്നോട് നീയ്യയിട്ട് ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല.നാളെ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം വരുന്ന വഴിക്ക് എന്റെ വക....
അല്ലങ്കിൽ വേണ്ട ഇപ്പൊ പറയുന്നില്ല...
പറ ഇക്ക പ്ലീസ്...
ഇല്ല അത് നാളെ പറയാം...എന്തോ ഞാൻ അത് പറഞ്ഞപ്പോ അവളുടെ മുഖത്തുള്ള സന്തോഷം ഒന്നു കാണാണമായിരുന്നു.അന്ന് രാത്രി എന്നെ ഉറക്കിയിട്ടില്ല...
ഇക്ക ഞാൻ ഒരു കാര്യം ചോദിച്ച എന്നോട് ദേഷ്യം തോന്നോ....
ഉം എന്താ കാര്യം...
ഞാൻ പറയട്ടെ....
കൊഞ്ചാതെ കാര്യം പറ പെണ്ണേ...
ഹോ അപ്പോഴേക്കും ദേഷ്യം വന്നു...
ഇല്ല പൊന്നേ നീ കാര്യം പറ..
ഇക്കാക്ക് ആൺകുട്ടിയെ ആണോ പെൺകുട്ടിയെ ആണോ ഇഷ്ട്ടം....
എന്താ നീ അങ്ങനെ ചോദിച്ചത്...
വെറുതെ.പറ ഇക്ക ആരെയാ ഇഷ്ട്ടം...
എനിക്ക് ഇരട്ടാകുട്ടികളെയാ ഇഷ്ട്ടം....
അള്ളോ...
എന്താ പേടിച്ചോ....
ഹേയ് ഇല്ല...
ഞാൻ വെറുതെ പറഞ്ഞതാ രണ്ടായാലും എനിക്ക് ഇഷ്ട്ടം തന്നെയാണ്....
പെണ്ണേ നീ ഉറങ്ങാൻ നോക്ക് നേരം വെളുക്കാറായി.
ഇക്ക എനിക്ക് ഉറക്കം വരുന്നില്ല.ഇത് വരെ ഇക്ക എന്നോട് ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല.എനിക്ക് വളരെ സന്തോഷമായി എനിക്ക് ഇന്ന് നേരം വെളുക്കുന്നത് വരെ ഇക്കാനോട് സംസാരിച്ചു ഇക്കയെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കണം.
മോളെ പൂതി കൊള്ളാം....
അങ്ങനെ മാസങ്ങൾ കടന്നു പോയി.
അവൾക്ക് മാസ്സം ഏഴായി.നാളെ അവളെ പ്രസവത്തിന് കൂട്ടി കൊണ്ട് പോകേണ്ട ദിവസ്സമാണ്.എന്തോ അവളെ പറഞ്ഞുവിടാൻ തോന്നുന്നില്ല.....
ഇക്ക നാളെ എന്നെ എന്റെ വീട്ടിലേക്ക് വിടോ...
പിന്നെ നിന്നെ വിടണ്ടേ.
വേണ്ട എനിക്ക് പോണ്ട.ഇക്കാനെ വിട്ട് എനിക്ക് പോണ്ടാ....
എന്റെ പ്രസവം കഴിയുന്നത് വരെ ഇക്ക എന്റെ കൂടെ വേണം....
നാളെ നിന്റെ വീട്ടുകാർ വന്നാൽ ഞാൻ എന്ത് പറയും...
നാളെ അവർ വന്നാൽ ഞാൻ പോവില്ല....
ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് പ്രസവസമായത് അവളുടെ ഭർത്താവ് കൂടെ വേണമെന്നാണ്....
അവളുടെ വാക്കുകൾ കേട്ടപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല....
ഞാൻ കാര്യം ഉമ്മയോട് പറയാൻ തന്നെ തീരുമാനിച്ചു ഉമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു.
ഉമ്മ ഇന്ന് അവളെ വിടാണോ....
വിടാതെ പിന്നെ. ആദ്യത്തെ പ്രസവമല്ലെ അവളെ വിടണ്ടേ....
വേണ്ടാ അവളുടെ പ്രസവം ഇവിടെ വെച്ചു തന്നെ മതി...അതിന് അവർ സമ്മതിക്കുമോ...
എനിക്കറിയില്ല...എന്തായാലും ഞാൻ പറഞ്ഞു നോക്കാം നിന്റെ തീരുമാനം എങ്ങനെയാണെങ്കിൽ.....
................................
ദിവസം വീണ്ടും കടന്നുപോയി അവളുടെ പ്രസവത്തിന്റെ തിയ്യതി നാളെയാണ്.
അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കാൻ വേണ്ടി ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.അവളുടെ മുഖത്ത് വലിയ ഭയമായിരുന്നു.പ്രസവത്തിൽ സമയം അടുക്കും തോറും അവൾ എന്റെ കൈകൾ മുറുകെ പിടിച്ചു എന്നോട് പറഞ്ഞു ഇക്ക എന്നെ ലേബർ റൂമിലേക്ക് കൊണ്ടുപോകും വരെ എന്നെ ഒറ്റക്കാക്കി പോകരുത്.എന്നെ കൊണ്ട് പോകുവരെ എന്റെ അടുത്ത് തന്നെ വേണം.ഇക്കയെ കണ്ട് കൊണ്ട് വേണം എനിക്ക് പോകാൻ....
പ്രസവ വേദന കൊണ്ട് പുളയുമ്പോഴും എന്റെ കൈകൾ മുറുകെ പിടിച്ചു...
ഏതൊരു ഭാര്യക്കും വേദനക്കുള്ള മരുന്നാണ് അവളുടെ ഭർത്താവിന്റെ സാമിഭ്യം.
ഇക്ക പേടിക്കണ്ട എനിക്ക് ഒന്നുമില്ല.
മറ്റൊന്നും അവൾക്ക് പ്രശ്നമായിരുന്നില്ല അവളുടെ വേദനയും പ്രയാസങ്ങളും ഒന്നും.അവൾ എന്റെ മുന്നിൽ എല്ലാം സഹിച്ചു.എന്റെ സന്തോഷത്തിനു വേണ്ടി....
പക്ഷെ അവളുടെ ത്യാഗത്തിനു മുന്നിൽ ഞാനും എന്റെ സ്നേഹവും അവളുടെ കാലടിയിലെ മണൽതരികളെ കാളും ചെറുതായിരുന്നു....
അങ്ങനെ അവളെ ലേബർ റൂമിലേക്ക് കൊണ്ട് പോകാൻ അവർ എത്തി. അവളുടെ കയ്യും പിടിച്ച് ലേബർ റൂം വരെ ഞാനും നടന്നു.അവളെ റൂമിലേക്ക് കൊണ്ട് പോയി വാതിൽ അടച്ചു....
പിന്നെ അങ്ങോട്ട് ഏതൊരു ഭർത്താവും അനുഭവിക്കുന്നത് പോലെ അവളെ കുറിച്ചുള്ള ആവലാതിയായിരുന്നു എനിക്കും.
എന്താന്നില്ലാത്ത ഒരു ഭയമായിരുന്നു.
മണിക്കൂറുകളോളം അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അത് വല്ലാത്ത ഒരു കാത്തിരിപ്പായിരുന്നു.....
ആ കാത്തിരിപ്പിന് ഒടുവിൽ ഒരു മാലാഖ വന്നു പറഞ്ഞു.ഷഹന പ്രസവിച്ചു ആൺകുട്ടിയാണ്. ഞാൻ വേഗം അവളുടെ കാണാനായി ഓടി ചെന്നു.
പക്ഷെ പറഞ്ഞു ഇപ്പൊ കാണാൻ പറ്റില്ല കുറച്ചു കഴിഞ്ഞു പുറത്തു കൊണ്ട് വരും അപ്പൊ കാണാം...
എന്റെ മോൻ അവനെ കാണാൻ എനിക്ക് തിടുക്കമായി.അവനുമായി വീണ്ടും വേറെ ഒരു മാലാഖ എത്തി...
ആദ്യമായി അവനെ എന്റെ കയ്യിൽ തന്നപ്പോൾ ഞാൻ ആദ്യം കേൾക്കാൻ കൊതിച്ചത് അവൾക്ക് എങ്ങനെയുണ്ടന്നായിരുന്നു.തന്റെ ജീവന്റെ പാതിയായവർക്ക് കുഴപ്പമൊന്നുമില്ലന്നറിഞ്ഞപ്പോൾ തന്റെ ജീവന്റെ തുടിപ്പായ പൊന്നുമോനെ മുഖത്തോട് ചേർത്തു ആ കവിളിൽ ഒരു മുത്തം നൽകിയപ്പോൾ വന്ന ആനന്ദ കണ്ണീരിന് പറഞ്ഞാൽ അറിയിക്കാൻ പറ്റാത്ത ഒരു സുഖമായിരുന്നു.....
ഒരു ഭാര്യയുടെ മഹാത്യം എനിക്ക് മനസ്സിലായത് അപ്പോഴാണ്.
അവൾ ഒരു മാതാവിന്റെ വേഷം അണിഞ്ഞപ്പോൾ ആദ്യമായി എനിക്ക് അവളോട് ബഹുമാനം തോന്നിയതും അപ്പോഴാണ്...
രചന...
ഷാൻ.വടക്കാഞ്ചേരി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo