ഇക്കാക്കന്റെ ഭാര്യ....
ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹത്തിന് സമ്മതം മൂളിയത്. കൂട്ടുകാരുമൊത്തു അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായമായിരുന്നു. ഉമ്മയുടെ കഷ്ട്ടപ്പാടുകൾ ഓർത്താപ്പോ പിന്നെ ഒന്നും തോന്നിയില്ല വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചു. എന്നായാലും കെട്ടണം അത് കുറച്ചു നേരത്തെ ആയത് കൊണ്ട് കൊഴപ്പമൊന്നുമില്ലല്ലോ. അങ്ങനെ എല്ലാ ഞായറാഴ്ചയും പെണ്ണുകാണൽ ദിനമായി പ്രഖ്യാപിച്ച് ഓടി നടന്ന് നാലും അഞ്ചും പെൺകുട്ടികളെ കണ്ടു. ആദ്യത്തെ ഒരാഴ്ച്ച പെങ്ങമ്മാരേയും കുട്ടിയായിരുന്നു പെണ്ണ് കാണാൻ ഇറങ്ങിയത്. പിന്നെ മനസ്സിലായി അത് ശെരിയാവില്ലെന്ന്. മൂത്ത പെങ്ങക്ക് കുട്ടിയെ ഇഷ്ട്ടായാൽ താഴെയുള്ള പെങ്ങക്ക് ഇഷ്ട്ടാവൂല്ല ഓൾക്ക് മുടി പോരാ, ഇത്തിരി കറുത്തിട്ട, ഉയരമില്ല,മൂക്കിന് ഇത്തിരി നീളം കൂടുതലാ, അങ്ങനെ നൂറായിരം കുറ്റങ്ങളാ. മ്മക്കാണെങ്കിൽ ഒരറ്റ പ്രാർത്ഥന മാത്രമേ ഉള്ളൂ എന്ത് കൂടിയാലും ഓളുടെ നാക്കിന് നീളം കുറഞ്ഞാമതി എന്ന്. അങ്ങനെ പെങ്ങമ്മാരെ മാറ്റി മ്മടെ ചങ്ക് കൂടുകാരുമായിട്ടായിരുന്നു പിന്നത്തെ പെണ്ണുകാണൽ പോക്ക്. അരാണെങ്കിൽ ആദ്യത്തെ പെണ്ണുകാണലിൽ തന്നെ എല്ലാം ശെരിയാക്കി കൈയ്യിൽ തന്നു. പിന്നെ ഒന്നും നോക്കിയില്ല അവളെ തന്നെ കെട്ടാൻ തീരുമാനിച്ചു...
അങ്ങനെ കല്ല്യാണ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാൽ കല്ല്യാണ തിയ്യതിയും ഉറപ്പിച്ചു.പിന്നത്തെ ചടങ്ങ് ഞാൻ പറയണ്ടല്ലോ. അന്ന് രാത്രി തന്നെ ഫോൺ വിളി ആരംഭിച്ചു...
ആദ്യമൊക്കെ ഒന്നോ രണ്ടോ വാക്ക് പറഞ്ഞു അവസാനിപ്പിച്ചു. പിന്നെ പിന്നെ വിളിയുടെ നീളം കൂടി. രണ്ടും മൂന്നും മണിക്കൂറായി. വെക്കാം എന്നുവെച്ചാൽ പിന്നെ അവൾ സമ്മതിക്കുമോ വിടില്ല അവർ...
എന്നാലും അതൊരു രസമായിരുന്നു അവളോട് സംസാരിക്കുമ്പോൾ ചങ്ക് കൂട്ടുകാരുടെ കളിയാക്കലും ചളി സംസാരവുമെല്ലാം.
മൂന്ന് മാസ്സം കഴിഞ്ഞത് അറിഞ്ഞില്ല.
കല്യാണ ദിവസ്സമെത്തി.
കൂട്ടുകാരല്ലാം വളരെ നന്നായി തന്നെ എട്ടിന്റെ പണികൾ തന്നു.
അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു.എല്ലാ തിരക്കുകളും കഴിഞ്ഞു ഞാൻ ഫ്രീയായി.
പിറ്റേ ദിവസം മുതൽ അമ്മയാമ്മയുടെ വക തീറ്റ മത്സരം.തിന്നു മോനെ വേണ്ട ഉമ്മ.തിന്നു മോനെ വേണ്ട ഉമ്മ.
അങ്ങനെ തിന്ന് തിന്ന് ഒരുവിതമായി. വിരുന്നുപോക്കും തുടങ്ങി.എല്ലാം കഴിഞ്ഞു കീശയിൽ അഞ്ചിന്റെ പൈസ ഇല്ല. കല്യാണത്തിന്റെ ക്ഷീണമെല്ലാം മാറിയപ്പോ വീണ്ടും പണിക്കിറങ്ങാൻ തുടങ്ങി.ഇനിയും വീട്ടിൽ ഇരുന്ന് വീട്ടുകാരുടെ വായിൽ നിന്നും ഒന്നും കേൾക്കണ്ടല്ലോ എന്നും കൂടി കരുത്തിയിട്ട.
അല്ലങ്കിൽ ചെക്കൻ കുടുംബത്തിൽ മഷിയിട്ട കാണില്ല.ഇപ്പൊ വീട്ടിൽ നിന്നും പുറത്തു പോകുന്നില്ല എപ്പോഴും വീട്ടിൽ തന്നെ തട്ടി മുട്ടിയും നിൽക്കും അതിനാ വെറുതെ പറയിപ്പിക്കുന്നത്. പതിവ് പോലെ വീണ്ടും മ്മടെ രഥം എടുത്തിറങ്ങി.രഥം എന്നു പറഞ്ഞത് മ്മടെ ഓട്ടോയാണ്.ഞാൻ ഒരു ഡ്രൈവർ ആണ്. പിന്നെ തുടങ്ങില്ലെ അവളുടെ വിളി ഇക്ക വരാനായില്ലെ ഉച്ചയായില്ലെ ഉണ്ണാൻ വരുന്നില്ലെ.ഞാൻ ഇക്ക വന്നിട്ടെ കഴിക്കു എന്നൊക്കെ പറഞ്ഞായിരുന്നു വിളി.പിന്നെ അവളെ പട്ടിണിക്ക് ഇടണ്ടല്ലോ എന്ന് കരുതി അന്നുമുതൽ ഉച്ചക്ക് ഉണ്ണാൻവീട്ടിൽ പോകും. പിന്നെ അടുത്ത വിളി വൈകീട്ട്. ഇക്ക സമയം ഒരുപാടായി വരാനായില്ലെഎന്നും പറഞ്ഞ്...
കല്യാണത്തിന് മുന്നേ എന്ത് സുഖമായിരുന്നു.തോന്നുമ്പോൾ പൂവാം തോന്നുമ്പോൾ വരാം ആരും ചോദിക്കാനും പറയാനും ഇല്ല.ഇതിപ്പോ ആരോ പറഞ്ഞപോലെ ആയി അടിച്ചുപൊളിച്ചു നടക്കുന്ന ആമ്പിള്ളേരുടെ ജീവിതത്തിലേക്ക് വീട്ടുകാര് വെക്കുന്ന സി സി ടിവി കേമറയാണ് ഭാര്യ എന്ന്. അന്ന് മുതൽ വീട്ടിൽ നേരത്തെ എത്താൻ തുടങ്ങി.
ദിവസ്സങ്ങൾ ഒരുപാട് അങ്ങനെ കഴിഞ്ഞു പോയി.എന്നാലും വീട്ടുകാരുടെ പറച്ചിൽ നിന്നിട്ടില്ല.കല്യാണം കഴിഞ്ഞ് കുട്ടി ആവാരായി എപ്പോഴും ചെക്കന് ഒരു ഉത്തരവാദിത്വം വന്നിട്ടില്ല കേട്ടു കേട്ടു മടുത്തു.പക്ഷെ അവൾ ഇതുവരെ എന്നോട് മറുത്തൊന്നും പറഞ്ഞിട്ടില്ല.
ശെരിയായ ചിലപ്പോ എനിക്കും തോന്നിയിട്ടുണ്ട് കല്യാണം കഴിഞ്ഞ് അഞ്ചാറു മാസ്സമായി ഇതുവരെ അവളുടെ ഒരു കാര്യവും ഞാൻ അന്വേഷിച്ചിട്ടില്ല.ശെരിക്കും പറഞ്ഞ അവൾ ഇതുവരെ എന്നോടൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന് പറയുന്നതാവും ശെരി.
ഇതുവരെ സ്നേഹത്തോടെയുള്ള ഒരു വാക്ക് പോലും ഞാൻ സംസാരിച്ചിട്ടില്ല.അവളുടെ ഒരു കാര്യത്തിലും ഞാൻ ഇടപ്പെട്ടിട്ടില്ല.എന്നാലും ഒരു പരാതിയും പറഞ്ഞിട്ടില്ല അവൾ.
എന്നും അവൾ എന്നോട് സ്നേഹത്തോടെ മാത്രമേ പേരുമാറിയിട്ടുള്ളൂ.
പതിവ് പോലെ ഞാൻ വീണ്ടും വണ്ടിയുമായി ഇറങ്ങിയപ്പോഴാണ് അവളുടെ വിളി.
ഇക്ക....ഇക്ക എവിടെ. ഒന്ന് ഇവിടെ വരെ വരോ....
ഉം എന്തിനാ ....
വായോ ഇക്ക...
നീ കാര്യം എന്താണെങ്കിൽ പറ...
എനിക്ക് തീരെ വയ്യ..
വയ്യങ്കിൽ ഉമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പൊയ്ക്കോ.
അത് വേണ്ട ഇക്ക വന്നാൽ മതി.വായോ ഇക്ക പ്ലീസ്....
എന്തിനാ ഇത്ര വാശി. ഞാൻ പറയുന്നത് കേൾക്ക്...
പ്ലീസ് ഇക്ക...
ഉം ശെരി ഇപ്പൊ വരാം....
അതികം താമസ്സിയാതെ ഞാൻ വീട്ടിൽ എത്തി....
എന്താ നിനക്ക്.എന്താ വേണ്ടത്...
അന്ന് അവളുടെ മുഖത്ത് പതിവിലും സന്തോഷമുണ്ടായിരുന്നു.ഓടിവന്നു അവൾ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം തന്നു.
ഞാൻ ചോദിച്ചു....
എന്താ നിനക്ക് പറ്റിയത്...?
ഇക്കാ....ഇക്ക ഒരു ഉപ്പയാകാൻ പൂവാ.ഇത് ആദ്യം ഇക്കാനോട് പറയാൻ വേണ്ടിയാണ് ഞാൻ വരാൻ പറഞ്ഞത്.
ഹോ ഇത് പറയാൻ വേണ്ടിയാണോ നീ വരാൻ പറഞ്ഞത്. ശെരി ഞാൻ പൂവ...
ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ അവളുടെ മുഖം വല്ലാതെ മങ്ങിയിരുന്നു.ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല.പക്ഷെ അവൾ ഒന്നും പറഞ്ഞില്ല.പിന്നീടാണ് എനിക്ക് തോന്നിയത് എന്തെങ്കിലും ഒന്ന് പറയാമായിരുന്നെന്നു.അന്ന് പതിവിലും നേരത്തെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു.അവൾക്ക് ഇഷ്ട്ടപ്പെട്ടത് എന്തെങ്കിലും വാങ്ങികൊണ്ടുപോകാൻ തീരുമാനിച്ചു....
കടയിൽ കയറിയപ്പോഴാണ് ഓർത്തത് ഇതുവരെ ഞാൻ അവളുടെ ഇഷ്ട്ടം എന്താണെന്ന് ചോദിച്ചിട്ടില്ല. വിളിച്ചു ചോദിക്കാനാണെങ്കിൽ ഒരു മടി.ഒരു ആവശ്യതിനും ഞാൻ ഇതുവരെ അവളെ വകിച്ചിട്ടില്ല...
അന്നും പതിവ് പോലെ വെറും കയ്യോടെ വീട്ടിൽ എത്തി.
ഉം എന്താ പതിവില്ലാതെ നേരത്തെ വന്നത്.അവളുടെ പരിഹസിച്ചുള്ള സംസാരം കേട്ടപ്പോ തന്നെ എനിക്ക് ശെരിക്കും ദേഷ്യം വന്നു.
എന്നാലും അത് പുറത്തു കാണിക്കാതെ ചിരിച്ച മുഖവുമായി ഞാൻ പറഞ്ഞു.
ഇന്ന് രാവിലെ ഒരാൾ വിളിച്ചിരുന്നു.
ഉം എന്തിനാ വിളിച്ചതാണാവോ.
വീണ്ടും അവളുടെ പരിഹാസം..
അതോ അത് എന്റെ ഭാര്യ തന്നെ പറയും....
ഏത് ഭാര്യ...
എനിക്ക് ആകെ ഒരു ഭാര്യയെ ഉള്ളു അവൾ പറയും.
ഹാഹ അത് നന്നായി ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ അത് മതി... ഞാൻ ഒരു വട്ടം പറഞ്ഞപ്പോ ഒന്നും മിണ്ടാതെ ഇറങ്ങി പോയതല്ലെ ഇപ്പൊ എന്ത് പറ്റി....
അത് വെറുതെ .. അത് പോട്ടെ...
നാളെ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം...
എന്തിന് എനിക്ക് കോഴപ്പമൊന്നുമില്ല....
അത് പറഞ്ഞാൽ പറ്റില്ല...
ഇത് വരെ ഞാൻ നിനക്ക് വേണ്ടി ഒന്നും ചെയ്ത് തന്നിട്ടില്ല.ഇതു വരെ എന്നോട് നീയ്യയിട്ട് ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല.നാളെ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം വരുന്ന വഴിക്ക് എന്റെ വക....
അല്ലങ്കിൽ വേണ്ട ഇപ്പൊ പറയുന്നില്ല...
പറ ഇക്ക പ്ലീസ്...
ഇല്ല അത് നാളെ പറയാം...എന്തോ ഞാൻ അത് പറഞ്ഞപ്പോ അവളുടെ മുഖത്തുള്ള സന്തോഷം ഒന്നു കാണാണമായിരുന്നു.അന്ന് രാത്രി എന്നെ ഉറക്കിയിട്ടില്ല...
ഇക്ക ഞാൻ ഒരു കാര്യം ചോദിച്ച എന്നോട് ദേഷ്യം തോന്നോ....
ഉം എന്താ കാര്യം...
ഞാൻ പറയട്ടെ....
കൊഞ്ചാതെ കാര്യം പറ പെണ്ണേ...
ഹോ അപ്പോഴേക്കും ദേഷ്യം വന്നു...
ഇല്ല പൊന്നേ നീ കാര്യം പറ..
ഇക്കാക്ക് ആൺകുട്ടിയെ ആണോ പെൺകുട്ടിയെ ആണോ ഇഷ്ട്ടം....
എന്താ നീ അങ്ങനെ ചോദിച്ചത്...
വെറുതെ.പറ ഇക്ക ആരെയാ ഇഷ്ട്ടം...
എനിക്ക് ഇരട്ടാകുട്ടികളെയാ ഇഷ്ട്ടം....
അള്ളോ...
എന്താ പേടിച്ചോ....
ഹേയ് ഇല്ല...
ഞാൻ വെറുതെ പറഞ്ഞതാ രണ്ടായാലും എനിക്ക് ഇഷ്ട്ടം തന്നെയാണ്....
പെണ്ണേ നീ ഉറങ്ങാൻ നോക്ക് നേരം വെളുക്കാറായി.
ഇക്ക എനിക്ക് ഉറക്കം വരുന്നില്ല.ഇത് വരെ ഇക്ക എന്നോട് ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല.എനിക്ക് വളരെ സന്തോഷമായി എനിക്ക് ഇന്ന് നേരം വെളുക്കുന്നത് വരെ ഇക്കാനോട് സംസാരിച്ചു ഇക്കയെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കണം.
മോളെ പൂതി കൊള്ളാം....

അങ്ങനെ മാസങ്ങൾ കടന്നു പോയി.
അവൾക്ക് മാസ്സം ഏഴായി.നാളെ അവളെ പ്രസവത്തിന് കൂട്ടി കൊണ്ട് പോകേണ്ട ദിവസ്സമാണ്.എന്തോ അവളെ പറഞ്ഞുവിടാൻ തോന്നുന്നില്ല.....
ഇക്ക നാളെ എന്നെ എന്റെ വീട്ടിലേക്ക് വിടോ...
പിന്നെ നിന്നെ വിടണ്ടേ.
വേണ്ട എനിക്ക് പോണ്ട.ഇക്കാനെ വിട്ട് എനിക്ക് പോണ്ടാ....
എന്റെ പ്രസവം കഴിയുന്നത് വരെ ഇക്ക എന്റെ കൂടെ വേണം....
നാളെ നിന്റെ വീട്ടുകാർ വന്നാൽ ഞാൻ എന്ത് പറയും...
നാളെ അവർ വന്നാൽ ഞാൻ പോവില്ല....
ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് പ്രസവസമായത് അവളുടെ ഭർത്താവ് കൂടെ വേണമെന്നാണ്....
അവളുടെ വാക്കുകൾ കേട്ടപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല....
ഞാൻ കാര്യം ഉമ്മയോട് പറയാൻ തന്നെ തീരുമാനിച്ചു ഉമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു.
ഉമ്മ ഇന്ന് അവളെ വിടാണോ....
വിടാതെ പിന്നെ. ആദ്യത്തെ പ്രസവമല്ലെ അവളെ വിടണ്ടേ....
വേണ്ടാ അവളുടെ പ്രസവം ഇവിടെ വെച്ചു തന്നെ മതി...അതിന് അവർ സമ്മതിക്കുമോ...
എനിക്കറിയില്ല...എന്തായാലും ഞാൻ പറഞ്ഞു നോക്കാം നിന്റെ തീരുമാനം എങ്ങനെയാണെങ്കിൽ.....
................................
ദിവസം വീണ്ടും കടന്നുപോയി അവളുടെ പ്രസവത്തിന്റെ തിയ്യതി നാളെയാണ്.
അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കാൻ വേണ്ടി ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.അവളുടെ മുഖത്ത് വലിയ ഭയമായിരുന്നു.പ്രസവത്തിൽ സമയം അടുക്കും തോറും അവൾ എന്റെ കൈകൾ മുറുകെ പിടിച്ചു എന്നോട് പറഞ്ഞു ഇക്ക എന്നെ ലേബർ റൂമിലേക്ക് കൊണ്ടുപോകും വരെ എന്നെ ഒറ്റക്കാക്കി പോകരുത്.എന്നെ കൊണ്ട് പോകുവരെ എന്റെ അടുത്ത് തന്നെ വേണം.ഇക്കയെ കണ്ട് കൊണ്ട് വേണം എനിക്ക് പോകാൻ....
പ്രസവ വേദന കൊണ്ട് പുളയുമ്പോഴും എന്റെ കൈകൾ മുറുകെ പിടിച്ചു...
ഏതൊരു ഭാര്യക്കും വേദനക്കുള്ള മരുന്നാണ് അവളുടെ ഭർത്താവിന്റെ സാമിഭ്യം.
ഇക്ക പേടിക്കണ്ട എനിക്ക് ഒന്നുമില്ല.
മറ്റൊന്നും അവൾക്ക് പ്രശ്നമായിരുന്നില്ല അവളുടെ വേദനയും പ്രയാസങ്ങളും ഒന്നും.അവൾ എന്റെ മുന്നിൽ എല്ലാം സഹിച്ചു.എന്റെ സന്തോഷത്തിനു വേണ്ടി....
പക്ഷെ അവളുടെ ത്യാഗത്തിനു മുന്നിൽ ഞാനും എന്റെ സ്നേഹവും അവളുടെ കാലടിയിലെ മണൽതരികളെ കാളും ചെറുതായിരുന്നു....
അങ്ങനെ അവളെ ലേബർ റൂമിലേക്ക് കൊണ്ട് പോകാൻ അവർ എത്തി. അവളുടെ കയ്യും പിടിച്ച് ലേബർ റൂം വരെ ഞാനും നടന്നു.അവളെ റൂമിലേക്ക് കൊണ്ട് പോയി വാതിൽ അടച്ചു....
പിന്നെ അങ്ങോട്ട് ഏതൊരു ഭർത്താവും അനുഭവിക്കുന്നത് പോലെ അവളെ കുറിച്ചുള്ള ആവലാതിയായിരുന്നു എനിക്കും.
എന്താന്നില്ലാത്ത ഒരു ഭയമായിരുന്നു.
മണിക്കൂറുകളോളം അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അത് വല്ലാത്ത ഒരു കാത്തിരിപ്പായിരുന്നു.....
ആ കാത്തിരിപ്പിന് ഒടുവിൽ ഒരു മാലാഖ വന്നു പറഞ്ഞു.ഷഹന പ്രസവിച്ചു ആൺകുട്ടിയാണ്. ഞാൻ വേഗം അവളുടെ കാണാനായി ഓടി ചെന്നു.
പക്ഷെ പറഞ്ഞു ഇപ്പൊ കാണാൻ പറ്റില്ല കുറച്ചു കഴിഞ്ഞു പുറത്തു കൊണ്ട് വരും അപ്പൊ കാണാം...
എന്റെ മോൻ അവനെ കാണാൻ എനിക്ക് തിടുക്കമായി.അവനുമായി വീണ്ടും വേറെ ഒരു മാലാഖ എത്തി...
ആദ്യമായി അവനെ എന്റെ കയ്യിൽ തന്നപ്പോൾ ഞാൻ ആദ്യം കേൾക്കാൻ കൊതിച്ചത് അവൾക്ക് എങ്ങനെയുണ്ടന്നായിരുന്നു.തന്റെ ജീവന്റെ പാതിയായവർക്ക് കുഴപ്പമൊന്നുമില്ലന്നറിഞ്ഞപ്പോൾ തന്റെ ജീവന്റെ തുടിപ്പായ പൊന്നുമോനെ മുഖത്തോട് ചേർത്തു ആ കവിളിൽ ഒരു മുത്തം നൽകിയപ്പോൾ വന്ന ആനന്ദ കണ്ണീരിന് പറഞ്ഞാൽ അറിയിക്കാൻ പറ്റാത്ത ഒരു സുഖമായിരുന്നു.....
ഒരു ഭാര്യയുടെ മഹാത്യം എനിക്ക് മനസ്സിലായത് അപ്പോഴാണ്.
അവൾ ഒരു മാതാവിന്റെ വേഷം അണിഞ്ഞപ്പോൾ ആദ്യമായി എനിക്ക് അവളോട് ബഹുമാനം തോന്നിയതും അപ്പോഴാണ്...

രചന...
ഷാൻ.വടക്കാഞ്ചേരി
ഷാൻ.വടക്കാഞ്ചേരി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക