Slider

ഒരു കൊച്ചു സ്വപ്നം

0

ഒരു കൊച്ചു സ്വപ്നം - ' ' വിരസമായ ഒരു ഞായറാഴ്ച .. ഉച്ചയൂണ് കഴിഞ്ഞ് പതിവുപോലെ ഒന്നു മയങ്ങാന്ന് വച്ച് കിടന്നു.. കുറെ നേരമായിട്ടും ഉറക്കം വരാഞ്ഞപ്പോൾ ഫോണെടുത്ത് തോണ്ടിക്കൊണ്ടിരുന്നു.. പതിയെ മയക്കത്തിലേക്ക് വീണു .. നല്ല ഉറക്കത്തിലേക്ക് കടന്നതോടെ ഞാനൊരു സ്വപ്ന ലോകത്തേക്ക് പോയി .. അതും ഒരൊന്നൊന്നര സ്വപ്നം ... ' സ്വപ്നത്തിൽ ഞാൻ ലാൻഡ് ചെയ്തത് മനോഹരമായ ഒരു താഴ്വരയിലേക്കായിരുന്നു .. നിറയെ മരങ്ങളും കുന്നുകളും പൂക്കളുമൊക്കെയായി ഒരു കിടു ലൊക്ഷേൻ !! ആഹാ... എത്ര നയന മനോഹരമായ കാഴ്ച! ' ആദ്യത്തെ അമ്പരപ്പ് മാറി ചുറ്റിലും ഒന്ന് കണ്ണോടിച്ച് നോക്കിയപ്പോ ഞാൻ കണ്ടത് അവിടവിടെ ലൈറ്റുകൾ, കാമറ, നിറയെ ആളുകൾ എന്നു വേണ്ട ഒരു സിൽമാ ഷൂട്ടിങ്ങ് ലൊക്കേഷൻ പോലെ .. എനിക്കൊന്നും മനസ്സിലായില്ല .. എവിടെ നിന്നാണെന്നറിയില്ല മനോഹരമായ പാട്ടിന്റെ ഈരടികൾ ഒഴുകി വരുന്നുണ്ട് .. ഒന്നൂടെ ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്, ഞാൻ നിൽക്കുന്നത് ഒരു സിൽമാ ഷൂട്ടിങ്ങിന്റെ സെറ്റിലാണെന്ന് ... ഞാൻ പകച്ചുപോയി ... എന്നേം സിനിമേലെടുത്തോ !!! അപ്പഴാണ് ഞാൻ എന്നെ ശ്രദ്ധിച്ചത് .. ഹൊ ... ഞാൻ ഞെട്ടിപ്പോയി 😳 പച്ച പട്ട് പാവാടയും ചുമന്ന ബ്ലൗസുമിട്ട് ഒരു സുന്ദരിക്കുട്ടിയായി ഞാൻ ഒരുങ്ങി നിൽക്കുന്നു ... സത്യത്തിൽ ഈ വേഷത്തിൽ എന്നെ കണ്ടപ്പോ ഒരുപാട് കാലം പുറകോട്ട് മനസ്സ് സഞ്ചരിച്ചു ... അത്രക്കും നൊസ്റ്റു ഫീൽ ആണ് ഈ വേഷത്തിന് ...ശ്ശൊ ... മാറ്ററിൽ നിന്നും മാറിപ്പോയി ...അങ്ങിനെ ഞാൻ പാട്ട് സീനിൽ അഭിനയിക്കാനാണ് ഒരുങ്ങി നിൽക്കുന്നതെന്ന് അവിടുത്തെ സെറ്റപ്പിൽ നിന്നും മനസ്സിലാക്കി .കാരണം പ്രിയദർശൻ സിനിമയിലെ സോങ്ങ് സീനിൽ കാണുന്ന പോലെ ഒരു ബറ്റാലിയൻ ജൂനിയർ ആർട്ടിസ്റ്റുകൾ ... എന്തായാലും പാട്ട് സീനിൽ ഞാൻ തകർത്ത് അഭിനയിക്കുന്നതിനിടയിൽ നായകന്റെ മാസ്സ് എൻട്രി ..😳മ്മ്ടെ സ്വപ്ന നായകൻ തന്നെ എന്റെ സ്വപ്നത്തിലും ...അങ്ങിനെ ഞങ്ങൾ തകർത്ത് അഭിനയിച്ചോണ്ടിരിക്കെ പെട്ടെന്ന് " കട്ട്‌" എന്നൊരു ഡയലോഗ് .( ശരിക്കും നായകൻ എന്നെ കെട്ടിപ്പിടിക്കുന്നതോടെയാണ് പാട്ട് സീൻ അവസാനിക്കുന്നത് ) ശ്ശെ .. പുല്ല് ... എല്ലാം നശിപ്പിച്ച് 😡ഇയാൾക്കിത് എന്നാത്തിന്റെ കേടാ .... കെട്ടിപ്പിടുത്തം കഴിഞ്ഞിട്ട് പോരായിരുന്നോ ഈ കട്ട് പറച്ചിൽ ..വെർതെ ആശിപ്പിച്ചിട്ട് .... ആന കൊടുത്താലും ആശ കൊടുക്കരുതെന്നല്ലെ .. എന്തായാലും ഈ കട്ട് പറഞ്ഞവനോട് രണ്ട് പറഞ്ഞിട്ടന്നെ കാര്യം ന്ന് കരുതി കലിപ്പോടെ ഞാൻ തിരിഞ്ഞതും അടുത്തുള്ള കുഴിയിലേക്ക് കാല് തെന്നി വീണതും ഒരുമിച്ചായിരുന്നു .. ' പിന്നെ ഓർമ്മ വരുമ്പോ ഞാൻ കിടക്കണത് കട്ടിലിന്റെ താഴെയാ ... സ്വപ്നത്തിൽ കുഴിയിൽ വീണത് സത്യത്തിൽ കട്ടിലിൽ നിന്നും താഴേക്ക് വീണതാ 😜അന്നേരം ഹസ്ബന്റ് വീട്ടിലില്ലാതിരുന്നത് ഭാഗ്യം ... അല്ലെങ്കിൽ അന്നത്തോടെ എന്റെ സ്വപ്നം കാണുന്ന കാര്യത്തിൽ ഒരു തീരുമാനമായേനെ .. ' ഹും ... എന്തേലും ആവട്ടെ .... കെട്ടിപ്പിടുത്തോം നടന്നില്ല .ചീത്ത പറച്ചിലും നടന്നില്ല ... കട്ടിലിൽ നിന്നും വീണതും പുറം വേദനയും മാത്രം ബാക്കി .. ' സ്വപ്നം കാണലും വീഴലും ഒക്കെ കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം അനിയത്തീടെ മോള് വീട്ടിൽ വന്നപ്പോ സംസാരത്തിനിടയിൽ എന്റെ സ്വപ്നം കാണലിന്റെ കഥയും പറഞ്ഞു .. ഞാനീ എഴുതിയത് അവൾക്ക് വായിക്കാൻ കൊടുത്തു .. വായനക്കിടയിൽ അവൾ ചിരിക്കുന്നുണ്ട് ... ഞാൻ കുറച്ച് അഹങ്കാരത്തോടെ വിചാരിച്ചു എന്റെ സ്വപ്നത്തിന്റെ കഥയെഴുത്ത് അവൾക്ക് ഇഷ്ടപ്പെട്ടെന്ന് .. വായന കഴിഞ്ഞ് അഭിപ്രായം ചോദിച്ചപ്പോ അവള് പറയാ "സ്വപ്നമൊക്കെ കൊള്ളാം .മൊത്തം തള്ളലാണെങ്കിലും ഒരു മയത്തിലൊക്കെ തള്ളിക്കൂടേന്ന് " . ' ശരിക്കും ഇപ്പോ തള്ളിപ്പോയത് എന്റെ കണ്ണുകളാ 😳 ഇപ്പഴത്തെ ന്യൂ ജെനറേഷനൊക്കെ ഇത്രക്കും കൃത്യമായി അഭിപ്രായം പറഞ്ഞാൽ നമ്മുടെ ഭാവിയൊക്കെ എന്തരോ .. എന്തോ .. നിർത്തി .. ഇതോടെ നിർത്തി ... അല്ല പിന്നെ 😡😡 ' ' ഷീല സ്റ്റാൻലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo