മിടുക്കി... നീയാണ് ശരി (കഥ / ഭാഗം 2)
--------------------------------------------------------------
മരങ്ങൾ നിറഞ്ഞ വിശാലമായ പുരയിടത്തിന്റെ ഒത്ത നടുക്കുള്ള വാടകവീട്ടിൽ ഹരിയേട്ടനൊപ്പം മായ സന്തോഷവതിയായിരുന്നു...ജീവിതം ആകെ പൂത്തു തളിർത്ത പോലെ..ഹരിയേട്ടൻ ഏറെ സന്തോഷവാനായി കാണപ്പെട്ടു.. സ്വയം മറന്നാസ്വദിച്ച പ്രണയസുരഭിലമായ നാളുകളിലൊന്നിൽ തന്റെയുള്ളിൽ നാമ്പെടുത്ത കുഞ്ഞുജീവനെ ആഹ്ലാദപൂർവ്വം തിരിച്ചറിഞ്ഞപ്പോ ആദ്യം മായയോർത്തത് തുളസിയേടത്തിയെയാണ്..
ഒരു ഫോൺ കോളിനപ്പുറത്തെ തുളസിയേടത്തിയുടെ ശബ്ദത്തിൽ കണ്ണീരിന്റെ നനവ്.. താനും ഹരിയേട്ടനും പടിയിറങ്ങിയ ശേഷം അമ്മ ആകെ ദുഖിതയാണെന്നും കഴിവതും മുറിക്കകത്തു തന്നെ കഴിച്ചുകൂട്ടുന്നുവെന്നും ഇപ്പൊ വഴക്കുണ്ടാക്കാൻ വരാറേയില്ലെന്നും തുളസിയേടത്തി പറഞ്ഞപ്പോൾ മായയുടെ ഉള്ളിലൊരു കൊളുത്തു വീണു.. തുളസിയേടത്തിയും ശിവേട്ടനും ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് തുടങ്ങിയത്രെ.. തന്റെയുള്ളിലെ കുഞ്ഞുജീവനെപ്പറ്റി കേട്ടപ്പോ തുളസിയേടത്തിയുടെ ശബ്ദം ആവേശപൂർണ്ണമാവുന്നത് മായ തിരിച്ചറിഞ്ഞു.. പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ ബാക്കിയാക്കി ഫോൺ വയ്ക്കുമ്പോ തനിക്ക് ഇല്ലാതെ പോയ കൂടപ്പിറപ്പാണ് തുളസിയേടത്തിയെന്ന് മായ മനസിലാക്കുകയായിരുന്നു .. അന്നാദ്യമായി തറവാട്ടിൽ നിന്നും പോന്നതിൽ മായ പശ്ചാത്തപിച്ചു.
കഠിനമായ ഛർദ്ദിയും വർദ്ധിച്ചുവരുന്ന അവശതകളും പരിക്ഷീണയാക്കിയ തന്നെ അതീവ ക്ഷമയോടെയും സ്നേഹത്തോടെയും പരിചരിക്കുന്ന ഹരിയേട്ടൻ മായ്ക്ക് അത്ഭുതമായിരുന്നു.. ഒരിക്കൽ പോലും മുഖം കറുപ്പിച്ചു സംസാരിക്കാത്ത, സദാ പുഞ്ചിരിച്ച മുഖമുള്ള ഹരിയേട്ടൻ തന്റെ മുജ്ജന്മസുകൃതമായി മായ കരുതി.. മക്കളോടൊപ്പം വണ്ടിനിറയെ പലഹാരങ്ങളുമായി വന്ന ഇളയച്ഛന്റെ കപട ഗൗരവത്തിന്റെ കാരണം താൻ ഹരിയേട്ടന്റെ തറവാടുവിട്ടുപോന്നതാണെന്ന് തിരിച്ചറിയവേ മായയുടെയുള്ളിൽ കുറ്റബോധത്തിന്റെ കനലെരിഞ്ഞു..
വീർത്തുവരുന്ന വയറും ഏറിവരുന്ന ഗർഭാലസ്യങ്ങളും പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു പിടി ആകുലതകളും ചേർന്ന് അടിമുടി ഉലച്ചുകളഞ്ഞപ്പോ മായയുടെ മനസ്സ് ഒരമ്മയുടെ സാമീപ്യം കൊതിച്ചു..ഇടയ്ക്കിടെ വരുന്ന തുളസിയേടത്തിയുടെ ഫോൺകോളുകൾ മരുഭൂമിയിൽ പെയ്ത മഴ പോലെ മായയുടെ ഉള്ളു കുളിർപ്പിച്ചപ്പോ തിരികെ തറവാട്ടിലേക്ക് പോയാലോ എന്ന് പലവട്ടം ആഗ്രഹിച്ചതാണ്.. എങ്കിലും ഹരിയേട്ടൻ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാൽ മായ മൗനം പാലിച്ചു..
മാസങ്ങൾ കടന്നുപോകെ ഒരുച്ചയ്ക്ക് ഊണുകഴിഞ്ഞൊന്നു മയങ്ങാൻ കിടക്കുമ്പോ വയറ്റിൽ വേദന തോന്നിയെങ്കിലും ഡേറ്റ് എത്താൻ ഇനിയും ഒരാഴ്ചയുണ്ടല്ലോ എന്നോർത്ത് കാര്യമാക്കാതിരിക്കവെ സമയം ചെല്ലുന്തോറും വേദനയുടെ തീക്ഷ്ണതയേറുന്നത് മായയറിഞ്ഞു.. ഓഫീസിൽ വിളിച്ചു ഹരിയേട്ടനെത്തുമ്പോഴേക്കും മായ വേദനകൊണ്ട് പുളയുകയായിരുന്നു..
ആശുപത്രിയിൽ എത്തിയതും പരിശോധിച്ച ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞതും ധൃതിയിൽ തയാറെടുപ്പുകൾ പൂർത്തിയാക്കി ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയതുമെല്ലാം പെട്ടെന്നായിരുന്നു.
വളരെ പണിപ്പെട്ട് കണ്ണുകൾ തുറക്കുമ്പോൾ അരയ്ക്ക് കീഴ്പ്പോട്ടു ശരീരം ഉണ്ടെന്ന് അറിയാൻ പറ്റുന്നില്ല.. ആകെ മരച്ചിരിക്കുന്ന പോലെ.. തൊട്ടടുത്ത് ഉറങ്ങികിടക്കുന്ന പഞ്ഞിക്കെട്ടുപോലൊരു കുഞ്ഞുവാവ.. മായയുടെ ഹൃദയം വാത്സല്യത്താൽ കുതിച്ചു ചാടി.. പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഹരിയേട്ടനും ശിവേട്ടനും ഇളയച്ഛനും.. ഹരിയേട്ടൻ പറഞ്ഞു.. മോളാണ്.. !

കണ്ണുകൾ തുളസിയേടത്തിക്കായി പരതുന്നത് മനസ്സിലാക്കിയ ശിവേട്ടൻ ആ സന്തോഷവാർത്തയറിയിച്ചു.. തുളസിയേടത്തി ഗർഭിണിയാണ്.. !ഡോക്ടർ പൂർണ്ണ വിശ്രമം പറഞ്ഞിരിക്കയാണ്.. ഇരട്ടി മധുരം..! മായയുടെ ഹൃദയം നിറഞ്ഞു..
അഞ്ചാം ദിവസം ഡിസ്ചാർജ് വാങ്ങി തന്നെയും കുഞ്ഞിനെയും കൂട്ടി കദളിക്കാട്ട് തറവാടിന്റെ മുറ്റത്ത് കാറിൽ നിന്നിറങ്ങവേ ഹരിയേട്ടന്റെ മുഖത്ത് ഒരു ജേതാവിന്റെ ഭാവം വിടരുന്നത് മായ അത്ഭുതത്തോടെ ശ്രദ്ധിച്ചു.. താൻ പറയാതെ തന്നെ തന്റെ മനസ്സുവായിച്ചല്ലോ.. കള്ളൻ.. !
അകത്തെ മുറിയിൽ തുളസിയേടത്തിക്കൊപ്പം മോളെ കിടത്തവേ ആ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.. തൊടിയിലെവിടെയോ നിന്നിരുന്ന ഭവാനിയമ്മായി ഓടിക്കിതച്ചു വന്നു താൻ ഒരിക്കലും കയറില്ലെന്നു പറഞ്ഞ തറവാട്ടു കെട്ടിനുള്ളിൽ കയറി കുഞ്ഞിനെ എടുക്കാൻ ഭാവിക്കവേ കൈയിൽ അഴുക്കാണെന്ന് തിരിച്ചറിഞ്ഞു പിന്തിരിഞ്ഞു..കൈ കഴുകാൻ പോയയാൾ ധൃതിയിൽ വേഷം തന്നെ മാറി വന്നു കുഞ്ഞിനെയെടുക്കുന്നത് കണ്ട് എല്ലാവരും അമ്പരന്നു.. കല്യാണിക്കുട്ടിയമ്മ അപ്പോഴും മുറിക്കുള്ളിൽ തന്നെയായിരുന്നു..
കുഞ്ഞിന്റെ കരച്ചിലും ഭവാനിയമ്മായിയുടെ താരാട്ടു പാട്ടും കദളിക്കാട്ട് തറവാടിന്റെ പകലിരവുകളെ സജീവമാക്കവേ കല്യാണിക്കുട്ടിയമ്മയ്ക്ക് തോൽവി സമ്മതിക്കാതെ തരമില്ലെന്നായി.. സ്വീകരണമുറിയിലെ നിലത്തുവിരിച്ച ഷീറ്റിൽ കുഞ്ഞിക്കാലുകൾ കുടഞ്ഞും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചും വായിൽ നിന്നും തേനൊലിപ്പിച്ചും കിടക്കുന്ന ഉണ്ടക്കണ്ണി വാവ കല്യാണിക്കുട്ടിയെന്ന മുത്തശ്ശിയെ മുട്ടുകുത്തിച്ചെന്നു പറഞ്ഞാൽ മതിയല്ലോ..! സാക്ഷാൽ കദളിക്കാട്ട് കല്യാണിക്കുട്ടിയമ്മ മോളൂട്ടിയെ താരാട്ടുപാടിയുറക്കുന്ന കാഴ്ചകണ്ട് ഹരിയേട്ടനും ശിവേട്ടനും എത്ര നേരം വായ്പൊളിച്ചു നിന്നോ ആവോ. !! അമ്മ താഴെവയ്ക്കാൻ തക്കം നോക്കി അമ്മായിയും.. രണ്ടും തമ്മിൽ ഇപ്പോഴും പോരാണ്.. ഇപ്പൊ മത്സരിക്കുന്നത് കുഞ്ഞിനെയെടുക്കാനാണെന്ന വ്യത്യാസം മാത്രം.. ! അമ്മയവൾക്കിട്ട പേരാണ് പാർവതി.. രണ്ടു മുത്തശ്ശിമാരുടെ പുന്നാരക്കുട്ടിക്ക് ഗമയല്പം കൂടുതലാണെന്ന് തോന്നും..
അമ്മയിപ്പോ വഴക്കുണ്ടാക്കാറേയില്ല...ഇടയ്ക്കു പാറൂട്ടിയോടൊപ്പം പൊട്ടിച്ചിരിക്കുന്നതും കാണാം.. മരുന്നു കഴിക്കാതെ തന്നെ ബിപിയും നോർമൽ..! ഭവാനിയമ്മായി കുളിച്ചൊരുങ്ങി സുന്ദരിയായാണ് ഇപ്പൊ നടക്കുക.. പണിയെടുക്കാൻ മൂപ്പത്തിക്കിപ്പോ നേരം കിട്ടാറില്ല.. പാറൂട്ടി വിട്ടിട്ടു വേണ്ടേ പോവാൻ !ആഴ്ചകൾക്കപ്പുറം വരാനിരിക്കുന്ന വലിയ ആഘോഷം വേറെയും.. തുളസിയേടത്തിയുടെ വയറ്റിൽ ഇരട്ടകളാണ് !
മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സന്തോഷവും സമാധാനവും.. ജീവിതത്തിന്റെ ലഹരി മായ അനുഭവിച്ചു തുടങ്ങുകയായിരുന്നു..
ഉപേക്ഷിച്ചുപോകലുകളെക്കാൾ ഒപ്പംനടത്തലും ചേർത്തുപിടിക്കലുമാണ് ജീവിതം അർത്ഥപൂർണ്ണമാക്കുന്നതെന്നവൾ തിരിച്ചറിയുകയായിരുന്നു.. നഷ്ടമാകാമായിരുന്ന ഈ സ്വർഗ്ഗത്തിനു തന്നെ അവകാശിയാക്കിയത് തന്റെ പൊന്നുമോളാണ്.. ഒപ്പം ദുഃഖങ്ങൾക്കൊടുവിൽ സൗഭാഗ്യം കാത്തുവച്ച ഈശ്വരൻമാരും.. .
ഞെട്ടിയുണർന്നു ചിണുങ്ങിക്കരഞ്ഞ പാറൂട്ടിയെ വാരിയെടുത്തു മുത്തം കൊടുക്കവേ കുഞ്ഞിക്കണ്ണുകളിൽ നോക്കി മായ മന്ത്രിച്ചു...
അമ്മേടെ മിടുക്കിക്കുട്ടി... നീയാണ് ശരി.. നീ മാത്രമാണ് ശരി..

Anju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക