നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൈസ് സീറോ

സൈസ് സീറോ
*****************
കോളേജ് തുടങ്ങുന്ന ദിവസമാണ് അവളെ കണ്ടത്..
ഒരു ബക്കറ്റും കുറേപെട്ടികളുമായി ഹോസ്റ്റലിൽ പോകാനായി അമ്മയോടൊപ്പം പ്രിൻസിപ്പൽ റൂമിൻ്റെ പുറത്ത് നില്ക്കുകയായിരുന്നു അവൾ..
സാമാന്യം തടി ഉണ്ടായിരുന്ന എന്നെ കണ്ടപ്പോൾ അവളുടെ അമ്മ വിളിച്ചു ചോദിച്ചു..
"മോനെ ഈ പെട്ടികൾ എടുക്കാൻ ഒന്നു സഹായിക്കാമോ..ഇവളുടെ ഹോസ്റ്റലിൽ വരെ പോകാനാണ്.. മോളുടെ അച്ഛൻ പുറത്തേക്ക് പോയി അതുകൊണ്ടാണ് മോനോട് സഹായം ചോദിച്ചത്..?
അല്ലെങ്കിലും ഞങ്ങൾ ആൺകുട്ടികളെ ഉണ്ടാക്കിയത് പെൺകുട്ടികളെ സഹായിക്കാനായിട്ടാണല്ലോ.. അത്കൊണ്ട് ഞാൻ വേഗം അതിൽ ഒരു പെട്ടി എടുത്തു അവരോടൊപ്പം പുറത്തേക്ക് നടന്നു..
ഞാൻ അവളോട് ചോദിച്ചു.. "എവിടെയാ സ്ഥലം.. ?"
അവളുടെ അമ്മ പറഞ്ഞു കോട്ടയത്താണ്.. ദിവസവും പോയി വരാനുള്ള ബുദ്ധിമുട്ട് കാരണം ഹോസ്റ്റലിൽ നിൽക്കുകയാണ്..
ഞാൻ ചോദിച്ചു.. അപ്പോൾ ഉടനെയോന്നും വീട്ടിൽ പോകുന്നില്ലേ..അല്ല ഇത്രയും പെട്ടി...?
അത് പറഞ്ഞു തീരും മുൻപേ അവൾ എന്നെ നോക്കി കണ്ണുരുട്ടി.. അത് കാരണം ഞാൻ ചോദ്യം കൂടുതൽ മുഴുവിപ്പിച്ചില്ല...
പക്ഷേ അത് കേട്ടതും അവളുടെ അമ്മ പൊട്ടിച്ചിരിച്ചു.. അത് അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.. ഞാൻ കരുതി ആദ്യ ഇംപ്രഷൻ തന്നെ കുളമായി.. ഇനി അവളുടെ പേരും നമ്പരും എങ്ങനെ അറിയും.. ഞാൻ പെട്ടി എടുത്തു ഹോസ്റ്റലിൽ വരെ പോയി റിസപ്ഷനിൽ വച്ചു.. പോകും വഴി അവളുടെ അമ്മ എൻ്റെ പേരും നാടും പഠിക്കുന്ന കോഴ്സും എല്ലാം വിശദമായി ചോദിച്ചു.. ഞാൻ എല്ലാത്തിനും മറുപടി പറഞ്ഞു... പക്ഷേ അവൾ ഒന്നും സംസാരിച്ചില്ല.. പോകാൻ നേരം അമ്മ പറഞ്ഞു "മോളെ ഈ പയ്യൻ്റെ നമ്പർ വേടിച്ചു വയ്ച്ചോ.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാലോ.."
ഞാൻ വലിയ ജാഡയിൽ പറഞ്ഞു.. "അതിനെന്താ ഇത് നമ്മുടെ സ്ഥലമല്ലേ എവിടെ വച്ച് എന്ത് പ്രോബ്ലം ഉണ്ടായാലും എന്നെ വിളിച്ചാൽ മതി നമ്മുടെ പിള്ളാർ ഇവിടെയൊക്കെ ഉണ്ട്.."
അത് കേട്ടതും അവളുടെ അമ്മയ്ക്ക് സമാധാനം ആയി.. മാത്രമല്ല അവളുടെയും അമ്മയുടേയും അച്ഛൻ്റേയും നമ്പർ എനിക്ക് തന്നു..
അപ്പോഴേക്കും അവളുടെ അച്ഛനും വന്നു.. അമ്മ എന്നെ പരിചയപ്പെടുത്തി.. അത് കഴിഞ്ഞു അവർ പോയി.. ഞാൻ വീട്ടിലേക്കും അവൾ ഹോസ്റ്റലിലേക്കും പോയി..
പിറ്റേന്ന് കോളേജിൽ വന്നപ്പോൾ ആദ്യം നോക്കിയത് അവളെയാണ്.. പക്ഷേ കാണാൻ കഴിഞ്ഞില്ല.. അങ്ങനെ ക്ലാസിൽ കയറി.. എല്ലാവരേയും പരിചയപ്പെട്ടു.. പല പല ടീച്ചേർസ് വന്നു എന്തൊക്കെ പഠിപ്പിച്ചിട്ട് പോയി..
ഉച്ചയ്ക്ക് ക്യാൻ്റീനിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോളാണ് അവളെ വീണ്ടും കണ്ടത്.. അവൾ ഭക്ഷണം എടുത്തു ഞാൻ ഇരുന്ന ടേബിളിൽ വന്നിരുന്നു.. എന്നിട്ട് എന്നോട് പറഞ്ഞു..
" ഇന്നലെ വിശദമായി പരിചയപ്പെടാൻ കഴിഞ്ഞില്ല.. ഏതാ ബാച്ച് എന്നാണ് പറഞ്ഞത്.."
ഞാൻ പറഞ്ഞു.. "മെക്കാനിക്കൽ.."
അങ്ങനെ ഓരോന്ന് ചോദിച്ചും പറഞ്ഞും ഞങ്ങൾ കൂട്ടുകാർ ആയി..
അങ്ങനെ ഒരു വർഷം കഴിഞ്ഞു.. അപ്പോഴേക്കും ഞങ്ങൾ നല്ല ബെസ്റ്റ് ഫ്രണ്ട്സ് ആയി.. പക്ഷേ അതിനിടയിൽ എപ്പോഴോ ഞാൻ അവളെ സ്നേഹിച്ചു തുടങ്ങി.. എങ്കിലും അവളോട് അത് തുറന്നു പറഞ്ഞാൽ ഞങ്ങളുടെ സുഹൃത്ത് ബന്ധത്തെ ബാധിച്ചാലോ എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞില്ല..
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു സംഭവം ഉണ്ടായത്.. ഒരു പയ്യൻ വന്നു അവളെ പ്രപ്പോസ് ചെയ്തു.. അവൻ എന്നെപ്പോലെ നല്ല തടിച്ചിട്ടായിരുന്നു.. അത് കാരണം അവൾ അവനെ ഒരുപാട് നാണം കെടുത്തി വിട്ടു.. പക്ഷേ ഒരു ഗുണം ഉണ്ടായി.. അതിന് ശേഷം അവളെ പ്രപ്പോസ് ചെയ്യാൻ ആരും മെനക്കെട്ടില്ല..
അന്ന് ക്യാൻ്റീനിൽ വന്നപ്പോൾ ഞാൻ ചോദിച്ചു..
" ആ പയ്യനെ ഇങ്ങനെ കളിയാക്കണമായിരുന്നോ.."
അവൾ പറഞ്ഞു..
"എനിക്ക് കല്യാണം കഴിക്കുന്ന ആളെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഒന്നുമില്ല.. പക്ഷേ അയാൾക്ക് നല്ല ഫിറ്റ് ബോഡിയായിരിക്കണം.. ഒട്ടും കുടവയർ പാടില്ല.. അതിൽ ഒരു കോപ്രമൈസും ഇല്ല.."
അപ്പോൾ ഞാൻ ചോദിച്ചു..
" അപ്പോൾ ഞാൻ ഒരു സിക്സ് പായ്ക്ക് ഒക്കെ ആക്കി വന്നു പ്രപ്പോസ് ചെയ്താൽ നീ സമ്മതിക്കുമോ.. ?"
അത് കേട്ട് അവൾ പറഞ്ഞു.. നീ എൻ്റെ നല്ല ഫ്രണ്ട് അല്ലേ.."
ഞാൻ വിട്ടില്ല.. വീണ്ടും ചോദിച്ചു..
" പറയടോ.."
എൻ്റെ നിർബന്ധം കാരണം അവൾ പറഞ്ഞു.. " സിക്സ് പായ്ക്ക് ഒന്നും വേണ്ട നീ കുറച്ചു ഫിറ്റ് ബോഡിയാക്കാൻ നോക്കൂ.. എന്നിട്ട് നോക്കാം.."
അന്ന് വൈകുന്നേരം ആദ്യം പോയി തൊട്ടടുത്ത ജിമ്മിൽ മെമ്പർഷിപ്പ് എടുത്തു.. പിന്നീട് അങ്ങോട്ട് കോളേജ് കഴിഞ്ഞുള്ള എല്ലാ വൈകുന്നേരങ്ങളും ജിമ്മിൽ കഴിച്ചുകൂട്ടി..
അങ്ങനെ മാസങ്ങളായുള്ള കഠിനാധ്വാനം കൊണ്ട് ഞാൻ ഫിറ്റ് ബോഡി ഉണ്ടാക്കിയെടുത്തു.. എൻ്റെ മാറ്റം അവൾ ശ്രദ്ധിച്ചിരുന്നു.. അവൾ ചോദിച്ചു.." എന്ത് പറ്റി നീ പെട്ടെന്ന് ഹെൽത്ത് കോൺഷ്യസ് ആയത്..?"
അപ്പോൾ ഞാൻ അവളോട് പറഞ്ഞു.. " നീയല്ലേ പറഞ്ഞത് ഞാൻ നല്ല ഫിറ്റ് ബോഡി ആക്കിയിട്ട് പ്രപ്പോസ് ചെയ്താൽ സമ്മതിക്കാമെന്ന്.."
"അയ്യോ അത് ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ.." എന്നും പറഞ്ഞു അവൾ എൻ്റെ തോളിൽ തട്ടിയിട്ട് പോയി..
അന്ന് രാത്രി ഉറങ്ങി കിടക്കുമ്പോൾ ഫോൺ വന്നു.. എടുത്തു നോക്കിയപ്പോൾ അവളാണ്.. ഞാൻ ചോദിച്ചു.. " രാത്രി രണ്ട് മണി ആയി നിനക്ക് ഉറക്കം ഒന്നുമില്ലേ..?"
അപ്പോൾ അവൾ പറഞ്ഞു.. " നീ ശരിക്കും എനിക്ക് വേണ്ടിയാണോ ജിമ്മിൽ പോയി തുടങ്ങിയത്.."
ഞാൻ പറഞ്ഞു.. " അത് ചോദിക്കാനാണോ ഈ പാതിരാത്രി വിളിച്ചത്.. പോയി കിടന്നു ഉറങ്ങു പെണ്ണേ.."
"പ്ലീസ്.. ഒന്നു പറയടാ.. എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല അതാ..?" അവൾ ചോദിച്ചു.."
ഞാൻ പറഞ്ഞു.. ആണടി പോത്തേ.. ഇനി എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല.. എനിക്ക് ജീവിതാവസാനം വരെ വേണം നിൻ്റെ ഈ കൂട്ട്.. "
അവൾ പറഞ്ഞു.. " പഠിത്തം കഴിഞ്ഞു ജോലിയൊക്കെ ആയിട്ട് വന്നു വീട്ടിൽ ചോദിക്ക്.. അച്ഛനും അമ്മയ്ക്കും നിന്നെ ഇഷ്ടമാണ് അതുകൊണ്ട് അവർ എതിർക്കില്ല.."
അങ്ങനെ വളരെ ബുദ്ധിമുട്ട് ഒന്നുമില്ലാതെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു.. മാസങ്ങൾ കടന്നു പോയി..
അങ്ങനെ അവൾ ഗർഭിണിയായി.. അതിനു ശേഷം അവൾക്ക് ഡയറ്റിംഗും ഒന്നുമില്ല.. കിട്ടുന്നതെല്ലാം വാരി വലിച്ചു തിന്നും.. വിശന്നാൽ എന്നെവരെ പിടിച്ചു തിന്നാൻ നോക്കും അത് പേടിച്ച് ആവശ്യത്തിലധികം സാധനങ്ങൾ വേടിച്ചു വച്ചു..
അങ്ങനെ ഞങ്ങൾക്ക് ഒരു മകൾ പിറന്നു.. പക്ഷേ പിന്നീട് ആണ് കൂടുതൽ പ്രശ്നം തുടങ്ങിയത്.. കുഞ്ഞായതിന് ശേഷം അവൾ തടിച്ചു ചീർത്ത് മത്തങ്ങ പോലെയായി.. അവൾക്ക് ഏറ്റവും അസൂയ ഞാൻ സ്ലിം ആയി ഇരിക്കുന്നതിനായിരുന്നു.. അവസാനം അവൾ എൻ്റെ കൂടെ എവിടെയും വരാതെയായി.. ഞങ്ങൾ ഒന്നിച്ചു പോകുന്ന കണ്ടാൽ അമ്മയും മകനും ആണെന്ന് തോന്നും എന്ന് പറഞ്ഞു..
അവസാനം അവൾ ഒരു തീരുമാനത്തിലെത്തി എന്ത് കഷ്ടപ്പെട്ടിട്ടാണെങ്കിലും തടി കുറക്കണം.. അതിനായുള്ള കഠിനാധ്വാനവും തുടങ്ങി..
ഇപ്പോൾ ദിവസവും ഡയറ്റിംഗും യോഗയും ജിമ്മും ഒക്കെ ആയി അവൾ ഭയങ്കര തിരക്കിലാണ്..
ഞാൻ നിരുത്സാഹപ്പെടുത്താൻ മുതിർന്നില്ല..
ഞാൻ കരുതി...
""അനുഭവിക്കട്ടെ പണ്ടാരം..""
________________________________
© MUCHESH

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot