ആദ്യാനുഭവം
*******************
വായനക്കാരുടെ ശ്രദ്ധയ്ക്ക് -- ദയവു ചെയ്തു ഈ കഥ ഉറക്കെ വായിക്കരുത്. സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് തരേണ്ട കഥയായിരുന്നു പിന്നെ എന്റെ മുഖത്തെ നിഷ്കളങ്കത കണ്ടിട്ടാണ് U ആക്കിയത്..
*******************
വായനക്കാരുടെ ശ്രദ്ധയ്ക്ക് -- ദയവു ചെയ്തു ഈ കഥ ഉറക്കെ വായിക്കരുത്. സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് തരേണ്ട കഥയായിരുന്നു പിന്നെ എന്റെ മുഖത്തെ നിഷ്കളങ്കത കണ്ടിട്ടാണ് U ആക്കിയത്..
ഒരു പത്തിരുപത്തഞ്ചു വര്ഷം മുമ്പാണീ സംഭവം നടക്കുന്നത്.അന്നെനിക്ക് വയസു പത്തൊൻപത്, കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു..
ഒരു ശനിയാഴ്ച ദിവസം ഞാനും എന്റെ രണ്ടു ചങ്ക്സും (ഒരുത്തൻ റോയ്, മറ്റവൻ ബെന്നി ) കൂടി എറണാകുളം ടൗണിൽ പോയി ഒരു സിനിമ കാണാൻ തീരുമാനിച്ചു.
ഒരു ശനിയാഴ്ച ദിവസം ഞാനും എന്റെ രണ്ടു ചങ്ക്സും (ഒരുത്തൻ റോയ്, മറ്റവൻ ബെന്നി ) കൂടി എറണാകുളം ടൗണിൽ പോയി ഒരു സിനിമ കാണാൻ തീരുമാനിച്ചു.
ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുംഎറണാകുളത്തിന് ഒരു മണിക്കൂർ ബസിൽ പോകണം. രാവിലെ എട്ടു മണിക്ക് തന്നെ പുറപ്പെട്ടു.
ഒന്ന് രണ്ടുമണിക്കൂർ വായിൽ നോട്ടം , ഒരു നൂൺ ഷോ, പിന്നെ ഒരൂണ് - അതുംകഴിഞ്ഞു മടക്കം - അന്നത്തേക്കുള്ള മാസ്റ്റർ പ്ലാൻ റെഡി..
രാവിലെ ഒമ്പതു മണിക്ക് ഷേണായീസ് തിയേറ്ററിന്റെ മുമ്പിൽ ബസിറങ്ങി. അവിടെ നിന്ന് മേനക തിയേറ്റർ വരെ നടന്നു. മേനകയിൽ ഏതോ കോമഡി മലയാളം പടം ആണ്, ഇത് കാണാൻ ബസും പിടിച്ചു വരേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് അന്നത്തെ യുവാക്കളുടെ പ്രതീകഷയും രോമാഞ്ചവും ആയ ശ്രീധർ തീയേറ്ററിലേക്ക് വച്ചു പിടിച്ചു.
ഉച്ചയ്ക്കൊരുമണിക്ക് അവിടെ സ്പെഷ്യൽ നൂൺ ഷോ ഉണ്ട്, അതുവരെ സുഭാഷ് പാർക്കിലും മറൈൻ ഡ്രൈവിലും വായിൽ നോക്കാൻ ഇഷ്ടം പോലെ സമയം.
നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇവന്മാർ ചെറുപ്പത്തിൽ അതിഭീകര വായിൽ നോക്കികൾ ആയിരുന്നു എന്ന്. അല്ല സുഹൃത്തുക്കളെ, ഞങ്ങൾ വളരെ നല്ലവരായിരുന്നു, അതിനൊരു കാരണവും ഉണ്ട് - ഞങ്ങളുടെ വീടുകളും ഞങ്ങൾ പഠിക്കുന്ന കോളേജും തമ്മിൽ വെറും നൂറുനൂറ്റമ്പതു മീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളു..
കോളേജിൽ ഇരുന്ന് എന്തെങ്കിലും അലമ്പുണ്ടാക്കിയാൽ ഒരു മിനിട്ടിനുള്ളിൽ അത് ഞങ്ങടെ വീടുകളിലറിയും.
പിന്നെ ഞങ്ങടെ മൂന്നു പേരുടെയും അപ്പന്മാർ അന്നൊക്കെ നല്ല ആരോഗ്യവാന്മാരായിരുന്നു ..
പിന്നെ ഞങ്ങടെ മൂന്നു പേരുടെയും അപ്പന്മാർ അന്നൊക്കെ നല്ല ആരോഗ്യവാന്മാരായിരുന്നു ..
എന്തെങ്കിലും ഒരു തരികിട കാണിച്ചൂന്നറിഞ്ഞാൽ കോളേജിൽ വന്ന് ഓടിച്ചിട്ടടിക്കും.. അതിനൊന്നും ഒരു മടിയുമില്ലാത്ത ആ അപ്പന്മാരെ ഭയന്ന് ഞങ്ങൾ കോളേജിൽ പഞ്ച പാവങ്ങൾ .. ഒരു പെങ്കൊച്ചിന്റെ പോലും മുഖത്ത് നോക്കാനോ പഞ്ചാരയടിക്കാനോ വിധിയില്ലാതെ മുരടിച്ചു പോയ കൗമാരം . ഈ കേട് തീർക്കാൻ വേണ്ടി ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഞങ്ങൾ ടൗണിൽ പോകും. മതിവരുവോളം വായ്നോക്കും... അത്രേയുള്ളൂ ….
അതൊരു തെറ്റാ ?.....
അതൊരു തെറ്റാ ?.....
അങ്ങനെ ശ്രീധർ തീയേറ്ററിലേക്ക് നടന്നു കൊണ്ടിരുന്നപ്പോൾ റോഡ് സൈഡിൽ ഒരു വൈൻ ഷോപ്. നമ്മടെ റോയ് ഒന്ന് രണ്ടു പ്രാവശ്യം ബിയർ കഴിച്ചിട്ടുണ്ട്, അവനതു പറഞ്ഞു പല പ്രാവശ്യം ഞങ്ങളെ കൊതിപ്പിച്ചിട്ടും ഉണ്ട്.. വൈൻ ഷോപ്പിന്റെ മുമ്പിലെത്തിയപ്പോൾ ബെന്നിയുടെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു. അവൻ കണ്ണാടി അലമാരയിൽ അടുക്കി വച്ചിരിക്കുന്ന കുപ്പികളിലേക്കു മിട്ടായി ഭരണി കണ്ട കുട്ടിയെ പോലെ നോക്കി വെള്ളമിറക്കി.. അത് കണ്ട് റോയും അവന്റൊപ്പം കൂടി.
"ഡാ നമുക്കൊരു ബിയർ വാങ്ങിയാലോ, പൈസ ഞാൻ തരാം.. " ബെന്നി പേഴ്സ് എടുത്തു .
വീട്ടിൽ നിന്നും കുറേച്ചേ റബ്ബർ ഷീറ്റും ഒട്ടുപാലും അടിച്ചുമാറ്റാറുള്ളത് കൊണ്ട് അവന്റെ കയ്യിൽ അത്യാവശ്യം കാഷെപ്പോഴും കാണും.
വീട്ടിൽ നിന്നും കുറേച്ചേ റബ്ബർ ഷീറ്റും ഒട്ടുപാലും അടിച്ചുമാറ്റാറുള്ളത് കൊണ്ട് അവന്റെ കയ്യിൽ അത്യാവശ്യം കാഷെപ്പോഴും കാണും.
"എന്നാ വാങ്ങാം " റോയി റെഡി.. അവനെന്നെ നോക്കി..
"എനിക്കുവേണ്ട, നിങ്ങൾ വേണേ കഴിച്ചോ - എനിക്കതിന്റെ മണം തീരെ ഇഷ്ടമല്ല." ഞാനൊഴിഞ്ഞു മാറി ..
"എനിക്കുവേണ്ട, നിങ്ങൾ വേണേ കഴിച്ചോ - എനിക്കതിന്റെ മണം തീരെ ഇഷ്ടമല്ല." ഞാനൊഴിഞ്ഞു മാറി ..
അവന്മാർ രണ്ടും കൗണ്ടറിൽ ചെന്ന് ബിയറിന്റെ വില ചൊദിച്ചു.. ഒരു ബോട്ടിൽ ഇരുപത്തെട്ട് രൂപ.
ബെന്നി പൈസ കൊടുത്തു ബിയർ വാങ്ങി.
" ചേട്ടാ ഇത് ഒന്ന് ഓപ്പൺ ചെയ്തു തരാമോ " അവൻ ബോട്ടിൽ കടക്കാരന്റെ നേരെ നീട്ടി.
ബെന്നി പൈസ കൊടുത്തു ബിയർ വാങ്ങി.
" ചേട്ടാ ഇത് ഒന്ന് ഓപ്പൺ ചെയ്തു തരാമോ " അവൻ ബോട്ടിൽ കടക്കാരന്റെ നേരെ നീട്ടി.
"ഇത് retail ഷോപ്പാണ് - ഇവിടെ ഇരുന്നു കഴിക്കാൻ പറ്റുകേല " കടക്കാരൻ കണ്ണുരുട്ടി ..
നായക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ അവന്മാർ ആ ബോട്ടിലും പിടിച്ചെന്നെ നോക്കി. നിഷ്കളങ്കനായ ഞാൻ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രേശ്നമേയല്ല എന്ന മട്ടിൽ റോഡിലൂടെ പോകുന്ന പെമ്പിള്ളേരെ നോക്കി നിന്നു ..
" എങ്കിലിത് വേണ്ട ചേട്ടാ പൈസ തിരിച്ചു തന്നേരെ" - ബെന്നി ബോട്ടിൽ തിരിച്ചു കൊടുത്തു...
"അത് പറ്റില്ല ബില്ലെഴുതിയാൽ തിരിച്ചു വാങ്ങാൻ പറ്റില്ല " കടക്കാരൻ കയ്യൊഴിഞ്ഞു ..
ബിയർ ബോട്ടിൽ വാങ്ങി പാന്റിന്റെ പോക്കറ്റിൽ ഇടാൻ നോക്കി, നോ രക്ഷ, കീശ കീറിയാലും കുപ്പി കേറൂല .
"അത് പറ്റില്ല ബില്ലെഴുതിയാൽ തിരിച്ചു വാങ്ങാൻ പറ്റില്ല " കടക്കാരൻ കയ്യൊഴിഞ്ഞു ..
ബിയർ ബോട്ടിൽ വാങ്ങി പാന്റിന്റെ പോക്കറ്റിൽ ഇടാൻ നോക്കി, നോ രക്ഷ, കീശ കീറിയാലും കുപ്പി കേറൂല .
സുബാഷ് പാർക്കിലും, മറൈൻ ഡ്രൈവിലും കാണാനിരിക്കുന്ന നയനമനോഹര കാഴ്ചകൾ എന്നെ അക്ഷമനാക്കി ..
"ഡാ ആ ബോട്ടിൽ വല്ലോടത്തും കളഞ്ഞിട്ട് വാ, നമുക്ക് പോകാം" ഞാൻ ധൃതി കൂട്ടി.
ബെന്നി ബോട്ടിലിൽ നിന്നും പിടി വിടുന്നില്ല. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു .
" ഈ ബോട്ടിലും കയ്യിൽ പിടിച്ചോണ്ട് എന്റെ കൂടെ വരരുത്.." എനിക്ക് ദേഷ്യം വന്നു. പിന്നല്ലാതെ, നുമ്മക്കൊരു ഇമേജ് ഒക്കെ ഇല്ലേ ...

അപ്പോളാണ് ആ കടയിലെ അലമാരയിലിരുന്ന ചില ചെറിയ കുപ്പികൾ എന്റെ കണ്ണിൽ പെട്ടത് - കൈപ്പത്തിയുടെ വലിപ്പം ഉള്ളവ, ഞാൻ കടക്കാരനോട് ചോദിച്ചു "ചേട്ടാ ആ ചെറിയ ബോട്ടിലിൽ ഉള്ള ബിയർ ഒന്ന് രണ്ടെണ്ണം താ എന്നിട്ടീ വലിയ കുപ്പി തിരിച്ചെടുത്തോ " കടക്കാരൻ എന്റെ മുഖത്തേക്ക് കടുപ്പിച്ചൊന്നു നോക്കി " ഡാ ചെക്കാ അത് ബ്രാണ്ടിയും വിസ്കിയുമാ - ആ കുപ്പി തിരിച്ചെടുത്തോളം പകരം ഇതിലൊന്നേ കിട്ടൂ.."
"സാരമില്ല" ഞാൻ ബെന്നിയുടെ കൈയ്യിൽ നിന്നും ബിയർ ബോട്ടിൽ ബലമായി പിടിച്ചു വാങ്ങി കടക്കാരന് കൊടുത്തു എന്നിട്ടു അങ്ങേരു തന്ന ഒരു ചെറിയ ബോട്ടിൽ വാങ്ങി റോയീടെ പോക്കറ്റിൽ ഇട്ടു.
"സാരമില്ല" ഞാൻ ബെന്നിയുടെ കൈയ്യിൽ നിന്നും ബിയർ ബോട്ടിൽ ബലമായി പിടിച്ചു വാങ്ങി കടക്കാരന് കൊടുത്തു എന്നിട്ടു അങ്ങേരു തന്ന ഒരു ചെറിയ ബോട്ടിൽ വാങ്ങി റോയീടെ പോക്കറ്റിൽ ഇട്ടു.
പ്രശനം വളരെ ബുദ്ധിപൂർവമായി സോൾവ് ചെയതെന്ന അഹങ്കാരത്തോടെ ഞാനവരെയും കൂട്ടി പാർക്കിലേക്ക് വച്ചുപിടിച്ചു..
പിന്നത്തെ ഒന്ന് രണ്ട് മണിക്കൂർ പാർക്കിലെയും മറൈൻ ഡ്രൈവിലെയും ആസ്വാദ്യകരമായ വായിൽ നോട്ടത്തിനിടയിൽ പോക്കറ്റിൽ കിടന്ന പാവം ക്വാർട്ടർ ബോട്ടിലിന്റെ ഞങ്ങൾ കാര്യം മറന്നു പോയി.
ഹോട്ടലിൽ ഊണ് കഴിക്കാൻ കയറിയപ്പോളാണ് കുപ്പിയെ പറ്റി ഓർമ വന്നത്..
"ചേട്ടാ രണ്ടു ഗ്ലാസും ഇത്തിരി വെള്ളോം " കുപ്പിയെടുത്തു മേശപ്പുറത്തു വച്ചിട്ട് ബിന്നി ഇലയിടാൻ വന്ന സപ്ലയറെ നോക്കി ചോദിച്ചു...
ഹോട്ടലിൽ ഊണ് കഴിക്കാൻ കയറിയപ്പോളാണ് കുപ്പിയെ പറ്റി ഓർമ വന്നത്..
"ചേട്ടാ രണ്ടു ഗ്ലാസും ഇത്തിരി വെള്ളോം " കുപ്പിയെടുത്തു മേശപ്പുറത്തു വച്ചിട്ട് ബിന്നി ഇലയിടാൻ വന്ന സപ്ലയറെ നോക്കി ചോദിച്ചു...
കുപ്പി കണ്ട സപ്ലയർ നല്ല തകർപ്പനൊരു തെറി ..
"കള്ളു കുടിക്കാൻ നിനക്ക് ഈ ഹോട്ടലെ കിട്ടിയൊള്ളു,, ഓടിക്കോളണം ഇപ്പൊ ഇവിടുന്നു .. " അങ്ങേര് മുമ്പിലിട്ട ഇലയും എടുത്ത് ഞങ്ങളെ എഴെന്നേല്പിച്ചു പുറത്തിറക്കി വിട്ടു... എനിക്ക് വല്ലാതെ ദേഷ്യം വന്നു.
"കള്ളു കുടിക്കാൻ നിനക്ക് ഈ ഹോട്ടലെ കിട്ടിയൊള്ളു,, ഓടിക്കോളണം ഇപ്പൊ ഇവിടുന്നു .. " അങ്ങേര് മുമ്പിലിട്ട ഇലയും എടുത്ത് ഞങ്ങളെ എഴെന്നേല്പിച്ചു പുറത്തിറക്കി വിട്ടു... എനിക്ക് വല്ലാതെ ദേഷ്യം വന്നു.
അടുത്ത് വേറെ നല്ല ഹോട്ടലില്ല, കുറച്ചു ദൂരെ പോയി കഴിച്ചിട്ട് വരുമ്പോളേക്കും സിനിമ തുടങ്ങിയിട്ടും ഉണ്ടാകും..
"ഇംഗ്ലീഷ് പടം ആയതു കൊണ്ട് ഒന്നേകാൽ മണിക്കൂർ കൊണ്ട് തീരും, എന്നാ പിന്നെ നമുക്ക് പടം കഴിഞ്ഞു ഊണ് കഴിക്കാം" റോയി പറഞ്ഞത് ഞങ്ങളും സമ്മതിച്ചു..
"ഇംഗ്ലീഷ് പടം ആയതു കൊണ്ട് ഒന്നേകാൽ മണിക്കൂർ കൊണ്ട് തീരും, എന്നാ പിന്നെ നമുക്ക് പടം കഴിഞ്ഞു ഊണ് കഴിക്കാം" റോയി പറഞ്ഞത് ഞങ്ങളും സമ്മതിച്ചു..
ടിക്കറ്റ് എടുത്ത് തിയേറ്ററിൽ കയറി, എന്റെ ഇടതും വലതുമായി അവന്മാർ ഇരുന്നു .. സിനിമ തുടങ്ങി സായിപ്പുമാരും മദാമ്മമാരും നമുക്ക് മനസിലാവാത്ത ഇംഗ്ലീഷിൽ എന്തൊക്കെയോ പറയുന്നു. അവര് പറയണത് മനസ്സിലാക്കീട്ട് നമുക്ക് തീസിസൊന്നും സബ്മിറ്റ് ചെയ്യാനില്ല, അതുകൊണ്ട് വെറുതെ കണ്ടു കൊണ്ടിരുന്നു.
അപ്പോളാണ് സിനിമയിലെ ഒരു കൗബോയ് സായിപ്പ് ഒരു ചെറിയ കുപ്പിയിൽ നിന്നും മദ്യം സിപ് ചെയ്ത് കഴിക്കുന്നത് കണ്ടത്.. ഞാൻ പതിയെ ചങ്ക്സിനോട് ചോദിച്ചു.
"അത് കണ്ടോ, അതെ പോലെ പതുക്കെ സിപ് ചെയ്തു കുടിച്ചാൽ പോരെ, കുപ്പീം തീരും നിന്റെയൊക്കെ നാവിലെ ചൊറിച്ചലും മാറും"
"അത് നല്ല ഐഡിയ" തീയേറ്ററിലെ ഇരുളിൽ റോയ് കുപ്പി പുറത്തെടുത്തു, അതിൻറെ അടപ്പു കുറച്ചു ബലം പ്രയോഗിച്ചു തുറന്നു, വെപ്രാളത്തിൽ കുപ്പീടെ അടപ്പു താഴെ വീണുരുണ്ട് എങ്ങോടോ പോയി. അവൻ കുപ്പി ഒന്ന് മണപ്പിച്ചു നോക്കി എന്റെ കയ്യിൽ തന്നു ..
"അവനോട് ആദ്യം കുടിക്കാൻ പറ "
"കൗബോയ്" ചേട്ടന്റേം "കൗഗേൾ" ചേച്ചീടേം പ്രണയം ഏതാണ്ട് നമ്മൾ കാണാൻ വന്ന കാഴ്ച്ചകളിലെലേക്കു നീങ്ങുന്ന നേരം..അതിന്റെടേൽ അവന്റെ ഒരു കുപ്പി .. ദേഷ്യത്തോടെ കുപ്പി വാങ്ങി ബെന്നിയുടെ കയ്യിൽ കൊടുത്തു .. അവനും കുറച്ചു നേരം മണത്തു നോക്കിയിട്ട് കുപ്പി തിരിച്ചെന്റെ കയ്യിൽ തന്നു..
"റോയ് ആദ്യം കുടിക്കട്ടെ "
"ഇതെന്താ ആദ്യ രാത്രിയിലെ പാല് കൂടിയാണോ നീയാദ്യം, നീയാദ്യം ന്ന് വച്ച് നീട്ടാൻ." ഞാൻ പിന്നെയും കുപ്പി വാങ്ങി റോയിക്കു കൊടുത്തു.. അവനത്തിരി കഴിഞ്ഞത് വീണ്ടും തിരിച്ചെനിക്കും....
സിനിമയിലെ കൗബോയ് ചേട്ടൻ അതിന്റെടേല്
കൗഗേൾ ചേച്ചിയോട് എന്തൊക്കയോ ഒന്നും രണ്ടും പറഞ്ഞു വഴക്കിട്ട് കുതിര പുറത്തു കയറി ഓടിച്ചും പോയി . ഛെ… വെറുതെ മനുഷ്യരെ കൊതിപ്പിച്ചു.
അങ്ങനെ അത്യന്തം നിരാശനായി ഞാനിരിക്കുമ്പോളാണ് വീണ്ടും ഇടതു വശത്തു നിന്നും ആ കുപ്പി എന്റെ നേർക്ക് വരുന്നത്

" അവനോട് ആദ്യം കുടിക്കാൻ പറ " ...
എനിക്ക് വല്ലാത്ത കോപം, ഞാനാ കുപ്പി വാങ്ങി - നേരേ വായിലേക്കൊരൊറ്റ കമത്ത് - അഞ്ച് സെക്കന്റിൽ കുപ്പി കാലി... അവന്മാർ രണ്ടു പേരും ഇടതു വലതു വശങ്ങളിൽ ക്രൂശിച്ച കള്ളന്മാർ ക്രിസ്തുവിനെ നോക്കും പോലെ അത്ഭുതത്തോടെ എന്നെ നോക്കി ഇരിക്കുന്നു. ഞാൻ ചിറിയും തുടച്ചു വീണ്ടും സിനിമയിൽ ശ്രദ്ധിച്ചു.
തൊണ്ടയിൽ നിന്നും ഒരു തീ ഗോളം ആമാശയത്തിലേക്ക് പതുക്കെ ഇറങ്ങുന്നത് ഞാനറിഞ്ഞു.. ആകെപാടെ ഒരു വല്ലാത്ത എരിച്ചിൽ..
“അമ്മോ ആസിഡ് കുടിച്ചപോലുണ്ട്.. എന്ത് ചെയ്യും ? തൊണ്ട ഇപ്പൊ പൊട്ടും..
“അമ്മോ ആസിഡ് കുടിച്ചപോലുണ്ട്.. എന്ത് ചെയ്യും ? തൊണ്ട ഇപ്പൊ പൊട്ടും..
ഞാൻ ചാടി എഴുനേറ്റു.. കൃത്യം ആ സമയത്തുതന്നെ സിനിമയുടെ ഇന്റെർവെല്ലും...
ഞാനെല്ലാവരേക്കാളും മുമ്പേ ഓടി തീയേറ്ററിലെ കാന്റീനിലെത്തി, അവിടെ വെച്ചിരുന്ന കോൺ ഐസ് ക്രീം കണ്ടപ്പോൾ കുറച്ചു സമാധാനമായി..
"ചേട്ടാ വേഗം അഞ്ച് ഐസ് ക്രീം എടുക്കൂ പ്ളീസ് " ഞാൻ കടക്കാരന്റെ മുമ്പിൽ കരഞ്ഞുപോയി .. അയാൾ എന്നെ നോക്കി, എന്റെ ദയനീയത കണ്ടു അങ്ങേരു വേഗം അഞ്ച് ഐസ് ക്രീം എടുത്തു തന്നു..
"ചേട്ടാ വേഗം അഞ്ച് ഐസ് ക്രീം എടുക്കൂ പ്ളീസ് " ഞാൻ കടക്കാരന്റെ മുമ്പിൽ കരഞ്ഞുപോയി .. അയാൾ എന്നെ നോക്കി, എന്റെ ദയനീയത കണ്ടു അങ്ങേരു വേഗം അഞ്ച് ഐസ് ക്രീം എടുത്തു തന്നു..
"നമ്മൾ മൂന്നു പേർക്കെന്തിനാടാ അഞ്ച് ഐസ് ക്രീം " ചോദ്യം കേട്ട് തിരിഞ്ഞപ്പോൾ ബെന്നിയും റോയും ...
കടക്കാരൻ ഐസ് ക്രീം നീട്ടിയപ്പോൾ അവന്മാരെ തട്ടിമാറ്റി അഞ്ചും ഞാൻ തന്നെ വാങ്ങി...എന്നിട്ട് ആളൊഴിഞ്ഞ മൂലയിലേക്ക് ഓടി... അവന്മാർ പുറകെയും.
പിന്നെ ഒരു ആക്ക്രാന്തമായിരുന്നു...അഞ്ച് ഐസ് ക്രീമും ഒന്നിന് പുറകെ ഒന്നായി വിഴുങ്ങി..

"ഹാവൂ ഇപ്പൊ ചെറിയ ഒരാശ്വാസം" വീണ്ടും കാന്റീനിൽ പോയി ഒരു കുപ്പി വെള്ളം മേടിച്ചു കുടിച്ചു ..
ഇന്റർവെൽ കഴിഞ്ഞു തീയേറ്ററിനുള്ളിൽ കയറിയത് മാത്രം ഓർമയുണ്ട്... പിന്നെ എനിക്ക് ബോധം വരുമ്പോൾ ഞാനെന്റെ വീട്ടിലെ കട്ടിലിൽ കിടക്കുന്നുണ്ട്,
ഇന്റർവെൽ കഴിഞ്ഞു തീയേറ്ററിനുള്ളിൽ കയറിയത് മാത്രം ഓർമയുണ്ട്... പിന്നെ എനിക്ക് ബോധം വരുമ്പോൾ ഞാനെന്റെ വീട്ടിലെ കട്ടിലിൽ കിടക്കുന്നുണ്ട്,
ചങ്ക്സ് വീട്ടിലെത്തിച്ചിട്ടു പറഞ്ഞത് എനിക്ക് ഒരു മയക്കം പോലെ വന്നതാണ് എന്നാണ്..
അമ്മയും അനിയനും അത് വിശ്വസിച്ചു - പക്ഷെ എന്റെ അടുത്ത് വന്നു മണപ്പിച്ചിട്ടു അപ്പനൊന്നു മൂളി.. ആ മൂളലിന്റെ ബാക്കി പിറ്റേന്ന് എന്റെ ചെകിട്ടത്തു വീണ അടിയിലും ഞാൻ കേട്ടു.
അമ്മയും അനിയനും അത് വിശ്വസിച്ചു - പക്ഷെ എന്റെ അടുത്ത് വന്നു മണപ്പിച്ചിട്ടു അപ്പനൊന്നു മൂളി.. ആ മൂളലിന്റെ ബാക്കി പിറ്റേന്ന് എന്റെ ചെകിട്ടത്തു വീണ അടിയിലും ഞാൻ കേട്ടു.
"വെറുതെ കിട്ടുന്ന ബ്രാണ്ടി ആന്ത്രവായൂന് നല്ലതാ ന്ന് പണ്ടത്തെ കാർന്നോമ്മാര് പറയണ കേട്ടിട്ടുണ്ട്.. പക്ഷെ സത്യം പറയാലോ വെറുതെ കിട്ടിയാലും, ദേ ആ സാധനം കൈ കൊണ്ട് തൊടരുത് .. .. ഒരു നിഷ്കളങ്കനായ സുഹൃത്തിന്റെ ഉപദേശം ആണെന്ന് കൂട്ടിക്കോ .. "
*************************
"ഡാ …. ഇത് വെറും കള്ളു കഥയല്ലേ "
"ഡാ …. ഇത് വെറും കള്ളു കഥയല്ലേ "
"അതെ"
"പിന്നെന്ത് തേങ്ങാക്കൊലക്കാടാ ഉറക്കെ വായിക്കരുത്, A സർട്ടിഫിക്കറ്റ് ന്നൊക്കെ മുകളിൽ എഴുതി വച്ചിരിക്കുന്നത് വെറുതെ മനുഷ്യനെ പറ്റിക്കാനായിട്ട് "
"അതെ ചേട്ടാ, ചേട്ടൻ കഥ വായിച്ചോ .......എങ്കിൽ ഞാനൊരു രഹസ്യം പറയട്ടെ, അതെന്തിനാന്ന് ഇപ്പോഴും എനിക്ക് നല്ല ഓർമ്മ കിട്ടണില്ല്ല…
സത്യം..
Saji.M.Mathew
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക