Slider

ഒരു ടോയ്‌ലറ്റ്കഥ....

0
ഒരു ടോയ്‌ലറ്റ്കഥ....
ഗൾഫ് അനുഭവത്തിൽ നിന്നും ഒരേട് ...
കൃത്യമായി ശമ്പളം കിട്ടിക്കൊണ്ടിരുന്ന കമ്പനിയിൽ നിന്നും സ്വയം വിരമിച്ചു, ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോൾ എനിക്ക് മറ്റൊരു കമ്പനിയിൽ ജോലി കിട്ടി ....ഇത്ര വേഗം കിട്ടുന്നതാണോ ഈ ജോലി എന്ന സംശയം വേണ്ട ...ഇത് 2005-2006 കാലഘട്ടത്തിലെ കാര്യമാണ് ...ജോലി കിട്ടാൻ ഒരു പ്രയാസവുമില്ലാത്ത കാലം ... ...റീസെഷൻ എന്ന വാക്ക് വിദൂരതയിൽ പോലും കേൾക്കാത്ത കാലമാണ് ....
അപ്പോൾ പുതിയ കമ്പനിയിൽ ജോലിക്കു പ്രവേശിച്ചു കഴിഞ്ഞാണ് അറിയുന്നത് , അവിടെ എന്നെ കൂടാതെ മറ്റൊരു സ്ത്രീ രത്നമേ ഉള്ളു എന്ന് ...അവർ കമ്പനിയുടെ സെക്രെട്ടറിയാണ് ....90% ത്തോളം സ്റ്റാഫും മലയാളികളാണ് എങ്കിലും ഇതൊരു മലയാളി കമ്പനി അല്ല ...
സെക്രട്ടറിയെ ഞാനൊന്നു നോക്കി ..വെറുതെ ഒന്ന് ചിരിക്കാൻ ..അങ്ങനെയല്ലേ സൗഹൃദം തുടങ്ങേണ്ടത് അല്ലെ ...പക്ഷെ ചിരി പോയിട്ട് മന്ദസ്മിതം പോലും മറന്നു പോയ ഒരു സ്ത്രീ ...അതിനാൽ ഞാൻ എന്റെ പുഞ്ചിരിയിൽ നിന്നും വിടവാങ്ങി ...ഒന്ന് ചമ്മിയോ എന്ന് സ്വയം ചോദിച്ചു .ഹെയ് ഇല്ല .. ഉറപ്പിച്ചു ..ഒട്ടും ചമ്മിയില്ല ...
നീന്തൽകുള നിർമാണവും ലാന്റ്സ്കേപ്പിംഗ് ജോലികളുമാണ് കമ്പനി മുഖ്യമായും ചെയുന്നത് ...
ഇവിടെ ഉള്ളവരൊക്കെ വളരെ വിചിത്രമാണല്ലോ എന്ന് എനിക്ക് തോന്നി ...മലയാളികൾ എല്ലാവരും അവരവരുടെ ജോലിയിൽ മുഴുകി പുറം ലോകവുമായി ഒരുബന്ധവുമില്ലാതെ .....ഇതെന്താ ഇങ്ങനെ?? ഞാൻ ചിന്തിച്ചു ...കാരണം വേഗം പിടികിട്ടി ...കമ്പനി എംഡിയെ എല്ലാവർക്കും പേടിയാണത്രെ . എംഡി കുറച്ചു പ്രായമുള്ള മനുഷ്യനാണ് ...എന്തെ ഈ മനുഷ്യനെ ഇത്രക്ക് പേടിക്കാൻ എന്നായി എന്റെ ചിന്ത..
സാമാന്യം വലിയ ഒരു ഓഫീസ് ആണ് എങ്കിലും അവിടെ ഒരു ഓഫീസ് ബോയ് മാത്രം ...ബോയ് എന്ന് പറഞ്ഞത് കൊണ്ട് തെറ്റിദ്ധരിക്കണ്ട ..വിറച്ചു നടക്കുന്ന ഒരു വല്യപ്പൻ .. വേഷവിധാനങ്ങളൊക്കെ കൊള്ളാം പക്ഷെ ചായ കൊണ്ടുവരുമ്പോൾ ആ കപ്പിന് ഒരു ചെറിയ ഭൂമികുലുക്കം പോലെ . ഒരു വിറ അത്ര തന്നെ ...ഞാൻ ആലോചിച്ചു ഇത്രയും പ്രായമുള്ള ഒരാൾ എന്തിനു ഇപ്പോഴും ജോലി ചെയുന്നു ??? നല്ല ചുറുചുറുക്കുള്ളവർ ചെയ്യണ്ട ജോലി ഈ മനുഷ്യനെ കൊണ്ട് കഷ്ടപ്പെട്ടു ചെയ്യിക്കുന്നത് എന്തിനു ?? ഉത്തരവും വേഗം കിട്ടി ..മുതലാളിയുടെ അടുത്ത ആളാണ് , ബന്ധുവും കൂടിയാണ് ഓഫിസ് ബോയ് വല്യപ്പൻ . .ചുമ്മാതല്ല ഞാൻ ഓർത്തു ...
എന്റെ ടേബിളിനു മുന്നിൽ കുടി പോകുമ്പോളെല്ലാം മുതലാളി ഒരു നിമിഷം നിൽക്കും ...ഞാൻ എന്ത് ചെയുന്നു എന്ന് നോക്കും ..ഇതെന്നെ അലോസരപ്പെടുത്തിയോ എന്ന് ചോദിച്ചാൽ ....അതെ തീർച്ചയായും ...
ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ
ചുറ്റുപാടുമൊക്കെ മനസിലാക്കിയെടുത്തു ...ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോകാമെന്നത് എനിക്ക് ആശ്വാസവും ഒപ്പം ടെന്ഷനുമാണ് .......വേഗം തന്നെ തിരികെ എത്തണ്ടേ .........
ജോലികൾ അങ്ങനെ ഒന്നൊന്നായി തുടർന്ന് കൊണ്ടിരുന്നു .ഒന്ന് വാഷ് റൂമിൽ പോകണമല്ലോ ...ഇത്രയും ദിവസമായിട്ടും ഓഫീസിലെ വാഷ്‌റൂമിൽ പോയിട്ടില്ല ..സെക്രട്ടറി പോകാറുള്ള വാഷ്‌റൂമിലേക്ക്‌ ഞാൻ നടന്നു ...അതാ ധൃതിയിൽ സെക്രട്ടറി എന്റെ അടുത്തേക്ക് ....ഈ വാഷ്‌റൂം ഉപയോഗിക്കാൻ പറ്റില്ല ...എംഡി മാത്രം ഉപയോഗിക്കുന്നതാണെന്നു ...ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് പറയാം ....ഞാൻ ചോദിച്ചു ...അപ്പോൾ നിങ്ങൾ പോകുന്നതോ ???
"അത് എനിക്കും ഇത് ഉപയോഗിക്കാൻ അനുവാദമുണ്ട് ...നിങ്ങള്ക്ക് എല്ലാവരും ഉപയോഗിക്കുന്ന വാഷ്‌റൂം ഉപയോഗിക്കാം " ഞാൻ കൂടുതൽ ഒന്നും മിണ്ടാതെ അവർ പറഞ്ഞ ടോയ്‌ലെറ്റിലേക്കു ചെന്ന് . ...ഒന്നേ നോക്കിയുള്ളൂ ...ഇത്രയ്ക്കു വൃത്തികെട്ട ഒരിടം ഞാൻ മുൻപ് എവിടെയും കണ്ടിട്ടില്ല ...വല്ലാത്തൊരു അറപ്പു തോന്നി ...പ്രായമായ ഓഫീസ് ബോയ് എങ്ങനെ വൃത്തിയാക്കാനാണ് ഇവിടം ....????
എനിക്ക് ഉണ്ടായ മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കാൻ വയ്യ .....ഇത്രയ്ക്കു വേർതിരിവ് അതും ഒരു സ്ത്രീയിൽ നിന്നും ...എന്റെ വ്യക്തിത്വത്തെ ഏറ്റവും അധികം വൃണപ്പെടുത്തിയൊരനുഭവം.
സെക്രെട്ടറിയും എംഡിയുടെ ബന്ധുവാണ് എന്ന് ഞാൻ മലയാളി സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞു ... പിന്നെ വൈകിയില്ല .... വീട്ടിലേക്കു പുറപ്പെട്ടു ...പോകും വഴി ഞാൻ ഓർക്കുകയായിരുന്നു , ഇപ്പോൾ ഒരുമാസം ആകുന്നു ജോലിക്കു കയറിയിട്ട് .....മുൻപ് ജോലിചെയ്ത കമ്പനി നല്കിയതിനേക്കാൾ ഇരട്ടി ശമ്പളം ആയിരുന്നു ഈ കമ്പനി ഓഫർ ചെയ്തത് ...എന്നിട്ടും .........
ഞാൻ കൂടുതൽ ഒന്നും ആലോചിച്ചു സമയം കളഞ്ഞില്ല ...എംഡി യെ വിളിച്ചു ....എന്നിട്ടു പറഞ്ഞു .."ഒരു നല്ല വാഷ്‌റൂം ഉപയോഗിക്കാൻ സ്വാതന്ത്ര്യമില്ലാത്ത നിങ്ങളുടെ കമ്പനിയിലെ ജോലി എനിക്ക് വേണ്ട, ഞാൻ നാളെമുതൽ ജോലിക്കു വരുന്നില്ല ""
മറുപടിക്കായി ഞാൻ കാത്തില്ല ...എനിക്ക് ഒന്നും കേൾക്കണ്ടായിരുന്നു .. എന്റെ വ്യക്തിത്വത്തിനേറ്റ മുറിവ് അത്രയ്ക്ക് വലുതായിരുന്നു ......
ബീന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo