Slider

കിക്കായ ഭാര്യ"...

0
"കിക്കായ ഭാര്യ"...
വ്യാപാരി വ്യവസായികളുടെ മീറ്റിംഗ് ആയ കാരണം ഉച്ചക്ക് കട മുടക്കമായിരുന്നു. ഞാൻ കടപൂട്ടി വീട്ടിലേക്ക് പോയി 3 മണിയായിക്കാണും ഭാര്യ ദേവിക ഒറ്റക്കാണ്. അമ്മ പെങ്ങളുടെ വീട്ടിലാണ്. വീട്ടിലെത്തിയ ഞാൻ കാണുന്നത് തുറന്നിട്ട വാതിലും... ഉറക്കെയുള്ള ടീവിയിലെ പാട്ടും ദേവികെ... ദേവികെ......അവളു വിളികേൾക്കുന്നുമില്ല.. മെല്ലെ അകത്തു കയറി ... അകത്തെ കാഴ്ച കണ്ട് സ്ഥബ്ധ്നായി പോയി എൻറെ ഭർതൃമനസ് ... ദേവീകെ ന്ന് വിളിച്ചിട്ടും കണ്ട ഭാവമെയില്ല... !!! കയ്യിലുള്ള ഫ്രെഷെഴ്സ് ബിയർ ടിൻ ഇടക്കിടെ മൊത്തിക്കൊണ്ട് പാട്ടിനൊത്ത് ആടുകയാണവൾ... ദേഷ്യം ഇരച്ചു
കയറിയ ഞാൻ അവളുടെ ചെകിട്ടത്തൊന്നു കൊടുത്തു... ബാലൻസ് തെറ്റിയ അവൾ സെറ്റിയിലേക്കു വീണു.. ദേഷ്യവും വിഷമവും കൂടികലർന്ന മനസ്സോടെ ഞാൻ താടിക്കും കൈവെച്ച് അവിടെത്തന്നെയിരുന്നു... കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ അവളുറങ്ങി പോയിരുന്നു... പാവം തോന്നി ആ നിഷ്കളമായ മുഖം കണ്ടപ്പോ.. വേഗം മുഖമൊക്കെ നനച്ച തുണിയാൽ തുടച്ച് അകത്തേക്കു കിടത്തി.. അപ്പോളവൾ ഞരങ്ങുന്നുണ്ടായിരുന്നു... !!നല്ല രസാല്ലെ... സുന്യേട്ടാ!! എന്നു അവ്യക്തമായി പറഞ്ഞു.... പെട്ടെന്നാണ് ഉറക്കമുണർന്നത്... എന്താ സുന്യേട്ടാ ... സ്വപ്നം കണ്ടോ? എന്ന് ദേവിക ചോദിച്ചു... സ്വപ്നമായിരുന്നെന്ന ജാള്യതയിൽ ഞാനവളെ നോക്കി.... ഉറങ്ങിക്കൊ മണി 3 ആയിട്ടുള്ളൂ... പുലർച്ചെ കണ്ട സ്വപ്നം.... ഫലിക്കട്ടെ!!!... എന്നു പറഞ്ഞവൾ തിരിഞ്ഞു കിടന്നു....
ൻറമ്മൊ..... ഇതെങ്ങാനും ഫലിച്ചാൽ കൊല്ലും ഞാൻ!!!!
പിന്നെ ഞാനുറങ്ങിയില്ല ...മനസ്സ് എല്ലാം റിവൈൻഡ് ചെയ്തു 2 ദിവസം പിറകിലേക്ക്...... ഞാൻ സുനിൽകുമാർ... 32 വയസ്സ്... കച്ചവടം... വിരൂപനല്ല എന്ന് കണ്ണാടി പറഞ്ഞു... ബിരുധദാരി.. ഭേദപ്പെട്ട ചുറ്റുപാട്... വീട്ടിൽ അമ്മ, ഭാര്യ ദേവികമാത്രം....
ഭാര്യ: ദേവിക... ഇരു നിറത്തിൽ... സൗമ്യയും... ഉത്തമ കുടുംബിനിയും... തമാശയും സംസാരപ്രിയയും.. എപ്പോഴുംപ്രസന്നവദനയും... fb... കഥയെഴുത്ത് വായന ഇവയോട് എതിർപ്പില്ലാത്തവളും...ഭർത്താവിൻറെ ഇഷ്ടം.. തൻറെയും ഇഷ്ടം എന്നു കരുതുന്നവളായ.... ശരിക്കുമെൻറെ നല്ലപാതി.....ദേവിക
ഞാൻ "ഗുഡെഴുത്ത്", "എൻറെ പേന" മുതലായ ഗ്രൂപ്പിലെ കഥകൾ വായിക്കാറുണ്ട്...അവളുംവായിക്കും... അഭിപ്രായവുംപറയും ഒരിക്കൽ.... നല്ലൊരു എഴുത്തുക്കാരിയായ...
!!!!അനിതാ സുനിലിൻറെ!!!! "കിക്കായ ഭാര്യ" വായിച്ചു..കഥ ഇഷ്ടപ്പെട്ട ഞാൻ ദേവികക്ക് വായിക്കാൻ കൊടുത്തു. കഥ വായിച്ച ദേവികക്ക് പെരുത്തിഷ്ടായി....കുറച്ചു കഴിഞ്ഞ് എൻറടുത്ത് വന്നിരുന്നു... കക്ഷി ഒരു റൊമാൻറിക് മൂഡിലാ... എന്തോ വികടത്തരമുണ്ടെന്ന് മനസ്സു പറഞ്ഞു... കുറച്ചു കഴിഞ്ഞ്.... ഒന്നുകൂടി ഒട്ടിയിരുന്ന് സുന്യേട്ടാ. ... നല്ല രസായിരിക്കും ല്ലെ?... ഞാൻ ചോദിച്ചു: എന്ത്?.... അവൾ: ബിയറെ... ബിയർ കഴിച്ചാലെ....ദേഷ്യത്തിൽ ഞാൻ: നിനക്കെങ്ങനെയറിയാം... അതെയ്
എൻറെ ബോംബെലെ ചേച്ചി പറഞ്ഞു. . അവർ അവിടൊരു ഗെറ്റുഗദറിന് പോയപ്പോ പെണ്ണുങ്ങളെല്ലാം കഴിച്ചെന്നും നല്ല രസായിരുന്നെന്നും...കൂടാതെ ഞങ്ങളെ കൂടെ കോളെജ് ഹോസ്റ്റലിലുണ്ടായിരുന്ന പാലായിലെ ബിൻസി അവരൊക്കെ കഴിക്കുമെന്നുംനല്ല
രസായിരിക്കുന്നു പറയാറുണ്ട്... പിന്നെ! പിന്നെ!!. പെണ്ണുങ്ങള് കുടിക്ക്യല്ലെ? ആ ബിൻസിൻറടുത്തൂന്ന് നീ വേറെന്തൊക്കെ പഠിച്ചു? നല്ല ചേച്ചീം... കൂട്ടുകാരീം
കുറെകഴിഞ്ഞ് വീണ്ടും... ഇമ്പക്കൊരൂസം വാങ്ങിച്ചാലൊ? സുന്യേട്ടാ....ഒന്നു ഞെട്ടിയ ഞാൻ...
ഗൗരവത്തിൽ: എന്താ ദേവികെ നീ പറയണെ.... തറവാട്ടീ പെറന്ന പെണ്ണുങ്ങള് കുടിക്ക്യോ? നിനക്കെന്ത്യെ പറ്റീ... 
ഇങ്ങളൊരു പാവാ ട്ടൊ സുന്യേട്ടാ.... കട വിട്ടാ വീട് കുടുംബം... ഇങ്ങള് നാട്ടിൽ നടക്ക്ണൊതൊന്നും അറീണ് ല്ല്യെ .....ഇത്രെയൊക്കെ അറിഞ്ഞാമതി.... എന്നു പറഞ്ഞ് ദേഷ്യത്തോടെ ഞാനെണീറ്റു ഉമ്മറത്ത് പോയിരുന്നു..... കുറച്ചു കഴിഞ്ഞപ്പോ ദേവിക ചായയുമായി വന്നു .. സുന്യേട്ടാ ചായ !!! ഞാൻ മിണ്ടിയില്ല... എന്താ ൻറെ മാപ്പിളെ!! നേരത്തെ പറഞ്ഞത് വിട്ടല്ലെ? ൻറെ സുന്യേട്ടന് വേണ്ടാത്തത് ഒന്നും എനിക്കും വേണ്ടാ ട്ടോ... എന്നും പറഞ്ഞ് അടുക്കളയിലേക്ക് നടക്കുന്നിടയിൽ...ജയൻറെ സ്വരത്തിൽ... " കട്ടിലിനടിയിലെ ഒരു ഫ്രെഷെഴ്സ് ബിയർ കിട്ടിയിരുന്നെങ്കിൽ???? ആർമാദിക്കാമായിരുന്നൂ!!!! ചിരിച്ചു പോയി.... അവളുടെ ചില ഡയലോഗുകളങ്ങിനെയാ...... എത്ര ഗൗരവമായ സിറ്റുവേഷനും നിസ്സാരക്കി സന്തോഷകരമാക്കും.......
പെട്ടെന്നാണ് എൻറെ തലയിൽ ബൾബ് കത്തിയത്........ ഈ ഫ്രെഷെഴ്സ് ബിയറെങ്ങിനെ അവൾ കണ്ടു? ഞാൻ പോലും മറന്നു പോയിരുന്നു.... 1 മാസം മുന്നെ അമ്മാവൻറെ മക്കൾ അവരുടെ വീടു പാർക്കലിന് കൊണ്ടു വന്ന കുപ്പികളിൽ ബാക്കിയായ 4 ടിൻ ബിയർ ആർക്കെങ്കിലും കൊടുത്തോളൂ എന്നു പറഞ്ഞ് തന്നതാ...അതു ഭദ്രമായി കെട്ടി കട്ടിലിനടിയിൽ വച്ചു..... കള്ളു കുടീക്കാത്ത എനിക്ക് ആരെയും കണ്ടെത്താനും പറ്റീല്ലാ..... ഞാൻ വേഗം അകത്തു പോയി കട്ടിലിനടിയിലെ കവർ നോക്കി ..... ഇല്ല അതവിടെ തന്നെയുണ്ട്...... ഇനിയെന്തു ചെയ്യണം....... സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ എനിക്ക് വേണ്ടി മാറ്റിവക്കുന്ന എൻറെ ഭാര്യ ദേവിക!!!
മനസ്സിൽ വല്ലാത്തൊരു നീറ്റൽ.... അവളാശിച്ച ഒരു നിസ്സാര ആഗ്രഹം നിറവേറ്റി കൊടുക്കേണ്ടതല്ലെ ഞാൻ... വാളു വെച്ചാലോ? .... എന്തായാലും.... മനസ്സിനൊരു തീരുമാനമെടുക്കാൻ പറ്റുന്നില്ല... അവളു പറഞ്ഞതു നേരാ...." "ങ്ങളൊരു പാവാ സുന്യെട്ടാ!!!! വീട്...കട.... കുടുംബം".... ശരിയാ ഞാനൊരു പാവാ...... ഇതിനിടയിൽ അനിതാ സുനിലിൻറെ "കിക്കായ ഭാര്യ" 1 ലക്ഷത്തിലധികം ലൈക്ക്&കമൻറും കവിഞ്ഞ് ഹിറ്റായി...... നമ്മെടെ മനസ്സമാധാനവും കളഞ്ഞ്.... ഇനി ഒരു മാർഗ്ഗമെയുള്ളൂ.... കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കിക്കുക!!! അനിതാ സുനിലിനോട് വല്ല പരിഹാരവുമുണ്ടെങ്കിൽ.... പറഞ്ഞു തരാൻ ആവശ്യപ്പെടുക..... ഉറക്കം വരുന്നു.... അമ്മെ ദേവ്യെ!!! രക്ഷിക്കണെ!!!@@എന്നു പ്രാർത്ഥിച്ച് അവളെം കെട്ടിപിടിച്ചു കിടന്നു...

Anil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo