Slider

അവസ്ഥാന്തരം

0
അവസ്ഥാന്തരം
വാചാലർ മൗനം ദീക്ഷിക്കുമ്പോൾ
വല്ലാത്ത ഒരവസ്ഥയാണത്
പ്രിയങ്കരങ്ങളായതെല്ലാം
ചുറ്റിലും നടക്കുമ്പോൾ
എത്ര നാൾ
മൗനവ്രതമെടുത്ത്
ഈ സംസാരസാഗരം
നോക്കിയിരിക്കും
എന്തെങ്കിലും പറയാൻ നാവുണരുമ്പോൾ
എഴുതാൻ കൈ തരിക്കുമ്പോൾ
വേദനയോടെ.....
മനസ്സിനെ അടക്കിപ്പിടിച്ച്
നമ്മളിൽ ചിലർ.....
എത്ര നാളിത് തുടരാനാകും
എല്ലാം കണ്ടും കേട്ടും
വെറുതേയിങ്ങനെ തനിച്ചിരിക്കാൻ
മായയിൽ തുടങ്ങി
മായയിലവസാനിക്കുന്ന അജ്ഞതയോടെ
ജീവിതം ജീവിച്ചു തീർക്കുമ്പോൾ
വെറുതെയിങ്ങനെ
ചെറുവാശികളുമായ്
ഒരു ഭാരം ഉള്ളിൽ പേറിക്കൊണ്ട്
എത്ര നാളിങ്ങനെ ആരോടും മിണ്ടാതെ
ഒന്നിനും തികയാത്ത വേഗത്തിൽ ആരേയും ശ്രദ്ധിക്കാതെ പായുമ്പോൾ
ഒപ്പമുള്ളവരെ ശ്രദ്ധിക്കാനൊരൽപ്പനേരം
നീക്കിവെക്കാത്തവരോട്
മനസ്സിൽ കലഹിച്ചിട്ടെന്തു കാര്യം
എങ്കിലും ചിലരങ്ങിനെയാണ്
വെറുതേ കുട്ടികളെപ്പോലെ
എന്നാലോ
ഉള്ളാലുരുകിക്കൊണ്ട്.
ബാബു
29/08/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo