Slider

#അന്നുപെയ്തമഴയിൽ(ഗദ്യകവിത )

0
#അന്നുപെയ്തമഴയിൽ(ഗദ്യകവിത )
ഓർമ്മയിലൊരു കളിവഞ്ചിയുണ്ടായിരുന്നു ഇറയത്തു നിന്നും ഇറ്റുവീഴുന്ന മഴതുള്ളികളെ പ്രണയിച്ചൊരു കളിവഞ്ചി...
നോവുകളുടെ പെരുമഴക്കാലത്താണ് ഹൃദയം കടലായതും കണ്ണുനീർ തിരയായതും... തൊടിയിലെ കുളത്തിൽ നിന്നും പുതുമഴയിൽ കരയേറുന്ന ഏറ്റുമീനുകൾ സ്വാതന്ത്ര്യത്തിൻ്റെ ഉൾപുളകങ്ങളെ നെഞ്ചേറ്റുന്നുണ്ട്....
നൈമിഷകമായ സന്തോഷത്തിൻ്റെ ആർദ്രഭാവങ്ങളിൽ അവരെപോലെയാവണം...
മഴ നനഞ്ഞ് പാടവരമ്പിലൂടെ വെറുതെ നടന്നു....
പത്തുവയസ്സുകാരൻ്റെ ചെരിപ്പില്ലാത്ത കാലുകൾ ചേറിനോട് മൗനമായ് പലതും പറഞ്ഞുവോ
തോടരികിലെ കൈതച്ചെടികൾ പൂത്തിരുന്നത് അവൻ വെറുതെ നോക്കിനിന്നത് എന്തിനാണാവോ...
പാടവരമ്പിലിരുന്ന് പുല്ലരിയുമ്പോൾ അവൻ വിറകൊള്ളുന്നുണ്ടായിരുന്നു...
പുല്ലുനിറച്ച കുട്ടയുമായി വീട്ടിലേക്കു പതിയെ നടന്നു...
പുല്ലരിഞ്ഞില്ലെങ്കിൽ അച്ഛൻ വഴക്കു പറയും..
സ്ക്കൂളിൽ നിന്ന് വന്നിട്ട് യൂണിഫോം പോലും മാറിയിട്ടില്ല ഒന്നും കഴിച്ചിട്ടില്ല...
ഇളയമ്മ വന്നതിൽപിന്നെ അച്ഛൻ വല്ലാതെ മാറിയപോലെ...
വീടെത്തി, ഇനി അടുക്കളയിലേക്ക് അവിടെ
നനഞ്ഞ വിറക് ഊതിയൂതി തളർന്ന അനിയൻ്റെ നിസ്സഹായവസ്ഥയിലലിയണം..
ഇതൊന്നുമറിയാതെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിൽ അവൻ്റെ അമ്മ പുഞ്ചിരി തൂവി നിന്നു !!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo