നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വരാനിരിക്കുന്ന നല്ല നാളെകൾ

ഷാനി ദിയാലിനു കൊച്ചിയിൽ കിട്ടിയ സ്വീകരണം കണ്ടപ്പൊ തുടങ്ങിയ മുറുമുറുപ്പാണ്‌ അമ്മിണി ചേച്ചിയുടെ..
ചേച്ചിയെ കുറ്റം പറയാനൊക്കില്ല..
ഷാനി കാമറക്ക് മുന്നിലാണ് ഉടുതുണി ഉരിയുന്നതെങ്കിൽ അമ്മിണി ചേച്ചി ഇരുട്ടിന്റെ മറവിലാണെന്നു മാത്രമേ വിത്യാസമുള്ളൂ..
എന്നിട്ടും അമ്മിണിച്ചേച്ചിയെ കാണുംപോ പലരും കാറിത്തുപ്പിയാണ് നടന്നു പോവാറുള്ളതു..
ഇന്നലെ ഷാനിയെ കാണാൻ പോയ ചെക്കന്മാരിൽ ഒന്നുരണ്ടെണ്ണം പണ്ടു അവിഹിതം നടക്കുവാണെന്നും പറഞ്ഞു വീടിനു കല്ലെറിഞ്ഞത് അമ്മിണിച്ചേച്ചി ഇപ്പൊഴും മറന്നിട്ടില്ല..
പ്രായം നാല്പതായെങ്കിലും ശരീരത്തിന് വല്യ ഉടവൊന്നും സംഭവിക്കാത്തോണ്ട് ഇപ്പൊഴും ആരൊക്കെയൊ വന്നുപോവുന്നുണ്ട്..
ചില ചെറ്റകൾ ഇതിനും കടംപറയും..
നാണമില്ലാത്ത വർഗം..
എനിക്കില്ലാത്ത എന്തോന്നാണ് ഈ ഷാനിക്കുള്ളതെന്നു ചിന്തിച്ചോണ്ടിരുന്നപ്പോഴാണ് പഞ്ചായത്തു മെമ്പർ സൈനു എന്നു വിളിക്കുന്ന സൈനുദ്ധീൻ കോയ ഇടവഴിയിലൂടെ കടന്നു പോവുന്ന കണ്ടതു..
"സൈനുക്കാ ഒന്നവിടെ നിന്നെ.."
പഴയ പറ്റുകാശ് ചോദിക്കാനാണ് അമ്മിണി വിളിച്ചതെന്ന് കരുതി സൈനൂക്ക കേൾക്കാത്ത മട്ടിൽ നടത്തത്തിനു വേഗം കൂട്ടി..
അമ്മിണിച്ചേച്ചിയുണ്ടോ വിടുന്നു..
ചേച്ചി അയാളെ പിടിച്ചപിടിയാലേ നിർത്തിയെന്നു പറയേണ്ടല്ലലോ..
"അമ്മിണീ ഈ മാസം ഉറപ്പായും തരാം..
നീ എന്നെ നാണം കെടുത്തല്ലേ.."
"അതിനാരാ മനുഷ്യാ നിങ്ങളോടു കാശു ചോദിച്ചേ..
ഞാൻ വേറോരു കാര്യം അറിയാനാ നിങ്ങളെ വിളിച്ചേ.."
അതെന്താന്നുള്ള മട്ടിൽ സൈനൂക്ക അമ്മിണിയെ ചോദ്യഭാവത്തിൽ നോക്കി..
ആ നോട്ടത്തിൽ കയറിപ്പിടിച്ചു അമ്മിണി ഷാനിയുടെ കാര്യം മെമ്പറുടെ മുന്നിലവതരിപ്പിച്ചു..
കാര്യമെല്ലാം കേട്ടുകഴിഞ്ഞ മെമ്പർ സ്വതസിദ്ധമായ ശൈലിയിൽ താടിക്കു കൈകൊടുത്ത് എന്തൊക്കെയോ ആലോചിച്ചു..
പിന്നീട് അമ്മിണിചേച്ചിയുടെ നേരെതിരിഞ്ഞു..
എന്നിട്ടുപറഞ്ഞു..
"ഇത്തിരി കാശുചെലവാകുന്ന കാര്യമാ.."
"നിങ്ങൾ കാര്യം പറ മെമ്പറെ.."
"എന്താന്നു വെച്ചാൽ നീ ആളുകൾക്കിടയിലെക്കിറങ്ങി കുറച്ചു സാമൂഹ്യസേവനൊക്കെ ചെയ്യണം..
ഉദാഹരണത്തിനു പാവങ്ങൾക്ക് ഭക്ഷണമെത്തിക്കുക..
രോഗികളെ സഹായിക്കുക..
അങ്ങിനെ ചില്ലറ സഹായങ്ങൾ.."
"അതുകൊണ്ടെന്താ ഗുണം മെമ്പറെ..
എന്റെ കാശുപോവുന്നല്ലാണ്ട്.."
"ഗുണമേയുള്ളൂ..
ഇപ്പൊ കള്ളന്മാരും പിടിച്ചുപറിക്കാരും വരെ അതാണു ചെയ്യുന്നതു..
അങ്ങിനെയൊക്കെയാവുമ്പോ ആളുകൾക്കൊക്കെ ഒരു മതിപ്പുണ്ടാവും..
പതിയെ പതിയെ ഉത്ഘാടനത്തിനു ക്ഷണിക്കൽ അവാർഡ് ദാനം എന്നുവേണ്ട ചിലപ്പോൾ ഇലക്ഷന് വരെ മത്സരിപ്പിക്കും.."
"എന്റീശ്വരാ
എന്നപ്പിന്നെ ഇതൊക്കെ നിങ്ങൾക്കു നേരത്തെ പറഞ്ഞൂടാരുന്നോ മെമ്പറെ.."
"ഓരോന്നിനും അതിന്റെതായ സമയമുണ്ട് രമണി.."
എന്നുപറഞ്ഞു മെംബർ ഇടവഴിയിലേക്കിറങ്ങി നടന്നു..
അമ്മിണിചേച്ചി വരാനിരിക്കുന്ന നല്ല നാളെകൾ സ്വപ്നം കണ്ടുകൊണ്ടു വീടിനകത്തേക്കും.

Rayan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot