അമ്മമ്മ

Old, Grandma, Grandmother, Senior, People, Elderly
°°°°°°°°°°
ഇറ്റുവീഴുന്ന മഴത്തുള്ളികൾ ആർത്തു പെയ്യാൻ മടിക്കുന്ന പോലെ
തിണ്ണയിൽ അമ്മമ്മയുടെ മടിയിൽ തലവെച്ച് കിടക്കുബോൾ മനസ്സ് ശാന്തമായിരുന്നു
വാർദ്ധക്യത്തിൻ്റെ ചുളിവുകൾ വീണ കൈകൾ കൊണ്ട് പതിയെ തലമുടിയിൽ തഴുകുന്നുണ്ടായിരുന്നു
വിറയാർന്ന കൈകൾ കൊണ്ട് ചിലപ്പോൾ കണ്ണുനീർ തുടയ്ക്കുന്നുണ്ടാവും
മരിച്ചു പോയ മക്കളെയോർത്ത്
ഇടയ്ക്ക് അമ്മ വന്നപ്പോൾ അമ്മയോട്
ആവലാതിയോടെ ചോദിച്ചു
"എൻ്റെ മോളെ ആരും ചോദിക്കുന്നില്ലേ എന്ന് "
അമ്മ ചിരിച്ചു കൊണ്ട് പറയും അവൾക്ക് ആലോചനകൾ വരുന്നുണ്ടെന്ന്
അപ്പോൾ പെട്ടെന്ന് മംഗലം വേണമെന്നാവും
പറയുന്നത്
ഇതൊക്കെ സ്ഥിരം ചോദ്യങ്ങളാണ് മറവിയുടെ മടിത്തട്ടിൽ നിന്ന് ചില നേരത്ത് ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങൾ
എത്ര പറഞ്ഞാലും പിന്നെയും ഈ ചോദ്യങ്ങൾ ആവർത്തിക്കും
എനിക്കൊരു പ്രണയമുണ്ടെന്ന് പറഞ്ഞു മനസ്സിലാക്കാൻ
കഴിയില്ലായിരുന്നു
അഥവാ പ്രണയം എന്തെന്ന് മനസ്സിലാക്കാൻ പോലും അമ്മമ്മയ്ക്കറിയില്ല
പത്താം വയസ്സിൽ കല്യാണം കഴിഞ്ഞു
ഭർത്താവിന്റെ കൂടെ ജീവിതം ആരംഭിച്ച
ഒരു കുട്ടിയായിരുന്നു അവർ
വയസറിയിക്കും മുൻപ് കുടുംബിനി ആയി
പിന്നീട് പതിമൂന്ന് മക്കളിൽ നാല് മക്കൾ കൗമാരത്തിലും ,ബാല്യത്തിലുമായി മരിച്ചു
ശേഷിച്ച ഏട്ട് മക്കളും ,മരുമക്കളും അവരുടെ മക്കളും അങ്ങനെ വലിയൊരു കൂട്ടുകുടുംബത്തിൻ്റെ സാരഥിയായി മക്കൾക്കും, ഭർത്താവിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ
ഓരോ വിവാഹവും ആഘോഷമായിരുന്നു
ഓരോ ജനനവും ആഘോഷമായിരുന്നു
പക്ഷേ മാനസികമായി അമ്മമ്മയെ ഏറ്റവും തളർത്തിയത് ഏറ്റവും ഇളയ മകൻറെ മരണമായിരുന്നു
മറവിയും ,ചിലപ്പോൾ കണ്ണീരും
തനിയെ സംസാരിക്കലും
മൂന്നു മാസം തികയും മുൻപ് അടുത്ത മകനും മരിച്ചു
ആ കണ്ണുകൾ ഇന്നും തോർന്നതില്ല
പതിനാറ് വർഷം മുൻപ് പുഴയിൽ നിന്ന് കിട്ടിയ
മൂത്ത മകൻെറ വേർപാടും അവരുടെ ഓർമ്മകളിൽ എത്തപ്പെട്ടിരുന്നു
മറക്കേണ്ടത് കൃത്യമായി അവരുടെ ഓർമ്മയിലെത്തിയിരുന്നു
പത്തു മക്കൾ ഉണ്ടായിരുന്നാലും
അതിലൊരെണ്ണം മൺമറഞ്ഞു പോയാലും ആ ഒരാൾക്ക് വേണ്ടി എന്നും ഒരമ്മയുടെ
കണ്ണുനീർ തോരാതെ നിൽക്കും
അതാണ്‌ മാതൃ സ്നേഹം
ഇന്ന് മക്കളെ കൊല്ലുന്ന അമ്മമാർ അവരെയൊക്കെ കണ്ട് പഠിക്കണം
മണ്ണിനോടും,കാട്ടുമൃഗങ്ങളോടും പൊരുതി
എത്ര മക്കളെയും ചിറകിൻ കീഴിൽ സംരക്ഷിക്കാൻ അവർക്ക് കഴിയും
രണ്ടു മക്കളുണ്ടെൻകിൽ ശല്യം എന്ന് പറയുന്ന അമ്മമാർക്കിടയിൽ അവർ വേറിട്ടു നിൽക്കുന്നു.
ഞാൻ ഉറങ്ങുകയായിരുന്നു
അമ്മമ്മയുടെ മടിത്തട്ടിൽ
മാതൃസ്നേഹം ആവോളം നുകർന്ന്
..................
രാജിരാഘവൻ

ചന്ദനംപെറ്റ പെണ്ണ് - Part 7


സംസാരിച്ചു നിന്നതുകൊണ്ട് രണ്ടു പേരും സമയം പോയതറിഞ്ഞില്ല ക്യാമ്പിൽ നല്ല തിരക്കായിരുന്നു. അവർക്ക് കാര്യമായ ജോലി ഇല്ലായിരുന്നു. മിക്കതും സേവാദൾ പ്രവർത്തകർ ഏറ്റെടുത്തിരുന്നു. ഉച്ചഭക്ഷണ സമയത്ത് ലക്ഷ്മിയമ്മ ശ്രീജയോടു ചോദിച്ചു.
"അല്ല വയസ്സിരുപത്താറായില്ലേ ഗെവെർമെന്റ് ജോലീമൊണ്ട് ഇനിയൊരു കല്യാണമല്ലേ വേണ്ടത്? പെങ്കുട്ട്യോളിങ്ങനെ മൂത്തു നരച്ച് മൂക്കിപ്പല്ലുമൊളച്ചാൽ കെട്ടാനാരാ വരുക? അച്ഛനോട് ഞാൻ സംസാരിക്കണോ? കമ്മീഷനൊന്നും തരണ്ടാ ഒരൂണ് തന്നാമതീ.. എന്താ ഞാൻ ആരെയെങ്കിലും നോക്കട്ടേ?"
"വിവാഹപ്രായമായപ്പോൾ പലരും പല പല ആലോചനേങ്കൊണ്ടു വന്നതാണ് അപ്പോൾ കൊച്ചേട്ടൻ പറഞ്ഞു
"പൊന്നൂട്ടിക്കിപ്പോൾ കല്യാണം വേണ്ടച്ഛേ അവളു പഠിക്കട്ടേ പഠിച്ച് ഒരു ഗവർമെന്റു ജോലി വാങ്ങിയിട്ടു മതി കല്യണം പിന്നെ നമ്മുടെ കൂടെ ഇവിടെ ഈ വീട്ടിൽ താമസിക്കാൻ താൽപ്പര്യമൊളളവർക്കേ പൊന്നൂട്ട്യെ കെട്ടിച്ചു കൊടുക്കു അല്ലെങ്കിൽ അച്ഛനേം അമ്മേനേം കാണാൻ ഇവടെ കെട്ട്യോന്റെ വീട്ടിൽ ഞങ്ങളട്ടിപ്പേറ് കെടക്കേണ്ടി വരും.."
അങ്ങനെ പഠിച്ചു പാസ്സായി ജോലീംകിട്ടി സ്വന്തം ജില്ലയിൽ പോസ്റ്റിംഗും ആദ്യ ശമ്പളം കൈയ്യിൽ കൊടുത്തപ്പോൾ അച്ഛൻ പറഞ്ഞു.
"പൊന്നൂട്ട്യേ... ആദ്യ ശമ്പളം കിട്ട്യല്ലേ അച്ഛനു സന്തോഷായിട്ടോ ഞങ്ങടെ കണ്ണടഞ്ഞാലും ആരെടേം മൊനാശ കൂടാണ്ടെന്റെ മോക്ക് സുഖായി ജീവിക്കാം നീ സ്വന്തങ്കാലിൽ നിക്കണത് കാണുന്നതിപ്പരം വേറെന്തു സന്തോഷാ ഞങ്ങക്കൊള്ളത് മോളേക്കുറിച്ചോർത്ത് ഞങ്ങക്കെന്നും അഭിമാനേയൊള്ളൂ ഇന്ന് ഞാനിവടെ മര്ച്ച്വീണാലും മനസമാതാനത്തോടെയാവും എന്റൊത്മാവു പോകുക.."
സന്തോഷംകൊണ്ട് അച്ഛന്റെ കണ്ണുനിറഞ്ഞതു കണ്ടപ്പോൾ എനിക്കും സങ്കടമായി
"ഓ... അച്ഛനും തൊടങ്ങ്യോ.. സെൻറിയടിക്കാൻ? ടീവീല് സന്ദേശം സിനിമാ കണ്ടോണ്ടിരുന്നതിന്റെയാണ് പൊന്നൂട്ട്യേ ഈ ഡയലോഗ്.. കരണ്ടു പോയപ്പോ ദാ... ഇപ്പോ പൊറത്തെറങ്ങീതെയൊള്ള് അതിന്റെയാണ് ഈ സെന്റീ... ഒന്നു പോ... അച്ഛാ... ചുമ്മാതെ കൊച്ചിനെ വെഷമിപ്പിക്കാതെ നീയകത്തേക്കു കേറിപ്പോയെന്റെ പൊന്നൂട്ട്യേ"
ഞങ്ങളുടെ രണ്ടു പേരുടേയും വികാരഭരിതമായ മുഖം കണ്ടപ്പോൾ രംഗം ശാന്തമാക്കാൻ രമേച്ചി അച്ഛനെ കളിയാക്കി
"പൊന്നൂട്ട്യേ ഏതായാലും ഈ പൈസ നിന്റെമ്മേന്റെ കൈയ്യികൊണ്ടെക്കൊട് നിനക്കാെര് സർക്കാരുജോലി കിട്ടാനായിട്ട് ഓള് വിളിക്കാത്ത ദൈവങ്ങളില്ല.. അവള് പൊഴേപ്പോയേക്ക്വാ തുണി കഴ്കാൻ ഉം.. അങ്ങോട്ടു ചെല്ല് പിന്ന്യേ സന്തോഷം കൂടീട്ട് ഓളാ പാറപ്പൊറത്ത് നടുവും കുത്തി വീഴാതെ നീ നോക്കിക്കോണട്ടോ ഇല്ലേച്ചാൽ നിന്റെ ശമ്പളം മുഴുവൻ ആശൂത്രീല് മൊടക്കേണ്ടി വരും "
"
അച്ഛൻ കെയ്യിലിരുന്ന ശമ്പളം തിരിച്ചുനല്കിയിട്ടു പറഞ്ഞു. ഞാൻ ഓഫീസിൽ പോയിവന്ന വസ്ത്രങ്ങൾ മാറാതെ നേരെ പുഴക്കടവിലേക്കു ചെന്നു.
" അമ്മേ.. ആ വലങ്കൈയ്യൊന്നു നീട്ടിക്കേ "
"എന്നാ പൊന്നൂട്ട്യേ... എന്താ കാര്യം"
മുട്ടൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് തുണി അലക്കിക്കൊണ്ടിരുന്ന അമ്മ മുട്ടിനു മുകളിലേക്ക് എടുത്തു കുത്തിയിരുന്ന പാവാടയുടെ തുമ്പ് താഴ്ത്തിയിട്ടു കൊണ്ട് എന്റെ മുന്നിലേക്കു വന്നു വലതു കൈയ് നീട്ടീ.
" എനിക്കാദ്യത്തെ ശമ്പളം കിട്ട്യമ്മേ ഇന്നാ "
എന്റെ കയ്യിലിരുന്ന പണം ഞാൻ അമ്മയ്ക്കു കൊടുത്തു.
"എന്റെ വള്ളിയൂർക്കാവിലമ്മേ... നീയെന്റ പ്രാർത്ഥന കേട്ടല്ലോ എനിക്കിനി മരിച്ചാലും വേണ്ടില്ല ബൈരക്കുപ്പോയി കുമാരേട്ടനോടും നാത്തൂനോടും പറയണം നമ്മടെ കുടുമത്തും സർക്കാര് ചോറെത്തീന്ന്. അന്നേ നീ പിയെസ്സി പരീക്ഷയെഴുതാൻ പോണെന്നു കേട്ടപ്പോൾ. അവരെന്താ പറഞ്ഞേന്നറ്യാേ..
സർക്കാരിന്റെ ചോറു തിന്നാനൊരു യോഗം വേണം ലക്ഷ്മ്യേ യോഗം പ്പെന്തായി? നിന്നെ പടിക്കാൻ വിടാതെ കെട്ടിച്ചു വിടാമ്പറഞ്ഞോരാ അവരറിയട്ടേ എന്റെ മോക്ക് ശമ്പളംകിട്ടയ കാര്യം"
ഞാൻ കൊടുത്ത പണം രണ്ടു കൈയ്കൾക്കൊണ്ടും കൂട്ടിപ്പിടിച്ച് കണ്ണുകളിൽ വച്ചു പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നു പ്രാർത്ഥിച്ച ശേഷമാണ് അമ്മയുടെ അഭിപ്രായപ്രകടനങ്ങൾ പുറത്തുവന്നത്. അന്ന് വൈകുന്നേരം ബൈരക്കുപ്പേ പോയി തന്റെ ആങ്ങളയോടും നാത്തൂനോടും വഴിയിൽ കണ്ട എല്ലാവരാേടും ഇക്കാര്യം പറഞ്ഞിട്ടേ അമ്മയ്ക്കു സമാധാനമായത്. അന്നുതൊട്ടിന്നു വരെ എനിക്കു കിട്ടുന്ന ശമ്പളം ഞാൻ അമ്മയുടെ കൈയ്യിലാണ് കൊടുക്കുന്നത് അത് എന്തു ചെയ്തെന്ന് ഇതുവരേം ചോദിച്ചിട്ടില്ല. പിന്നെ
കല്യാണം. എന്നായാലും കഴിക്കണം ലക്ഷ്മിയമ്മേ! അനിയേട്ടന്റെ ഭാര്യ സിന്ധുചേച്ചീടെ ബന്ധത്തിൽ നിന്നും ഒരാലോചന ഒത്തുവന്നിട്ടുണ്ട് പേര് സുധീഷ് ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറാണ് കക്ഷി. ആരായാലും എനിക്കെതിർപ്പില്ല അച്ഛനും അമ്മയും ഏട്ടന്മാരും പറയുന്നവന്റെ മുന്നിൽ ഞാൻ കഴുത്തു കുനിക്കും അതിപ്പോൾ കൊല്ലാനായാലും വളർത്താനായാലും എല്ലാം അവരു തീരുമാനിക്കുന്ന പോലാണ് ഏതായാലും വരുന്ന ചിങ്ങത്തിൽ ചിലപ്പോൾ നടന്നേക്കും"
"എവിടെയായാലും ദുഃഖിക്കേണ്ടി വരില്ല നല്ലൊരു ചെറുക്കനെക്കൊണ്ടേ അവരു സാറിനെ കെട്ടിക്കൂ സമയം കൊറേ ആയില്ലേ നമ്മളിവിടെയിരുന്നു കഥ പറയാൻ തൊടങ്ങീട്ട് വാ.. കൈയ്യൊണങ്ങി ഉണ്ടിട്ടു കൈയ് കഴുകാൻ താമസിച്ചാലേ കല്യാണം നടക്കാൻ താമസിക്കുമെന്നാ പഴഞ്ചൊല്ല്. "
അവർ തങ്ങളുടെ ചോറ്റുപാത്രമെടുത്തുകൊണ്ട് കൈയ് കഴുകാൻ പോയി.
വൈകുന്നേരം ക്യാമ്പു കഴിഞ്ഞ്
വീട്ടിലെത്തിയിട്ടും ശ്രീജയ്ക്ക് ഒരു സമാധാനവും ഉണ്ടായില്ല ഉച്ചയ്ക്ക് ലക്ഷ്മിയമ്മ പറഞ്ഞത് അവളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു എങ്കിലും ഇന്നു താനറിഞ്ഞ കാര്യങ്ങൾ അവൾ വീട്ടിലെ ആരോടും പറഞ്ഞില്ല അന്നു രാത്രി അത്താഴ സമയത്ത് ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കുന്ന ശ്രീജയെ നോക്കി രമ പറഞ്ഞു
"ഇന്നാളനിക്കുട്ടനൊരു എഞ്ചിനീയറുടെ കാര്യം പറഞ്ഞേപ്പിന്നെ ഇവിടൊരാൾ എപ്പോഴും ചിന്താവിഷ്ടയായ എൽ ഡിയാണല്ലോ ശശിയേട്ടാ എന്നപ്പിന്നെയതങ്ങൊറപ്പിക്കത്തില്ലേ ചിങ്ങമിങ്ങെത്താറായി "
" അച്ഛേ .ഞാൻ.. തൃശലേരിക്കൊന്നു വിളിച്ചു സംസാരിച്ചാലോ നാളെ രാവിലെ? ചെലപ്പോ അവര് നമ്മളു വിളിക്കുന്നതും കാത്തിരിക്കായാണെങ്കിലോ?"
ശശീന്ദ്രൻ നാണുവേട്ടനോട് ചോദിച്ചു.
"അല്ല അന്നാക്കാര്യം നമ്മളിവളോട് പറഞ്ഞിട്ട് മറുപടിയൊന്നും തന്നില്ലല്ലോ സൊന്തായി ചിന്തിക്കാനും പ്രവർത്തിക്കാനുമൊള്ള പ്രായേം പക്കൊതേം അവക്കൊണ്ടല്ലോ നല്ലതും ചീത്തേം തിരിച്ചറിയാനൊള്ള വിവേകോമൊണ്ട്. അവളൊന്നും വിട്ടു പറയാത്തോണ്ടാണ് ഞാനും മിണ്ടാതിരുന്നേ അല്ല എന്തേലുമൊണ്ടെങ്കി ആരോടു പറഞ്ഞില്ലേലും നിന്റെമ്മയോട് പറയാതിരിക്കില്ല പക്ഷേ അവളെന്നോടൊന്നും പറഞ്ഞില്ല പിന്നെ ആരേം നിർബന്ധിച്ച് ചെയ്യിക്കണ്ട കാര്യല്ല കല്യാണം.എന്റെ കൂടെ ആരു ജീവിക്കണം അല്ലെങ്കിൽ ഞാനാരെടെ കൂടെ ജീവിക്കണമെന്ന് സ്വന്തം തീരുമാനിക്കണം അത് മകനായാലും ഇനി മകളായാലും ആലോജിച്ച് തീരുമാനിച്ചാമതീന്നു കര്തീട്ടാ ഞാനൊന്നും മിണ്ടാതിരുന്നേ..."
"ങ്ങേ.. ഇപ്പോ കുറ്റം മുഴുവൻ എന്റെ തലേവെച്ചോ
ഒരു ഫോട്ടോ തന്നട്ട് ദാ.. ഇതു നോക്ക് ഇവടെ നമ്മടെ സിന്ധൂന്റെ ബെന്ധത്തിലൊരു ചെറുക്കനൊണമ്മേ സുധീഷെന്നാ പേര് നമ്മടെ പൊന്നൂട്ടിക്ക് ചേരൂന്നു പറഞ്ഞതല്ലാതെ പിന്നെയെന്തെങ്കിലും പറഞ്ഞായിരുന്നോ നിങ്ങടെ എളേമോൻ? ഇവടെ വെട്ടാൻ വരുന്ന പോത്തുപോലൊരു തന്തേം കൊല കൊമ്പന്മാരായ മൂന്നാങ്ങളമാരുമൊള്ളപ്പോൾ കുടുമത്തിരിക്കുന്ന പെണ്ണുങ്ങളാണോ കാര്യം ഭരിക്കേണ്ടത് അല്ല എനിക്കറിയാഞ്ഞിട്ടു ചോതിക്ക്വാ ഞങ്ങളാണോ ഇതെക്കെ നോക്കേണ്ടത്..?"
"ഓ..ഇപ്പോ അങ്ങനായി കാര്യങ്ങള് ഡീ.. പൊന്നൂട്ട്യേ
അന്നൊരു ഫോട്ടോ നിന്നെക്കാണിച്ചില്ലാരുന്നോ? എന്താപാട് നിനക്ക് ഇഷ്ടായോ? അതല്ല നെന്റെ മനസ്സില് വേറാരെങ്കിലുമൊണ്ടോ..? ഒണ്ടെങ്കി തൊറന്നു പറഞ്ഞോ ഏതായാലും നിന്റിഷ്ടാണ് പ്രധാനം നാളെ ഞങ്ങള് കാരണം നിന്റെ ജീവിതം തകർന്നുപോയെന്ന പരാതിയൊണ്ടാകരുത്. എല്ലാർക്കും ഒരേയൊരു ജീവിതേയൊള്ളൂ അതോണ്ട് അവനോന്റെ ജീവിതം അവനോൻ തന്നെ തെരഞ്ഞെടുക്കണം അപ്പോപ്പിന്നെ ദു:ഖിക്കേണ്ടി വരില്ല എന്താ നിന്റെ തീരുമാനം "
ശശീന്ദ്രൻ ശ്രീജയോട് ചോദിച്ചു.
" അച്ഛനും അമ്മേം ഏട്ടന്മാരും ആരെ ചൂണ്ടിക്കാണിച്ച് പറഞ്ഞാലും ആ ആളുമതിയെനിക്ക് നിങ്ങടെ സന്തോഷത്തേക്കാൾ വലുതെനിക്കൊന്നുമില്ലല്ലോ.?"
" അല്ല മോളേ... നിനക്കൂടെ ഇഷ്ടപ്പെട്ടാൽ മാത്രമേ ഞങ്ങള് സമ്മതിക്കൂ നിനക്കാരോടെങ്കിലും ഇഷ്ടമൊണ്ടോന്നു ചോദിക്കണത് നാളെയെന്റെ മോള് സങ്കടപ്പെടാതിരിക്കാനാ. മോളേ സങ്കടപ്പെടുത്തീട്ടൊരു സന്തോഷം ഞങ്ങക്കും വേണ്ടാ ആരോടെങ്കിലുമിഷ്ടമൊണ്ടെങ്കിൽ എന്നോടോ രമയോടൊ പറഞ്ഞാമതി ഞാനച്ഛനോടും ഏട്ടന്മാരോടും പറഞ്ഞോളാം ഇന്നു വേണ്ട നാളെപ്പറഞ്ഞാ മതീ..."
ലക്ഷ്മിയമ്മ അവളുടെ ശിരസ്സിൽ തഴുകിക്കൊണ്ട് പറഞ്ഞു.
"ഇല്ലമ്മേ...എനിക്കു വേറെയാരോടും ഇതുവരെ ഒരിഷ്ടവും തോന്നീട്ടില്ല സമയമാകുമ്പോൾ നിങ്ങളെല്ലാവരുങ്കൂടെ കണ്ടുപിടിച്ചു തരുമെന്നറിയാം എന്റെ ദൈവങ്ങളായ നിങ്ങളല്ലാതെ വേറെയാരുമെന്റെ മനസ്സിലില്ല"
"ഇവളെന്റെ മോളാടീ...കണ്ടില്ലേ പെങ്കുട്ട്യോളായാ എന്റെ പാെന്നൂട്ട്യേപ്പോലേ വളരണം ഏതൊരച്ഛനും അഭിമാനത്തോടെ തലപൊക്കി നടക്കണെങ്കി ഇങ്ങ്നൊള്ള മക്കളു വേണം... ഡാ ശശ്യേ... നാളെ അവനെ നിന്റെനിയനെ വിളിച്ചു പറ ആ ചെറുക്കാനോട് കാർന്നോമ്മാരേം കൂട്ടിവന്ന് പൊന്നൂട്ട്യെ പെണ്ണുകാണാൻ. ഫോട്ടോയിക്കണ്ടത് കാര്യാക്കണ്ട നമ്മക്ക് നേരിട്ടു കാണാലോ?"
" ശര്യാച്ഛാ ഇതിപ്പോ മീനമല്ലേ കാര്യങ്ങളൊക്കെ ഒത്തു വന്നാ നമ്മക്ക് ചിങ്ങത്തിലെ പത്താമൊദയത്തിന്റെന്നു തിരുനെല്ലീവെച്ചു നടത്താം അപ്പോഴേക്കും മഴയും മാറും എല്ലാർക്കും വരാനും കല്യാണങ്കൂടാനും പറ്റും "
രമ തന്റെ അഭിപ്രായം നാണുവേട്ടനോടു പറഞ്ഞു
"ഡാ.. രമ പറഞ്ഞതു കേട്ടില്ലെ അങ്ങനാണെങ്കിലതുമതി ആദ്യം അവരു വന്ന് പൊന്നൂട്ട്യെ കാണട്ടേ.. രണ്ടാക്കും തമ്മിലിഷ്ടായാൽ ബാക്യെല്ലാം പിന്നെയാലോചിക്കാം"
" ശെരി നാളെ രാവിലെ തന്നെ ഞാനനിക്കുട്ടനെ വിളിക്കാച്ഛേ..."
ശശീന്ദ്രൻ എഴുന്നേറ്റ് കൈയ്കഴുകാൻപോയി.
ബാക്കിയുള്ള എല്ലാവരും അത്താഴം കഴിച്ചശേഷം എഴുന്നേറ്റുപോയി.
ശ്രീജയും രമയും പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയിട്ടാണ് അവരുടെ കിടപ്പറയിലേക്ക് പോയത്.
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞും കിടക്കുന്നതിനിടയിൽ അവൾ ആലോചിച്ചു.
ലക്ഷ്മിയമ്മയോട് തന്റെ കാര്യം പറഞ്ഞത് ആരാണാവോ..? ഇനിയെങ്ങാനും തനിക്കു ജന്മം തന്നവരുടെ ബന്ധുക്കൾ ആരെങ്കിലും ആകുമോ? അവരോട് ചോദിച്ചാലോ അവർ എവിടെയുള്ളവരാണെന്ന്? വേണ്ട ഇത്രയും കാലം ഇല്ലാത്തവര് ഇനി വേണ്ട.തന്റെ മാതാപിതാക്കന്മാരും ബന്ധുക്കളും ഈ കുടുംബത്തിലുള്ളവർ തന്നെയാണ് ഇനി മറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ല അത് നന്ദികേടാകും നന്ദിയില്ലാത്തവളെന്ന നാമം ചിലപ്പോൾ മരണംവരെ തന്നെ വേട്ടയാടും. ഇനി താനായിട്ട് ലക്ഷ്മിയമ്മയോട് ചോദിക്കുന്നില്ല.അവർ തന്നെ പറയുവാണെങ്കിൽ പറയട്ടേ? ചിന്തകൾ കാടുകയറുന്നതിനിടയിൽ അവൾ മെല്ലെ
ഉറക്കത്തിലേക്കു വഴുതി വീണു.
നാലു ദിവസം കഴിഞ്ഞപ്പോൾ കാട്ടിക്കുളത്തു നിന്നും അനിൽകുമാറിന്റെ ഫോൺവിളിയെത്തി, അടുത്ത ഞായറാഴ്ച്ച സുധീഷ് ശ്രീജയെ പെണ്ണുകാണാൻ വരുന്നുണ്ട് ആ വിവരം കേട്ടപ്പോൾ നാണുവേട്ടനും കുടുംബത്തിനും വളരെ സന്തോഷമായി. അന്നു വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജയോട് രമ കാര്യങ്ങളെല്ലാം പറഞ്ഞു.നാണുവേട്ടനും ലക്ഷ്മിയമ്മയും തങ്ങളുടെ ബാക്കിയുള്ള മക്കളായ ശ്രീദേവിയോടും ചന്ദ്രകുമാറിനോടും അവരുടെ കുടുംബത്തിനൊപ്പം ശനിയാഴ്ച്ച തന്നെ തറവാട്ടിൽ എത്താൻ പറഞ്ഞു. അവരെല്ലാവരും ആ ദിവസത്തിനായി കാത്തിരുന്നു.
ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയായപ്പോൾ ശ്രീജയെ പെണ്ണുകാണാൻ സുധീഷും കൂട്ടരും വന്നു വഴികാട്ടിയായി അവരുടെയൊപ്പം നാണുവേട്ടന്റെ ഇളയ മകൻ അനിൽകുമാറും ഭാര്യ സിന്ധുവും ഉണ്ടായിരുന്നു.ചെറുക്കനെ അവർക്ക് ബോധിച്ചു. പരസ്പരം സ്വകാര്യമായി സംസാരിച്ചു തിരിച്ചു വന്ന ശേഷം സുധീഷ് തനിക്ക് ശ്രീജയെ ഇഷ്ടപ്പെട്ടെന്ന് അനിൽകുമാറിനോടു പറഞ്ഞു.
ഉച്ചയൂണിന്റെ സമയമായതുകൊണ്ടും ചെറുക്കനു പെണ്ണിനെ ഇഷ്ടപ്പെട്ടന്നറിഞ്ഞതും നാണുവേട്ടൻ വന്നവരോടു പറഞ്ഞു.
"ഏതായാലും ഊണുകഴിച്ചിട്ടു പോകാം സമയമിത്രോം കഴിഞ്ഞില്ലേ നിങ്ങളു ഇവടെന്നു കഴിക്കാതെപോയാ പിന്നെ നല്ലൊരൂണ് കിട്ടണെങ്കിൽ കാട്ടിക്കൊളം ചെല്ലണം ഹോട്ട ലൊക്കെ ബാവേലീലൊണ്ട് പക്ഷേ ഈ സമയത്ത് പോയാൽ കിട്ടില്ല"
ചെറുക്കന്റെ കൂടെ വന്ന അമ്മാവനും രണ്ടുസുഹൃത്തുക്കളും അത് അംഗീകരിച്ചു.
മക്കളും മരുമക്കളും പേരക്കുട്ടികളും എത്തിയതുകൊണ്ടും സിന്ധുവിന്റെ പ്രത്യേക താത്പര്യമായതുകൊണ്ടും കുറച്ചാൾക്കാർക്കുള്ള ഭക്ഷണം അവർ കരുതിയിരുന്നു.
അകത്ത് പെണ്ണുകാണാൻ വന്നവരും ശ്രീജയുടെ ആങ്ങളമാരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ വച്ച് ലക്ഷ്മിയമ്മ ചോദിച്ചു.
"പൊന്നൂട്ട്യേ.. ചെറുക്കനേക്കുറ്ച്ചെന്താ അഭിപ്രായം നിനക്കിഷ്ടപ്പെട്ടോ.?"
അവൾ തലയാട്ടിക്കാണിച്ചു ഇഷ്ടമാണെന്നറിയിച്ചിട്ടു നാണത്തോടെ അവിടുന്നോടി മാറി.
വന്നവർക്ക് തിരിച്ചു പോകുവാൻ സമയമായപ്പോൾ ചെറുക്കന്റ അമ്മാവൻ ചോദിച്ചു.
"നിങ്ങളെന്നാണ് അങ്ങോട്ട് വരുന്നേ ത്രിശിലേരിക്ക്..? ഇനി നിങ്ങള് വന്ന് ചെറുക്കന്റ വീടും ചുറ്റുപാടും കണ്ടു ബോധിച്ചാൽ നമ്മക്കിതങ്ങ് ഒറപ്പിക്കാം എന്താ...നാണുവേട്ടന്റെ അഭിപ്രായം "
"ഏതായാലും ഞാൻ മക്കളോടും ബന്ധുക്കളോടുമൊന്ന് സംസാരിക്കട്ടേ എല്ലാ വർക്കും സമ്മതമായ ഒരു ദിവസം കണ്ടെത്തി ഉടനെ തന്നെ അറിയിക്കാം എന്നാണ് ഞങ്ങളങ്ങോട്ട് വരുന്നേന്ന് അല്ലെങ്കിൽ അനിക്കുട്ടനേം സിന്ധൂനേം അങ്ങോട്ട് പറഞ്ഞു വിടാം പോരേ?"
അത് അവർക്കും സമ്മതമായിരുന്നു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

സ്മൃതി വിന്യാസങ്ങൾ - Part 02 (Last Part)



Image may contain: outdoor and nature

Part 2 ( Last Part)
ഡോക്ടർ ഓരോ തവണ ഇളക്കുമ്പോഴും, ആ പ്ലേറ്റിനടിയിൽ പരന്നു കിടന്ന തേനിൽ ഷഡ്ഭുജാകൃതിയിലുള്ള ആ തേനീച്ചക്കൂടിന്റെ രൂപം തെളിയുന്നു!
”എന്താണിതിനർത്ഥം എന്നു മനസ്സിലായോ ആൻഡ്രേ ?“ ഡോക്ടർ പുഞ്ചിരിയോടെ അയാളുടെ ശ്രദ്ധ തന്റെ മുഖത്തേക്കാകർഷിച്ചെടുത്തു. അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല.
“ഇതിനർത്ഥം, പുറത്തെത്തിയാലും തേനിന് അത് ഇരുന്ന അറയുടെ രൂപം ഓർമ്മയുണ്ടെന്നാണ്. ശുദ്ധമായ തേൻ ആണെങ്കിൽ, അത് വെള്ള്ത്തിനടിയിൽ വെച്ച് ഈ ഓർമ്മ വീണ്ടെടുക്കാൻ ശ്രമിക്കും എന്നു വേണമെങ്കിൽ പറയാം.” ഡോക്ടർ ശബ്ദം താഴ്ത്തി ചിരിച്ചു.
“Sorry! I’m not sure if I understand any of this... “ആൻഡ്രേ വീണ്ടും ആ പ്ലേറ്റിലേക്ക് തന്റെ നോട്ടം തിരിച്ചു.
”ആൻഡ്രെ! എന്റെ തിയറി ഇതാണ്. ശ്രദ്ധിച്ചു കേൾക്കണം. ജീവനില്ലാത്ത, തേൻ പോലെ ഒരു വസ്തുവിൽ പോലും, ഓർമ്മ എന്ന പ്രതിഭാസത്തിനു സമാനമായതെന്തോ അവശേഷിക്കുന്നുണ്ടെങ്കിൽ... എനിക്കുറപ്പുണ്ട്! ‘ഓർമ്മകൾ’ ഒരിക്കലും മരിക്കുന്നില്ല! ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരം മരിക്കുന്നു. മണ്ണോട് ചേരുന്നു. അതെല്ലാം നമുക്കറിയാം. പക്ഷേ അയാൾ ജീവിച്ചിരുന്ന കാലത്തെ അയാളുടെ ഓർമ്മകൾ... വികാരങ്ങൾ... അതിനൊക്കെ എന്തു സംഭവിക്കും ? ചിന്തിച്ചിട്ടുണ്ടോ ? ‘ഓർമ്മകൾ’ എന്നു പറയുന്നത് ഫിസിക്കൽ മാറ്റർ അല്ല. അതുകൊണ്ടു തന്നെ അത് ശരീരത്തോടൊപ്പം നശിച്ചു പോകുന്നു എന്നു വിശ്വസിക്കാൻ സാധിക്കില്ല. ശരിയല്ലേ ? മെമ്മറീസ് എന്ന പേരിൽ നമ്മൾ തലച്ചോറിൽ കൂട്ടി വെക്കുന്ന ഇൻഫൊർമേഷൻ ഒന്നും ഒരിക്കലും നഷ്ടപ്പെട്ടു പോകുന്നില്ല. അതായത്, ശരീരം എന്ന ഫിസിക്കൽ മാറ്ററിനോടൊപ്പം ഓർമ്മകൾക്കും അതേ തരത്തിലുള്ള അവസാനമുണ്ടാകുക എന്നത് പരസ്പര വിരുദ്ധമല്ലേ ? “
”പിന്നെ ?“
”മരണ ശേഷം ശരീരം ജീർണ്ണിച്ചു പോകുന്നു എന്നാണല്ലോ സാധാരണ പറയുക. പക്ഷേ അതാണോ സംഭവിക്കുന്നത് ?”
ആൻഡ്രേ മുഖമുയർത്തി ഡോക്ടറെ നോക്കി.
“വെറുതേ ജീർണ്ണിക്കുകയല്ല. മറിച്ച് മറ്റു പല ജീവ ജാലങ്ങൾക്കും ഭക്ഷണമായിത്തീരുകയാണത്. “
”ശരിയാണ്.“
”എന്റെ തിയറി പ്രകാരം, മരണ ശേഷം ഈ ശരീരം ഭക്ഷിക്കുന്ന പലയിനം ജീവികൾ... ചെടികൾ ... ഇവയൊക്കെ ഈ ഓർമ്മകളും വികാരങ്ങളും ഒക്കെ അവരുടെ ശരീരത്തിന്റെ ഭാഗമാക്കുകയാണ്. അതിങ്ങനെ തുടർന്നു കൊണ്ടേ ഇരിക്കും. ഒന്നിനെ ഭക്ഷിക്കുന്ന മറ്റൊന്ന് എന്ന രീതിയിൽ... ഓരോ ജീവജാലങ്ങളുടേയും ജീവിത ചക്രം പൂർത്തിയാക്കും .പക്ഷേ ‘ഇൻഫർമേഷൻ’ പല ഭാഗങ്ങളായി വിഭാഗിക്കപ്പെട്ട് അതിന്റെ യാത്ര ഇങ്ങനെ തുടർന്നുകൊണ്ടേ ഇരിക്കും. “ഡോക്ടർ സംഭാഷണം ഇടക്കു വെച്ച് നിർത്തി ആൻഡ്രേയുടെ മുഖഭാവം ശ്രദ്ധിച്ചു.
”ഇന്ററസ്റ്റിങ്ങ്...“ആൻഡ്രേ പെട്ടെന്ന് ഏതോ സ്വപ്നലോകത്തു നിന്നും മടങ്ങി വന്നതു പോലെ തോന്നി.
ഡോക്ടർ തുടർന്നു... ”ഉദാഹരണത്തിന്, ഒരു വ്യക്തി പ്ലെയിനപകടത്തിൽ മരണപ്പെടുന്നു എന്നു കരുതുക. അയാളുടെ ശരീരം മണ്ണോട് ചേരുന്നു. ഒരു പക്ഷേ ഒരു ചെടിയാകാം, അല്ലെങ്കിൽ ഒരു വൻ മരമാകാം, ആ ശരീരം ഉപയോഗിച്ച് വളരുന്നു. മറ്റൊരു മൃഗം ആ ചെടിയെ ഭക്ഷണമാക്കുന്നു. ആ മൃഗത്തെ ഒരു മനുഷ്യൻ കൊന്ന് ആഹാരമാക്കുന്നു.അങ്ങനെ ആ മരിച്ച വ്യക്തിയുടെ ‘ഇൻഫർമേഷന്റെ’ ഒരു പങ്ക് അയാളിലെത്തുന്നു. അയാളിൽ നിന്നും ബീജത്തിലൂടെ അടുത്ത തലമുറയിലേക്ക്... അങ്ങനെ അങ്ങനെ...“
”വൗ! വല്ലാത്തൊരു ഭ്രാന്തൻ തിയറി തന്നെ ഡോക്ടർ!“ ആൻഡ്രേക് കേൾക്കുന്നതു പകുതിയും വിശ്വസിക്കാനാകുന്നില്ല എന്നു വ്യക്തമായിരുന്നു.
തുടർന്നു സംസാരിക്കുന്നതിനു മുൻപ് ഡോക്ടറുടെ മുഖത്ത് മനോഹരമായൊരു പുഞ്ചിരി വിടർന്നിരുന്നു. ”കഴിഞ്ഞ 40 വർഷങ്ങളായി ഞാൻ പുനർ ജന്മങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിലാണ് ആൻഡ്രേ. എന്റെ ജീവിതം മുഴുവനായും ഞാൻ ഇതിനായി മാറ്റിവെച്ചു കഴിഞ്ഞു.
3000ൽ പരം കേസുകൾ അറ്റൻഡ് ചെയ്തു ഇതുവരെ. അതിൽ പകുതിയിലേറെ ജെനുവിൻ കേസുകളാണ്.“
”ജെനുവിൻ കേസുകളോ ? അതെങ്ങനെ മനസ്സിലാകും ?“ ആദ്യത്തെ എതിർപ്പ് പൂർണ്ണമായും മാറിയിരിക്കുന്നു. ആൻഡ്രേയുടെ സ്വരത്തിൽ ഇപ്പോൾ താല്പ്പര്യം പ്രകടമാണ്.
”ഞാൻ എന്റെ ജോലിയുടെ ഒരു രീതി പറയാം. 
സാധാരണ എനിക്കൊരു കോൾ വരും, ഏതെങ്കിലും ഒരു രാജ്യത്ത് ഏതോ ഒരു കൊച്ചു കുട്ടി, അതിന്റെ പൂർവ്വ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മിച്ച് പറയുന്നതായിട്ട്! കേട്ടിട്ട് വിശ്വാസയോഗ്യമാണെന്നു തോന്നിയാൽ ഉടൻ തന്നെ ഞാനും സഹ പ്രവർത്തകരും അവിടെയെത്തി ആ കുഞ്ഞുമായി അതിന്റെ ഓർമ്മയിൽ പറയപ്പെടുന്ന അതിന്റെ കഴിഞ്ഞ ജന്മത്തിലെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകും. ആ കുട്ടി പറഞ്ഞ വിവരങ്ങൾ അവിടത്തെ ഹിസ്റ്റോറിയന്മാരുമായി ഒത്തു നോക്കി വിലയിരുത്തും. 50%ലേറെ കേസുകളിൽ ഇത് പൂർണ്ണമായും സത്യമായി കണ്ടിട്ടുണ്ട്. എന്റെ പുസ്തകങ്ങളിൽ ഞാൻ വളരെ വ്യക്തമായി ഓരോ കേസും ഇൻ ഡെപ്ത് വിവരിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫിക്, വീഡിയോഗ്രഫിക്ക് എവിഡൻസ് വേണമെങ്കിൽ അതുമുണ്ട് എന്റെ കയ്യിൽ. മറ്റൊരിക്കൽ ഞാൻ എല്ലാം വിശദമായി കാണിച്ചു തരാം. “ഡോക്ടറുടെ സ്വരം ഒരു വല്ലാത്ത ആഴം കൈവരിച്ചിരുന്നു.
“ശരി ഡോക്ടർ. “ ആൻഡ്രേയുടെ സ്വരത്തിൽ ഒരല്പ്പം തളർച്ച പോലെ തോന്നിച്ചു. ”നമുക്ക് എന്റെ വിഷയത്തിലേക്കു വരാം. ഏവിയോ ഫോബിയ ഈ തിയറിയിൽ എവിടെ വരും ?”
“വരൂ..” ഡോക്ടർ അയാളെ തോളിൽ പിടിച്ചു കൊണ്ട് നേരത്തെ കണ്ട ആ സോഫയെ ലക്ഷ്യമാക്കി നടന്നു.
ഡോക്ടറുടെ തണുത്ത വിരലുകൾ തന്റെ കഴുത്തിനു പുറകിൽ ചെറുതായി സ്പർശിച്ചതും, ആൻഡ്രേ തിരിച്ചറിഞ്ഞു... താൻ ഉടൻ തന്നെ ഒരു മോഹ നിദ്രക്കടിമപ്പെടാൻ പോകുകയാണ്. പെട്ടെന്ന് എന്താണ് സംഭവിച്ചിരിക്കുക എന്നയാൾക്കു മനസ്സിലായില്ല. ഒരു പക്ഷേ നേരത്തെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്തെങ്കിലും ടെക്നിക്ക് ഉപയോഗിച്ചിരിക്കുമോ ? വോയ്സ് മോഡുലേഷൻ പോലെ എന്തെങ്കിലും ? ചിന്താധീനനായി ആ സോഫക്കരികിലെത്തിയ ആൻഡ്രേ തളർന്ന് അതിലേക്കിരുന്നു പോയി.
“ഓക്കേ ആൻഡ്രേ... വളരെ നന്ദി ഈ പരീക്ഷണം സമ്മതിച്ചതിന്.” ഡോക്ടർ പതിയെ അയാളെ പുറകോട്ടു ചെരിച്ചു കിടത്തി. “താങ്കൾക്ക് ഇതു കൊണ്ട് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകില്ല എന്നു ഞാൻ ഉറപ്പു തരാം.”
“താങ്ക്സ്....ഡോക്ട...” അയാളുടെ ശബ്ദം മുഴുവനായും വെളിയിലേക്കു വന്നില്ല. പെട്ടെന്നു തന്നെ വല്ലാതെ തളർന്നു പോയിരുന്നു അയാൾ. കണ്മുൻപിൽ ആ തേനിൽ തെളിഞ്ഞ ഷഡ്ഭുജാകൃതികൾ ഇളകിക്കൊണ്ടിരിക്കുകയാണ്.കണ്ണുകൾ അതിൽ ഉറച്ചു നിർത്താൻ അയാൾ പാടു പെട്ടു.
“താങ്കൾ വളരെ ക്ഷീണിതനാണ് ആൻഡ്രേ...” തണുത്ത വിരലുകൾ അയാളുടെ നെറ്റിത്തടത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി. ഡോക്ടറുടെ നിശ്വാസങ്ങൾ പോലും തന്നെ ഉറക്കാൻ പോന്നവയാണെന്ന് അയാൾക്കു തോന്നി.
“വളരെ ബുദ്ധിമുട്ടി കണ്ണുകൾ തുറന്നു പിടിക്കേണ്ട കേട്ടോ... താങ്കൾ ഉറങ്ങാൻ പോകുകയാണ്. ജീവിതത്തിൽ ഇന്നു വരെ ഉറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തമായ ഉറക്കം. ” ഡോക്ടറുടെ സംസാരത്തിൽ , ‘ഉറക്കം’ എന്ന വാക്ക് പലവട്ടം ആവർത്തിച്ചത് മനപ്പൂർവ്വമാണോ ?
ആൻഡ്രേ കണ്ണുകൾ അടച്ചു.
“ഞാൻ മൂന്നു വരെ എണ്ണാൻ പോകുകയാണ് സുഹൃത്തേ...” ഒരു രഹസ്യം പോലെ കാതുകളിൽ ഡോക്ടറുടെ മന്ത്രണം. “മൂന്ന് എന്ന് ഞാൻ എണ്ണുന്ന നിമിഷം നിങ്ങൾ ഗാഢ നിദ്രയിലേക്കു വഴുതി വീഴും...”
ആൻഡ്രേ മയങ്ങിത്തുടങ്ങിയിരുന്നു.
“റെഡി! വൺ ടൂ ... ത്രീ!”
ഒടുവിലെ ‘ത്രീ’ യോടൊപ്പം ചെവികൾക്കരികെ ഡോക്ടർ വിരൽ ഞൊടിച്ച ശബ്ദം!
അടുത്ത നിമിഷം!
തൊട്ടു മുൻപിലെ കാഴ്ച്ച കണ്ട് ആൻഡ്രേ അമ്പരന്നു പോയി.
പ്രകാശമാനമായ ഒരു പടുകൂറ്റൻ മുറിയിലാണയാൾ!
ഏതു ദിശയിൽ നോക്കിയാലും തൂവെള്ള നിറമുള്ള ഭിത്തി മാത്രം. ഒന്നു കൂടി നോക്കിയപ്പോൾ അത് ഭിത്തിയല്ല. അതി തീവ്രമായ വെളിച്ചത്തിന്റെ ഒരു പാളിയാണെന്നു തോന്നി അയാൾക്ക്. ആ വെളിച്ചം തന്നെ പൊതിഞ്ഞിരിക്കുന്നു. താഴെ താൻ നിലയുറപ്പിച്ചിരിക്കുന്നതു പോലും വെളിച്ചത്തിന്റെ ഒരു പാളിയിലാണ്. നോക്കെത്താ ദൂരത്തോളം ആ ധവള പ്രകാശം മാത്രം! ശരീരത്തിന് ഒട്ടും ഭാരമില്ലാത്ത അവസ്ഥ. മുൻപോട്ടോ പുറകോട്ടോ ഒരടി ചലിക്കണമെങ്കിൽ, ആ പ്രകാശഭിത്തിക്കപ്പുറത്തെ ഏതെങ്കിലുമൊരു ശക്തി തന്നെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട് എന്നവനു തോന്നി.
“ആൻഡ്രേ!” പെട്ടെന്നാണ് അതീവ ഗാംഭീര്യമാർന്ന ആ സ്വരം മുഴങ്ങിയത്. അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി.
“എവിടെയാണ് താങ്കൾ ഇപ്പോൾ ?” ഡോക്ടറുടെ സ്വരം ആൻഡ്രേ തിരിച്ചറിഞ്ഞു.
“എനിക്കറിയില്ല... I have no idea Doctor!” ഭയത്താൽ ഭയത്താൽ ചിലമ്പിച്ചു പോയ അയാളുടെ ശബ്ദം പുറത്തേക്ക്, അലകളായി വന്ന് ആ പ്രകാശഭിത്തിയിലേക്ക് അലിഞ്ഞു ചേരുന്നതായി തോന്നി.
“ആ ക്ലോക്ക് കാണുന്നുണ്ടോ താങ്കൾ ?”
“ക്ലോക്ക് ?” ആൻഡ്രേ തിരിഞ്ഞതും തന്നെ ലക്ഷ്യമാക്കി പാഞ്ഞു വരുന്ന പടു കൂറ്റൻ പെൻഡുലം കണ്ടു.അലർച്ചയോടെ പുറകോട്ടു ചാടിയ അയാൾക്കു മുൻപിൽ ഭീമാകാരമായൊരു ക്ലോക്ക് പ്രത്യക്ഷപ്പെട്ടു. കറുത്ത മെറ്റാലിക്ക് നിറമായിരുന്നു അതിന്. തൂവെള്ള ഡയലിൽ അക്കങ്ങളും സൂചികളുമെല്ലാം ആ കറുപ്പ് നിറം പങ്കിട്ടു. ഡോക്ടറുടെ അടുത്ത നിർദ്ദേശം വരുന്നതിനു മുൻപു തന്നെ ആൻഡ്രേ അതു ശ്രദ്ധിച്ചിരുന്നു. ആ ക്ലോക്കിലെ സൂചികൾ അതി വേഗത്തിൽ പുറകോട്ട് തിരിഞ്ഞു കൊണ്ടിരിക്കുകയാണ്.
“ആൻഡ്രേ... അതു തിരിഞ്ഞോട്ടെ കേട്ടോ. ശ്രദ്ധിക്കണ്ട. നമുക്ക് ആ ദിവസം കണ്ടുപിടിക്കണം... ഈ ഭയം നിന്റെ ഉള്ളിൽ വേരുറപ്പിച്ച ആ ദിവസം...അപകടമുണ്ടായ ആ ദിവസം... ക്ലോക്ക് പുറകോട്ടു തന്നെ പോകട്ടെ.”
“അപകടമോ ?” ആൻഡ്രേ അതു ചോദിച്ചതും ദൂരെ നിന്ന് തറയിൽ ഇഴഞ്ഞുകൊണ്ട് എന്തോ തന്നെ സമീപിക്കുന്നതയാൾ കണ്ടു. പടു കൂറ്റൻ കാർപ്പറ്റ് പോലെ എന്തോ... അതിനു മുകളിലായി വെള്ളത്തിന്റെ ഒരു പാളിയുമുണ്ട്... കാഴ്ച്ചയുടെ അറ്റങ്ങളോളമെത്തുന്ന ഭീമാകാരമായൊരു തിരമാല പോലെ തോന്നിച്ചു അത്. നോക്കി നില്ക്കെ അത് അയാളുടെ കാല്ച്ചുവട്ടിലെത്തി.
ആയിരക്കണക്കിനായി തുടങ്ങി... പലതായി വിഭജിച്ച് വീണ്ടും കോടിക്കണക്കിനായി വളരുന്ന വലിയ കുഴികളാണത്! ഷഡ്ഭുജാകൃതിയിലുള്ള വലിയ ഗർത്തങ്ങൾ അയാൾ നിന്നിരുന്ന തറ മൂടിയിരിക്കുന്നു! ഓരോ കുഴികളും നിറഞ്ഞു കവിഞ്ഞ് പുറത്തേക്കൊഴുകുന്ന തെളിഞ്ഞ വെള്ളം!
ആൻഡ്രേ ഡോക്ടറെ വിളിക്കാനാഞ്ഞതും, അയാളുടെ കാല്ച്ചുവട്ടിൽ ഒരു ഗർത്തം രൂപപ്പെട്ടു. ഇടക്കു മുറിഞ്ഞു പോയ ഒരു നിലവിളിയോടെ അയാൾ ആ ആഴത്തിലേക്ക് താണു പോയി.
-------------------------------
36 വർഷങ്ങൾക്കു മുൻപ് - മലേഷ്യക്കും ഇൻഡ്യക്കുമിടയിൽ ഇൻഡ്യൻ മഹാ സമുദ്രത്തിൽ - ഇന്നും അജ്ഞാതമായി തുടരുന്ന ഒരിടം.
------------------------------
ആ മനുഷ്യനു മുൻപിൽ കുറേ നിഴലുകളുണ്ടായിരുന്നു. കുറേയേറെ... വളരേ പഴയൊരു അനിമേഷൻ ചിത്രത്തിലെ ദൃശ്യം പോലെ തോന്നിച്ചു പലതും. ആരോ തിരക്കിട്ട് എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാർട്ടൂൺ ചിത്രം.
പെട്ടെന്നു തന്നെ അയാൾ അതിന്റെ ഭാഗമായി മാറി..
ആരോ തന്നെ നിലത്തിട്ട് ഉലക്കുകയാണ്. മുകളിൽ ഉണങ്ങിക്കരിഞ്ഞ മരത്തലപ്പുകൾ പോലെ എന്തൊക്കെയോ നിഴലുകൾ... നാനാ ഭാഗത്തു നിന്നും ഉയരുന്ന നീർക്കുമിളകൾ...
ഇതെവിടെ ?
"സാർ എന്താ ആലോചിക്കുന്നത് ?" പെട്ടെന്നാണ് തൊട്ടു പുറകിൽ ആ പെൺ സ്വരം മുഴങ്ങിയത്.
"സത്യം പറയൂ കുട്ടീ. നമ്മൾ രണ്ടു പേർ മാത്രം ഇതെങ്ങനെ ? മരിച്ചിട്ടില്ലെന്നെനിക്കുറപ്പാണ്. മരണം ഇതല്ല. "
“അതെങ്ങനെ സർ ?" അവൾ കുലുങ്ങിച്ചിരിച്ചത് അയാൾക്ക് തന്റെ പുറകിൽ അനുഭവപെട്ടു.
"ഇതല്ല മരണം..." അയാൾ പിറുപിറുത്തു.
"വല്ലാതെ തണുക്കുന്നു സർ. അതാണ് ഞാൻ കെട്ടിപ്പിടിച്ചിരിക്കുന്നത് കേട്ടോ. "അവളുടെ കൈകൾ ഒന്നു കൂടി മുറുകിയപ്പോൾ അയാൾ ഞെട്ടി മുഖമുയർത്തി.
"നീയിതെവിടെയാണ് കുട്ടി ? എന്റെ ശരീരമെവിടെ ? ഓ സോറി... ശരീരമിവിടുണ്ട് പക്ഷേ... " പെട്ടെന്നയാൾക്കത് ഓർമ്മ വന്നു. ഇങ്ങനൊരു സംഭാഷണം മുൻപെപ്പൊഴോ നടന്നിട്ടുണ്ട്. Déjà vu പോലെ... പഴയ എന്തൊക്കെയോ ഓർമ്മകൾ കൊണ്ട് ഒരു സ്വപ്നം നെയ്തെടുക്കുകയാണ് തലച്ചോർ... ലക്ഷക്കണക്കിന് നിറ ശകലങ്ങൾ സൂക്ഷ്മതയോടെ നുള്ളിയെടുത്ത് ഒരു ചിത്രം പണിതെടുക്കുകയാണ് ആരോ.
അയാൾ എഴുനേൽക്കാനാഞ്ഞപ്പോൾ വീണ്ടും പുറകിൽ നിന്നും പിടി മുറുകി. നിറഞ്ഞ മാറിടങ്ങൾ പുറകിലമർന്നു. നനഞ്ഞ ചുണ്ടുകൾ കഴുത്തിലുരസിക്കൊണ്ട് ചെവിക്കു പുറകിലേക്കിഴയുന്നു...
"എനിക്ക് സാറിനെ നല്ല ഓർമ്മയുണ്ട്.”
“എവിടെ വെച്ച് ?” അയാളുടെ സ്വരത്തിന് ഇതുവരെ കാണാത്തൊരു നിറമായിരുന്നു.
“ സീറ്റ് നമ്പർ 27D. എക്കോണമി. നോൺ വെജ് ഭക്ഷണമാണ് സർ ഓർഡർ ചെയ്തത്. ചിക്കൻ മഷ്രൂം വിത്ത് റൈസ്. അത് വാങ്ങിയപ്പോൾ എന്റെ കണ്ണുകളിലേക്ക് നോക്കി താങ്ക്സ് പറഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട്. 
രണ്ടാം വട്ടം ഞാൻ വന്നപ്പോൾ താങ്കൾ സ്ക്രീനിൽ സുഡോക്കു കളിക്കുകയായിരുന്നു. പക്ഷേ കളിക്കാനറിയില്ല. വല്ലാതെ ചിന്തിച്ച് കാടു കേറി വളരെ എളുപ്പമായി തീർക്കാമായിരുന്ന ആ കളി ആകെ നശിപ്പിച്ചു കൊണ്ടിരുന്നു. ഓരോ തവണയും സ്റ്റക്കാകുമ്പോൾ മുൻപിലെ സീറ്റിൽ ഇടതു വശത്തിരുന്ന സ്വർണ്ണമുടിക്കാരി സുന്ദരിയുടെ കൊഴുത്ത തുടകളിലേക്കായിരുന്നു നോട്ടം. ശരിയല്ലേ ? ഞാൻ കുറേ നേരം പുറകിൽ വന്നു നിന്നു. " ചെവിക്കു പുറകിൽ ആ കുസൃതിച്ചിരി വീണ്ടും.
"സെമിന്യ !" അയാളുടെ മുഖം പ്രകാശിച്ചു. " ഫ്ലൈറ്റ് അറ്റൻഡന്റ് ആയിരുന്നു. അല്ലേ ?" കടും ചുവപ്പു നിറമുള്ള ഒരു സുഗന്ധം അയാളെ തഴുകി കടന്നു പോയി.
"യെസ് സർ! എന്നെ എങ്ങനെ ഓർത്തിരിക്കുന്നു എന്നു ചോദിക്കുന്നില്ല. എനിക്കറിയാം… ആ നോട്ടം ഞാൻ ഓർക്കുന്നു. എന്റെ ഹൃദയം തുളച്ചു കയറിയ ആ നോട്ടം!"
"നീ വളരെ സുന്ദരിയായിരുന്നു സെമിന്യ!"
"അതേ സർ! ആയിരുന്നു. "
"ബാക്കി കൂടി പറയൂ ... പിന്നെയെന്തുണ്ടായി? ഇടക്കെപ്പൊഴോ ഞാൻ ഉറങ്ങിപ്പോയിരുന്നു. "
"സർ... ഞാൻ ഒന്ന് ചോദിക്കട്ടെ? ഇതല്ല മരണം എന്ന് പറഞ്ഞില്ലേ അൽപ്പം മുൻപ്? അതെങ്ങനെ?”
"എനിക്ക് നിന്റെ മുഖം ഓർത്തെടുക്കാനാകുന്നില്ലല്ലോ കുട്ടീ ... നിന്റെയെന്നല്ല... മുഖമുള്ളതൊന്നും എന്റെ മനസിൽ തെളിയുന്നില്ല. എന്റെ സ്വന്തം മുഖംപോലും മറന്നിരിക്കുന്നു.”
സംഭാഷണത്തിനിടയിൽ പരസ്പരമുണ്ടായിരുന്ന ബന്ധം മുറിഞ്ഞോ? അയാൾ ഒടുവിൽ പറഞ്ഞതെന്താണെന്ന് അയാൾക്കുപോലും മനസിലായില്ല.
"മുഖം ഓർക്കണ്ട സർ... എന്റെ ചൂടറിയാനാകുന്നില്ലേ? അതു പോരേ?" ഒന്നു കൂടി ഇറുക്കി കെട്ടിപ്പിടിച്ചപ്പോൾ അവൾ നഗ്നയാണെന്നയാൾ തിരിച്ചറിഞ്ഞു. താനും വിവസ്ത്രനായിരിക്കണം. അല്ലെങ്കിൽ എങ്ങനെ...?
അപ്പോൾ അവളുടെ വിരലുകൾ ശരീരമാസകലം തഴുകിയിറങ്ങുന്നതയാൾ അനുഭവിച്ചു കൊണ്ടിരിക്കുകയയിരുന്നു. പക്ഷേ... ഒന്നും കാണാനാകുന്നില്ല. കണ്ണുകളെവിടെപ്പോയി?
x-------x-------x-------x-------x-------x-------x-------x-------x
"ടോങ്ങ്!!"
ആ ബെൽ ശബ്ദം ... അത് ... അയാൾ ഞെട്ടി മുകളിലേക്കു നോക്കി.
സീറ്റ് ബെൽട്ട് വാണിംഗ് ലൈറ്റ് ഓണായിരിക്കുന്നു. ഒപ്പം കടും ചാര നിറത്തിൽ ഒരു ശബ്ദവും...
"യാത്രക്കാരുടെ ശ്രദ്ധക്ക്! പുറത്ത കാലാവസ്ഥ അൽപ്പം മോശമാണ്. എല്ലാവരും സീറ്റ് ബെൽട്ട് ധരിക്കുക. വിമാനത്തിന്റെ ഒരു എഞ്ചിൻ പ്രവർത്തന രഹിതമായിരിക്കുന്നു. ഒരു പക്ഷേ വിമാനം താഴെ കടലിൽ ലാൻഡ് ചെയ്യേണ്ടി വന്നേക്കാം.
ആരും പരിഭ്രമിക്കരുത്...സീറ്റിനടിയിൽ ലൈഫ് വെസ്റ്റ് ഉണ്ട്..."
ബാക്കി കേൾക്കാൻ നിൽക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കി ആ കാഴ്ച്ച ആസ്വദിക്കുകയായിരുന്നു അയാളപ്പോൾ. ആളിക്കത്തുന്ന പടു കൂറ്റൻ ജെറ്റ് എഞ്ചിൻ! സിനിമകളിൽ ഈ കാഴ്ച്ച എത്ര മനോഹരമാണ്. നേരിൽ കാണുമ്പോൾ ചുറ്റുമുയരുന്ന ആർത്ത നാദങ്ങളും അലർച്ചകളും, ദൃശ്യഭംഗി നശിപ്പിക്കുന്നു എന്നു പറയാതെ വയ്യ.
തിരിഞ്ഞു നോക്കിയപ്പോൾ സീറ്റുകൾക്കിടയിലുള്ള ഐലിലൂടെ സെമിന്യ ഓടി വരുന്നതു കണ്ടു.
കടും ചുവപ്പ് യൂണിഫോം ജാക്കറ്റ് തുറന്നു പോയിരിക്കുന്നു. ഉള്ളിലെ വെളുത്ത ഷർട്ട് - അതിന്റെ ബട്ടനുകൾക്കിടയിലൂടെ-"
"ഠോങ്ങ്!!"
വീണ്ടും ആ മണിയൊച്ച.
അടുത്ത നിമിഷം തലക്കു മുകളിൽ നിന്നും താഴേക്കുതിർന്നു വീഴുന്ന ഓക്സിജൻ മാസ്കുകളുടെ ഒരു നീണ്ട നിര പ്രത്യക്ഷപ്പെട്ടു.
x-------x-------x-------x-------x-------x-------x-------x-------x
"സെമിന്യ..." അയാൾ പുഞ്ചിരിച്ചു. “ഒരു പക്ഷേ എനിക്ക് തെറ്റിയതാകാം."
"എന്തു തെറ്റാണ് സർ?”
"ഒരു പക്ഷേ മരണാനന്തരം തന്നെയായിരിക്കും ഇത്.”
"മരണാനന്തരം ഇതാണോ?" അവൾ പുറകിൽ ആർത്തു ചിരിച്ചു. "എങ്കിൽ എനിക്കിഷ്ടപ്പെട്ടു. ശരീരം പിളർന്ന് താങ്കളെ വിഴുങ്ങാനുള്ളത്ര വികാരമുണ്ട് എനിക്കിപ്പോൾ!" ആലിംഗനം മുറുകിയപ്പോൾ പുറകിൽ രണ്ട് തീക്കൊള്ളികൾ വെച്ചു കുത്തിയതു പോലെ തോന്നി അയാൾക്ക്.
അയാൾ പുറകോട്ടു തിരിഞ്ഞു നോക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. കാഴ്ച്ച ഇനി ഇല്ല! മറ്റെന്തോ ആണ്.
"എന്തിനാണ് തിരിഞ്ഞു നോക്കുന്നതെന്നെനിക്കറിയാം... മനസ്സിൽ സങ്കൽപ്പിച്ചതു പോലെ തന്നെയാണോ എന്റെ നഗ്നരൂപം എന്നറിയണം. അല്ലെ?”
അയാളുടെ മുഖത്ത് നിസംഗത നിറഞ്ഞു. പെൺകുട്ടിയുടെ ആ ഒരു ചോദ്യം കേട്ടപ്പോൾ അയാളുടെ ആവേശം കെട്ടടങ്ങിയതു പോലെ.
“മരണാനന്തരം ... അതിന്റെ ബാക്കി പറയൂ സർ... താങ്കൾക്കെങ്ങനെ അറിയാമത് എന്നു പറയൂ...”
“സെമിന്യാ... ഞാൻ തുറന്നു പറയാം. ഇപ്പോളീ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു പക്ഷേ എന്റെ അവസാന നിമിഷങ്ങളിലെ ആഗ്രഹങ്ങളായിരിക്കാം.”
“അതായത് ?”
“അതായത്... നിന്നെ ഞാൻ ഒടുവിൽ കാണുമ്പോൾ എന്റെ മനസ്സിൽ നിറയെ നിന്റെയീ നഗ്ന മേനി മാത്രമായിരുന്നു. നിന്റെയീ ആലിംഗനമായിരുന്നു എന്റെ അവസാന ആഗ്രഹം. നിന്റെയീ ചൂട്...”
അവൾ ഇറുകെ പുണർന്നു അയാളെ.
“ഞാൻ കേട്ടിട്ടുണ്ട്, മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾ മുൻപ്, നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനമാകെ തകരാറിലാകുമത്രേ. കാഴ്ച്ച കേൾവിയായും, കേൾവി ഗന്ധമായുമെല്ലാം മാറിപ്പോകും. സംവേദന സംവിധാനമെല്ലാം മാറി മറിഞ്ഞു പോകും. ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണതെല്ലാം.”
കഴുത്തിനു പുറകിൽ മൃദുവായൊന്നു കടിച്ചു അവൾ. മാറിലെ അവളുടെ കൈകൾ പതിയെ താഴേക്കിറങ്ങി. അയാൾ കണ്ണുകളടച്ചുകൊണ്ട് പതിയെ പുറകോട്ടാഞ്ഞ് അവളിലേക്ക് ലയിച്ചു തുടങ്ങി.
x-------x-------x-------x-------x-------x-------x-------x-------x
വിമാനം താഴേക്ക് കൂപ്പു കുത്തുകയാണ്.
പൊട്ടിത്തെറികൾ...അലർച്ചകൾ... ആർത്തനാദങ്ങൾ...
അയാൾ പുഞ്ചിരിയോടെ എല്ലാം നോക്കിക്കണ്ടു. തന്റെ മുൻപിലിരുന്ന സുന്ദരിയായ റഷ്യക്കാരി ഇപ്പോൾ ഇരു കൈകളാലും മുഖം പൊത്തി അലറിക്കരഞ്ഞുകൊണ്ട് കുനിഞ്ഞിരുപ്പാണ്. പക്ഷേ, ഇറക്കം കുറഞ്ഞ പാവാട ധരിച്ച അവളുടെ കൊതിപ്പിക്കുന്ന കാലുകളിലേക്കായിരുന്നു അയാളുടെ നോട്ടം മുഴുവനും.
സെമിന്യ അവളാലാകും വിധം യാത്രക്കാരെ ശാന്തരാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ...അതിനിടയിലെപ്പൊഴോ, അവളുടെ ചുവന്ന കോട്ട് അവൾ ഊരി വലിച്ചെറിഞ്ഞിരുന്നു. അതു കണ്ടതും, ഉള്ളിലെ സുതാര്യമായ ആ വെളുത്ത ഷർട്ടിനുള്ളിലേക്ക് തുളച്ചു കയറുകയായിരുന്നു അയാൾ.
അടുത്ത നിമിഷം!
നിറഞ്ഞു കിടന്ന ഒരു വെളുത്ത ബാത്ത് ടബ്ബിലേക്ക് ഒരു വലിയ തുള്ളി ചുവന്ന മഷി വീണതു പോലെ തോന്നി അയാൾക്ക്. അപ്പോഴാണയാളുടെ പുഞ്ചിരി യഥാർത്ഥത്തിൽ വിടർന്നത്.
ഭയാനകമായൊരു ഹുങ്കാര ശബ്ദം!
വിമാനത്തിന്റെ മുൻ ഭാഗം തകർന്നിരിക്കുന്നു. സകലതിന്റേയും ചുവടിളക്കിക്കൊണ്ട് ഇരച്ചു പാഞ്ഞു വരികയാണ് വെള്ളം.പതിയെ സീറ്റ് ബെൽട്ടിൽ കൈകൾ ഇറുക്കിപ്പിടിച്ചതും മുഖത്തൊരടി കിട്ടിയതു പോലെ തോന്നി അയാൾക്ക്. ഇരുന്ന സീറ്റ് അയാളെയും കൊണ്ട് കുതിച്ചുയർന്നു പോയി. കണ്ണുകളിറുക്കി അടച്ചു അയാൾ.
പിന്നെ തുറന്നപ്പോൾ...
മരണം...
മരണമാണ് ചുറ്റിനും. അവ്യക്തമായ നിഴലുകളായി... ചുറ്റിനും തിരിയുന്ന മരണങ്ങൾ...അയാൾ, പുറകോട്ടു ചാഞ്ഞു. താഴേക്ക് താഴേക്ക് ആഴങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരു വിരൽ പോലുമനക്കാതെ അയാൾ ഇരുന്നു കൊടുത്തു.
സീറ്റ് ബെൽട്ടിനിടയിലൂടെ താഴേക്കൂർന്നു പോയിത്തുടങ്ങിയപ്പോഴാണ് അയാൾ ഒന്നനങ്ങാൻ ശ്രമിച്ചത്. മാറിൽ വിലങ്ങനെ ആ പ്ലാസ്റ്റിക്ക് നാട മുറുകിയതും, അയാൾ അവസാനമായി ഒന്നു നിശ്വസിച്ചു.
അപ്പോഴാണ് ചെവിക്കു പുറകിൽ ആ പെൺ ശബ്ദം മുഴങ്ങിയത്.
“സർ എന്താണാലോചിക്കുന്നത് ?”
ആ നിമിഷം അയാളെ പൊതിഞ്ഞു തുടങ്ങിയ മാദക ഗന്ധത്തിന് കടും ചുവപ്പു നിറമായിരുന്നു.
x-------x-------x-------x-------x-------x-------x-------x-------x
കുബുറാൻ തെരുന്യാൻ സെമിത്തേരി - ബാലി - ഇൻഡോനേഷ്യ - ആറു മാസങ്ങൾക്കു ശേഷം.
x-------x-------x-------x-------x-------x-------x-------x-------x
തന്റെ മുൻപിൽ കുന്നു കയറിപ്പോകുന്ന പടു കിളവന് തന്നേക്കാൾ ആരോഗ്യമുണ്ടെന്നു തോന്നി ആൻഡ്രേക്ക്. കിതപ്പു കാരണം അയാൾ നന്നേ പരിക്ഷീണനായിരുന്നു. നിരനിരയായി നൂറുകണക്കിന് ശവക്കല്ലറകൾക്കിടയിലൂടെ ആ വൃദ്ധൻ ഒരു കൊച്ചു കുരങ്ങിനെപ്പോലെ കൈകളും കാലുകളും അള്ളിപ്പിടിച്ച് മുൻപോട്ടു നീങ്ങി. ഇടക്കിടെ അയാൾ അപ്രത്യക്ഷനാകുമ്പോഴെല്ലാം ആൻഡ്രേ അയാളെ പേരെടുത്തു വിളിച്ചു. അപ്പോഴൊക്കെ ഏതെങ്കിലും കല്ലറയുടെ പുറകിൽ അയാളുടെ തല ഉയർന്നു വരും. ഒടുവിൽ...
“ഇതാണ് സ്ഥലം.”
മനോഹരമായി പണി കഴിപ്പിച്ചിരുന്ന ഒരു മാർബിൾ കല്ലറക്കു മുൻപിൽ അയാൾ നിന്നു. “താങ്കൾ അന്വേഷിച്ചു വന്ന സെമിന്യ എന്ന പെൺകുട്ടി ഉറങ്ങുന്നതിവിടെയാണ്.”
ആൻഡ്രേ ഒരു നിമിഷം പുഞ്ചിരിയോടെ നിശബ്ദനായി നിന്നു. കണ്ണുകളടച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ കാറ്റിൽ പറന്നു പോയി. പോക്കറ്റിൽ നിന്നും കർചീഫെടുത്ത് മൂക്കു തുടച്ചുകൊണ്ട് ആൻഡ്രേ വൃദ്ധനെ നന്ദിപൂർവ്വം ഒന്നു നോക്കി.
“36 വർഷങ്ങൾക്കു മുൻപാണ് ആ അപകടമുണ്ടായത്. മലേഷ്യയിൽ നിന്നും ഇൻഡ്യയിലേക്കു പുറപ്പെട്ട ആ വിമാനം. ഇതുവരെ അതിനെന്താണു സംഭവിച്ചതെന്ന് ആർക്കും പിടികിട്ടിയിട്ടില്ല. യാത്രയുടെ പകുതിയോളം അവർ സുരക്ഷിതരായിരുന്നു. പക്ഷെ... പിന്നീടെന്തുണ്ടായി എന്നാർക്കുമറിയില്ല. ആകാശത്തിലേക്ക് ലയിച്ചു ചേർന്ന പോലെ ആ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. 230 യാത്രക്കാരുമായി.
14 രാജ്യങ്ങൾ ചേർന്നു നടത്തിയ തിരച്ചിലിനൊടുവിൽ ലക്ഷദ്വീപിന്റെ തീരത്തു നിന്നാണ് സെമിന്യയെ കിട്ടിയത്. ഒരു ജീവൻ പോലും രക്ഷിച്ചെടുക്കാനായില്ല.
“ വൃദ്ധന്റെ സ്വരമിടറി.
ആൻഡ്രേ തലയാട്ടി കേട്ടു.
”താങ്കളാരാണെന്നു പറഞ്ഞില്ല. ഈ കുട്ടിയെ താങ്കൾക്കെങ്ങനെ അറിയാം ?“
”ഞാനോ ?“ ആൻഡ്രേ മന്ദഹസിച്ചു. കണ്ണുകളിൽ വീണ്ടും നവവു തിളങ്ങി. ”ഞാൻ ഒരു യാത്രക്കാരൻ. വെറുമൊരു യാത്രക്കാരൻ മാത്രം. അന്നും ഇന്നും.“
താൻ കയ്യിൽ കരുതിയ, പല നിറങ്ങളിലുള്ള ഏതാനും ഓർക്കിഡ് പുഷ്പങ്ങൾ സെമിന്യയുടെ കല്ലറക്കൽ സമർപ്പിച്ചിട്ട് ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞു നടന്നു.
അപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത ആ പൂക്കളുടെ ഇടയിലേക്ക് ഒരു തേനീച്ച പതിയെ പതിയെ പറന്നിറങ്ങി.
(അവസാനിച്ചു)
Image may contain: Alex John, smiling, indoor
Written by : Alex John

സ്മൃതി വിന്യാസങ്ങൾ - Part 1

Image may contain: outdoor and nature
Part 1:-
(Final Part will be published in one hour)
വിശാലമായൊരു ഹാൾ!
ഏറ്റവും ചുരുങ്ങിയത് 30 അടി നീളം വരും. ആൻഡ്രേ കണക്കു കൂട്ടി. വീതി കുറവായതു കൊണ്ട് ഒരു നെടു നീളൻ കോറിഡോർ പോലെ തോന്നിച്ചു ആ മുറി. അതിന്റെ ഏറ്റവും അറ്റത്താണ് ഡോക്ടർ ഇരിക്കുന്നത്.
ഡോ. ഇവാൻ സ്റ്റീവൻസൺ.
തൂവെള്ള ഭിത്തിയിൽ അങ്ങിങ്ങായി പടർന്നു കയറുന്ന വള്ളിച്ചെടികൾ കാണാമായിരുന്നു. ഇരു വശത്തും തറയിൽ, നീളത്തിൽ ഒരു പ്ലാന്റർ ബോക്സ് ഉണ്ട്. അതിൽ നിന്നാണ് ഈ ചെടികൾ ഉയർന്നു വന്നിരിക്കുന്നത്. അതിനുള്ളിൽ നിന്നു പുറപ്പെടുന്ന ഇളം പച്ച പ്രകാശം ഭിത്തിയിലേക്ക് അരിച്ചു കയറുന്നത് മനോഹരമായൊരു കാഴ്ച്ചയായിരുന്നു. ആ പ്രകാശം തീവ്രമാകുന്നതിനനുസരിച്ച് ഭിത്തിയിലെ ചെടികളുടെ നിഴലുകൾക്ക് നീളം കൂടി വരും. നോക്കി നിൽക്കെ ആ ചെടികൾ ഭിത്തിയിലൂടെ പടർന്നു കയറുന്ന തരം ഒരു എഫക്റ്റ്. ആൻഡ്രെ ആ കാഴ്ച്ച കണ്ടതും, നടത്തം പതിയെയാക്കി.
ചെടികളുടെ നിര അവസാനിച്ചതും, ഇടതു വശത്തായി, നീളം കൂടിയ ഒരു സോഫ കാണായി. വളരെ വിലപിടിച്ചതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാം. വെളുത്ത തൂവലുകളുടെ ചിത്രം ആലേഖനം ചെയ്തിരുന്ന അതിന്റെ പ്രതലത്തിൽ ആരെയും ആകർഷിക്കുന്ന വിധത്തിൽ മനോഹരമായി അടുക്കി വെച്ച മൂന്നു നാലു തലയിണകളുണ്ടായിരുന്നു.
ഡോക്ടർ സ്റ്റീവൻസൺ, തന്റെ പ്രശസ്തമായ ഹിപ്നോ തെറാപ്പി സെഷനുകൾക്കു വേണ്ടി ഉപയോഗിക്കുന്നതാകണം ആ സോഫ.
“Good morning Mr. Andre! The Doctor will see you now!”
തൊട്ടു മുൻപിൽ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടത് പെട്ടെന്നായിരുന്നു. ശുഭ്ര വസ്ത്ര ധാരിയായ - അതീവ സുന്ദരിയായൊരു ഗ്രീക്ക് പെൺകുട്ടി .
“താങ്ക്സ്!” ശബ്ദം താഴ്ത്തി മന്ത്രിച്ചു കൊണ്ട് അയാൾ തന്റെ നടത്ത വേഗത കൂട്ടി.
മുറിയുടെ അറ്റത്ത്, ചെരിഞ്ഞു വീണു കിടക്കുന്ന ‘7’ എന്ന അക്കത്തെ അനുസ്മരിപ്പിക്കുന്ന വിധം അത്യാധുനീകമായി രൂപകല്പ്പന ചെയ്തിരുന്ന ഒരു തൂവെള്ള മേശക്കപ്പുറം അദ്ദേഹമിരുന്നിരുന്നു.
ഡോ. ഇവാൻ സ്റ്റീവൻസൺ!
“അതി മനോഹരമായിരിക്കുന്നു താങ്കളുടെ ഓഫീസ്!” ആൻഡ്രെ ഹസ്തദാനത്തിനായി കൈ നീട്ടി. “ഞാൻ ആൻഡ്രേ! ആൻഡ്രെ സ്കഗ്നോവിച്ച്.”
ഡോക്ടറുടെ കട്ടിക്കണ്ണടക്കു പുറകിൽ, തിളങ്ങുന്ന കൃഷ്ണമണിയിൽ തന്റെ പ്രതിബിംബം കണ്ടു അയാൾ.
“ഏവിയോഫോബിയ! അല്ലേ ?” ആൻഡ്രേ കസേരയിൽ ഇരുന്നപ്പോഴേക്കും ഡോക്ടർ ചോദ്യങ്ങൾ ആരംഭിച്ചിരുന്നു. “വിമാനങ്ങളോടുള്ള ഭയം.”
“നോ... എനിക്ക് വിമാനങ്ങളെ ഭയമില്ല. On the contrary, I am quite fascinated by the technology. എനിക്ക് ഭയം, വിമാനത്തിൽ യാത്ര ചെയ്യാനാണ്.” ആൻഡ്രേ തിരുത്തി.
“അതു തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് മിസ്റ്റർ ആൻഡ്രെ.” ഡോക്ടർ ചിരിച്ചു. “എത്ര കാലമായി ഇതു തുടങ്ങിയിട്ട് ?”
“തുടക്കം...” അയാൾ ചിന്തിച്ചു. “തുടങ്ങിയതെപ്പോഴാണെന്നറിയില്ല ഡോക്ടർ. ജന്മനാ ഉണ്ടായിരുന്നിരിക്കണം. കാരണം ഞാൻ എന്റെ ജീവിതത്തിൽ ആകെ ഒരിക്കലേ പ്ലെയിനിൽ കയറിയിട്ടുള്ളൂ. അത് കഴിഞ്ഞ മാസമാണ്. അപ്പോഴാണ് ഈ പ്രശ്നം മനസ്സിലായത്. വിമാനത്തിനുള്ളിൽ കയറിക്കഴിഞ്ഞാൽ ഒരു വല്ലാത്ത ഭയം എന്നെ കീഴ്പ്പെടുത്തുന്നു.”
“സാധാരണ ഇങ്ങനെ സംഭവിക്കുന്നത് ചെറുപ്പത്തിലോ മറ്റോ ഉണ്ടായ എന്തെങ്കിലും എക്സ്പീരിയൻസുകൾ മൂലമാകാം. അതാണ് ഞാൻ ചോദിക്കാൻ കാരണം.”
“എന്റെ കേസിൽ ഒരിക്കലും അങ്ങനെയാകാൻ വഴിയില്ല ഡോക്ടർ. ഞാൻ മുഴുവൻ പറയാം.” അയാൾ ഒന്നിളകിയിരുന്നു “ഞാൻ ഓർഫനേജിലാണ് വളർന്നത്. പാരന്റ്സിനെപ്പറ്റി യാതൊന്നും അറിയില്ല ഇന്നു വരെ. ഓർഫനേജ് വിട്ടതിനു ശേഷം പഠനത്തിൽ അധികം ശ്രദ്ധിക്കാനായില്ല. എത്രയും പെട്ടെന്ന് വിശപ്പടക്കാനായി ഒരു തൊഴിൽ ആയിരുന്നു ലക്ഷ്യം. അങ്ങനെ പതിനെട്ടാമത്തെ വയസ്സിൽ ഒരു ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റ് ആയി ജോലി തുടങ്ങിയതാണ് . അതിനു ശേഷം ആ മേഖലയിൽ തന്നെ തുടർന്നു. ഈ കഴിഞ്ഞ വർഷമാണ് സ്വന്തമായി ഒരു അഡ്വർടൈസിങ്ങ് ഏജൻസി തുടങ്ങാനായത്. ഇന്നു വരെ ഒരിക്കൽ പോലും ഒരു വിദേശയാത്ര ചെയ്യേണ്ട ആവശ്യമെനിക്കുണ്ടായിട്ടില്ല. കഴിഞ്ഞ മാസമാണ് ജീവിതത്തിലാദ്യമായി ഞാൻ മലേഷ്യക്ക് തിരിച്ചത്.
വിമാനത്തിൽ കയറി ഇരിക്കുന്നതു വരെ യാതൊരു പ്രശ്നവുമുണ്ടായില്ല.പുതിയ ഒരു അനുഭവമായതുകൊണ്ടുള്ള എക്സൈറ്റ്മെന്റ് മാത്രം. “ആൻഡ്രേ സംസാരം നിർത്തി. അയാളുടെ മുഖഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം ഡോക്ടറുടെ ശ്രദ്ധയാകർഷിച്ചെന്നു വ്യക്തം.
“ഇതു പോലെ വിശദമായി തന്നെ തുടർന്നോളൂ സുഹൃത്തേ.” അദ്ദേഹം പുഞ്ചിരിയോടെ പ്രോൽസാഹിപ്പിച്ചു.
“എല്ലാം വളരെ ഭംഗിയായി, ശാന്തമായി മുൻപോട്ടു പോകുകയായിരുന്നു. അപ്പോഴാണ്...” അയാൾ കണ്ണുകളിറുക്കി അടച്ചു. “അപ്പോഴാണ് ആ നാശം പിടിച്ച ശബ്ദം കേട്ടത്. ആ ബെൽ ശബ്ദം!”
ഡോക്ടർ കൗതുകത്തോടെ തല ചെരിച്ചുകൊണ്ട് കസേരയുടെ വശങ്ങളിലെ കൈപ്പിടികളിൽ അമരുന്ന അയാളുടെ വിരലുകൾ ശ്രദ്ധിച്ചു. പിടുത്തം മുറുകും തോറും രക്തച്ചവി മായുന്ന ആ വിരലുകൾ ...
“ക്യാപ്റ്റൻ സീറ്റ് ബെൽട്ട് വാർണിങ്ങ് തന്നതാണ്. തലക്കു മുകളിൽ ഓറഞ്ചു നിറത്തിൽ ഒരു ലൈറ്റും തെളിഞ്ഞു. അതോടെ എനിക്ക് അസ്വസ്ഥത ആരംഭിച്ചു. എനിക്കു ചുറ്റും എല്ലാവരും സീറ്റ്ബെൽട്ട് ധരിക്കുന്നതിന്റെ ക്ലിക്ക് ശബ്ദം കേൾക്കാമായിരുന്നു.
പെട്ടെന്ന് എന്റെ കയ്യും കാലും മരവിച്ചു പോകുന്നതു പോലെ തോന്നി. ആരോ എന്നെ ഒരു വലിയ കയറു കൊണ്ട് ആ സീറ്റിലേക്ക് വരിഞ്ഞു മുറുക്കി കെട്ടുന്നതു പോലെ... എന്റെ വാരിയെല്ലുകൾ ഞെരിഞ്ഞമർന്നു. ശ്വാസം കഴിക്കാനാകാതെ ഞാൻ പിടഞ്ഞു. അപ്പോഴേക്കും...”
ആൻഡ്രേയുടെ കണ്ണുകൾ തുറിച്ചു വന്നു.
“ആൻഡ്രേ റിലാക്സ് ... അല്പ്പം വെള്ളം കുടിക്കൂ. ” ഡോക്ടർ എഴുന്നേറ്റ് തന്റെ സൈഡ് ടേബിളിൽ നിന്നും ഒരു ഫ്ലാസ്ക് എടുത്ത് ഒരു ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് അയാൾക്കു മുൻപിൽ വെച്ചു. ആ റിലാക്സ് എന്ന വാക്ക് അയാളിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. ആ മുറിയുടെ പ്രത്യേകതയാണോ, അതോ ഡോക്ടറുടെ സ്വരത്തിന്റെ സവിശേഷതയാണോ ആ വാക്ക് പലയാവർത്തി തന്റെ തലക്കുള്ളിൽ പ്രതിദ്ധ്വനിക്കുന്നതു പോലെ തോന്നി ആൻഡ്രേക്ക്.
“അപ്പോഴേക്കും വിമാനം അനങ്ങിത്തുടങ്ങിയിരുന്നു...” ആൻഡ്രേ ആ ഗ്ലാസ്സിലേക്ക് ഒന്നു നോക്കിയതു കൂടിയില്ല. “ഒരു പെൺകുട്ടി എന്റെ സീറ്റിനു തൊട്ടു മുൻപിൽ വന്നു നിന്ന് സുരക്ഷാ കൃമീകരണങ്ങൾ വിവരിക്കാൻ തുടങ്ങി. സീറ്റ് ബെൽട്ട് ധരിക്കുന്നതും, ഓക്സിജൻ മാസ്കുകൾ ഉപയോഗിക്കുന്നതും, ദൗർഭാഗ്യവശാൽ വിമാനം താഴെ കടലിലെങ്ങാൻ വീണാൽ... ലൈഫ് ജാക്കറ്റ് ധരിക്കുന്നതുമെല്ലാം അവർ വിശദീകരിച്ചു.
അതോടെ എന്റെ സകല നിയന്ത്രണവും നഷ്ടമായി. എന്റെ ശരീരത്തിനുള്ളിൽ നിന്നും, ശരീരമാസകലം കൂർത്ത മുള്ളുകൾ കൊണ്ട് മൂടിയ ഒരു ഭയാനക സത്വം അള്ളിപ്പിടിച്ച് പുറത്തേക്കിറങ്ങാനൊരുങ്ങുകയാണെന്നു തോന്നിയെനിക്ക്. വയറിനുള്ളിൽ നിന്ന്... നെഞ്ചിലേക്ക്... അവിടെ നിന്ന് തൊണ്ടക്കുള്ളിലൂടെ...
ഞാൻ ഉറക്കെ അലറി! എത്രയും പെട്ടെന്ന് ആ മരണക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള പരാക്രമം! ഞാൻ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റ് ആദ്യം കണ്ട എക്സിറ്റ് ലൈറ്റിനെ ലക്ഷ്യമാക്കി ഓടാനാരംഭിച്ചു.
വിമാനത്തിൽ ആ സമയത്തുണ്ടായിരുന്ന എയർ മാർഷൽ ഞാൻ എന്തോ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചിരിക്കണം. ടേസർ ഗണ്ണു കൊണ്ട് എന്നെ കീഴ്പ്പെടുത്തി, കയ്യും കാലുമെല്ലാം ബന്ധിച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ ബോധരഹിതനായിരുന്നിരിക്കണം. പിന്നീടു നടന്നതൊന്നും എനിക്കോർമ്മയില്ല.
ബോധം വരുമ്പോൾ ഞാൻ Intorrogation റൂമിലായിരുന്നു. ഒന്നര ദിവസത്തോളം അവരെന്നെ ചോദ്യം ചെയ്തു.‘ഏവിയോഫോബിയ’ എന്നൊരു മാനസീക അസ്വാസ്ഥ്യമാണിതെന്ന് അവരാണ് പറഞ്ഞു തന്നത്. അപൂർവ്വമായി ചിലരിൽ കാണപ്പെടുന്ന അതി വിചിത്രമായ ഒരു തരം ഭയം.
ഒടുവിൽ അപകടകാരിയല്ലെന്നു സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് അവരെന്നെ റിലീസ് ചെയ്തത്. “
ഡോക്ടർ സാവധാനം തന്റെ സീറ്റിലേക്കിരുന്നു.
“എല്ലാം പറഞ്ഞു കഴിഞ്ഞോ ആൻഡ്രേ ?” ഡോക്ടറുടെ മുഖത്തെ ശാന്തതയുടെ പ്രഭാവത്തിൽ തന്റെ സകല പ്രശ്നങ്ങളും അലിഞ്ഞില്ലാതെയാകുന്നത് അയാളറിഞ്ഞു.
“കഴിഞ്ഞു ഡോക്ടർ.”
“മറ്റെന്തെങ്കിലും ഭയമുണ്ടോ ഇതു പോലെ ?”
“Claustrophobia ഉണ്ട് ഡോക്ടർ. ഇടുങ്ങിയ സ്ഥലങ്ങൾ, ഗുഹകൾ ഒക്കെ എനിക്ക് ബുദ്ധിമുട്ടാണ്. എം. ആർ. ഐ. സ്കാനിങ്ങ് പോലുള്ള കാര്യങ്ങൾ എനിക്കൊരിക്കലും സ്വബോധത്തോടെ ചെയ്യാനാകില്ല. പക്ഷേ അതൊന്നും എനിക്കു വിഷയമല്ല. എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം വിമാന യാത്രയാണ്. ഈ ഭയമാണ് എനിക്ക് മാറേണ്ടത്.”
“ഓക്കേ! ഞാൻ ഒരു കാര്യം തുറന്നു പറയാൻ പോകുകയാണ്.വിഷമിക്കരുത്.” ഡോക്ടറുടെ മുഖത്ത് പുഞ്ചിരിയോടൊപ്പം നിസ്സഹായതയും കൂട്ടിവായിക്കാമായിരുന്നു.
“ എനിക്കൊരു പക്ഷേ താങ്കളെ സഹായിക്കാൻ കഴിഞ്ഞില്ല എന്നു വരും. താങ്കൾക്ക് വേണ്ടത് Exposure Therapy ആണ്. അതിനു വേണ്ട സൗകര്യങ്ങൾ ഇവിടെയില്ല. പക്ഷേ അത്തരം ഒരു സ്ഥാപനത്തിന്റെ അഡ്രസ്സ് ഞാൻ തരാം. അവിടെ അവർ താങ്കളെ ഒരു വിമാനത്തിന്റെ ഫിസിക്കൽ മോഡലിനുള്ളിലിരുത്തി ഒരു Flight Simulation നടത്തും. താങ്കൾക്ക് ആ മുറിക്കുള്ളിലിരുന്നുകൊണ്ടു തന്നെ ഒരു വിമാനയാത്ര അനുഭവിക്കാനാകും. അത് പല വട്ടം ആവർത്തിച്ചു കഴിയുമ്പോൾ-” ആൻഡ്രേ പെട്ടെന്ന് കയ്യുയർത്തി ഡോക്ടറെ തടഞ്ഞു.
“ഞാൻ അതു ചെയ്തിരുന്നു ഡോക്ടർ!” ആൻഡ്രേയുടെ സ്വരത്തിൽ നിരാശ പ്രകടമായിരുന്നു.
“എക്സ്ക്യൂസ് മീ ?”
“താങ്കൾ ഈ പറഞ്ഞ exposure Therapy ഞാൻ ചെയ്തു നോക്കിയിരുന്നു. വെറുതേ കുറേ പണം നഷ്ടപ്പെടുത്തിയതല്ലാതെ പ്രയോജനമൊന്നുമുണ്ടായില്ല. സത്യം പറഞ്ഞാൽ അവരാണ് എന്നെ താങ്കൾക്കടുത്തേക്ക് റെഫർ ചെയ്തത്.“
”ഓക്കേ! പ്ലാൻ ബി.“ ഡോക്ടർ ചിരിച്ചു. ”ഫോബിയകൾ പൊതുവേ, Anti-anxiety മരുന്നുകൾ കൊണ്ട് ഒരു പരിധി വരെ നിയന്ത്രണത്തിലാക്കാവുന്നതാണ്. പക്ഷേ താങ്കളുടെ കേസ് അങ്ങനെ ചികിൽസിക്കാൻ എനിക്ക് താല്പ്പര്യമില്ല. പലരിലും പല തരത്തിലാണ് ഈ മരുന്നുകൾ പ്രവർത്തിക്കുക. ഒരു പക്ഷേ മിഡ് എയറിൽ വെച്ച് മരുന്നിന്റെ പ്രവർത്തനം നിലച്ചാൽ...അപകടമാണ്. എനിക്കതു ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.“
”ഹിപ്നോ തെറാപ്പി കൊണ്ട് പ്രയോജനമില്ലേ ? താങ്കൾ അതിൽ വിദഗ്ധനാണെന്നു കേട്ടിട്ടുണ്ട്.“
”അതും പ്രയോജനമില്ല സുഹൃത്തേ.“ ഡോക്ടറുടെ ചിരി വിടർന്നു. ”മുൻപെപ്പോഴെങ്കിലും വിമാന യാത്രയുമായി ബന്ധപ്പെട്ട് താങ്കൾക്കുണ്ടായ എന്തെങ്കിലും ദുരനുഭവങ്ങൾ കണ്ടെത്തി അതിനെ അഡ്രസ്സ് ചെയ്യുകയാണ് ഹിപ്നോ തെറാപ്പിയിലൂടെ ചെയ്യുന്നത്. പക്ഷേ, താങ്കളുടെ ജീവിത കഥ കേട്ടിട്ട് അങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ടെന്നു തോന്നുന്നില്ല.“
”ചുരുക്കി പറഞ്ഞാൽ...പ്ലാൻ ബി എന്നൊന്നില്ല. “
ഡോക്ടർ ചുണ്ടുകൾ ചേർത്തു പിടിച്ച് ആലോചനയിലാണ്ടു.
“താങ്ക് യൂ ഡോക്ടർ! “ആൻഡ്രേ എഴുന്നേറ്റു.” തുറന്നു പറഞ്ഞതിന് നന്ദി. സൈക്കിയാട്രിസ്റ്റുകൾ ഇങ്ങനെ ഒരു ഇരയെ കിട്ടിയാൽ ഹിപ്നോ തെറാപ്പി എന്ന പേരിൽ മാസങ്ങളോളം രോഗിയെ പിഴിയുന്ന ഈ നാട്ടിൽ, ആത്മാർത്ഥമായി, ഉള്ള കാര്യം ഉള്ളതു പോലെ പറഞ്ഞതിന് നന്ദി! ഞാൻ കൂടുതൽ താങ്കളെ ബുദ്ധിമുട്ടിക്കുന്നില്ല.”
ആൻഡ്രേ തിരിഞ്ഞ് നടന്ന് ഏതാണ്ട് പത്തടി ദൂരത്തെത്തിക്കാണും. പുറകിൽ നിന്ന് ഒരു വിളി കേട്ട് ഞെട്ടി തിരിഞ്ഞു നോക്കി.
ഡോക്ടർക്കു പുറകിലായി, അല്പ്പം മുൻപ് തന്നെ കടന്നു പോയ ആ ഗ്രീക്ക് പെൺകുട്ടി നില്ക്കുന്നുണ്ടായിരുന്നു. അവളാണ് തന്നെ വിളിച്ചത്.
“നിങ്ങൾ...” അയാൾ അമ്പരപ്പോടെ തിരിഞ്ഞു നടന്നു. “നിങ്ങളിപ്പോൾ ആ വാതിലിലൂടെ പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടതാണ്.” അയാൾ വിരൽ കൊണ്ട് പുറകിലേക്ക് ആംഗ്യം കാട്ടി.
“ഒരു വാതിൽ അടയുമ്പോൾ മറ്റൊന്നു തുറക്കും എന്നാണല്ലോ.” ആ പെൺകുട്ടി കുലുങ്ങിച്ചിരിച്ചു.
“ആൻഡ്രേ...” ഡോക്ടർ എഴുന്നേറ്റ് നടന്ന് മേശക്കിപ്പുറം വന്നു. “ഞാൻ പറഞ്ഞു തീരും മുൻപേ നിങ്ങൾ എഴുന്നേറ്റു നടന്നു. പ്ലാൻ ബി എന്നൊന്നുണ്ട്. പക്ഷേ അതൊരു...” ഡോക്ടറുടെ ചുണ്ടോളമെത്തിയ വാക്കുകൾ പുറത്തേക്കു വരാനുള്ള മടിയോടു കൂടി പിൻവാങ്ങിയതായി തോന്നി.
“പറയു ഡോക്ടർ...” ആൻഡ്രേ അയാളോടടുത്തു.
“പരീക്ഷണമാണത്. ഒരു Experimental Therapy. താങ്കൾക്ക് താല്പ്പര്യമുണ്ടെങ്കിൽ മാത്രം നമുക്കതു ചെയ്യാം. പക്ഷേ... ഒരു കാര്യം പൂർണ്ണമായും മനസ്സിലാക്കണം. ഇത് മെഡിക്കൽ സയൻസ് അംഗീകരിച്ചിട്ടുള്ള ഒരു രീതിയല്ല. ഏറെ വിവാദ വിഷയമായ ഒന്നാണ്. പക്ഷേ അല്പ്പം സമയമെടുത്ത് എല്ലാം ശ്രദ്ധിച്ച് കേട്ട് താങ്കൾ ഒരു തീരുമാനമെടുക്കൂ. ഒരു പക്ഷേ നമുക്ക് താങ്കളുടെ ഈ ഭയത്തിന്റെ അടിവേരിളക്കാനായേക്കും.”
“പറയൂ...എനിക്ക് താല്പ്പര്യമുണ്ട്.” ആൻഡ്രേ വീണ്ടും കസേരയിലേക്കിരുന്നു.
“ഈ തെറാപ്പിയുടെ പേര് Past Life Regression എന്നാണ്.”
“ഓ നോ!!” ആൻഡ്രേ പെട്ടെന്നു തന്നെ ചാടിയെഴുന്നേറ്റു. “പുനർജന്മം. അല്ലേ ? സോറി. എനിക്കതിൽ വിശ്വാസമില്ല.”
“ഇരിക്കൂ സുഹൃത്തേ.” അദ്ദേഹം അയാളെ വീണ്ടും പിടിച്ച് ആ കസേരയിലേക്കു തന്നെ ഇരുത്തി. “പുനർജന്മമല്ല അതിനേക്കാൾ ഇന്ററസ്റ്റിങ്ങ് ആയ മറ്റൊരു തിയറി ഞാൻ പറഞ്ഞു തരാം. എന്തായാലും താങ്കൾ ഒരു മണിക്കൂർ സെഷനു വേണ്ടി പൈസ അടച്ചു കഴിഞ്ഞതല്ലേ ? ഇതിപ്പോൾ 20 മിനിറ്റ് പോലുമായിട്ടില്ല. അല്പ്പം ക്ഷമയോടെ ഇതൊന്നു കേട്ടു നോക്കൂ.”
“എന്റെ കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരു വിമാനപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ ജന്മത്തിലും ആ ഭയം എന്നെ പിൻതുടരുന്നു എന്നൊക്കെയാണ് താങ്കൾ പറയാൻ പോകുന്നതെങ്കിൽ...”
ഡോക്ടർ അയാളെ സംസാരിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് ആ പെൺകുട്ടിയെ നോക്കി.
അപ്പോഴാണ് അയാളത് ശ്രദ്ധിച്ചത്. ആ പെൺകുട്ടിയുടെ കയ്യിൽ ഒരു പ്ലേറ്റുണ്ടായിരുന്നു. ഒരു തൂവെള്ള സെറാമിക്ക് പ്ലേറ്റ്. ഇടതു കയ്യിൽ അതു പിടിച്ച് വലതു കയ്യിൽ മറ്റെന്തോ ഉയർത്തി അതിനു മുകളിൽ പിടിച്ചിരിക്കുകയാണവൾ. ഡോക്ടർ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അവൾ മുൻപോട്ടു വന്നു.
അപ്പോളാണ് അവളുടെ വലതു കയ്യിലെന്താണെന്ന് വ്യക്തമായി അയാൾ കണ്ടത്.
ഒരു തേനീച്ചക്കൂട്.
അതിന്റെ ഷഡ്ഭുജാകൃതിയിലുള്ള നൂറുകണക്കിന് അറകളിൽ നിന്ന് തേൻ നിറഞ്ഞു തുളുമ്പി ഇടതു കയ്യിലെ പ്ലേറ്റിലേക്ക് വീണു കൊണ്ടിരിക്കുന്നു.
“What is this ?" അയാൾക്കൊന്നും മനസ്സിലായില്ല.
”ഞാൻ താങ്കൾക്ക് ഒരത്ഭുതം കാണിച്ചു തരാം“ ഡോക്ടർ മുൻപോട്ടാഞ്ഞ് ആ പെൺകുട്ടിയുടെ കയ്യിൽ നിന്നും ആ പ്ലേറ്റ് വാങ്ങി അയാൾക്കഭിമുഖമായി നിന്നു. പെൺകുട്ടിയാകട്ടെ, തിടുക്കത്തിൽ മേശപ്പുറത്തു നിന്നും, കുറേ ടിഷ്യൂ പേപ്പറുകൾ വലിച്ചെടുത്ത് മുറി വിട്ടു പോയി.
”താങ്കൾ ആ തേനറകൾ ശ്രദ്ധിച്ചിരുന്നോ ?“ മേശപ്പുറത്തു നിന്നും നേരത്തേ അയാൾക്കു വേണ്ടി ഒഴിച്ചു വെച്ച ആ വെള്ളം കയ്യിലെടുത്തു കൊണ്ടാണ് ഡോക്ടർ അതു ചോദിച്ചത്.
ആൻഡ്രേ, എന്താണ് സംഭവിക്കുന്നതെന്നറിയാതെ തല പതിയെ ഇരു വശത്തേക്കും വെട്ടിച്ചു. എല്ലാം വളരെ വിചിത്രമായി തോന്നി അയാൾക്ക്.
”ഇനി ഇതു ശ്രദ്ധിക്കൂ“ ഡോക്ടർ ആ പ്ലേറ്റിലേക്ക് കുറച്ചു വെള്ളമൊഴിച്ചു.
പ്ലേറ്റിലെ തേൻ, പൂർണ്ണമായും, വെള്ളത്തിനടിയിലായതിനു ശേഷം അദ്ദേഹം പതിയെ ആ പ്ലേറ്റ് മുൻപോട്ടും പുറകോട്ടും ഇളക്കാനാരംഭിച്ചു. ആൻഡ്രേയുടെ നോട്ടം മുഴുവൻ ആ പ്ലേറ്റിലെ തേനിലായിരുന്നു.
അതി വിചിത്രമായ ഒരു കാഴ്ച്ചയാണ് അയാൾ കണ്ടത്.
(To be Continued…) 
Written by Alex JohnImage may contain: Alex John, smiling, indoor

ചന്ദനംപെറ്റ പെണ്ണ് - Part 6


"ഓ.. ഇവിടെ വന്ന് ഓരോന്നും കണ്ടപ്പോൾ ഞാനൊരു തമാശ പറഞ്ഞതാ... ലക്ഷ്മിയമ്മേ നിങ്ങളത് കാര്യമാക്കണ്ട..."
"മോളേ.... നിനക്കെന്റെ മകളാകാനാെള്ള പ്രായമേയൊള്ളു... ജീവിതമെന്തെന്ന് നീ ഇനിയും പടിക്കണം പക്ഷേ ഈ ലക്ഷ്മിയമ്മ ജീവിതമൊരുപാടു കണ്ടതാ ആ എന്റടുത്തു വേണോ ഈ ഒളിച്ചുകളി കൊറച്ചെക്കെ മോളേക്കുറിച്ച് എനിക്കറ്യാം."
പരിചയപ്പെട്ട അന്നു മുതൽ ഒരേ ഓഫീസിൽ മൂന്നു വർഷമായി ജോലി ചെയ്യുന്നു. ഇത്രയും നാളുകൾക്കിടയിൽ ആദ്യമായിട്ടാണല്ലോ ലക്ഷ്മിയമ്മ തന്നെ മോളേ എന്നു വിളിക്കുന്നത്. ബത്തേരി താലൂക്കാഫീസിൽ താൻ ജോലിക്കെത്തിയ ആദ്യത്തെ ദിവസം ലക്ഷ്മിയമ്മ തന്നെ സാറെന്നു വിളിച്ചപ്പോൾ താൻ പറഞ്ഞതാണ് അവരോട് എന്നെ സാറെന്നു വിളിക്കാതെ പേരുവിളിച്ചാ മതിയെന്ന് അപ്പോൾ അവർ പറഞ്ഞത്
" കൊറേ വർഷായി ഞാൻ സർവ്വീസിൽ കേറീട്ട് അന്നു മൊതല് വിളിച്ചു തൊടങ്ങീതാ എന്റെ മേലുദ്യോഗസ്ഥരെ സാറേന്ന് വിളിക്കാൻ ഇനിയത് മാറ്റാനൊക്കൂല തലെക്ക് മോളിലിരിക്കുന്നോരെ ബഹുമാനിക്കുന്നില്ലെന്ന പരാതീം ഒണ്ടാകൂല പണ്ടൊരു ഗുമസ്തൻ ഞാനങ്ങേരെ സാറേന്നു വിളിക്കുന്നില്ലെന്ന് താലൂക്കോപ്പിസറോട്
പരാതി പർഞ്ഞതാ അന്നുതൊട്ടിന്നു വരെ ഈ വിളിമൊടക്കീട്ടില്ല"
ആ ലക്ഷിയമ്മയാണ് തന്നെ ഇപ്പോൾ മോളേന്നു വിളിച്ചത്.
നടത്തം നിറുത്തിയട്ട് ശ്രീജ അവരെ നോക്കി ചോദിച്ചു.
"ആട്ടേ... ലക്ഷ്മിയമ്മയ്ക്ക് എന്നേക്കുറിച്ചെന്തർയാം..പറ ഞാനൊന്നു കേക്കട്ടേ "
"എനിക്കധികമൊന്നുമറിയില്ല മോളേ.
പക്ഷേ...ഇത്ര മാത്രമേ അറ്യോളൂ.."
പറഞ്ഞു നിറുത്തിയിട്ട് അവർ ഒരു നിമിഷം അവളുടെ മുഖത്തേയ്ക്കു നോക്കി.
"എന്താ ലക്ഷ്മിയമ്മേ... നിറുത്തിക്കളഞ്ഞത് എന്തായാലും പറഞ്ഞോളൂട്ടോ പറ്ഞ്ഞൂന്നു കര്തി എനിക്കൊര് പെണക്കാേല്ലാട്ടോ.."
"അല്ലേ... മോളെന്റെ മേലുദ്യോഗത്തിലൊള്ളതാണ് അങ്ങ്നെയൊള്ളോര് എന്നോട് കാട്ടുന്നപോലൊന്നും കുഞ്ഞൊരിക്കലും പെരുമാറീട്ടില്ല അതിന്റെ നന്ദീം സ്നേഹോം എന്നുമെനിക്കൊണ്ട് പക്ഷേ ഇപ്പോ ഞാനെന്തെങ്കിലും പറഞ്ഞാല് അത് മനസ്സി വെച്ചോണ്ടെന്നോട് പെരുമാറൂലാന്ന് ഒറപ്പു തന്നാൽ ഞാമ്പറയാം എനിക്കെന്താണ് മോളേക്കുറിച്ചറിയുന്നതെന്ന് "
"അയ്യോ... ഈ ലക്ഷ്മിയമ്മേക്കൊണ്ട് ഞാൻ തോറ്റൂ എന്തായാലും പറഞ്ഞോ ധൈര്യമായിപ്പറഞ്ഞോ എനിക്കൊരു വെഷമോമില്ല ഇപ്പോ നമ്മളുതമ്മിലെങ്ങനാണോ അങ്ങനെ തന്നെയാവൂ മുമ്പോട്ടും.. അതുപോരേ.. സത്യം"
അവൾ ലക്ഷ്മിയമ്മയുടെ രണ്ടു കൈയ്കളും കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.ആ പെരുമാറ്റം കണ്ടപ്പോൾ അവളൊരു ശാഠ്യക്കാരിയായ കൗമാരക്കാരിയാണെന്നു തോന്നി. അവളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കിക്കൊണ്ട് അവർ വിളിച്ചു.
" ചന്ദനം പെറ്റ പെണ്ണേ.."
പെട്ടന്ന് ഒരു നിമിഷം കൊണ്ട് ശ്രീജയുടെ മുഖത്തെ ചിരി മാഞ്ഞു ഷോക്കേറ്റപോലേ ഒന്നു പിടഞ്ഞു നിന്നയിടത്തു നിന്നും അനങ്ങാനാവാതെ സ്തംഭിച്ചു നിന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ചോദിച്ചു.
"എങ്ങനറിഞ്ഞു ലക്ഷ്മിയമ്മേ... ആരാ പറഞ്ഞത് ഞാൻ ചന്ദനം പെറ്റ പെണ്ണാണെന്ന്?"
"എല്ലാം ഞാനറിഞ്ഞൂന്നു കൂട്ടിക്കോളൂ വേറേ ആരുമല്ല എന്നോട് പറഞ്ഞത് അതിനർഹതപ്പെട്ടവരിൽ നിന്നാ ഞാനതറിഞ്ഞത് "
" ആരാ ലക്ഷ്മിയമ്മേ..ആരാന്നു പറ അച്ഛനും അമ്മയുമാണോ എന്നെക്കുറിച്ച് നിങ്ങളോട് പറഞ്ഞേ..വേറെന്തെങ്കിലും പറഞ്ഞോ?"
അവർ പറഞ്ഞതു കേട്ട് ശ്രീജയ്ക്കു വിശ്വാസം വന്നില്ല അവളുടെ വെപ്രാളം കണ്ടു പുഞ്ചിരിച്ചുകൊണ്ട് അവളുടെ തോളത്ത് സ്നേപൂർവ്വം തലോടി തന്നോട് ചേർത്തു നിറുത്തിക്കൊണ്ടു പറഞ്ഞു:
" അവരാരുമല്ല മോളേ എന്നോടു പറഞ്ഞത് "
അവർ തന്റെ ക്ഷമയെ പരീക്ഷിക്കുവാണെന്ന് തോന്നിയെങ്കിലും അതു പുറത്തു കാട്ടാതെ ശ്രീജ ചോദിച്ചു.
" അച്ഛനും അമ്മയും അല്ലെങ്കിപ്പിന്നെ ഏട്ടൻമാരാരിക്കുമോ? ഏയ് ഒരിക്കലും അവർ പറയില്ല അങ്ങനെ സംഭവിക്കെണമെങ്കി കാക്കമലന്നു പറക്കണം പിന്നെയേട്ടത്തി യേതായാലും അതു പറയാൻ ഇങ്ങോട്ടു വരത്തില്ലെന്നൊറപ്പാ പിന്നെയാരാ...?പറ ലക്ഷ്മിയമ്മേ ...എനിക്കു ദേഷ്യം വരുന്നൊണ്ടുട്ടോ.."
"ഇവരാരുമല്ല മോളേ അത് നീ പ്രതീക്ഷിക്കാത്തവരാ ഒരിക്കൽപ്പോലും നേരിൽ കാണാത്ത നീ നിന്റെ മനസ്സിപ്പോലും ചിന്തിക്കാത്തവർ അവരിൽ നിന്നാണ് ഞാനതറിഞ്ഞത്.നിന്നെയറിയുന്ന എന്നാൽ നീ ഒരിക്കൽപ്പോലും അറിയാത്ത നിന്റെ വേണ്ടപ്പെട്ടവരാണ് അവർ"
"ഞാനറിയാത്ത എന്റെ വേണ്ടപ്പെട്ടവരോ അങ്ങനെയൊന്നുണ്ടോ ഞാനറിയാത്തവർ? ഞാനറിയാത്ത എന്നെ അറിയുന്ന ബന്ധക്കാരും സ്വന്തക്കാരുമുണ്ടോ ലക്ഷ്മിയമ്മേ എനിക്കീ ലോകത്ത്?"
അവളുടെ ചോദ്യം കേട്ടപ്പോൾ അവളോടെന്ത് മറുപടി പറയണമെന്നറിയാതെ മിണ്ടാതെ നിന്നു.എന്നിട്ട് ആ കണ്ണുകളിൽ നോക്കി പറഞ്ഞു.
" ഉണ്ട് അതാണ് സത്യം"
"ഇത്രയുംകാലം ഇല്ലാതിരുന്നവർ ഇപ്പോഴെങ്ങനെയാണൊണ്ടായത്? ഒണ്ടെങ്കിത്തന്നെ എനിക്കു വെറുപ്പാണവരോട് പരമ പുച്ഛം ജീവിതത്തിലിത്രയും കാലം ഞാനെങ്ങനായിരുന്നോ അങ്ങനെ തന്നെ ജീവിച്ചാ മതി പുതിയ ഏച്ചുകെട്ടല് ഇനി വേണ്ടേ വേണ്ടാ "
സ്വതേ ശാന്തസ്വഭാവക്കാരിയായ അവളിൽ പെട്ടന്ന് ഇരച്ചെത്തിയ കോപംകണ്ട് അവർ തെല്ലൊന്ന് നിശബ്ദയായി.
"നിങ്ങക്കറ്യോ... ഈ ലോകത്തിൽ എനിക്കാെള്ള ബന്ധുക്കാരും കുടുംബോം എന്റെ അച്ഛനും അമ്മയും ഏച്ചിയും ഏട്ടന്മാരുമാണ് എന്റെയീ ജീവിതത്തിന്റെ ആയൂസ് മുഴുവൻ അവർക്കവകാശപ്പെട്ടതാണ് അവർക്കു മാത്രം. അവരെ മറന്നുള്ള മറ്റൊരു ജീവിതത്തേക്കുറിച്ച് വേറൊരു കുടുംബത്തേക്കുറിച്ച് എന്റെ മരണംവരെ എനിക്ക് ചിന്തിക്കാൻ കഴിയില്ല തമാശയ്ക്കുപ്പോലും "
അവളുടെ കണ്ഠമിടറി ശബ്ദം മുറിഞ്ഞൂ.
"അതെക്കെയെനിക്ക് നീ പറയാതെ തന്നെ അറിയാല്ലോ? അങ്ങനേ പാടുള്ളൂ ഇല്ലെങ്കി ഈശ്വരനെന്നാെരു ശക്തി ഈ പ്രപഞ്ചത്തിലൊണ്ടോ?"
ലക്ഷ്മിയമ്മ അവളെ ആശ്വസിപ്പിച്ചു.
"നിങ്ങക്കറ്യോ... ഒർമ്മവെച്ച നാളുമുതല് ഞാൻ കേക്കുന്നതാ ഈ വിളി ചന്ദനം പെറ്റ പെണ്ണെന്ന്
അതു കേട്ടിട്ട് അന്നെനിക്കൊട്ടും സങ്കടം തോന്നീട്ടില്ല. ആ വിളിയുടെ അർത്ഥം അന്നെനിക്ക് മനസ്സിലാകത്തില്ലായിരുന്നു കുഞ്ഞല്ലേ എങ്ങനെ മനസ്സിലാകും?സ്ക്കൂളിപ്പോകുമ്പോൾ എന്നെനോക്കി വഴിയരുകിൽ നിന്നും പലരും വിളിക്കുന്നതും കേട്ടിട്ടുണ്ട് പക്ഷേ കൊറച്ചു വളർന്നു തിരിച്ചറിവായിക്കഴിഞ്ഞും എന്നെയിങ്ങനെ വിളിക്കുന്നത് കേട്ടപ്പോഴാണ് അതിന്റെ കാരണമറിഞ്ഞത് .ഞാനാറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം സ്ക്കൂളുവിട്ട് റോഡിലെത്തിയപ്പോൾ പെട്ടന്നു മഴ പെയ്യാൻതൊടങ്ങി നല്ല മഴ മഴക്കാലമല്ലാത്തോണ്ട് രാവിലെ വരുമ്പോൾ കൊടയെടുത്തിരുന്നില്ല തിരിച്ചു സ്ക്കൂളിലേക്കാടാതെ അടുത്തുള്ള രാജപ്പൻ ചേട്ടന്റെ ചായക്കടേല് കേറിനിന്നു ഞാനും കൂട്ടുകാരും അവടെ ചായ കുടിച്ചോണ്ടിരുന്ന എന്നെയറിയുന്ന ഏതോ ഒരാള് ചോദിച്ചു.
"എന്താ ചന്ദനം പെറ്റ പെണ്ണേ കൊടയൊന്നും വാങ്ങിത്തന്നില്ലേ നിന്റെയച്ഛൻ ബാർബർ നാണൂ.."
അതു കേട്ട രാജപ്പൻചേട്ടന്റെ ഭാര്യ പാർവ്വതിച്ചേച്ചി എന്നെനോക്കി പറഞ്ഞു.
" അതിന് ഇവള് അയാടെ സ്വന്തം മോളല്ലല്ലോ വളർത്തുമോളല്ലേ? ഏതോ ഒരുത്തി പെഴച്ചു പെറ്റിട്ട് വലിച്ചെറിഞ്ഞിട്ടുപോയപ്പോളല്ലേ ഇവളെ നാണുവേട്ടനു കിട്ടീത് എവിടുന്നു കിട്ട്യാലുമെന്ത സ്വന്തം മക്കളേക്കാലും കാര്യത്തിലാട്ടോ അവരിവളെ വളർത്തുന്നേ അപ്പോ ഒന്നല്ല ഒമ്പതു കൊട മേടിച്ചുകൊടുക്കൂലോ നാണുവേട്ടൻ. എന്തായാലും
ആ ലക്ഷ്മിയേടത്തിനെ സമ്മതിക്കണം. കമാന്നൊരക്ഷരം പറയാണ്ടല്ലേ ഈ കൊച്ചിനെ രണ്ടു കൈയ്യും നീട്ടി വാങ്ങീത് എന്റെ കെട്ട്യോനാരുന്നെങ്കിൽ ഞാൻ സമ്മതിക്കൂല അന്നുതൊട്ടിന്നുവരെ ഇതിനോടൊരു തിരിച്ചു വെത്യാസോം അവര് കാട്ടീട്ടില്ല"
അന്നതുകേട്ടപ്പോഴാണ് ലക്ഷ്മിയമ്മേ എന്റെ കുഞ്ഞുഹൃദയം ആദ്യമായി പൊട്ടിത്തകർന്നത്. അവർ പറഞ്ഞതുകേട്ടപ്പോൾ എന്റെ കൂട്ടുകാരെല്ലാം ആദ്യം കാണുന്നതുപോലേ എന്നെ പരിഹാസത്തോടെ നോക്കി ചിരിച്ചത് ഞാനിന്നും മറന്നിട്ടില്ല. ഇല്ല ആ ദിവസം ജീവിതത്തിലൊരിക്കലും ഞാൻ മറക്കില്ല."
"ഏതായാലും ഈ കൊച്ച് ഭാഗ്യോംകൊണ്ടാണ് നാണൂന്റെ വീട്ടിച്ചെന്നു കേറീത് അയാൾക്കിപ്പോ നല്ല സമയമല്ലേ? അഞ്ചുലെക്ഷല്ലേ ലോട്ടറിയടിച്ചത് കുടിച്ച് തെറീം പറഞ്ഞു നടന്ന അയാളിപ്പോ പണക്കാരനായി കുടീം നിറുത്തി. എല്ലാം ഇവടെ ഭാഗ്യാന്നാ ബൈരക്കുപ്പക്കാര് പറയുന്നേ."
അതുങ്കൂടി കേട്ടപ്പോൾ എനിക്കു സങ്കടം സഹിച്ചില്ല പിന്നെ ഞാനവിടെ നിന്നില്ല. പൊട്ടിക്കരയാൻ തോന്നിയപ്പോൾ പുസ്തകപ്പെട്ടീം തൂക്കിപ്പിടിച്ച് മഴയത്തേക്കിറങ്ങിയോടി. തോണിക്കടവിലെത്തീട്ടാ നിന്നേ. അക്കരെ കടവിൽ കൊടേം പിടിച്ച് എന്നെ കാത്തുനില്ക്കുന്ന അമ്മയെ കണ്ടപ്പോൾ എനിക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല തോണിയിലിരുന്നു ഞാൻ പൊട്ടിക്കരഞ്ഞു. അക്കരെയെത്തി തോണിയിറങ്ങിയതും ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു. എന്റെ സങ്കടം കണ്ടപ്പോൾ കാര്യമായതെന്തോ സംഭവിച്ചെന്ന് അമ്മയ്ക്കു മനസ്സിലായി
"എന്നാ മോളേ പറ്റ്യേ നീയെവിടെങ്കിലും തട്ടി വീണോ.? അമ്മേന്റെ പൊന്നൂട്ട്യെന്തിനാ മഴനഞ്ഞു വന്നേ ഏതേലും കടത്തിണ്ണേല് കേറിനിന്നിട്ട് മഴ മാറീട്ടു പോന്നാമത്യാരുന്നില്ലേ വല്ല പനീം പിടിക്കില്ലേ?"
സ്നേഹത്തോടെ വഴക്കു പറഞ്ഞിട്ട് ബ്ലൗസിനു മുകളിലൂടെ മാറുമറച്ചിരുന്ന തോർത്തെടുത്ത് തല തുവർത്തി തന്നപ്പോൾ എന്റെ ഏങ്ങലടി കരച്ചിലായിമാറി. കരയുന്നതിന്റെ കാര്യം തിരക്കിയ അമ്മയോട് വിക്കി വിക്കി സംഭവം പറഞ്ഞപ്പോൾ നനഞ്ഞു കുതിർന്ന എന്നെ വാരിയെടുത്ത് തോളിൽ കിടത്തി അമ്മ നേരേ പെട്ടിയും തൂക്കിപ്പിടിച്ച് കടയിലേക്കുചെന്നു അച്ഛനോട് വിവരം പറഞ്ഞു. ദേഷ്യം പിടച്ച അച്ഛൻ അപ്പോൾത്തന്നെ കടയടച്ച് വല്യേട്ടനേംങ്കൂട്ടി രാജപ്പൻചേട്ടന്റെ കടേച്ചെന്നു വഴക്കൊണ്ടാക്കി അവരെ വിളിക്കാത്ത ചീത്തേം തെറിയുമില്ല അവസാനം പാർവ്വതിച്ചേച്ചീം രാജപ്പൻ ചേട്ടനും മാപ്പു പറഞ്ഞിട്ടാണ് അവരടങ്ങീത്.അങ്ങനെയാണ് ഞാൻ ആദ്യമായി എന്നെ തിരിച്ചറിഞ്ഞത് പക്ഷേ ഒരിക്കൽപ്പോലും എനിക്ക് ആ വീട്ടിൽ നിന്നും തരം തിരിവു കിട്ടിയിട്ടില്ല എല്ലാവരും എന്നെ സ്നേഹിക്കാനും ലാളിക്കാനും മത്സരിച്ചു രമേച്ചീനെ കല്യാണം കഴിച്ച് രണ്ടു മക്കളുണ്ടായിരുന്നു വല്യേട്ടനന്ന്. അവരും സ്വന്തം മക്കളേക്കാൾ കൂടുതൽ എന്നെയായിരുന്നു സ്നേഹിച്ചത്. പക്ഷേ പാർവ്വതിച്ചേച്ചി അന്നുതന്ന ആ മുറിവ് എന്റെ ജന്മരഹസ്യം ഞാൻ അനാഥയാണെന്ന വലിയ സത്യം എന്റെ ഹൃദയത്തിൽ ആരുമറിയാതെ വളർന്നുകൊണ്ടിരുന്നു. ഇന്നും അതെന്റെ ഉള്ളിൽ വ്രണമായിത്തന്നെ നില്ക്കുന്നുണ്ട്. പിന്നേം ഒരുപാടുതവണ ചന്ദനം പെറ്റ പെണ്ണന്ന വിളി കേട്ടിട്ടുണ്ട് ഓരോ തവണ കേൾക്കുമ്പോഴും ആ വ്രണം പൊട്ടി രക്തമൊലിക്കാറുണ്ട് ലക്ഷ്മിയമ്മേ "
അച്ഛനും അമ്മയ്ക്കും ചേട്ടനും എന്നോടുള്ള സ്നേഹത്തിന്റെ ആഴമറിഞ്ഞതും ആ രാത്രിയിലാണ്. അന്ന് മഴ നനഞ്ഞതുകൊണ്ട് രാത്രിയിലെനിക്ക് പനി പിടിച്ചു. എന്റെ ഞരക്കവും മൂളലും കേട്ടു ഭയന്ന അച്ഛനും അമ്മയും ചേട്ടനെ വിളിച്ചുണർത്തി കൂടെക്കൂട്ടിക്കൊണ്ട് ഒരു ചൂട്ടും കത്തിച്ച് പിടിച്ച് എന്നെ തോളിലെടുത്ത് ആ രാത്രിയിൽ ഞങ്ങടെ കുളിക്കടവായ തേന്മാൻ കടവിലെ അരയ്ക്കൊപ്പം വെള്ളത്തിലൂടെ നടന്ന് പൊഴയ്ക്കര കടന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള മുപ്പത്തിമൂന്നിൽ പ്രാഥമിക ചികിത്സ കിട്ടുന്ന സ്ഥലമുണ്ട് ഒരു നേഴ്സ് കാർത്ത്യാനി ചേച്ചി പെരിക്കല്ലൂർ കടവിലെ മിക്കവരും പനിയും തലവേദനയും വരുമ്പോ ഓടിച്ചെല്ലുന്നത് ആ ചേച്ചീന്റെ അടുത്താണ് എന്നേങ്കൊണ്ട് ചെന്നപ്പോൾ കാർത്ത്യാനിച്ചേച്ചി അവിടെയില്ല ഏതോ ബന്ധുക്കാരെ കാണാൻ പോയേക്ക്വാ രണ്ടു ദെവസം കഴിഞ്ഞേ വരുവോളത്രേ.. പിന്നെ മുപ്പത്തിമൂന്നിൽ തന്നെ പേരിന് രണ്ട് ക്ലിനിക്കുകളുണ്ട് ഒരു ഹോമിയോപ്പതിയും അലോപ്പതിയും പട്ടാണിക്കുപ്പ് പാതിരി മൂന്നു പാലം അവിടെയൊക്കെയുള്ളവർ അന്ന് എന്തേലും അസുഖം വന്നാൽ ചികിത്സ തേടിവരുന്നത് ഹോമിയോ ഡോക്ടർ സാമുവലിന്റേം അലേപ്പതിക്കാരൻ അബ്രാഹം ഡോക്ടറിന്റെയും അടുത്താണ്. വൈകുന്നേര മാകുമ്പോൾ ക്ലിനിക്ക് അടച്ച് അബ്രാഹം ഡോക്ടർ പട്ടാണിക്കുപ്പിലെ വീട്ടിലേക്കു പോകും പക്ഷേ സാമുവൽ ഡോക്ടർ ക്ലിനിക്കിൽ തന്നെയാണ് കിടക്കുന്നത് അസുഖം വന്നവർ ഏതു പാതിരാത്രിക്കു വന്നാലും സാമുവൽ ഡോക്ടർ അവരെ ചികത്സിക്കാൻ സന്മനസ്സു കാണിക്കും എന്നെ കൊണ്ടുപോയതും ആ സാമുവൽ ഡോക്ടറിന്റെടുത്താണ് പരിശോദിച്ച ശേഷം ശേഷം ഡോക്ടർ പറഞ്ഞു "നാണു വേട്ടോ കൊച്ചിന് പനി വളരെ കൂടുതലാണ് വേഗം മാനന്തവാടിക്കോ പുല്പള്ളിക്കോ കൊണ്ടക്കോ അല്ലേ നമ്മടെ മരക്കടവിലെ സെന്റ് കാതറൈൻസിൽ കൊണ്ടക്കോ പൈസ ഇച്ചിരി കൂടിയാലും അവടെത്തെ ഡോക്ടർ ബ്രിജിത്താസിസ്റ്റർ നല്ല കൈപ്പുണ്യമുള്ള ഡോക്ടറ... ആന്റിബയോട്ടിക്ക് കഴിച്ചാൽ എളുപ്പം കൊറയും എന്നാൽ വേഗം മരക്കടവിന് വിട്ടോ സ്ക്കൂളിന്റെ അതിലൂടെ പൊക്കോ ഭൂതാനം കുന്നിറങ്ങിയാൽ മരക്കടവെത്താം."
എന്നേയും തോളിലെടുത്ത് തിരിച്ചു പെരിക്കല്ലൂർ സ്ക്കൂളിന്റെ അടുത്തൂടെയൊള്ള ഭൂതാനം കുന്നിറങ്ങി നടക്കുമ്പോൾ ചൂട്ടും വീശി മുമ്പിൽ നടന്ന അമ്മ ഓരോ ചുവടുവയ്ക്കുകുമ്പോഴും എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നത് കേൾക്കാമായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാൻ അത്രയും ദേവൻമാരുടേം ദേവിമാരുടേം അമ്പലങ്ങളുടെയും പേരുകൾ കേൾക്കുന്നത് ഓരോ അമ്പലങ്ങളിലെ ദൈവങ്ങൾക്കും പ്രത്യേകം നേർച്ചകൾ എന്റെ ആരോഗ്യത്തിനും പനി കുറയാനും ഓരോ നേർച്ചകളും നേരുമ്പോൾ അച്ഛൻ പറയും
"ലക്ഷ്മ്യേ ഒരു പനിക്കിത്രോം നേർച്ച്യോ? ചുമ്മാ നേർന്നാ മാത്രം പോരാട്ടോ ആർക്കെക്കെ എന്തെക്കെ നേർന്നതെന്ന് ഓർമ്മ വേണം അതെല്ലാം പാലിച്ചില്ലെങ്കിൽ ദോഷം എന്റെ മോക്കാ അതോണ്ട് ഇനി വല്ലാണ്ട് നേരണ്ട വേണ്ടാട്ടോ നിറ്ത്ത്യേക്ക് നെന്റെ നേർച്ച നേരല് "
പക്ഷേ അമ്മ നിറുത്തിയില്ല. രണ്ടു മൂന്നു കിലോമീറ്റർ ദൂരമുണ്ടായിരുന്നു മരക്കടവിലേക്ക്
അത്രയും ദൂരം അച്ഛനും വല്യേട്ടനും മാറി മാറിയാണ് എന്നെ തോളിലേറ്റിയത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്ററിന്റെ മേശേലെന്നെ കിടത്തീട്ട് ..
"എന്റെ പൊന്നൂട്ട്യെ ഒരു കൊഴപ്പോമില്ലാതെ ഞങ്ങക്ക് തിരിച്ചു തരണമെന്റസിസ്റ്ററേന്നു.. "
പറഞ്ഞ് അലമുറയിട്ടു കരഞ്ഞ എന്റെ അമ്മയെ ഈ ജീവിതത്തിൽ എങ്ങനെ മറക്കാൻ കഴിയും?
അങ്ങനെ മറക്കാൻ പറ്റാത്ത ഒരുപാടു സംഭവങ്ങളുണ്ട് ഈ ജീവിതകാലം മുഴവനിരുന്നു പറഞ്ഞാലും തീരില്ല അവരുടെ സ്നേഹത്തിന്റെ കഥകൾ.
അവൾ ഓർമ്മകളുടെ ഭാണ്ഡക്കെട്ടഴിച്ചിട്ടപ്പോൾ
ശ്രീജയുടെ ജീവിത കഥ ഒരു വല്ലാത്ത സംഭവം തന്നെയാണെന്ന് അവർക്കു തോന്നി ഒപ്പം നാണുവേട്ടന്റെ കുടുംബത്തിനോടുള്ള ബഹുമാനവും
"ഞാനെന്നുമോർക്കാറൊണ്ട് ലക്ഷ്മിയമ്മേ.. സത്യത്തിൽ ഞാനല്ലേ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി? എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും. ഈ കാലിലൊരു മുള്ള് കൊണ്ടാൽപ്പോലും എനിക്കല്ല അവർക്കാണ് വേദനിക്കുന്നത് കറിക്കരിയുമ്പോൾ എന്റെ വിരലിലെ തൊലിപൊട്ടി ഒരു തുള്ളി ചോര പൊടിഞ്ഞാൽപ്പോലും സങ്കടപ്പെട്ട് കരയുന്ന അമ്മ ചോറുവാരിത്തരുന്ന അച്ഛനും ഏട്ടന്മാരും ഒരാള് എന്തേലും വാങ്ങിത്തന്നാൽ അടുത്ത ദിവസം മറ്റുള്ള രണ്ടുപേരും വേറെന്തെങ്കിലുംവാങ്ങിത്തരും അവർ തമ്മിൽ മത്സരമാണ് ഇങ്ങനെയൊരു ജീവിതം ആർക്കാണ്ടുള്ളത്.? എന്നും ജോലിക്കു രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ വല്യേട്ടനും അച്ഛനും എന്നോട് കൈനീട്ടം വാങ്ങിച്ചിട്ടാണ് പോകുന്നേ ഞാൻ കൊടുത്താൽ അത് പൊലിക്കുമത്രേ എനിക്കു പേടിയാണ് ഈ സ്നേഹം കാണുമ്പോൾ. ദൂരെ എവിടെയ്ക്കെങ്കിലും യാത്ര പോകുമ്പോൾ ഞാൻ പലപ്പോഴും തിരയാറുണ്ട് ലക്ഷ്മിയമ്മേ എന്റെ മുഖഛായയുള്ള ആരെയെങ്കിലും കാണാൻ, അമ്മയുടെ പ്രായമുള്ള സ്ത്രീകൾ അടുത്തു വരുമ്പോൾ ഞാൻ സൂക്ഷിച്ചു നോക്കും അവർക്കെന്റെ രൂപവുമായി സാമ്യമുണ്ടോ എന്ന് അത് വെറുതെയാണെന്നറിയാം എങ്കിലും ഞാൻ വിശ്വസിക്കുന്നുണ്ട് എന്നെങ്കിലും എന്റെ മുന്നിൽ അങ്ങനെയൊരു സ്ത്രീ വരുമെന്ന് അപ്പോൾ എനിക്കവരോട് നന്ദി പറയണം ജനിച്ച സമയത്ത് എന്നെ കൊല്ലാതെ ഉപേക്ഷിച്ചതിന് അതുകൊണ്ടല്ലേ എനിക്ക് എന്റെ ലക്ഷ്മിയമ്മേടേം അച്ഛന്റേം മകളായ പൊന്നൂട്ടിയായിത്തീരാൻ കഴിഞ്ഞത് എന്റെ ഏട്ടന്മാരുടേം ശ്രീദേവിയേച്ചീന്റേം കുഞ്ഞനുജത്തിയാകാൻ കഴിഞ്ഞത് ചന്ദനം പെറ്റ പെണ്ണാകാൻ കഴിഞ്ഞത് അതുകൊണ്ട് എനിക്ക് അവരോട് ദേഷ്യമില്ല ലക്ഷ്മിയമ്മേ പിന്നെ നിങ്ങളോട് പറഞ്ഞത് ആരായിരുന്നാലും എനിക്കു വിഷമമില്ല അവർ ആരാണെന്നു നിങ്ങളെന്നോട് പറഞ്ഞില്ലെങ്കിലും വിഷമമില്ല"
അതു കേട്ടപ്പോൾ ലക്ഷ്മിയമ്മയ്ക്കു സന്തോഷമായി തീർച്ചയായും താനുദ്ദേശിച്ചതു നടക്കും എല്ലാം ഭംഗിയായി അവസാനിക്കും ഏതായാലും കുറച്ചു കൂടി കാത്തിരിക്കാം അവർ മനസ്സിലങ്ങനെ തീരുമാനിച്ചുറപ്പിച്ചു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo