Slider

ഒരു കഥ, ഒരു നുണ കഥ,

0
''ഇംഗ്ളീഷ് അക്ഷരങ്ങളുടെ ,
പിന്നിലെ വിചിത്രമായ കഥയാണ് ഇന്നു ഞാൻ പറയുന്നത്,...!!
26 അംഗങ്ങളുളള കുടുംമ്പത്തിലെ മൂത്തവനായ ''A'' യ്ക്ക് അഭിനയത്തിനോടായിരുന്നു താല്പര്യം,..
ചാൻസ് ചോദിച്ച് നടന്ന അവൻ ചെന്നെത്തിയതാകട്ടെ ''A'' പടങ്ങളിൽ .
കുടുംമ്പത്തിന് മാനക്കേട് വരുത്തിയ A' യെ എല്ലാവരും വെറുത്തു,....
പക്ഷേ,
A നിരാശനായില്ല,...
കാലം മാറി ഇന്റെർ നെറ്റ് യുഗത്തിൽ അഭിനയം നിറുത്തിയ A ,പിന്നീട് പഠിച്ച് വലിയവനായി,... ഒപ്പം പഠിച്ച ''പ്ളസ്സി ''നെ കല്ല്യാണം കഴിച്ച് ഇപ്പോൾ ''A+ ''
മും ആയി ആത്മാഭിമാനത്തോടെ ജീവിക്കുന്നു,...
''രണ്ടാമനായ '' B'' തന്ത്രശാലിയാണ്,
ജേഷ്ഠൻ 'A' A പടത്തിലഭിനയിക്കാൻ പോയപ്പോൾ, B സ്വന്തമായി ബിസിനസ് ആരംഭിച്ചു..ആ ബിസിനസാണ് B''ra കമ്പനി,...
പിറന്ന മക്കളിൽ ഉൾക്കാഴ്ചയുളള വ്യക്തിത്വമാണ് ''C'' ,ആ പേരിൽ തന്നെ ഒരു See'' ടച്ചുണ്ട്,...Camara
''D യാണ് കുടുംമ്പത്തിലെ വർഗീയത വാദി, ... പഠിക്കുന്ന കാലം മുതൽ ആണിനേയും, പെണ്ണിനേയും വേർതിരിച്ച് സ്കുളിൽ ''Division '' തിരിച്ച മഹാനാണ് ...
'' വിശപ്പുളള ( Eatting)പയ്യനാണെങ്കിലും. Eye യുടെ സ്പെഷ്യലിസ്റ്റ് സ്ഥാനവും E യ്ക്കുണ്ട്,..
''തോൽവിയിൽ (Failed) നിന്ന് പ്രശസ്തനായ ആളാണ് ''F' , ഇവനു മുന്നിൽ ലോകം തല കുനിച്ചു ''Face Book....
ദൈവ കൃപയുളളവനാണ് G. ദിവസവും എല്ലാവരും ഉച്ചരിക്കുന്ന അക്ഷരം,..
God....Good....
''സന്തോഷവാനായ അക്ഷരമാണ് H.
ദിവസവും Happy birth day ആഘോഷിക്കുന്ന ഭാഗ്യവാൻ,..
ലോകത്ത് ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന Hello.'' എന്ന വാക്കിന്റെ നായകനും H ആണ്,... സഹായത്തിന് House Wife മും ഉണ്ട്,
മെലിഞ്ഞ ഉയരം കൂടിയവനായിരുന്നു'' I '' പൊക്കം കൂടി വന്നപ്പോൾ ഉത്തരത്തിൽ തല മുട്ടി, അങ്ങനെയാണ്'' T'' എന്നക്ഷരം ഉണ്ടായത്, ...ഇന്ന് I യും, T യും ചേർന്ന് ഐറ്റി മേഘല ആരംഭിച്ചു,...
വർഷങ്ങളുടെ ലോകത്താണ് J യുടെ പ്രസക്തി, .. പുതുവത്സരത്തിലെ J'anuvary യുടെ നായക പദവി അലങ്കരിക്കുന്നവൻ,..
ബ്രട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ
കേരളത്തിന് സായിപ്പ് ദാനം തന്ന അക്ഷരം '' K.''
Kerala....
പാവം L. പുറത്തിറങ്ങിയാൽ പട്ടി കടിക്കും ''എല്ല്,''
ആടിപ്പാടി നടന്ന കൊച്ചു പെണ്ണായിരുന്നു M'' ഒരു ദിവസം തലയും കുത്തി താഴേക്ക് വീണു,
തല തിരിഞ്ഞു പോയി,
അങ്ങനെ ''W' ഉണ്ടായി,...
അക്ഷരമാലയിലെ (No) അരുതു കളുടെ അക്ഷരമാകാൻ വിധിക്കപ്പെട്ട ''Number one അക്ഷരവും N ആകുന്നു,
''സീറോ Z ആണെങ്കിലും, ജനം സീറോ ആക്കുന്നത് ഈ പാവം ''O' എന്നക്ഷരത്തെയാണ്,...(വട്ടപ്പൂജ്യം,)
P. '' എഫ് എന്നക്ഷരത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ
ഫെയ്സ് ബുക്ക് തുറക്കാൻ Password വേണം, ..
''കുടുംമ്പത്തിലെ അച്ചടക്കമുളള അക്ഷരം, Q.'' ( ബിവറേജിന്റെ മുന്നിലെ Q )
''എല്ലാ അക്ഷരങ്ങളുടേയും
വഴി (Road )
ഉണ്ടാക്കിയവൻ, അവനാണ്'' R.''
''R നെ വളച്ചെടുത്തവൾ '' S.
അങ്ങനെയാണ് റോഡിന് എസ് വളവ് വന്നത്,...
രാവിലെ ഉന്മേഷം തരുന്നവൻ ടീ, '('T.)
പ്രണയത്തിന്റെ ഇഷ്ട നായകൻ u.
ഐ ലൗ യു, ലൈക്ക് യൂ, ഇതിലെല്ലാം u ഉണ്ട്,..
''U എന്നക്ഷരം പ്രണയ നിരാശയാൽ ക്ഷീണിച്ചു പോയതാണ് ''V''
W. പ്രശസ്തമായ ആപ്പുകളുടെ നായകൻ, വാട്സാപ്പ് ,
X എല്ലാത്തിന്റേയും കോപ്പിയടിച്ച് നടക്കുന്നവൻ,
Y ' U വിന്റെ മൂഡ് താങ്ങി നടക്കുന്നവൻ, എങ്കിലും Youth നാണ്,
Z ജന്തുക്കളുടെ കാവൽക്കാരൻ
Zoo....
=======
( ഇഷ്ടമായാൽ ഒരഭിപ്രായം പറയുമല്ലോ, )
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo