
'തലക്കറി' ഫൈവ് സ്റ്റാർ ഹോട്ടലിലെ മെയിൻ മെനുവിൽ ഇടം പിടിച്ചു എന്ന വാർത്ത കേട്ടപ്പോഴാണ്, ഭർത്താവിന് സുഹൃത്തിന്റെ മുമ്പിൽ തലക്കറി വിളമ്പി നാണം കെടുത്തിയ കാരണത്താൽ തലയ്ക്കടിയേറ്റ് മരിച്ച വീട്ടമ്മയുടെ ചിത്രം ചുവരിൽ നിന്നും വീണ്ടും വീണു മരിച്ചത്...!
***************************************
അക്ഷരവിരോധിയായ ഭാര്യ തൂത്തിട്ടും തുടച്ചിട്ടും വീടു വൃത്തിയാവുന്നില്ലത്രേ..
തറയിലും ചുവരിലും എന്തിനേറെ വീടു നിറയെയും അക്ഷരങ്ങൾ ചിതറിക്കിടക്കുകയല്ലേ...!
തറയിലും ചുവരിലും എന്തിനേറെ വീടു നിറയെയും അക്ഷരങ്ങൾ ചിതറിക്കിടക്കുകയല്ലേ...!
****************************************
നാളിതുവരേയും നിന്റെ കൈകൊണ്ടെനിയ്ക്ക് വായ്ക്കുരുചിയുള്ളതു വെച്ചു തന്നിട്ടുണ്ടോ എന്ന ഭർത്താവിന്റെ ചോദ്യത്തിനുത്തരം നല്കാൻ നേരമില്ലാതെ, ഭാര്യ നേരെ തൊടിയിലേക്കോടിയത് കുടംപുളിക്കു പകരം മാങ്ങ ചേർത്തിട്ടാവാം ഇന്നത്തെ മീങ്കറി എന്നോർത്തിട്ടാവണം...!
******************************************
******************************************
സരിത.പി.കാവുമ്പായി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക