ഇതിലെ നോക്കിക്കോ പൂച്ചേ,
വലുതായി കാണാം.
വലുതായി കാണാം.
എന്താ പൂച്ചയോട് ഒരു കിന്നാരം,സുമേ നീയെന്താ പൂച്ചയെ മംഗളം വായിയ്ക്കാൻ സഹായിക്കുകയാണോ? അമ്മയുടെ കണ്ണടയെങ്ങാൻ പൊട്ടിയാൽ അമ്മ നല്ലടി തരുമേ. പിന്നെ കിടന്ന് കരഞ്ഞിട്ട് കാര്യമില്ലേ.
ചേട്ടനാണത്രേ ചേട്ടൻ,താനൊന്നും പറയണ്ട, ഈ പൂച്ച എന്നെ ഭക്ഷണം കഴിയ്ക്കാൻ സമ്മതിക്കാത്തതിന് തനിക്ക് കുഴപ്പമില്ലല്ലോ?
എന്നാൽ അതിനെ താഴെ ഇറക്കിവിട്.
അതു പോകുമോ, രാജകുമാരിയല്ലേ, മേശപ്പുറത്ത് ഇരുന്നാലല്ലേ അതിന് ചോറിറങ്ങത്തുള്ളു, അതും പോരാഞ്ഞ് നോൺവേജും വേണമെന്ന് നിർബന്ധം.
അതിനെന്തിനാ കണ്ണട വച്ചു കൊടുക്കുന്നത്.
അതു മനസ്സിലായില്ലേ, ആ പച്ചച്ചോറിൻ്റെ മുകളിൽ ഒരു ചെറിയ കഷ്ണം മുട്ട വച്ചിരിക്കുന്നത്
പൂച്ച കാണുന്നില്ല അതുകൊണ്ട് ഇത്തിരി വലുതായി കണ്ടോട്ടെ എന്ന് വച്ച് വച്ചു കൊടുത്തതാണ്.
എനിക്ക് കിട്ടിയതിൽ നിന്ന് അഞ്ചു പ്രാവശ്യം കൊടുത്തു.
പൂച്ച കാണുന്നില്ല അതുകൊണ്ട് ഇത്തിരി വലുതായി കണ്ടോട്ടെ എന്ന് വച്ച് വച്ചു കൊടുത്തതാണ്.
എനിക്ക് കിട്ടിയതിൽ നിന്ന് അഞ്ചു പ്രാവശ്യം കൊടുത്തു.
ദൈവമേ അഞ്ചു പ്രാവശ്യം പൂച്ചക്ക് കൊടുത്തിട്ടും അമ്മ തന്ന മുട്ടക്കഷ്ണം അത്രയും തന്നെ ഉണ്ടല്ലോ. ആകെ ഉണ്ടാക്കിയത് രണ്ടു താറാംമുട്ട കൊണ്ട് ഒരേയൊരു ഓംബ്ലേറ്റ്. അച്ചന് അതിൻ്റെ പകുതി കൊടുത്തു. ബാക്കിയുള്ള പകുതിയിൽ നിന്ന് നേർപകുതി എനിക്ക് തന്നു. മറുപകുതിയല്ലേ അമ്മയും സുമയും കൂടെ പങ്കിട്ടെടുത്തത്. അതിൽ നിന്ന് അഞ്ചു പ്രാവശ്യം പൂച്ചയ്ക്ക് കൊടുത്തിട്ടും മോളുടെ പാത്രത്തിലെ മുട്ടക്കഷ്ണത്തിന് ഇപ്പോഴും വലിയ കുറവൊന്നും ഇല്ലല്ലോ അപ്പോൾ അഞ്ചു പ്രാവശ്യവും പൂച്ചക്ക് കൊടുത്തിട്ട് കണ്ണട വച്ചു കൊടുത്താണല്ലേ അതിനെ പറ്റിച്ചത്. പാവം പൂച്ച.
എൻ്റെ പാത്രത്തിൽ ഇതിരിക്കുന്നതു കണ്ടിട്ടല്ലേ ചേട്ടൻ ഇത്രയുമെല്ലാം പറയുന്നത്, ഇതിങ്ങനെ വായിലേയ്ക്കിട്ടാൽ തീർന്നില്ലേ, പറയലും തീറ്റയും ഒറ്റയടിക്ക് കഴിഞ്ഞു.
പൂച്ച ഇപ്പോൾ അനിയത്തിയുടെ പാത്രത്തിൽ നിന്ന് ക്യാമറക്കണ്ണുകൾ എൻ്റെ പാത്രത്തിലേയ്ക്ക് തിരിച്ചു വച്ചു, പച്ചച്ചോറും നോക്കി കരച്ചിൽ തുടർന്നു.
എന്നാൽ ഇയാൾക്ക് പൂച്ചയെ അത്ര വലിയ ഇഷ്ടമാണെങ്കിൽ ഒരു വലിയ കഷ്ണം മുട്ട കൊടുക്ക് അത്
പച്ചച്ചോറു മാത്രമായി കഴിയ്ക്കില്ല എന്നറിയില്ലേ.
പച്ചച്ചോറു മാത്രമായി കഴിയ്ക്കില്ല എന്നറിയില്ലേ.
ഇത്തിരിശ്ശേ ഇത്തിരിശ്ശേ തൻ്റെ പാത്രത്തിലെ മുക്കാൽ പങ്ക് മുട്ടയും കൂട്ടി ചോറുകഴിച്ചു കഴിഞ്ഞ് പൂച്ച താഴോട്ടിറങ്ങിപ്പോയി. സ്വന്തം പാത്രത്തിൽ അവസാനമായി അവശേഷിച്ച കൊച്ചുമുട്ടക്കഷ്ണം നോക്കി നെടുവീർപ്പിട്ടപ്പോൾ സുമയുടെ വക കമൻ്റ്.
ഏട്ടാ അമ്മയുടെ ഈ കണ്ണട വച്ച് നോക്കിയാൽ മുട്ടക്കഷ്ണം വലുതായി കാണാം.
ഇതെല്ലാം കേൾക്കുമ്പോൾ പിന്നെ അന്നെല്ലാം എങ്ങിനെ വഴക്കിടാതിരിക്കും,
ഇന്നതെല്ലാം പറഞ്ഞ് ചിരിയ്ക്കാൻ ഓരോരോ കാരണങ്ങളായി.
By PS ANILKUMAR
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക