
( ജോളി ചക്രമാക്കിൽ )
താഴും താക്കോലും ഒരുമിച്ചു ചേരുന്നത് എപ്പോഴുമില്ല
തുറക്കപ്പെടാനോ പൂട്ടപ്പെടാനോ
നിയോഗിക്കപ്പെട്ടവർ
പലപ്പോഴും അകന്നിരിക്കുന്നവർ
ഒത്തുചേരുമ്പോഴൊക്കെ
ലോകം മലർക്കെ തുറക്കാനാശിക്കുന്നവർ
പൂട്ടപ്പെടുമ്പോൾ വിരഹത്തിലേയ്ക്ക്
മുതലക്കൂപ്പു നടത്തുന്നവർ
എവിടെയായിരുന്നാലും താഴിലേക്ക് എത്തപ്പെടേണ്ടവൻ താക്കോലാണ്
നഷ്ടപ്പെടുന്നവനും താക്കോലു തന്നെ
തുറക്കപ്പെടാനോ പൂട്ടപ്പെടാനോ
നിയോഗിക്കപ്പെട്ടവർ
പലപ്പോഴും അകന്നിരിക്കുന്നവർ
ഒത്തുചേരുമ്പോഴൊക്കെ
ലോകം മലർക്കെ തുറക്കാനാശിക്കുന്നവർ
പൂട്ടപ്പെടുമ്പോൾ വിരഹത്തിലേയ്ക്ക്
മുതലക്കൂപ്പു നടത്തുന്നവർ
എവിടെയായിരുന്നാലും താഴിലേക്ക് എത്തപ്പെടേണ്ടവൻ താക്കോലാണ്
നഷ്ടപ്പെടുന്നവനും താക്കോലു തന്നെ
സൂക്ഷിക്കുന്നത് താഴാണെങ്കിലും
സൂക്ഷിക്കപ്പെടേണ്ടത് താക്കോലാണ് ..
സൂക്ഷിക്കപ്പെടേണ്ടത് താക്കോലാണ് ..
2019 - 05 - 12
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക