
ഹലോ
അനിലേട്ടനല്ലേ
അനിലേട്ടനല്ലേ
അതേ, ആരാണ്
ഞാൻ എക്സ്ചേഞ്ചിൽ നിന്നാണ്.
എന്തേയ് പൈസ അയയ്ക്കാൻ വരാത്തതെന്താണ് എന്നു ചോദിയ്ക്കാനാണോ?
അതല്ല ഇപ്പോൾ എന്താണ് തായ് ബട്ട് ഒന്നും വാങ്ങാത്തത്. കുറച്ച് തായ് ബട്ട് എടുക്കട്ടേ?
ആവശ്യത്തിന് വട്ട് കൈയ്യിൽ തന്നേ ഉണ്ട് അതിനാൽ ഇപ്പോൾ പുറത്തു നിന്ന് വട്ടൊന്നും വാങ്ങേണ്ടി വരാറില്ല. അതിരിക്കട്ടെ. എന്താണീ തായ് ബട്ട്.
അതറിയില്ലേ, തായ്ലാൻ്റിൻ്റെ കറൻസി.
അതു കേട്ടിട്ടുണ്ട് പക്ഷെ എനിക്കെന്തിനാണ് തായ് കറൻസി.
അനിലേട്ടൻ തന്നെയല്ലേ, പുത്തൻപുരയിൽ സുധീന്ദ്രൻ നായർ അനിൽകുമാർ.
അതെല്ലാം ശരിയാണ്, നൂറു ശതമാനം ഓക്കെയാണ്. പക്ഷെ അതും തായ് ബട്ടുമായി എന്തു ബന്ധം.
നിങ്ങളിവിടെ നിന്ന് ഒരു മാസം മുമ്പുവരേ നല്ലൊരു തുകയ്ക്കുള്ള തായ് ബട്ട് വാങ്ങാറില്ലേ, കഴിഞ്ഞ മാസത്തേയും ഇവിടെ ഇരുപ്പുണ്ട്, ഈ മാസം ഹെഡ് ഓഫീസിൽ നിന്ന് വന്നതും ഇരുപ്പുണ്ട്, അതാണ് ചോദിച്ചത് കുറച്ച് തായ് ബട്ട് എടുക്കട്ടേ എന്ന് .
എൻ്റെ പൊന്നിഷ്ടാ ഞാനിന്നു വരേ ഒരു തായ് ബട്ടു പോലും വാങ്ങിയിട്ടും ഇല്ല, കണ്ടിട്ടുമില്ല. ഇത്രയും ആയ സ്ഥിതിയ്ക്ക് ഇനി നെറ്റിൽ തപ്പിയെടുത്ത് കണ്ടോളാം. വല്ലപ്പോഴും നാട്ടിൽ പോകുമ്പോൾ റിയാൽ മാറ്റി ഇന്ത്യൻ മണി വാങ്ങലോ അല്ലെങ്കിൽ വല്ലപ്പോഴും കിട്ടുന്ന ദിർഹം മാറ്റി ഒമാൻ റിയാൽ വാങ്ങൽ അല്ലാതെ തായ് ബട്ടും, പൂജാഭട്ടും ആയി എനിക്കൊരു ബന്ധവുമില്ല.
പിന്നെ നമ്മുടെ സന്തോഷ് കുളങ്ങരയും,ലക്ഷ്മീ നായരുമെല്ലാം അവിടെയെല്ലാം കറങ്ങി നടന്ന് മനുഷ്യനെ സ്ഥലങ്ങൾ കാണിച്ച് രസിപ്പിക്കുകയും, ഭക്ഷണ സാധനങ്ങൾ കാട്ടി കൊതിപ്പിക്കുകയും ചെയ്യുമ്പോൾ അവിടെയെല്ലാം പോകണം എന്ന മോഹത്തിൻ്റെ ഗ്രാഫ് കുത്തനെ കുതിച്ചുയരാറുണ്ട്.
അതു കൊണ്ട് ആ മോഹം കൂട്ടാൻ ഇടയ്ക്കിടയ്ക്ക് വിളിച്ച് കുറച്ചു തായ് ബട്ട് എടുക്കട്ടേ എന്നു ചോദിക്കണ്ട ആ ആളു ഞാനല്ല, നിങ്ങൾക്ക് ആളു തെറ്റിയതാണ്.
അതു കൊണ്ട് ആ മോഹം കൂട്ടാൻ ഇടയ്ക്കിടയ്ക്ക് വിളിച്ച് കുറച്ചു തായ് ബട്ട് എടുക്കട്ടേ എന്നു ചോദിക്കണ്ട ആ ആളു ഞാനല്ല, നിങ്ങൾക്ക് ആളു തെറ്റിയതാണ്.
By: PS Anilkumar Devidiya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക