നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉയരെ


താക്കൂർ ഫ്ലയിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
നന്ദയുടെ വാട്ട്സ് അപ്പ് മെസേജ് ഒന്നു കൂടെ വായിച്ചു നോക്കിയിട്ടും നന്ദന് ഒന്നും മനസ്സിലായില്ല. നന്ദനും നന്ദയും,അല്ലങ്കിൽ തന്നെ പേരിൽ മാത്രമുള്ള ഈ സാമ്യം മറ്റെല്ലാ കാര്യത്തിലും അങ്ങേയറ്റം വ്യത്യസ്ഥമാണല്ലോ. ഇനി നന്ദയുടെ മെസേജ് തന്നേ ആണോ, അതോ മീരയുടേതാണോ?
മിക്കവാറും വെക്കേഷൻ പ്രമാണിച്ച് മീരയുടെ കൈയ്യിലായിരിക്കുമല്ലോ ഫോൺ. അവർ ലുലുവിൽ കറങ്ങാൻ പോയിട്ടുണ്ട് സിനിമയ്ക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട് എന്നു നേരത്തെ പറഞ്ഞിരുന്നതും മറന്നു. എന്നാലും വാലും തലയും ഇല്ലാത്ത മെസേജ് അയക്കരുത് എന്നു പറഞ്ഞ് നന്ദയുമായി മിക്കവാറും വഴക്കിടാറുള്ളതാണല്ലോ എന്നോർത്ത് മറുപടി ടൈപ്പു ചെയ്തു.
താക്കൂർ ഫ്ലയിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ?
അതേ അച്ചാ, ഞാൻ അയച്ചതാണ്, ഉയരെ സിനിമയിൽ പാർവ്വതി പഠിയ്ക്കാൻ പോകുന്ന ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പേരാണിത്, അവിടെ കുറിച്ചു വച്ചോ, നമുക്ക് വേണമെങ്കിൽ അവിടെ ചേരാം.
നിങ്ങൾ ലുലു മൾട്ടിപ്ലക്സിൽ സിനിമ കാണുകയല്ലേ,
അതേ അച്ഛാ, അതു കൊണ്ടാണ് മറന്നു പോകാതിരിയ്ക്കാൻ കണ്ട ഉടനെ പെട്ടെന്ന് മെസേജ് അയച്ചു വച്ചത്.
മോളെക്കൊണ്ട് തോറ്റു.
അതു തന്നേയാണ് അമ്മയും പറയുന്നത്, ഏതായാലും അതിലെങ്കിലും നിങ്ങൾ തമ്മിൽ ഒരു സാമ്യം ഉണ്ടല്ലോ,
ദൈവാധീനം.
സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ മോൾ ഒത്തിരി സന്തോഷത്തിൽ ആയിരുന്നു. ഫോൺ വിളിയിൽ ആ സന്തോഷം മുഴുവൻ നിറഞ്ഞിരുന്നു.
അച്ഛാ എൻ്റെ നിർബന്ധത്തിന് കയറിയതാണെങ്കിലും അമ്മയ്ക്കും, അനിയത്തിയ്ക്കും എല്ലാം ഉയിരെ ഒത്തിരി ഇഷ്ടമായി. നമുക്ക് ഒരു സ്വപ്നമുണ്ടെങ്കിൽ അത് സത്യമുള്ളതാണെങ്കിൽ നിറവേറ്റിത്തരാൻ എല്ലാവരും കൂടെയുണ്ടാകുമെങ്കിലും, ആത്മവിശ്വാസത്തോടെ നമ്മൾ അതിൻ്റെ പുറകെ തന്നെ ഉണ്ടാകണം എങ്കിൽ തീർച്ചയായും സ്വപ്നം സാക്ഷാത്ക്കരിക്കും എന്ന സന്ദേശം നിറഞ്ഞ ചിത്രമാണച്ഛാ, എല്ലാ പ്രതിസന്ധികളേയും നേരിടാനുള്ള ചങ്കൂറ്റം ഉള്ള നായിക. ഞാനും പറക്കും അച്ചാ, ഉയരങ്ങളിൽ. എന്നിട്ട് സ്വപ്നങ്ങളിൽ വിമാനം പറത്തുന്നത് യാഥാർത്ഥ്യമാക്കും. അച്ഛനുണ്ടാകില്ലേ എൻ്റെ കൂടെ എപ്പോഴും.
തീർച്ചയായും മോളെ തീരുമാനങ്ങൾ എടുക്കാൻ ഇത്തിരി താമസിച്ചാലും, എടുക്കുന്ന തീരുമാനങ്ങൾ ഉറച്ചതായിരിയ്ക്കണം. അതിൻ്റെ കൂടെ എന്നുമീ അച്ഛനുമുണ്ടാകും.
അതു മതിയച്ഛാ, പിന്നെ എനിക്കെന്തു പേടി.
..........................
അച്ചാ, എനിക്കീ അമ്മയെ പറ്റി അഞ്ചാറു കംപ്ലൈൻ്റ്സ് ഉണ്ട്. അല്ലെങ്കിൽ പിന്നെ പറയാം അമ്മ അങ്ങോട്ട് മാറട്ടെ.
എൻ്റെ പൊന്നുമോളെ അതു വേണ്ട, അമ്മയും കൂടെ നിൽക്കുമ്പോൾ പറഞ്ഞാൽ മതി. അപ്പോൾ അമ്മയുടെ മറുപടി കൂടെ കേൾക്കാമല്ലോ.
എന്നാൽ പറയാം.
ഒന്നാമത്തേത് അച്ഛന് ഫോൺ ചെയ്തില്ലെങ്കിൽ പറയും, എന്തെങ്കിലും ആവശ്യത്തിന് മാത്രമെ വിളിയ്ക്കുള്ളൂ എന്ന് . കൂടുതൽ വിളിച്ചാൽ പറയും നീ ഫുൾ ടൈം ഫോണിലാണ്, എംബി തീർക്കുന്നു, ചാർജ് തീർക്കുന്നു എന്നെല്ലാം .
ശരി അമ്മ പറയുന്നതു കൂടി കേൾക്കട്ടെ.
നന്ദേട്ടാ ഫോൺ ചെയ്തില്ലെങ്കിൽ ഞാൻ പരാതി പറയാറുള്ളത് സത്യമാണ്. പക്ഷെ അച്ഛനെ വിളിക്കുന്നു എന്ന കാരണവും പറഞ്ഞ് അതിൻ്റെ കൂടെ ചാറ്റിംഗും, ടിക്ക് ടോക്കും എല്ലാം കൂടി വേണ്ടെന്നാണ് പറഞ്ഞത് പിന്നെ ചാർജ് തീർന്നാൽ ഒന്നു കുത്തിവയ്ക്കില്ല അപ്പോൾ പിന്നെ ചീത്ത പറയുന്നതിൽ തെറ്റുണ്ടോ?
ഒരു തെറ്റുമില്ല, അത് വേണ്ടതു തന്നേയാണ്.
അപ്പോൾ നിങ്ങൾ രണ്ടും ഒന്നായി ഞാൻ പുറത്തും എന്നാൽ അടുത്ത പരാതി കേട്ടിട്ട് മറുപടി പറയച്ഛാ.
നാട്ടിൽ ഏതു പെൺകുട്ടികൾ
പ്രേമിയ്ക്കാൻ പോയാലും, ഒളിച്ചോടിയാലും, സൂയിസൈഡു ചെയ്താലും
ഒരു കുഴപ്പത്തിലും ചെന്നു ചാടാതെ വെറുതെ ഇരിയ്ക്കുന്ന എനിക്കാണ് കിടക്കപ്പൊറുതി ഇല്ലാത്തത്, നോക്കെടീ നിന്നെ പോലത്തെ പിള്ളേര് ചെയ്തു കൂട്ടുന്ന ഓരോരോ കുരുത്തക്കേടുകൾ എന്നും പറഞ്ഞ് എന്നെ കൊന്നു തിന്നുന്നു, അച്ഛനെവിടെ നിന്ന് കിട്ടി ഇതു പോലൊരമ്മയേ,
മോളു വന്നപ്പോൾ അല്ലേ ഇതുപോലെ ഒരു അമ്മയെ കൊണ്ടുവന്നത്. അതിന് മുമ്പ് എൻ്റെ ഭാര്യ ആയിരുന്നപ്പോൾ നല്ല തങ്കപ്പെട്ട സ്വഭാവം ആയിരുന്നു.
നല്ല തങ്കപ്പൊട്ട സ്വഭാവം
മോൾ നന്നായിരിയ്ക്കാൻ വേണ്ടിയല്ലേ ഈ ഉപദേശങ്ങൾ എല്ലാം.
അതെല്ലാം നിൽക്കട്ടെ.
എന്തായി താക്കൂർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മെയിൽ. +2 വിന് നന്നായി പഠിയ്ക്കാൻ പറഞ്ഞിരുന്നതല്ലേ. മാർക്ക് കുറവ് പ്രശ്നമാകുമോ?
മാർക്ക് കുറവ് ഒന്നും പ്രശ്നമില്ല അവർക്ക് അമ്പതു ശതമാനത്തിൽ അധികം മാർക്കു മതി. പക്ഷെ മുംബൈയിൽ എല്ലാം പോയി ഹോസ്റ്റലിൽ നിന്ന് പഠിയ്ക്കാൻ അമ്മ സമ്മതിക്കും എന്ന് തോന്നുന്നില്ല. പിന്നെന്തു ചെയ്യും.
ഒന്നാമതെ അമ്മ പറയുന്നതും ശരിയാണ് ഇന്ന് വരെ ഒരു ദിവസം പോലും വിളിക്കാതെ എഴുന്നേൽക്കുകയും, സ്വന്തം കാര്യങ്ങൾക്ക് പോലും യാതൊരു കൃത്യനിഷ്ടയും ഇല്ലാത്ത മോളെ പോലുള്ളവരേ എല്ലാം എങ്ങിനെ ഹോസ്റ്റലിൽ നിർത്തും. സ്വന്തമായി ഡ്രസ്സ് കഴുകി തേയ്ക്കാനോ, ഒരു ചായ പോലും ഒറ്റയ്ക്കുണ്ടാക്കാനോ ഇതുവരെ പഠിച്ചിട്ടുണ്ടോ, എന്നിട്ടാണോ പൈലറ്റ് ആകാൻ പഠിയ്ക്കാൻ പോകുന്നത്.
അച്ഛനും അമ്മയുടെ ബാധ കൂടിയോ? നാളത്തെ ഒരു പൈലറ്റിൻ്റെ അച്ഛനാകാനുള്ള ഒരു യോഗ്യതയും അച്ചനിൽ ഇപ്പോൾ ഞാൻ കാണുന്നില്ലല്ലോ, അച്ചൻ ഒരു ലോകപരാജയമാണല്ലോ?
പിന്നെ ഇങ്ങിനെ ഒരു ലോകപരാജയമോളുടെ അച്ഛനായിപ്പോയതാണെൻ്റെ പരാജയം. അതെല്ലാം പോട്ടെ നമുക്കിനി സീരിയസ്സാകാം.
മുംബൈയിൽ ദൂരം ആയതു കൊണ്ട് അമ്മയ്ക്ക് അവിടെ ഹോസ്റ്റലിൽ വിടാൻ വിഷമമാണെങ്കിൽ നമുക്ക്
ബാംഗ്ലൂർ പൈലറ്റ് ഇൻസ്റ്റിറ്റൂട്ടിൽ നോക്കാം. അവിടെയാണെങ്കിൽ നമ്മുടെ സ്വന്തക്കാരുണ്ടല്ലോ അപ്പോൾ ഹോസ്റ്റലിൽ നിൽക്കണ്ടല്ലോ. ദിവസവും വീട്ടിൽ നിന്ന് പോയി വരാമല്ലോ, അമ്മയ്ക്കും വേണമെങ്കിൽ
ഇടയ്ക്ക് വന്ന് താമസിക്കാമല്ലോ.
അതൊരു നല്ല തീരുമാനം ആണച്ഛോ, നല്ല അടിപൊളി അച്ചൻ. പ്രോബ്ലംസ് എല്ലാം
ഒരു വിധം സോൾവാക്കി തന്നല്ലോ.
അധികം സോപ്പിംഗ് ഒന്നും വേണ്ട, അമ്മയെ എങ്ങിനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കാം. പക്ഷെ നന്നായി പഠിച്ചു കൊള്ളണം. അല്ലെങ്കിൽ അമ്മ ഉയരെ അല്ല താഴെ നമുക്ക് കല്ലറ ഒരുക്കും മറക്കണ്ട.
അന്ത ഭയം ഇരിക്കിറത്
നല്ലതുതാൻ, തന്തയ്ക്കും അന്ത പുള്ളയ്ക്കും.
അപ്പോൾ നന്ദ ഇതെല്ലാം കേട്ടാച്ച്.

By: PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot