----------------------------
"അച്ചായാ... "
"എന്നതാടി "
"നിങ്ങളുടെ ഫോൺ റിങ് ചെയ്യുന്നു "
"ചെയ്യട്ടെ...നട്ടപാതിരാക്ക് കാൾ..അവിടെ കിടന്ന് അടിക്കട്ടെ "
"ഞാൻ എടുക്കാം.. ഏതെങ്കിലും ലവൾ മാർ ആയിരിക്കും "
ഭാര്യ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും... ഞാൻ ഒറ്റ ചാട്ടത്തിനു ഫോൺ കയ്യിലൊതുക്കി.. ധോണി പോലും ചാടില്ല അങ്ങനെ
"ഹലോ ആരാ "
"ഞാൻ ആണെടാ ഫിറോസ് "
"നീ ആണോ.. എന്താടാ.. "
നമ്മുടെ ഫിറോസ് ആണ്...ഞാൻ ശബ്ദം താഴ്ത്തി അവളെ നോക്കി പറഞ്ഞു
"അളിയാ... നീ അറിയുന്ന വാസ്തു ടീം ഏതെങ്കിലും ഉണ്ടോ "
"എന്താ കാര്യം "
"ഞാൻ നാട്ടിൽ ഒരു സ്ഥലം വാങ്ങി.. ഇനി ഒരു വീട്.. ഭാര്യ പറയുന്നു വാസ്തു അറിയുന്ന സിവിൽ എൻജിനിയർ മതിയെന്ന്... "
"ആ ബെസ്റ്റ്.. നിങ്ങ മുസ്ലിങ്ങൾക്കും ഉണ്ടോ വാസ്തു.. "
"അതൊക്കെ വലിയ കഥയാണ് "
"പിന്നെ.. നിനക്ക് അറിയാലോ.. ഞാൻ നാട്ടിൽ നിന്ന് പോന്നിട്ട് ഏഴ് വർഷം ആയി അതുകൊണ്ട് ഒരു ബന്ധവും ഇല്ല.. "
"വഴി ഉണ്ടാക്കാം... നീ എന്നാണ് നാട്ടിൽ വരുന്നത് "
"അടുത്ത മാസം... "
"എന്നാൽ നീ വരുമ്പോൾ വിട്ടിൽ വാ . എന്റെ പുതിയ വീട് നീ കണ്ടിട്ടില്ലല്ലോ... "
അത് ശരിയാ..ഞാൻ വരുമ്പോൾ വിളിക്കാം
"അപ്പൊ.. ശരി..."
---- ----- ----- ---- ---- ---- ----- ---- ---- ----
അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ അവൻ വന്നു...
അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ അവൻ വന്നു...
വീട് അറിയാത്തത് കൊണ്ട്.. വിളിച്ചപ്പോൾ ആണ് അവന്റെ കാര്യം ഓർമ്മ വന്നത് തന്നെ
നീ ടൗണിൽ നിന്നും.. രണ്ടു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ കപ്പേള കാണാം അവിടെ നിന്നും രണ്ടാമത്തെ റോഡിൽ മൂന്നാമത്തെ വീട്
"ശരി "
"പിന്നെ.. വണ്ടി വീട്ടിലേക്ക് വരില്ല റോഡിൽ ഇട്ടോ... "
"ശരി.. "
അങ്ങനെ അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൻ വന്നു...
അവനെ അകത്തേക്ക് ഇരുത്തിയ ശേഷം ഞങ്ങൾ പഴയ കാല ചരിത്രം പറഞ്ഞു തുടങ്ങിയപ്പോഴാണ് ഭാര്യ ചായയുമായി വന്നത്
"നല്ല കാര്യം ആണ്.. ഇക്ക ഇ മനുഷ്യന് ഇതിൽ ഒട്ടും വിശ്വാസം ഇല്ല.. "
ഞാൻ കണ്ണുരുട്ടി അവളെ നോക്കിയെങ്കിലും കാര്യം ഉണ്ടായില്ല
ഇ സ്റ്റെയർകേസ് മാറ്റി പണിയണം എന്ന് പറഞ്ഞിട്ട് എത്ര കാലം ആയി എന്നറിയാമോ.. അത് ചെയ്താൽ മാത്രം ആണ് ഇവിടെ സാമ്പത്തികമായി എന്തെങ്കിലും ഉന്നതി ഉണ്ടാവുന്ന്..രാമനാചാരി പ്രത്യേകം പറഞ്ഞതാണ്
"ഇനി നീ ഒരക്ഷരം പറഞ്ഞാൽ നിന്റെ തലമണ്ട ഞാൻ തല്ലി പൊളിക്കും "
ഞാൻ പല്ല് ഉറുമി എന്നാൽ ചിരിയോടെ അവളെ നോക്കി പറഞ്ഞു
"എടാ..നമുക്ക് മുകളിൽ പോകാം... "
ഞാൻ അവനെയും കൂട്ടി മുകളിലെ നിലയിലേക്ക് നടന്നു
ഞാൻ അതും കഴിഞ്ഞു.. മുകളിലേക്ക് കയറി
"നീ എന്താണ് ടെറസിൽ പോകുന്നത് . " അവൻ ചോദിച്ചു
"നീ വാ.. "
അങ്ങനെ ഞങ്ങൾ മുകളിൽ എത്തി... പിന്നെ കൈ ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു
"അതാണ് നീ വന്ന റോഡ്... "
"ആഹാ വീടിന് ചുറ്റും റോഡ് ഉണ്ടായിട്ട് നീ എന്താടോ നടുക്ക് വീട് എടുത്തത്... "
"അതോ..,ഇ കാണുന്ന ഒരു ഏക്കർ എന്റെത് ആയിരുന്നു... " ഞാൻ വിടിന്റെ ചുറ്റും വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു
വീട് വെക്കാൻ പ്ലാൻ ചെയ്തപ്പോൾ ഭാര്യക്ക് നിർബന്ധം വാസ്തു.. അവൾക്ക് മാത്രം അല്ല അമ്മായിപ്പാനും അത് തന്നെ..
അങ്ങനെ ഞാനും പോയി.. വാസ്തു.വിദഗ്‌ധനെ കാണാൻ.
"ഇ ഒരേക്കർ സ്ഥലത്തു വീട് വെക്കാൻ അനുയോജ്യമായ സ്ഥലം
" ഇപ്പോൾ ഇ വീട് വെച്ചത് ആണ് പോലും."
ഞാൻ നിലത്തു അമർത്തി ചവിട്ടി കൊണ്ട് പറഞ്ഞു
"അപ്പൊ ചുറ്റുമുള്ള വീടോ "
"പറഞ്ഞു തരാം.. '
ഞാൻ വീടിന് തറ ഇട്ടു കിണർ കുഴിക്കാൻ നോക്കി.. രണ്ടു സ്ഥലത്ത്.. കുഴിച്ചു വെള്ളമില്ല..
രണ്ടു കുഴൽകിണർ അടിച്ചു വെള്ളമില്ല ...
അതോടെ കയ്യിലുള്ള പൈസ..കാലി കുറച്ചു സ്ഥലം അങ്ങ് വിറ്റു...
"പിന്നെ ഐശ്വര്യം ആയിരുന്നു മകനെ.. മുന്നിലും പുറകിലും സൈഡിലും... എല്ലാം വിറ്റു ..വാങ്ങിയവർ നല്ല വീടും ഉണ്ടാക്കി "
" ഇപ്പോൾ താ ഇവിടെ .. പഞ്ചായത്ത് പൈപ്പ് വെള്ളം... വണ്ടി പാർക്കിങ് റോഡിൽ... "
"അപ്പൊ എങ്ങനെ ആണ്.. വാസ്തു... ടീം. വിളിക്കട്ടെ....
സഞ്ജു കാലിക്കറ്റ്...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക