നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാൽവരി

Image may contain: one or more people, eyeglasses, beard and closeup

( ജോളി ചക്രമാക്കിൽ )
കാൽവരി താണ്ടിയ നാഥൻ്റെ
പാദങ്ങൾക്കൊക്കുമീ ,
ജീവിത കാൽവരി
കയറുമെൻ പാദങ്ങളും
എങ്കിലും നാഥാ ,
കഷ്ടപ്പാടിൻ വീഥികളിൽ
നിൻ്റെ സ്നേഹമെൻ വിരൽത്തുമ്പുകളിൽ
നീയായ് ഉയിർത്തെണീക്കുന്നു
എൻ്റെ സങ്കടങ്ങൾ മുൾക്കിരീടമായി
നിന്നെ ഞാനണിയിക്കുന്നു
എൻ്റെ വേദനകൾ നിൻ്റെ തിരു മുറിവുകളെ
ആഴപ്പെടുത്തുന്നു
എൻ്റെ നിരാശ നിൻ്റെ വിലാപ്പുറത്ത്
വലിയൊരു വിടവു തീർക്കുന്നു
എങ്കിലും നാഥാ ,
എനിക്കീ കാൽവരി നടന്നു കയറിയേ തീരൂ
എൻ്റെ വിരൽത്തുമ്പിൽ നിന്നൂർന്നു വീഴാൻ
എന്നും നീ തുണയായിരിക്കേണമേ..
ഏഴയാമെന്നിൽ കനിവായിരിക്കേണമേ..
2019 - 05 - 20
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot