Slider

ഹോംലി മീൽസ്.

0
...

നല്ല എഴുത്തിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ നല്ലെഴുത്തിലേയ്ക്ക് എന്റെ ആദ്യത്തെ ഒരു ചെറിയ പ്രയത്നം എല്ലാവരുടേയും അനുഗ്രഹത്തിനായി സമർപ്പിക്കട്ടെ.....
ശ്രീ.രാജീവ് പണിക്കരുടെ ഹാസ്യകഥാ സമാഹാരമായ ഹോംലി മീൽസ് വായിക്കാൻ ഈയിടെ എനിയ്ക്ക് ഭാഗ്യം ലഭിച്ചു.1 മുതൽ 29 വരെ തികച്ചും സാധാരണക്കാരന്റെ ജീവിതത്തിലൂടെയുള്ള ഒരു രസകരമായ യാത്ര പോലെ തോന്നി.
മാങ്ങ അച്ചാറിടുന്നതും ഉപ്പു കൂട്ടി തിന്നുന്നതും പഴുത്ത മാങ്ങകൾ ഈമ്പി കുടിയ്ക്കുന്നതും വായിക്കുമ്പോൾ അറിയാതെ വായിൽ വെള്ളം നിറഞ്ഞു. ഹിന്ദിയിൽ വഴി ചോദിച്ച മലയാളി ഭായിയുടെ കഥ ഒരു പാട് ചിരിപ്പിച്ചു. കേക്ക് എന്ന കഥയിലെ കുട്ടിയുടെ അവസ്ഥ പലപ്പോഴായി നമ്മൾ അനുഭവിച്ചിട്ടുള്ളതാണ്ട് .ഏതെങ്കിലും വീട്ടിൽ പോകുകയാണെങ്കിൽ അത് എടുക്കരുത്, തൊടരുത് എന്നിങ്ങനെയുള്ള ഭീഷണിയും കണ്ണുരുട്ടലും ഓർമ്മ വന്നു. ട്രെയിൻ യാത്രയിലെ സ്വാമിയും ചെസ്സ് കളി കണ്ട ചേട്ടനും ശരിക്കും ചിരിപ്പിച്ചു.പോളിടെക്നിക്കിലെ ആശാരിപ്പണിയും കുഞ്ഞു മനസ്സിലെ സൈക്കിളും സ്കൂളിൽ നിന്നുള്ള ടൂറുപോകലും എപ്പൊഴൊക്കെയോ കൈമോശം വന്നു പോയ ജീവിതത്തിലെ അനുഭവങ്ങളുമായി അടുത്ത ബന്ധം തോന്നിച്ചു എന്നത് സത്യമാണ്. കുട്ടിക്കാലത്തെ പല അനുഭവങ്ങളും എത്ര മനോഹരമായാണ് അദ്ദേഹം വരച്ചുകാണിച്ചിരിക്കുന്നത്..
എല്ലാവരും കാത്തു പരിപാലിച്ചു പോന്ന മുന്തിരിയുടെ അവസ്ഥ എത്ര രസകരമായി അവതരിപ്പിച്ചിട്ടുണ്ട്... കൂടാതെ ബുള്ളറ്റും കൊണ്ടുള്ള യാത്രകളും സ്കൂൾ ജീവിതത്തിലെ അനുഭവങ്ങളും എൻ എസ് എസ് ക്യാമ്പും പലതും നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. യാതൊരു ജാഡയുടെയും പരിവേഷമില്ലാതെ നമ്മുടെ തന്നെ ജീവിതാനുഭവങ്ങളുമായി ഇത്രയേറെ ബന്ധപ്പെട്ട ഈ രചന അസാധാരണമായ വിശകലനങ്ങളും സൂക്ഷ്മനിരീക്ഷണവും കൊണ്ട് മികവുറ്റതാകുന്നു. എഴുത്തുകാരന് എന്റെ എല്ലാവിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നു.

Review written by Sandhya Sreedhar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo