
സ്കൂളിൽ മ്മ്‌ടെ മോൻ അലെക്സിന് അടുത്ത ആഴ്ച ഫാൻസി ഡ്രസ്സ് കോംപെറ്റീഷൻ ഉണ്ട് പോലും. lKG കാർക്ക് മത്സരം ഉണ്ടെന്നു
ടീച്ചർ ബുക്കിൽ എഴുതി കൊടുത്തിട്ടുണ്ട്.
നല്ലതാണ്.ചെറിയ കുട്ടികൾക്ക് അവരുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകുന്നതു നല്ലതാണു.
ടീച്ചർ ബുക്കിൽ എഴുതി കൊടുത്തിട്ടുണ്ട്.
നല്ലതാണ്.ചെറിയ കുട്ടികൾക്ക് അവരുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകുന്നതു നല്ലതാണു.
എന്താണ് ഫാൻസി ആക്കുക.സ്പൈഡർ മാൻ ആയാലോ അലക്സി ??
വേണ്ടാ വേണ്ടാ
സൂപ്പർമാൻ ആക്കിയാലോ
വേണ്ട വേണ്ടാ..
അലക്സി കയ്യും പൊന്തിച്ചു എതിർത്തു.
അലക്സി കയ്യും പൊന്തിച്ചു എതിർത്തു.
ഞാൻ ഒരു എളുപ്പ പണി ഉദ്ദേശിച്ചാണ്. സൂപ്പർമാണോ സ്പയിഡർമാനോ ആയാൽ , നടക്കാവ് സൊഫീയ ഫാൻസി പോയാൽ 500 ഉറപ്പികക്ക് സ്പൈഡർ മാനേയും , സൂപ്പർ മാനേയും കിട്ടും.
മേക്കപ്പ് വേണ്ടെനും.
മേക്കപ്പ് വേണ്ടെനും.
അലക്സി ഒരു പൊടിക്ക് സമ്മതിക്കുന്നില്ല.
എന്നാ നീ തന്നെ പറയ് , എന്താണ് ഫാൻസി ഡ്രെസ്സിനു ഇടുവാ..
ഞാൻ ചക്കര വരട്ടി ആയി കൊള്ളാം..ചക്കര വരട്ടി മതി.
ചക്കര വരട്ടിയോ ? ഫാൻസി ഡ്രെസ്സിനോ ?
എനിക്ക് ചക്കര വരട്ടി ആയാൽ മതിയെ..അലക്സി അലമ്പാണ്.
കോപ്പാണ്. ആരെങ്കിലും ശർക്കര വരട്ടി ഒക്കെ ആവോ.അത് തിന്നാൻ ഉള്ളതല്ലേ.
എനിക്ക് ചക്കര വരട്ടി ആയാൽ മതീ..
അലക്സി നാമ ജപം തുടങ്ങി.
അലക്സി നാമ ജപം തുടങ്ങി.
ചക്കര വരട്ടി അല്ലടാ.ബനാന ചിപ്സ്.എനിക്ക് ചൂടായി.
ബനാന റോഹനാ...അലക്സി കൈ മലർത്തി. ഗോവിന്ദ് പുലിയാ....ജൊവാൻ കിങ്ങാ..
അതെന്നെയല്ലേടാ ജയിംസിന്റെ മോനെ , ഞാൻ പറയുന്നത്.ഈ ചക്കര വരട്ടി മേക്കപ്പ് ഒക്കെ വല്യ പാടാന്. ഇങ്ങനത്തെ
നല്ല ഐറ്റംസ് ഏതെങ്കിലും ആക്കിയ പോരെ.
എനിക്ക് പ്രാന്തായി .
നല്ല ഐറ്റംസ് ഏതെങ്കിലും ആക്കിയ പോരെ.
എനിക്ക് പ്രാന്തായി .
പോരാ പോരാ..ഞാൻ ചക്കര വരട്ടി ആയാൽ മതി
അലക്സി കരയാൻ തുടങ്ങി.
അലക്സി കരയാൻ തുടങ്ങി.
ശ്ശെടാ.കുടുങ്ങിയാലോ.ഓരോ ഏർപ്പാട്.ഓണത്തിന് ഓൺ ചക്കര വരട്ടി തിന്നിട്ടുണ്ട്.പക്ഷെ..
ഞാൻ വേഗം പുതിയങ്ങാടി ശോഭ ബേക്കറി പോയി 100 ഗ്രാം ശർക്കര വരട്ടി വാങ്ങി.
ഇതിപ്പോ എങ്ങനെയാണ് മേക്കപ്പ് ഒക്കെ ചെയ്തിട്ട് ?? ആകെ കൺഫ്യൂഷൻ ആയല്ലോ
അലെക്സിയെ ഒന്ന് ബോധവൽക്കരിക്കാം.
ഒരു ചക്കര വരട്ടി എടുത്തു.
അതായതെ , അലക്സി കുട്ടാ , ഇതേ പോലെ മേക്കപ്പ് ഒക്കെ ചെയ്താലേ , മുഖത്തൊക്കെ അപ്പി പോലെ ആവൂലേ..എല്ലാരും അയ്യേ ന്നു പറയില്ലേ..നമുക്ക് വേറെ എന്തെങ്കിലും ആയ പോരെ.
ഒരു ചക്കര വരട്ടി എടുത്തു.
അതായതെ , അലക്സി കുട്ടാ , ഇതേ പോലെ മേക്കപ്പ് ഒക്കെ ചെയ്താലേ , മുഖത്തൊക്കെ അപ്പി പോലെ ആവൂലേ..എല്ലാരും അയ്യേ ന്നു പറയില്ലേ..നമുക്ക് വേറെ എന്തെങ്കിലും ആയ പോരെ.
അലക്സി ഒരു ചക്കര വരട്ടി എടുത്തു വായിലിട്ടു.എന്നിട്ട് മൊഴിഞ്ഞു.എനിക്ക് ചക്കര വരട്ടി ആയാൽ മതി.ഇതല്ല ചക്കര വരട്ടി ആയാൽ മതി.
ഇതല്ലേ ചക്കര വരട്ടി.??
ഇതല്ല..വാല് ഉള്ള ചക്കര വരട്ടി
ചക്കര വരട്ടിക്കു വാലോ..
വാളുള്ള ചക്കര വരട്ടി.
..അലക്സി രൂക്ഷമായിട്ട് നോക്കി.
..അലക്സി രൂക്ഷമായിട്ട് നോക്കി.
വാളുള്ള ?? ച.ക്ക..ര വര..ചക്രവർത്തിയോ ??
ആ.. ആ ചക്കരവരട്ടി മതി എന്നും പറഞ്ഞു അലക്സി ഓടി.
സ്വാമിയേ........സരണംഅയ്യപ്പ...ഞാൻ കസേരയിലേക്ക് ലേക്ക് വീണു .
ഭാര്യയെ നീട്ടി വിളിച്ചു ...
അഞ്ചുവേ...ഓന്റെ മലയാളം ടീച്ചറെ വിളീ..
അഞ്ചുവേ...ഓന്റെ മലയാളം ടീച്ചറെ വിളീ..
Written by James Jijoy Koratty @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക