നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം, വിരഹം പിന്നെ മരണം

Heart-shaped Red Neon Signage
മുഖത്ത് ആസിഡൊഴിക്കില്ല,
ഇല്ലാക്കഥ പറഞ്ഞ് നിന്റെ കല്ല്യാണം മുടക്കില്ല,
കല്ല്യാണ സാമ്പാറിൽ ഉപ്പ് വാരിയിടില്ല,
നിന്റെ ജീവിതം മുടിഞ്ഞ്
പോകാൻ മുട്ടിപ്പായി പ്രാർത്ഥിക്കില്ല,
നിന്നെയോർത്ത് കരയില്ല,
പുതിയൊരു ജീവിതത്തിന് നോ എൻട്രി ബോർഡ് വയ്ക്കില്ല.
തേപ്പെന്നാൽ പ്രണയത്തിന്റെ പാർട്ടാണെന്ന്
മനസ്സില്ലാ മനസ്സോടെ
ഞാൻ മനസ്സിലാക്കുന്നു.
പക്ഷേ ഒന്നുണ്ട്..
മരണം, അതാദ്യം സംഭവിക്കുന്നത് നിനക്കാണെങ്കിൽ ഞാൻ വരും,
എന്റെ പ്രണയത്തിൽ മണ്ണ് വാരിയിട്ട നിന്റെ കുഴിയിൽ ഒരു പിടി മണ്ണ് വാരിയിടണമെനിക്ക്..
അതൊരു‌ പ്രതികാരം മാത്രമല്ല,
ആ ഒരു പിടി മണ്ണ്
നിന്നെ തൊടാതെ പോയ എന്റെ ചുംബനങ്ങൾ കൂടിയാണ്.!
പക തെറുത്ത് ചുരുട്ടാക്കി ഞാൻ
പുകച്ചു കൊണ്ടേയിരിക്കുന്നു.
ചുമച്ചു കൊണ്ടേയിരിക്കുന്നു.
കിതച്ചു കൊണ്ടേയിരിക്കുന്നു.
ആദ്യം വീഴുന്നത് ഞാനാകുമോ.!!
എന്റെ മരണമറിഞ്ഞാൽ
നിന്റെ പ്രതികരണമെന്താകും..?
ഉറപ്പായും നീയെന്റെ പഴയ കാമുകിയാകും....
ഒരു നിമിഷം..കരയും...
കഴുവർടമോൾടെ പൂങ്കണ്ണീര്.!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot