നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാഴ്ചകൾ


°°°°°°°°°°°°°°
ട്രെയിൻ അതിവേഗം കുതിച്ചു പാഞ്ഞു
മനസ്സും അതുപോലെ
കാഴ്ചകളെ തഴുകി ഒഴുകുന്നുണ്ട്
എങ്ങോട്ടാണീ യാത്ര ആരെയെങ്കിലും തേടിയാണോ
അല്ലെങ്കിൽ മരണത്തിലേയ്ക്കാണോ
നേരം ഇരുട്ടിയിരുന്നു
ഒരു മടങ്ങി വരവ് ആഗ്രഹിച്ചതല്ല
മൂന്നു വർഷം ഒരു ഇടവേളയല്ല
ഒരു ഒളിച്ചോട്ടം മാത്രം ജീവിതത്തിൽ നിന്ന്
നഷ്ടപ്പെട്ട പ്രണയം
അതിൽ നിന്നു വിരഹത്തിന്റെ വാരിക്കുഴിയിൽ പെട്ടു പോയ നിമിഷത്തിൽ
സൗഹൃദത്തിൻ്റെ രൂപത്തിൽ അവൻ വന്നു
രാഗേഷ് സത്യൻ
എഫ് ബി സമ്മാനിച്ച ഒരു നല്ല സൗഹൃദം
കൂട്ടുകാരിയുടെ നല്ലൊരു സുഹൃത്ത് ആയിരുന്നു എന്ന് അവൾ പറഞ്ഞിരുന്നു
എറണാകുളം ജില്ലയിൽ ഒരു പ്രമുഖ വസ്ത്ര സ്ഥാപനത്തിൽ സെയിൽസ് ജോലി തരപ്പെടുത്തി തന്നു
അവിടെ നിന്ന് ജീവിതം വീണ്ടും തുടങ്ങി
പതിയെ പതിയെ ജീവിതത്തിൽ പച്ച തുരുത്തുകൾ കണ്ടു തുടങ്ങി
പക്ഷേ ഒരിക്കൽ പോലും തിരിച്ചു വരുവാൻ മനസ്സ് കൊതിച്ചിരുന്നില്ല
പക്ഷേ പിറന്ന മണ്ണിന്റെ ഗന്ധം പലപ്പോഴും അറിഞ്ഞു തുടങ്ങിയിരുന്നു
ഓരോ നിമിഷവും തിരികെ വരുവാൻ എന്നിൽ
കൊതിയുണർത്തിയിരുന്നു
പുതുമഴ പെയ്യുബോൾ മൂക്കു വിടർത്തി മണ്ണ് നനയുന്നതറിയിക്കുന്ന ആ ഗന്ധം ആസ്വദിച്ചു
നിന്ന പകലുകൾ
ഇന്നും രാവുകളിൽ മനസ്സിൽ വിങ്ങലുകളായി മാറുന്നുണ്ട്
പെട്ടെന്ന് ആ മഴയിലേയ്ക്ക് ഒരു തീഗോളം എവിടെ നിന്നോ വന്നു പതിച്ചു
ചുറ്റിലും തീക്കനലായി
വെന്തുരുകി കരഞ്ഞു രക്ഷയ്ക്കായി
പക്ഷേ മഴ വെറുമൊരു മായാജാലമായിരുന്നോ
ഏതോ മാന്ത്രിക വലയത്തിൽ അകപ്പെട്ടു പോയിരുന്നു ഒരു നിമിഷം
ഞെട്ടിയുണർന്നു നോക്കുബോൾ പുലർച്ചെ മൂന്നു മണി
ഫോണിൽ നോക്കിയപ്പോൾ രാഗേഷിന്റെ മെസ്സേജ് ഇരുപതാം തീയ്യതി ഇൻ്റർവ്യൂവിന് പോവാം
ഇന്ന് പതിനാലാം തീയ്യതി
അപ്പോൾ ഇത്രയും നേരം കണ്ടത് വെറും സ്വപ്നം മാത്രമാണോ
അല്ല ഉറങ്ങാതിരുന്നാലും അത് തന്നെ സ്വപ്നം
ഉറക്കം കെടുത്തുന്ന
അല്ലെങ്കിൽ ഉറക്കത്തിലായാലും കാണുന്ന സ്വപ്നം
വിരഹത്തിന്റെ വാരിക്കുഴിയിൽ പെടാതെ വീണ്ടും മനസ്സിലെ ദു:ഖത്തിൻ്റെ നീർച്ചാലുകളെ അടക്കി നിർത്തി
കണ്ണുകളടച്ചു ഉറക്കത്തെ വീണ്ടും ക്ഷണിച്ചു
പുതിയൊരു ജീവിതത്തിൻറെ കാഴ്ചകളിലയേക്ക് സൗഹൃദത്തിൻ്റെ കൈയ്യും പിടിച്ചൊരു യാത്ര...........
രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot