നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മദേഴ്‌സ് ഡേ.

Image may contain: 1 person
***************
ഗർഭിണി ആയി , ഡോക്ടർ നെ ഒക്കെ കണ്ടു വന്നപ്പോൾ മുതൽ ബ്രിജിറ്റ് ടീച്ചർ ക്ക് പേടിയാവാൻ തുടങ്ങി.ഡോക്ടർ പറഞ്ഞു പോലും , സിസ്സേറിയൻ വേണ്ടി വരും.
വയറ്റിലുള്ള മൊതല് നോർമൽ ആയ്യിട്ട് പുറത്തു വരൂല.
അലമ്പാണ് പോലും.
ആണ്. അലമ്പാണ്.
സുഖമായിട്ട് ഒരു പണിയും എടുക്കാതെ ഇരിക്കുമ്പോ , പുറത്തിറങ്ങാൻ പറഞ്ഞാൽ ലേശം ബുദ്ധിമുട്ടാണ്.വേണെങ്കിൽ അവരു പിടിച്ചു പുറത്തിറക്കട്ടെ.അതല്ലേ ഹീറോയിസം.
പുറത്തിറങ്ങുന്നതിന് മുമ്പേ ചീത്ത പേര് കേൾപ്പിച്ച ആ മുതലാണ് ലേഖകൻ.
സിസ്സേറിയൻ എന്ന് കേട്ടതോടെ ബ്രിജിറ്റ് ടീച്ചർ ക്ക് പേടിയാവാൻ തുടങ്ങി.കുറച്ചു ദിവസം മുമ്പത്തെ പത്രത്തിൽ , സിസ്സേറിയൻ ചെയ്ത സ്ത്രീ യുടെ വയറ്റിൽ ഡോക്ടർ കത്രിക മറന്നു വെച്ചു പോലും !!!
നമ്മളാണെകിൽ വയറ്റിൽ ലാവിഷ് ആയ്യിട്ട് കഴിയുകയാണ്. അച്ഛാ ഫുഡ് , അച്ഛാ ഹോര്ലിക്സ് , അച്ഛാ ജ്യൂസ്...മൊത്തത്തിൽ അച്ഛാ ദിൻ ആണ്.
പിന്നെ ഇടക്ക് മസാല ദോശ വരും.എനിക്കാണെകിൽ അത് കാണുന്നത് തന്നെ ഇഷ്ട്ടല്ല.
എന്‍റെ പേരും പറഞ്ഞു മദർ തട്ടുന്നതാണ്. എന്ന വല്ല ബിരിയാണിയോ നെയ്‌ച്ചോറോ വാങ്ങി തട്ടിക്കൂടെ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ആരോട് പറയാൻ.ആരു കേൾക്കാൻ.
മസാല ദോശ വരുമ്പോ ഞാൻ തിരിഞ്ഞു കിടക്കും.
അപ്പോഴാണ് ഞാൻ ആ പാറ്റേൺ ശ്രേദ്ധിച്ചതു.ഫുഡ് വരുന്ന പാറ്റേൺ.ഒരു ദിവസം ഉപ്പുമാവാണെങ്കിൽ , ആറു ദിവസം കഴിഞ്ഞാൽ പുട്ടും , ഉച്ചക്ക് ചിക്കനും ബീഫും.ഇത് ഒരേ രീതിയിൽ ആണ് വരുന്നത്. അതിൽ നിന്നാണ് ആഴ്ചയിൽ 7 ദിവസം ഉണ്ടെന്നും , ഒരു ദിവസം പരിശുദ്ധമായിട്ട് ആചരിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത്.
എന്താണ് സംഭവം.തിങ്കളാഴ്ച അമ്മക്ക് സ്കൂളിൽ പോകണം. ഞായറാഴ്ച കഴിഞ്ഞിട്ടുള്ള തിരക്കാണ്.അത് കൊണ്ട് രാവിലെ ഉപ്പുമാവ്. 6 ദിവസം കഴിഞ്ഞു ഞായറാഴ്ച പള്ളിയിൽ പോകണം.അത് കൊണ്ട് പുട്ടു.അന്ന് ഉച്ചക് ബീഫും.
മസാല ദോശ ഇപ്പൊ ഇല്ല.പക്ഷെ
ഉപ്പുമാവിനും പുട്ടിനും ഇന്നും ഒരു മാറ്റവും ഇല്ല.
ദിവസങ്ങൾ കടന്നു പോയപ്പോൾ , എനിക്ക് അതിനുള്ളിൽ സ്ഥലം പോരാതെ വന്നു.അത് ഞാൻ പറയുന്നതിന് മുമ്പേ , അമ്മ വേഗം പോയി അഡ്മിറ്റ് ആയി.
ഡിസംബർ 8 , കുളിരു കോരുന്ന രാത്രി.11 , 11.30 ആയിട്ടുണ്ടാകും ഞാൻ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു കിടന്നുറങ്ങുമ്പോൾ , ആരോ എന്നേ പിടിച്ചു വലിക്കുന്നു.
ഉറങ്ങുമ്പോൾ എണീപ്പിക്കുന്നത് എനിക്ക് പണ്ടേ ഇഷ്ട്ടല്ല.
ഞാൻ കാലൊക്കെ കുടഞ്ഞു.
നൊ രക്ഷ.
ഞാൻ മെല്ലെ കണ്ണ് തുറന്നപ്പോ , പുതിയ സെറ്റ് അപ്പ് ആണ്.
ദൈവമേ സർക്കാർ ആശുപത്രി ആണോ.?
അല്ല.സൈഡിൽ എഴുതിയിരിക്കുന്നു.
രാജേന്ദ്ര ഹോസ്പിറ്റൽ കോഴിക്കോട്.
ആശ്വാസമായി.
അപ്പോളേക്കും ആരോ കത്തി യുമായി വന്നു.
മുറിക്കരുത് മുറിക്കരുത്..ഞാൻ അലറി.
അപ്പോളേക്കും ഡോക്ടർ പൊക്കിൾ കൊടി മുറിച്ചു.
പേടിപ്പിച്ചു കളഞ്ഞല്ലോ ഡോക്ടറെ !!!
ഒരു സിസ്റ്റർ എന്നേ പൊക്കി പിടിച്ചു.
ബോയ് ആണ് ബോയ് ആണ് എന്ന് വിളിച്ചു പറയുന്നുണ്ട്.
മുഖത്തെ ആ തേജസ് , ആ കോമളത , ആ പുഞ്ചിരി , ആ ജിങ്കാല..അത് കണ്ടാൽ ആർക്കാണ് സന്തോഷ് വരാത്തത്.
അമ്മ കരയുന്നുണ്ട്.
പേടിച്ചിട്ടാണ്.കത്രിക വയറ്റിൽ വെച്ചു മറന്നാ ലൊ.
സംഭവം , ഭൂമിയിലെ എന്‍റെ ഫസ്റ്റ് നൈറ്റ് ആണ്.എന്നാലും.....
ഒരു തുണി താ എന്‍റെ സിസ്റ്ററെ...
ഞാൻ നാണിച്ചു ചിരിച്ചു.
ബട്ട് സിസ്റ്റർ ടെൻഷൻ ലായി.
കുട്ടി കരയുന്നില്ല ഡോക്ടർ.
ഞാൻ ആകെ കൺഫ്യുഷൻ ആയി.
ഞാൻ എന്തിനാണ് കരയുന്നത്. ഇനി കരയണനെങ്കിൽ അമ്മ കരയുന്നുണ്ടല്ലോ.
ഒരു കുടുംബത്തിൽ ഒരാൾ കരഞ്ഞാൽ പോരെ....
എന്ന് ഞാനാലോചിക്കുമ്പോഴേക്കും , ഡോക്ടർ വന്നിട്ട് എന്‍റെ കൂമ്പിനിട്ട് രണ്ടിടി.
ഭ്ഹും ഭ്ഹും
എന്‍റെ മദറേ...ഞാൻ നിലവിളിച്ചു.
ഇങ്ങള് ഡോക്ടറാണോ അതോ പോലീസ് ആണോ.
ഞാൻ കരഞ്ഞു.എല്ലാവര്ക്കും സന്തോഷമായി.
അന്ന് ജീവിതത്തിലെ ഫസ്റ്റ് പാഠം ഞാൻ പഠിച്ചു.
നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും , നമ്മുടെ കൂമ്പിനിട്ട് ഇടിക്കാൻ ആളുണ്ടാവും.
ജയിംസിന്റെ സുവിശേഷം ഒന്നാം അധ്യായം , 10 മുതൽ 13 വരെ ഉള്ള വാക്യത്തിൽ അത് പറയുന്നുണ്ട്.
" ചെയ്യാത്ത കുറ്റത്തിന് അവർ നിങ്ങളുടെ കൂമ്പിനിട്ടിടിക്കും.അത് കണ്ടു ലോകം സന്തോഷിക്കും ".
അന്ന് മുതൽ ഇങ്ങോട്ട് ബ്രിജിറ്റ് ടീച്ചർക്ക് മദേഴ്‌സ് ഡേ ആണ്.
സബാറോം കി സിന്ദഗി , ജോ കഭി നഹി ഖത്തം ഹോ ജാത്തി ഹേ.
Written by:

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot