Slider

മരണ വീടുകൾ

0
മരണ വീടുകൾ
°°°°°°°°°°°°°°°°°°°°
നിശബ്ദത തളംകെട്ടി നിൽക്കുന്ന അല്ലെങ്കിൽ
പാതിമുറിഞ്ഞു പോവുന്ന നിലവിളികൾ
മുഴങ്ങുന്ന
ചിലപ്പോൾ കരയാൻ പോലുമാവാതെ മരവിച്ചിരിക്കുന്ന
ഹൃദയത്തിൽ ചുടുചോരയൊഴുകുന്നുണ്ടാവും
ചന്ദന തിരിയുടെ മടുപ്പിക്കുന്ന ഗന്ധവും
കൂട്ടിക്കെട്ടിയ ചലനമില്ലാത്ത വിരലുകൾ കാണുബോഴുള്ള മനസ്സിൻ്റെ വിങ്ങലുകളും
തേങ്ങലുകളും കാറ്റിൽ അലിഞ്ഞില്ലാതാവും
തൊടിയിൽ ചിതയൊരുക്കാനുള്ള മരം മുറിക്കുന്ന ശബ്ദം ഉയർന്നു കേൾക്കാം
അഗ്നിയിൽ ഒരു പിടി ചാരമാവാൻ ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കേ
അന്ത്യ ചുംബനമേറ്റുവാങ്ങാൻ കാത്തിരുന്ന്
അവസാനമായി കൊതിക്കുബോഴും
ചില്ലു കൂടിനുള്ളിൽ സുഖമായി ഉറങ്ങുവാൻ
വിധിക്കപ്പെട്ടവരാണ് നമ്മൾ
ചിതയിലെടുക്കുബോഴും
ഒരു നിമിഷം തിരിച്ചു വരുവാൻ കൊതിച്ചു
ആത്മാവ് എവിടെയോ തേങ്ങുകയായിരിക്കും
ജനിച്ചാൽ ഒരിക്കൽ മരണമത്രേ
പുനർജന്മമൊരു സ്വപ്‌നം മാത്രം
............... രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo