നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭ്രാന്താശുപത്രി

Selective Focus Photography of Red Door
°°°°°°°°°°°°°°°°°
രാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ചു ആ ജീപ്പ് കുതിച്ചു പാഞ്ഞു.
ഒരു പതിനെട്ട് വയസ്സുള്ള പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു
അടുത്തുള്ള പ്രൈവറ്റ്‌ ആശുപത്രിയിൽ ഒബ്സർവേഷനിൽ ആയിരുന്നു അവൾ കൃത്യം പതിനൊന്നര മണി ആയപ്പോൾ ഡോക്ടർ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ട് പോവാൻ നിർദേശിച്ചു
കാരണം വീണ്ടും മരണ വെപ്രാളം കാണിക്കുന്ന അവളെ എത്രയും വേഗം കൂടുതൽ സൗകര്യം ഉള്ള ഹോസ്റ്റലിൽ എത്തിക്കണമെന്നത്
അത്യാവശ്യമായിരുന്നു
മെഡിക്കൽ കോളേജിൽ മെൻ്റൽ വാർഡിൽ മാനസിക രോഗികളുടെ കൂടെ അവളേയും അഡ്മിറ്റ് ചെയ്തു
അവൾ രാജി ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരുന്നു
പെട്ടെന്ന് സെയിൽസ് ഗേളിൽ നിന്ന് ബില്ലിംങ് സ്റ്റാഫ്‌ എന്ന സെക്ഷനിലേയ്ക്കൊരു മാറ്റം
അക്കൗണ്ടിങ് പഠിക്കാതെ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവിനെ എല്ലാവരും അഭിനന്ദിച്ചു
പക്ഷേ അവളുടെ മനസ്സിൽ മാത്രം വിഷാദം നിറഞ്ഞിരുന്നു
ബോയ്‌സ് മാത്രമുള്ള ആ ഫ്ളോറിൽ അവൾ ഒറ്റപ്പെട്ടു പോയിരുന്നു കടുത്ത വിഷാദം അവളെ എത്തിച്ചത് മാനസിക വാർഡിലും
പക്ഷേ അവൾക്ക് ഭ്രാന്തായിരുന്നില്ല അവളോടൊപ്പം വാർഡിൽ ഉള്ള പലരുടെയും പ്രശ്നങ്ങൾ അവൾക്ക് നന്നായി മനസ്സിലായിരുന്നു അവരോടൊപ്പം അവളും കഴിഞ്ഞു
അവൾ ഒന്നും മറന്നിരുന്നില്ല തനിക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും അവൾ അറിഞ്ഞിരുന്നു
സ്ത്രീകളുടെ വാർഡിനപ്പുറം പുരുഷന്മാരുടെ വാർഡായിരുന്നു
നോക്കിയാൽ കാണാം മനസ്സിൻറെ താളം തെറ്റിയ അനേകം ജന്മങ്ങൾ
ഇരുമ്പഴിയിൽ ഇരു കൈയ്യും ചേർത്തു പിടിച്ചു അവരെ നോക്കിയിരിക്കുബോൾ സമയം പോവുന്നതറിഞ്ഞിരുന്നില്ല
ഒരു ദിവസം സുന്ദരനും ,സുമുഖനുമായ ഒരു ചെറുപ്പക്കാരൻ കാഴ്ചയിൽ അസുഖമുണ്ടെന്ന് തോന്നിയില്ല
പക്ഷേ അയാൾ വയലൻ്റായിരുന്നു ഗ്ളൂക്കോസ് സ്റ്റാൻഡ് എടുത്തെറിഞ്ഞ് അച്ഛനേയും, അനിയനേയും ആക്രമിക്കാൻ ശ്രമിച്ചു
സെക്യൂരിറ്റികൾ അയാളെ പിടിച്ചു നിർത്തി
അച്ഛനും, അനിയനും പുറത്തിറങ്ങിയപ്പോൾ അയാൾ ശാന്തനായി
അനിയൻ സ്വത്ത് തട്ടിയെടുത്ത് തന്നെ വീട്ടിൽ നിന്നിറക്കുമെന്ന് ഭയന്നു പോയിരുന്നു ആ പാവം
അങ്ങനെ മനസ്സിൻറെ സമനില തെറ്റിയെന്ന് ആൻസി സിസ്റ്റർ പിന്നീട് വന്നപ്പോൾ പറഞ്ഞു
പിന്നെ ഇടയ്ക്കിടെ അയാളെ മാത്രം നിരീക്ഷിച്ചു
അയാൾ ഉറങ്ങുബോൾ അയാളിൽ തന്നെ കണ്ണുകൾ പതിഞ്ഞിരുന്നു പലപ്പോഴും
ഒരു ദിവസം പെട്ടെന്ന് അയാൾ ഉറക്കമുണർന്നു ഞാൻ നോക്കുന്നത് കണ്ടിട്ടാവാം അയാൾ ഇരുമ്പഴിയിൽ പിടിച്ചു അപ്പുറത്ത് നിന്ന് എന്നെ നോക്കി
മനസ്സിൽ ഭയം ഉരുണ്ടു കൂടി എൻ്റെ ബെഡ്ഡിലേയ്ക്ക് ഓടിച്ചെന്നു തിരിഞ്ഞു കിടന്നു
കുറച്ചു കഴിഞ്ഞു വീണ്ടും നോക്കി
അയാൾ അവിടെ തന്നെ ഉണ്ട്
എന്നെ തന്നെയാണ് നോക്കുന്നത്
അവിടെ നിന്നും അടുത്ത ബെഡ്ഡിലുള്ള സീത ചേച്ചിയുടെ മകൾ സുജാത ചേച്ചിയുടെ അടുത്തേയ്ക്ക് പോയി ഏതു നേരത്തും മൂടിപ്പുതച്ചു കിടക്കുക അതാണ് അവരുടെ മകളുടെ അസുഖം മിണ്ടില്ല ചിലപ്പോൾ വെറുതെ ചിരിക്കും
രണ്ടാം ക്ളാസിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ട് സുജാത ചേച്ചിയ്ക്ക്
പക്ഷേ അവളുടെ കാര്യങ്ങൾ പോലും നോക്കാൻ ആ ചേച്ചിക്ക് കഴിയുമായിരുന്നില്ല
ആശുപത്രിയിൽ അവരോടൊപ്പം ആ കുഞ്ഞുമുണ്ടായിരുന്നു അനഘ
ആ വാർഡിൽ എന്നോടൊപ്പം കളിയും, ചിരിയും പകർന്നു എൻ്റെ വിരൽത്തുമ്പിൽ തൂങ്ങി നടന്നവൾ
ഒരു ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം മയങ്ങിക്കിടന്ന ഞാൻ ഉണർന്നത് ഉറക്കെ ഉള്ള നിലവിളി കേട്ടാണ് കണ്ണു തുറന്ന് നോക്കുബോൾ എൻ്റെ അടുത്ത ബെഡ്ഡിൽ ഒരു പെൺകുട്ടിയെ കെട്ടിയിട്ടിരിക്കുന്നു
അവളെ അഴിച്ചു വിടണമെന്ന് പറഞ്ഞാണവൾ കരയുന്നത്
കൈയ്യും, കാലും ബന്ധിച്ച നിലയിൽ
ഒരു കൊച്ചു സുന്ദരി സീമന്ത രേഖയിൽ പാതി മാഞ്ഞ സിന്ദൂരം
അവളുടെ അമ്മ എൻ്റെ അമ്മയോടും ,സീത ചേച്ചിയോടും കാര്യങ്ങൾ പറഞ്ഞു
ആദ്യ പ്രസവം ആയിരുന്നു ,ഓപ്പറേഷൻ എന്നു കേട്ടപ്പോഴെ അവൾ പേടിച്ചു പോയി പ്രസവം കഴിഞ്ഞു കുഞ്ഞിനെ ശ്രദ്ധിക്കാനോ,അതിന് പാല് കൊടുക്കാനോ അവൾ ചിന്തിച്ചില്ല
പിന്നീട് എന്തൊക്കെയോ പിച്ചും, പേയും പറയുന്നു
കണ്ണു തുടച്ചു കൊണ്ടവർ ഇത്രയും പറഞ്ഞു തീർത്തു
അവളുടെ ബെഡ്ഡിനരികിൽ ഞാൻ ചെന്നു നിന്നു
എന്നോട് ആ കെട്ടുകൾ അഴിക്കാൻ ആ ചേച്ചി പറഞ്ഞു അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു
അവരുടെ മുഖത്തേയ്ക്ക് വീണ മുടിയിഴകൾ
മാടിയൊതുക്കി ഞാൻ അവരോട് പറഞ്ഞു ചേച്ചി ഇങ്ങനെ ശരീരം അനക്കരുത് എന്തിന് ഭയക്കണം , ചേച്ചിയൊരു അമ്മയാണ് വേദനയിലൂടെയാണ് ഒരു സ്ത്രീ അമ്മയാവുന്നത്
അവരെ സാന്ത്വനിപ്പിച്ചു,ആശ്വസിപ്പിച്ചു അങ്ങനെ പറയുബോഴും വാടിത്തളർന്നു ബെഡ്ഡിൽ കിടക്കുന്ന ആ കൊച്ചു പെൺകുട്ടി
ചിലപ്പോൾ ഒരു നിമിഷത്തേയ്ക്ക് ഭയത്തിന്റെ ചിലന്തി വലയ്ക്കുള്ളിൽ പെട്ടതാണെന്നെനിക്ക് തോന്നിയിരുന്നു
കുറച്ചു നേരത്തേക്ക് അവർ എൻ്റെ വാചാലതയിൽ മുഴുകിയിരുന്നു അവർക്ക് ഭ്രാന്തൊന്നുമല്ല പെട്ടെന്ന് മനസ്സിൻ്റെ താളം തെന്നി മാറിയതാണ്
അത് നല്ലൊരു കൗൺസിലിങ് നൽകിയാൽ ശരിയാവും എന്നെനിക്ക് തോന്നി
കുറച്ചു കഴിഞ്ഞു അവരുടെ ബന്ധുക്കൾ എത്തി അവരുടെ ഭർത്താവിനെ ഞാൻ കണ്ടു എൻ്റെ ബെഡ്ഡിൽ അവരെയെല്ലാം വീക്ഷിച്ചു ഞാനിരുന്നു
ആൻസി സിസ്റ്റർ വാർഡിലേയ്ക്ക് വന്നപ്പോൾ ഞാൻ എൻ്റെ ബെഡ്ഡിൽ ചെന്നിരുന്നു
എൻ്റെ വാക്കുകൾ എന്ത് കൊണ്ടോ ആ ചേച്ചി അനുസരിച്ചിരുന്നു അവരുടെ ബോധ മനസ്സിൽ ഞാൻ പറഞ്ഞ വാക്കുകൾ ആഴ്ന്നിറങ്ങിയിരിക്കും
ആൻസി സിസ്റ്റർ അവരുടെ കെട്ടുകൾ അഴിച്ചു കീർത്തന ചേച്ചി പതിയെ എഴുന്നേറ്റിരുന്നു
ആ ചേച്ചിയുടെ അമ്മായി അമ്മ വാർഡിന് പുറത്ത് മറഞ്ഞു നിന്നിരുന്നു എൻ്റെ അമ്മയുടെ കൈയ്യിൽ ആ ചേച്ചിക്കുള്ള ഭക്ഷണം വാങ്ങി നൽകി കൊണ്ട് അവർ പറഞ്ഞു
എൻ്റെ കൈയ്യിൽ നിന്ന് അവൾ വാങ്ങി കഴിക്കില്ല ഇത് നിങ്ങൾ കൊടുക്കണമെന്ന്
അങ്ങനെ അമ്മയുടെ കൈയ്യിൽ നിന്ന് ആ പൊതി വാങ്ങി കീർത്തന ചേച്ചിക്ക് ഞാൻ കൊടുത്തു ആദ്യമൊന്ന് മടിച്ചു എൻകിലും അവർ അത് വാങ്ങി കഴിച്ചു
അപ്പോഴേക്കും അവരുടെ ഭർത്താവും ബന്ധുക്കളും എത്തി അവരെ കാണുബോൾ വയലൻ്റാവും എന്നു ഞാൻ കരുതി പക്ഷേ ഭർത്താവിന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ആ ചേച്ചി ഒരുപാട് കരഞ്ഞു
അടുത്ത് എന്നെ കണ്ട അവർ എന്നോട് സംസാരിച്ചു അടുത്ത ബെഡ്ഡിലെ രോഗിയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വിശ്വാസം വന്നില്ല
പക്ഷേ ഞാനും രോഗിയായിരുന്നു ആ വാർഡിൽ
എൻ്റെ ഫോൺ നമ്പറും കുറിച്ച് വാങ്ങി അവരുടെ ബന്ധുക്കളിൽ ഒരാൾ ഇന്ദിര ചേച്ചി എല്ലാവരും എന്നോട് പെട്ടെന്ന് തന്നെ അടുത്തിരുന്നു
പിറ്റേന്നു ഡിസ്ചാർജ് ആയി അവർ പോയപ്പോൾ എന്തോ ഒരു ശൂന്യത അവിടെ അവശേഷിച്ചു
പക്ഷേ ആ ശൂന്യത നില നിന്നില്ല അറുപത് കഴിഞ്ഞ നാണിയമ്മ ആ മുറിയിൽ
എത്തിയിരുന്നു
മക്കൾ ഉപേക്ഷിക്കും എന്നോർത്ത് ഭയന്നു പോയതാണവർ വീട്ടിൽ താൻ ആരോരുമില്ലാതെ ഒറ്റപ്പെടും എന്ന തോന്നലിൽ ഏതോ നിമിഷം താളം തെറ്റിയ മനസ്സുമായി ജീവിതം ഇരുട്ടിലായി പോയവർ
അവരുടെ അലറിക്കരച്ചിൽ കാരണം ആ രാത്രി ഉറങ്ങിയില്ല
നേരം പുലർന്നപ്പോൾ അവരെ ഒരു വീൽചെയറിൽ കൊണ്ട് പോയി തിരിച്ചു വരുബോൾ അവർ ഒന്നും മിണ്ടിയില്ല
പിന്നീട് അവിടെ നിന്നു വരുന്നത് വരെ നാണിയമ്മ മിണ്ടിയില്ല
ബൾബ് ഒരുപാട് നേരം ഇങ്ങനെ തെളിയിച്ചാൽ കറൻ്റ് ബില്ലു കൂടും അത് അടയ്ക്കാൻ എൻ്റെ കൈയ്യിൽ പൈസയില്ല,കുട്ടികൾ മൊബൈൽ ദുരുപയോഗം ചെയ്യുന്നതും വരെ തലേ ദിവസം ചർച്ച ചെയ്ത അവർക്കെന്ത് പറ്റി എന്ന് അറിയില്ല
ഓരോ ജീവിതങ്ങളും താളപ്പിഴകൾ നിറഞ്ഞതാണോ അറിയില്ല എനിക്ക്
ഇനിയെൻ്റെ കാര്യത്തിലേയ്ക്ക്
തലചുറ്റി വീണ് കൈകാലുകൾ വലിഞ്ഞു മുറുകി കണ്ണുകൾ തുറിച്ചുന്തി മരണ വെപ്രാളം കാണിച്ച എന്നെ എന്തിനാണ് മാനസിക വാർഡിൽ അഡ്മിറ്റ് ചെയ്തതെന്ന് ഇന്നും അറിയില്ല
പല ടെസ്റ്റുകൾ നടത്തിയിട്ടും എനിക്ക് ഭ്രാന്തുണ്ടെന്ന് സ്ഥീകരിക്കാൻ അവർക്കായില്ല ഡോക്ടർ ശ്രീജിത്ത് ഞാനെഴുതിയ കവിത എഴുതി വാങ്ങി
ആൻസി സിസ്സറും,ധന്യ സിസ്റ്ററും പേരറിയാത്ത മറ്റ് സിസ്റ്റർ മാരും എൻ്റെ കവിത കേൾക്കാൻ എൻ്റെ ചുറ്റിലും കൂടി നിന്നതിന്നും ഓർമ്മിക്കുന്നു
ശ്രീജിത്ത് ഡോക്ടറും റൗണ്ട്സിന് വരുബോഴും ,ഇടയ്ക്കിടെ വരുബോഴും ഞാനെഴുതി ഞാൻ ട്യൂൺ ചെയ്ത ആ കവിത പാടിക്കുമായിരുന്നു
പത്തു ദിവസം പത്തു വർഷം പോലെ തോന്നിയിരുന്നു
ജീവിതത്തിൻ്റെ പല തട്ടിൽ നിന്നും ,പല സാഹചര്യങ്ങളിൽ നിന്നും മനസ്സിൻ്റെ നിയന്ത്രണം തെറ്റി ജീവിതം ഇരുട്ടിലായവർ
(കെട്ടുകഥയല്ല ഇതെൻറെ അനുഭവമാണ്
ഈ കഥയിലെ കഥാപാത്രങ്ങളിൽ പലരും ജീവനോടെ ഉണ്ട് ഇന്നും)
എനിക്ക് ഭ്രാന്തുണ്ടോ,ഇല്ലയോ എന്നല്ല മറിച്ച്
ഞാൻ ഓരോ ജീവിതങ്ങളും കണ്ടറിഞ്ഞു
എന്ന സത്യമാണെന്നെ അത്ഭുതപ്പെടുത്തിയത്
ഇന്നും ഇന്നലെ എന്ന പോലെ മനസ്സിൽ നിറയുന്ന അനേകം മുഖങ്ങൾ
..............................
രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot