Showing posts with label DeviNair. Show all posts
Showing posts with label DeviNair. Show all posts

ശാപം കിട്ടിയ ജന്മം (real Story)

Image may contain: 1 person, closeup and indoor
*******************
അച്ഛനെ കൊന്നവൻ എന്ന അപകീർത്തി കേട്ടാണ് ഭൂമിയിൽ ജനിച്ചു വീണത്. ഞാൻ ജനിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കേ എന്റെ അച്ഛൻ മരണത്തിന് കീഴടങ്ങിയിരുന്നു.( ആത്മഹത്യയായിരുന്നു)
അച്ഛൻ മരിച്ചത് എന്റെ ജനനസമയത്തായതിനാൽ അമ്മ എന്നെ ഒരു ശത്രുവിനോടെന്ന പോലെയാണ് പെരുമാറിയത്.
അമ്മയുടെ മുലപ്പാൽ നിഷേധിച്ചാണ് അമ്മ എന്നോട് ആദ്യം പ്രതികാരം ചെയ്തത്. പിന്നേയുള്ള നാളുകളിൽ അമ്മയ്ക്ക് എന്നെ കാണുന്നതേ ചതുർത്ഥി കാണുന്നതുപോലെയായി.
അമ്മ ചെറുപ്പമായതിനാൽ അമ്മയുടെ കഴുത്തിൽ വീണ്ടും താലി അണിയാൻ പുതിയ ഒരാളെത്തി. ആ മനുഷ്യൻ എന്നെ സ്വന്തം മകനായി വളർത്തി. അദ്ധേഹം എന്നോട് കാരുണ്യം കാട്ടിത്തുടങ്ങി.
അങ്ങനെയിരിക്കെ അമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എനിക്ക് ഒരനിയത്തിയേയും കിട്ടി. എനിക്ക് നിഷേധിച്ച മുലപ്പാൽ അമ്മ അവൾക്ക് വേണ്ടുവോളം കൊടുത്തു .
എന്റെ അമ്മയെ ഞാൻ ഒരു പാട് സ്നേഹിച്ചു.പക്ഷെ അമ്മയ്ക്ക് പുതിയ ഒരു ഭർത്താവിനെയും ,മകളെയും കിട്ടിയിട്ടും എന്നെ ഒരു ശത്രുവായി മാത്രം കണ്ടു.
അച്ഛൻ അമ്മ തരേണ്ടിയിരുന്ന സ്നേഹവും കൂടി തന്ന് എന്നെ സ്നേഹിച്ചു. എന്നെയേയും ,അനിയത്തിയേയും സ്കൂളിൽ ചേർത്തു. ഞാൻ നന്നായി പഠിച്ചു. അച്ഛൻ എപ്പോഴും എന്നോട് പറയും ,,, മോൻ നല്ലവണ്ണം പഠിക്കണം .പഠിച്ച് വലിയ ഉദ്യോഗസ്ഥനാകണം .അച്ഛൻ ഇല്ലാതായാൽ അമ്മയ്ക്കും ,അനിയത്തിക്കും മോൻ മാത്രമേ ഉള്ളൂ .
എന്റെ ഓരോ വിജയവും അച്ഛനും ,എന്റെ ലച്ചൂട്ടിയും ആഘോഷമാക്കുമ്പോഴും അമ്മയുടെ നാവിൽ നിന്ന് നല്ലൊരു വാക്ക് ഞാൻ കേട്ടില്ല.
അച്ഛന്റ ആഗ്രഹം പോലെ എനിക്ക് നല്ലൊരു ജോലിയും കിട്ടി. എന്നിട്ടും അമ്മയ്ക്ക് സന്തോഷമായില്ല .വർഷങ്ങൾ ഇത്രയൊക്കെയായിട്ടും അമ്മയുടെ നീരസത്തിന് ഒരു മാറ്റവും വരാത്തതിന്റെ കാര്യം മാത്രം പിടികിട്ടിയില്ല .
അങ്ങനെയിരിക്കേ ലച്ചൂട്ടിയെ പെണ്ണ് കാണാനായി ചെറുക്കൻകൂട്ടർ വരുമെന്ന പറഞ്ഞ ദിവസം എത്തി.
രാവിലെ അവൾ കൃഷ്ണന്റെ അമ്പലത്തിൽ പോകാൻ നേരം എന്നെ വിളിച്ചു.
ഡ്യൂട്ടിയുണ്ട് ,,,മോളെ,,,,
നിന്റെ ചെക്കൻ വരുന്ന സമയമാവുമ്പോൾ എത്താമെന്ന് പറഞ്ഞ എന്നെ നിർബന്ധിച്ച് അവൾ അമ്പലത്തിൽ കൊണ്ടുപോയി.
എന്നും നീ ഒറ്റയ്ക്കല്ലേ പോകുന്നത്. ഇന്ന് എന്ത് പറ്റി. വെറുതേ ഏട്ടന്റയൊപ്പം പോകാൻ ഒരാഗ്രഹം .
അച്ഛനും കൂടി നിർബന്ധിച്ചപ്പോൾ അവളെയും ബൈക്കിനു പുറകിൽ ഇരുത്തി ഞങ്ങൾ അമ്പലത്തിലേയ്ക്ക് തിരിച്ചു .അമ്പലത്തിൽ പോയിട്ട് മടങ്ങി വരുന്ന വഴി ഒരു ആക്സിഡന്റ് ഉണ്ടായി. എനിക്ക് എന്റെ ലച്ചൂട്ടിയെ എന്നെന്നേക്കുമായി നഷ്ടമായി.
എന്റെ ഒരു കാലും മുറിച്ചു മാറ്റേണ്ടി വന്നു. മക്കളുടെ ദുരിതം കണ്ട് അച്ഛൻ തളർന്ന് കിടപ്പിലായി.
എന്റെ കുഞ്ഞനിയത്തിയെ ഞാനാണ് കൊന്നതെന്ന കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി .അമ്മയുടെ ശാപവാക്കുകൾ കേട്ട് ഞാൻ ജീവച്ഛവമായി ജീവിച്ചു . ഒരു സുപ്രഭാതത്തിൽ അമ്മയുടെ നിലവിളി കേട്ടാണ് ഞാൻ ഉണർന്നത്, എന്നെ മകനായി കണ്ട ആ നല്ല മനുഷ്യൻ ഭൂമിയിൽ നിന്ന് വിട പറഞ്ഞിരിക്കുന്നു .
അതും കൂടി ആയതോടെ എന്റെ മനസ് എന്നിൽ നിന്ന് അകന്നു ,,,,,
കൂറേ നാളുകൾക്ക് ശേഷം എന്റെ റൂമിന്റെ വാതിലിൽ ഒരു മുട്ടു കേട്ടു .പതിയേ ആ വാതിൽ തുറന്ന്
എന്റെ മുന്നിൽ ദേവതയെപ്പോലെ ഒരു പെണ്ണ് വന്നു നിന്നു. ഏട്ടൻ എന്തിനാ എപ്പോഴും ഈ മുറിയിൽ ചടഞ്ഞുകൂടിയിരിക്കുന്നത്. ഞങ്ങളൊക്കെയില്ലേ,,, ഏട്ടന് ??
അമ്മായിയ്ക്ക് ഏട്ടനല്ലാതേ പിന്നേയാരുണ്ട് ,,,,? അവൾ വന്ന് എന്റെ വലതുകരം പിടിച്ചു .വിൽ ചെയർ നീക്കി എന്നെ മുറുകെ പിടിച്ച് അതിൽ ഇരുത്തി പുറത്തേയ്ക്ക് കൊണ്ടുപോയി.
അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മവന്റെ മകളാണ് അവൾ എന്ന് പിന്നിട്ടുള്ള ദിവസങ്ങളിൽ ഞാൻ മനസിലാക്കി.
ഭദ്ര എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറാൻ അധിക ദിവസം വേണ്ടി വന്നില്ല .എനിക്കൊരു വിവാഹമുണ്ടെങ്കിൽ ഋഷിയേട്ടൻ അല്ലാതെ ഒരാളും എന്റെ കഴുത്തിൽ താലി അണിയില്ലയെന്നവൾ എപ്പോഴും പറയും.
അത് കേൾക്കുമ്പോൾ ജീവിക്കാൻ ഈശ്വരൻ എനിക്ക് പുനർജന്മം തരുകയാണെന്നു - ഞാൻ നിനച്ചു .
ഒരിക്കൽ അവൾ കുറെ വെള്ള പേപ്പർ കൊണ്ടുവന്നു ,ഏട്ടാ ഇതിലൊന്നു ഒപ്പിട്ടേ ,,,,,,,, എന്തിനാണെന്ന എന്റെ ചോദ്യത്തിനു മറുപടിയായി അവൾ പറഞ്ഞത് അന്നത്തെ ആക്സിഡന്ററുമായി ബന്ധപ്പെട്ട് ചില പേപ്പർ കൊടുക്കാനുണ്ടെന്ന് പറഞ്ഞാണ് അവൾ എന്റെ ഒപ്പ് വാങ്ങി പോയത്.
രണ്ട് ദിവസം കഴിഞ്ഞ് അവൾ ഓടിക്കിതച്ച് എന്റെ റൂമിലേക്ക് കേറി വന്നു. ഏട്ടാ എന്ന അവളുടെ നിലവിളി ആ വീടിനെ ഒന്നു കിടിലം കൊള്ളിച്ചു. ഏട്ടാ അച്ഛൻ എനിക്ക് വേറെ ഒരാളുമായി കല്യാണം ഉറപ്പിച്ചു .എനിക്ക് ഋഷിയേട്ടനെ മതിയെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു ,അച്ഛന്റെ ശ്വാസം നിലയ്ക്കണമെന്ന് . ഞാൻ എന്താ ചെയ്യേണ്ടത്.
അവളുടെ പുറകേ വന്ന അമ്മാവൻ അവളെ തലങ്ങും ,വിലങ്ങും അടിച്ചപ്പോഴും എനിക്ക് നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ ,, എനിക്ക് ആകെയുള്ള സമ്പാദ്യം ഇവൾ മാത്രമാണ്. ഇവളെ നീ എങ്ങനെ നോക്കും. നിന്റെ കാര്യങ്ങൾ നോക്കാനേ പരസഹായം നിനക്ക് വേണം .അങ്ങനെയുള്ള നീ എങ്ങനെ എന്റെ കുട്ടിക്ക് ഒരു ജീവിതം കൊടുക്കും ,,, നീ അവളെ പറഞ്ഞു മനസിലാക്ക് .
അമ്മാവന്റെ വാക്കു കേട്ടപ്പോഴാണ് ഞാൻ എന്റെ കുറവുകൾ മനസിലാക്കിയത്. ശരിയാണ് ഞാനായി എന്തിന് അവളുടെ ജീവിതം കൂടി നശിപ്പിക്കുന്നത് .
അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി അമ്മാവന്റെ കൂടെ പറഞ്ഞയക്കുമ്പോൾ ,,,,,,, എന്റെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു ,,,,,
പക്ഷെ അടുത്ത ആഘാതം അവളുടെ വിവാഹം കഴിഞ്ഞ പിറ്റേന്ന് ആയിരുന്നു .അമ്മാവൻ രാവിലെ ഒരു പേപ്പറും കൊണ്ട് വന്നു. അമ്മയോട് അയാൾ പറയുന്നത് കേട്ട് ഞാൻ തരിച്ചിരുന്നു പോയി.
നിന്റെ മകൻ എന്റെ മകളുടെ പേരിൽ അവന്റ സ്വത്തും മുഴുവനും ഇഷ്ടദാനം എഴുതിയ ആധാരമാണ് .
സ്നേഹം കാട്ടി ഒരുവൾ എന്നെ ചതിക്കുകയായിരുന്നുവെന്ന് മനസിലാക്കാൻ ആ നിമിഷങ്ങൾ ധാരാളമായിരുന്നു.
അമ്മാവൻ എന്നെ കാരുണ്യമില്ലാതേ ഇറക്കിവിടുമ്പോഴും അമ്മയുടെ നാവിൽ നിന്ന് മോനേ എന്നൊരു വാക്ക് ഞാൻ പ്രതീക്ഷിച്ചു.
അതുണ്ടായില്ല. എന്നു മാത്രമല്ല .അമ്മ അകത്തേയ്ക്ക് കേറിപ്പോവുകയും ചെയ്തു ..അമ്മേയെന്ന് നീട്ടി വിളിച്ച് കരഞ്ഞപ്പോഴും എന്നെ തിരിഞ്ഞു നോക്കിയില്ല.
അന്ന് തുടങ്ങിയതാണ് ഈ ഊരുചുറ്റൽ .എന്തിന് എനിക്ക് ഇങ്ങനെ ഒരു പുരുഷായുസ് തന്നു. ഇപ്പോഴും എനിക്ക് പിടികിട്ടാതെ കിടക്കുന്ന ഒരു ചോദ്യമുണ്ട്.
അമ്മ എന്തിനാണ് എന്നെ ഇത്രയ്ക്ക് വെറുക്കുന്നത് .?
ആ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയാണ് വീണ്ടും അമ്മയുടെ അടുക്കൽ എത്തിയത് . പക്ഷെ എന്റെ അമ്മ ഈ ലോകത്തിൽ നിന്ന് എന്റെ ജന്മ രഹസ്യവും കൊണ്ട് യാത്രയായി,,,,,,,,,,,
ഞാനിന്ന് ഈ മെന്റൽ ഹോസ്പിറ്റലിൽ വന്നിട്ട് വർഷങ്ങളായി ,,, എനിക്ക് ഒരസുഖവും ഇല്ലയെന്ന് എന്നെപ്പോലെത്തന്നെ ഇവിടെത്തെ ഡോക്ടേസിനും അറിയാം ,,,,
പക്ഷെ ഇവിടെന്ന് പറഞ്ഞയച്ചാൽ മരണത്തിന് പോലും വേണ്ടാത്ത ഞാൻ എന്ത് ചെയ്യണം
ഈ ജന്മം ഈശ്വരനോട് ഒരേ ഒരു ചോദ്യം ,,,,,?
ഈ ഭൂമിയിൽ ജനിച്ചത് ആർക്ക് വേണ്ടി,,,,,,,,????എനിക്ക് എന്തിന് ഈ ജന്മം തന്നു ,,,,??? ആയൂസ് ഒടുങ്ങാൻ ഇനിയും എത്രനാൾ,,,,,,,,??? ഈശ്വരന്റെ ശാപമാണോ ,,,,,,,,???അതോ എന്റെ പെറ്റമ്മയുടെ യോ,,,,,,,???
രചന: ദേവി സുനിൽരാജ് 27/7/20l8
NB :ഇത് വർഷങ്ങൾക്ക് മുൻപ് എ.സി .സി യുടെ ക്യാമ്പിന്റെ ഭാഗമായി തിരുവനന്തപുരത്തുള്ള മെന്റൽ ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെയുള്ള ഒരാളുടെ ജീവിതകഥ ഡോക്ടർ സാമുവൽ പറഞ്ഞതാണ് .അത് എന്റെ ഭാവനയും കൂടി ചേർത്ത് എഴുതിയാണ്.

ഓർമ്മ ചിരാതുകൾ

ഓർമ്മ ചിരാതുകൾ
1987 ജനുവരി മാസത്തിലായിരുന്നു ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തം ഉണ്ടായത്.
അനന്തപത്മനാഭന്റെ കിഴക്കേ നടയിലാണ് ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നത് .വെള്ളക്കോട്ട കേറി വരുമ്പോൾ വലതു സൈഡിലായി ഒരു കൊട്ടിയമ്പലത്തിനകത്താണ് എന്റെ വീട്. എന്റെ ബാല്യക്കാലം അവിടെയായിരുന്നു.
അച്ഛന്റെയും ,അമ്മയുടെയും ബന്ധു ജനങ്ങളുടെയും സ്നേഹ വാൽസല്യങ്ങൾ നുകർന്ന് കഴിയുകയാണ്.
അവിടെയടുത്തുള്ള ഒരു നേഴ്സറിയിൽ ആയിരുന്നു ഞാൻ ആദ്യമായി അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത് .അപ്പുപ്പന്റെ കൈയും പിടിച്ച് നടന്നു പോവുമ്പോൾ പാട്ടും പാടിയും ,കുറുമ്പും കാണിച്ചും ,വഴിയരുകിൽ നിറയെ മഞ്ഞയും ,വയലറ്റ് നിറമുള്ള പൂവുകളും പെറുക്കി നടക്കുമായിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.
അച്ഛൻ കിഴക്കേ നടയിലുള്ള ചുമട്ടുതൊഴിലാളിയായിരുന്നു. ഭഗവാന്റെ നടയിൽ അച്ഛന് ഒരു കടയും ഉണ്ടായിരുന്നു. അവിടെ തടിയിൽ തീർത്ത ആനയും ,കുതിരയും ,വിൽക്കുമായിരുന്നു. അതൊക്കെ കാണുമ്പോൾ ഒരു അഭ്ഭുതമായിരുന്നു എനിക്കന്ന്‌ .......
വിശ്ചികം മാസം തുടങ്ങി കഴിഞ്ഞാൽ ശബരിമലയിൽ പോയിട്ട് വരുന്ന ഭക്തന്മാരെല്ലാം അനന്തപത്മനാഭനെയും കണ്ടിട്ടേ തിരിച്ചു വീട്ടിലേയ്ക്ക് മടങ്ങുകയുള്ളൂ.. ആ സമയത്ത് അവിടെ നല്ല തിരക്കാണ് .ആ നാട്ടിലുള്ള കച്ചവടക്കാർക്ക് ഒരുൽസവക്കാലമാണ് .
ജനുവരി മാസമാവുമ്പോൾ മകരവിളക്ക് കണ്ട് മടങ്ങുന്നതോടേ ഉൽസവ മാമാങ്കം തിരശ്ശീല വീഴും.
അങ്ങനെ ഒരു മകരമാസത്തിലെ കച്ചവടമൊക്കെ കഴിഞ്ഞ് എന്റെ അച്ഛനും ഞങ്ങളും കിടന്നുറങ്ങി. ഒന്നര ,രണ്ടര മണിക്ക് മഴ പെയ്യുന്ന ശബ്ദം പോലെ കേട്ടാണ് എന്റെ അമ്മ ഉണർന്നത്. അടുത്ത് കിടന്ന അച്ഛനെ വിളിച്ചിട്ടും ക്ഷീണത്തിൽ ഉറങ്ങുന്ന അച്ചൻ ഉണർന്നില്ല .വെളിയിൽ എന്റെ ഡാൻസിന്റെ ഡ്രസ്സുകൾ എടുക്കാനായി പുറകേയുള്ള വാതിൽ തുറന്നപ്പോഴാണ് അമ്മ ആ കാഴ്ച കാണുന്നത്.
അടുക്കള ഭാഗവും കടന്ന് നീളൻ വരാന്തയുടെ നടുക്ക് എത്തിയിരിക്കുന്നു "തീഗോളം ".. മകരമാസത്തിൽ വെയിൽ കൊണ്ട് ഓല മേഞ്ഞ വീട്ടിൽ ഒരു തീപ്പൊരി വീണാൽ വെണ്ണീറാകാനായി കാത്തു കിടക്കുകയായിരുന്നു .
അമ്മ ഞെട്ടി. ഏട്ടാ നമ്മുടെ വീട് ആ ഒരു വാക്കേ അമ്മയിൽ നിന്ന് വന്നുള്ളൂ. അമ്മയുടെ നിലവിളി കേട്ട് അച്ഛൻ ഉണരുമ്പോൾ ഞങ്ങളെ നാലുപേരേയും വിഴുങ്ങാനായി തീഗോളം അടുത്തെത്തിയിരുന്നു .. അച്ഛന് ആ ഒരു നിമിഷം മതിയായിരുന്നു. തറയിൽ കിടക്കുന്ന എന്നെയേയും ,എന്റെ അനിയനേയും അച്ഛൻ വാരിയെടുത്തു.മുൻവാതിൽ തുറന്ന് ഞങ്ങളെ കൊണ്ട് പുറത്ത് കടന്നപ്പോഴേക്കും ..... തീ ആ വീടിനെ പൂർണ്ണമായും വിഴുങ്ങി കഴിഞ്ഞിരുന്നു.
കൊട്ടിയമ്പലത്തിന്റെ നടയിൽ എന്റെ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ അച്ഛനെ ഞാൻ നോക്കി നിന്നു..
പിന്നേ പല ,പല വീടുകളിൽ വാടകയ്ക്ക് താമസിച്ചായിരുന്നു ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയത്. ഒരു പാട് ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ട്. ബക്കറ്റിൽ വെള്ളം നിറച്ച് വച്ചിട്ട് പോയാൽ തിരിച്ചു വരുമ്പോൾ ബക്കറ്റിനെ പിച്ചാത്തി കൊണ്ട് കീറി അതിലെ വെള്ളമൊക്കെ പുറത്ത് പോയിരിക്കും. പകൽ സമയങ്ങളിൽ മറ്റുള്ളവരുടെ വീട്ടിൽ കറന്റ് ഉണ്ടായിരിക്കുമ്പോൾ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ കാണില്ല. ടി.വി കാണാൻ ചെന്നിരിക്കുമ്പോൾ ടി.വി ചീത്തയായി പോയെന്ന് പറയുന്നവർ,,, അന്നൊക്കെ എന്റെ അനിയൻ പറയുമായിരുന്നു. ഞാൻ വലുതായി ജോലിയൊക്കെ കിട്ടി ... വീട് വച്ച് ഇതുപോലെ ആളുകൾക്ക് താമസിക്കാൻ കൊടുക്കണമെന്ന് .... പക്ഷെ ഇതു പോലെയൊന്നും ചെയ്യില്ലയെന്ന്.
1995 ലാണ് അച്ഛൻ വീട് വയ്ക്കാൻ സ്ഥലം വാങ്ങുന്നത് .
വർഷങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു.2003 നവംബർ മാസമായപ്പോഴാണ് ഞങ്ങളുടെ സ്വപ്നമായ ഒരു വീട് എന്ന സങ്കൽപം പൂർത്തികരിച്ചത്. ഗ്യഹപ്രവേശത്തിന്റെ സമയമടുത്തപ്പോൾ എന്റെ അച്ഛന്റെ കണ്ണിൽ നിന്നും കണ്ണൂനീർ പൊഴിയുന്നുണ്ടായിരുന്നു. സന്തോഷ കണ്ണിരാണെന്ന് മനസിലാക്കാൻ ഏഴ് വയസ്സിൽ നിന്ന് ഇരുപത്തിയൊന്നിലേയ്ക്ക് ഞാൻ കടന്നിരുന്നു.
ദേവി നായർ

മിന്നുകെട്ട്

മിന്നുകെട്ട്
* * * * * * *
ആ വലിയ ഷോപ്പിൽ സെയിൽസ് ഗേളായിരുന്നു കവിത .
ആകർഷകമായ ശമ്പളം ഇപ്പോ ഇങ്ങനെയുള്ള ഷോപ്പുകളിൽ മാത്രമേ കിട്ടൂ ...
സെയിൽസ് ഗേളായി ജീവിക്കാനായിരുന്നു യോഗം.
ഡിഗ്രിയ്ക്ക് നല്ല മാർക്ക് ഉണ്ടായിരിന്നിട്ടും ,
പിന്നെ പഠിക്കാൻ കഴിഞ്ഞില്ല.
പെട്ടെന്നുള്ള അച്ഛന്റെ മരണം.
ആ കുടുംബത്തെ ആകെയുണ്ടായിരുന്ന ഏക വരുമാനം നഷ്ടമായതോടെ കവിത ഈ ജോലിക്ക് ഇറങ്ങിയതായിരുന്നു.
അവളുടെ ഇളയത് രണ്ട് പേർ ഉണ്ടായിരുന്നു. കിരണും ,കൃഷ്ണയും ഇരട്ടകളാണ് .അവർ പത്തിൽ പഠിക്കുന്നു.
അന്ന് ഇത്തിരി താമസിച്ചാണ് ഷോപ്പിൽ അവൾ എത്തിയത്.
വന്നയുടനെ മാനേജർ സുഗുണൻ കുറെ വഴക്ക് പറഞ്ഞു.
അവൾ സാർ ബസ്സ് കിട്ടാൻ താമസിച്ചതിലാണ് ഇവിടെ വരാൻ വൈകിയത് എന്നു പറഞ്ഞു.
മറ്റുള്ളവർ ആ വഴി വരുന്നവരുണ്ട്. അവർ ഏല്ലാം എത്തിയല്ലോ ..
പിന്നെ തനിക്ക് മാത്രം എന്താ ?
എന്നും ,ഓരോ കാരണങ്ങൾ.
അവളുടെ കണ്ണു നിറഞ്ഞു.
ആ സമയത്താണ് ഷോപ്പിൽ ഒരു കുടുംബം എത്തുന്നത് .
കസ്റ്റമറിനെ കണ്ടതും മാനേജർ നാവ് അടക്കി.
കണ്ണു കൊണ്ട് കവിതയോട് പോവാൻ പറഞ്ഞു.
കവിത തന്റെ സാരി സെക്ഷനിലേക്ക് നീങ്ങി.
എന്താ വേണ്ടത് .മാനേജർ അവരോട് ചോദിച്ചു.
സാരി വേണം. ...
കവിതേ .... ഇവർക്ക് സാരി കാണിച്ചു കൊടുക്ക് എന്ന് വിളിച്ച് പറഞ്ഞു.
അവൾ കണ്ണുകളും ,മുഖവും നന്നായി തുടച്ച്, ചിരിച്ച മുഖത്തോടേ കസ്റ്റമറിനോട് ചോദിച്ചു. ഏത് വിലയ്ക്കുള്ള സാരിയാണ് വേണ്ടത്.
നോക്കാം മോളേ....
അവൾ ഒന്നു അവരെ നോക്കി.
അമ്മയും രണ്ട് പെൺക്കുട്ടികളും ..
നമുക്ക് നോക്കാം അപ്പോഴേക്കും ഏട്ടനും വരും.
അവർ നോക്കാൻ തുടങ്ങി.
കവിത പലനിറത്തിലുള്ള സാരികൾ എടുത്തു കാണിച്ചു.
ഒന്നും ആ പെൺകുട്ടികൾക്ക് ഇഷ്ടമായില്ല.
അതിനിടയിൽ അവരുടെ സംസാരം ശ്രദ്ധിച്ച കവിതയ്ക്ക് മനസ്സിലായി .
ഈ രണ്ട് പെൺകുട്ടികൾക്ക് ഒരു ഏട്ടൻ ഉണ്ട്. ഏട്ടന്റെ പെണ്ണിനായി എടുക്കുന്ന സാരിയാണ്. ആയിരത്തിൽ തുടങ്ങിയ അവർ മൂവായിരം രൂപയുടെ സാരി വരെ നോക്കി.
അതിൽ നിന്ന് മൂന്നാലു സാരി മാറ്റി വെച്ചു.
ഏട്ടൻ വന്ന് സെലക്ട് ചെയ്യട്ടെ.
എന്നിട്ട് അവർ ചുരിദാർ സെക്ഷനിലോട്ട് പോയി.
ആ അമ്മ കവിതയോടായി പറഞ്ഞു.
എന്റെ മകൻ ഡോക്ടർ ആണ്.
അവൻ ഒരു പെൺക്കുട്ടിയെ ഇഷ്ടപ്പെടുന്നു.
മക്കളുടെ സന്തോഷമല്ലേ ഏല്ലാം അമ്മമാർക്കും വലുത്.
അദ്ധേഹം പോയതിനു ശേഷം എന്റെ മകൻ ഒരു പാട് കഷ്ട്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത്.
അന്ന് അവനെ സഹായിച്ചത് ഒരു പെൺകുട്ടിയും അവളുടെ അച്ഛനുമാണ്.
പക്ഷെ നല്ല മനസ്സുള്ള കുട്ടിയാ .അതാണല്ലോ എന്റെ കുട്ടിയെ സഹായിക്കാൻ തോന്നിയത്. അറിഞ്ഞപ്പോൾ എനിക്ക് ആ കുട്ടിയെ കാണണമെന്ന് തോന്നി. അവളെ ഇവിടെ വന്നാൽ കാട്ടിത്തരാമെന്ന് പറഞ്ഞു.
അപ്പോഴാണ് വാതിൽ തുറന്ന് അയാൾ വന്നത്.
ദേ ആ വരുന്നതാണ് മിഥുൻ എന്റെ മകൻ.
കവിത ആ ഭാഗത്തേയ്ക്ക് ഒന്നു നോക്കി. അയാൾ അപ്പോഴേക്കും അവരുടെ അടുത്തെത്തി.
ഹായ് ഏട്ടൻ വന്നു.
ഏട്ടാ ഇത് ഏട്ടത്തിയ്ക്ക് ഇഷ്ടാവും ......
ഏട്ടത്തിയോട് തന്നെ നേരിട്ട് ചോദിച്ചാൽ പോരേ ........?
.
ഇവിടെയാണോ ഏടത്തി വർക്ക് ചെയ്യുന്നത്.
ഇവളാണ് നിങ്ങൾ ടെ ഏട്ടത്തി.
കവിതയെ കൈ ചൂണ്ടി കാണിക്കുമ്പോൾ അയാൾ അവളുടെ മുഖത്തു നോക്കി കണ്ണിറുക്കി .
ദിവസങ്ങൾക്ക് മുൻപ് ഒരു രാത്രി ഇവിടന്ന് ജോലി കഴിഞ്ഞ് പോകുമ്പോൾ ...,
രണ്ട് ചെറുപ്പക്കാർ എന്നെ പിന്തുടർന്നു .
ഞാൻ ഓടി ഇയാൾടെ വണ്ടിയുടെ മുന്നിൽ ചെന്നുപ്പെട്ടത്.
വണ്ടി നിർത്തി ഇറങ്ങിയപ്പോൾ തന്നെ അവർ പോയി കഴിഞ്ഞിരുന്നു.
അന്ന് എന്നെ വീട്ടിൽ കൊണ്ടാക്കിയത് ഇയാളായിരുന്നു.
പിന്നെ കണ്ടിട്ടില്ല.
പിന്നെ ഇന്നാണ് കാണുന്നത്.
ഈ അമ്മ പറയുന്നത് ഇയാളെ സഹായിച്ചത് ഞാനെന്നതും. പക്ഷെ എങ്ങനെ ?
കവിത....... അവൾ ചിന്തയിൽ നിന്നുണർന്നു
കവിത ഒരു മിനിറ്റ് .അയാൾ അവളെ മാറ്റിനിർത്തി.
എനിക്ക് തന്നെ ഇഷ്ടമാണ്.
എനിക്ക് ഒരു ആക്സിഡന്റിൽ നഷ്ടമായതാണ് എന്റെ കണ്ണുകൾ.
തന്റെ അച്ഛന്റെ കണ്ണുകൾ ആണ് എനിക്ക് പുതുജീവിതം തന്നതറിഞ്ഞപ്പോൾ ,
തന്നെ അന്വേഷിച്ച് ഇറങ്ങിയ നേരത്താണ് .. താൻ എന്റെ കാറിനു മുന്നിൽ വന്നുപ്പെടുന്നത്.
തന്റെ വീടിനു മുന്നിൽ എത്തി ,താൻ എന്നെ ആ വീട്ടിലേക്ക് ക്ഷണിക്കുമ്പോഴും എനിക്ക് അറിയില്ലായിരുന്നു. ഞാൻ അന്വേഷിക്കുന്ന ക്കുട്ടിയാണെന്ന്.
ആ വരാന്തയിൽ തന്റെ അച്ഛന്റെ ഫോട്ടോ കണ്ടപ്പോഴാണ് ഞാൻ കണ്ടെത്താൻ ശ്രമിക്കുന്ന കുട്ടി ഇയാളെന്ന് മനസിലായത്.
രണ്ട് വർഷമായി ഞാൻ അന്വോഷിക്കുന്നത് തന്നെ സ്വന്തമാക്കാനാണ്.
രണ്ട് വർഷങ്ങൾക്ക് മുൻപ് അച്ഛൻ ഒരു ആക്സിഡന്റിൽ മരിക്കുമ്പോൾ ,,
എന്റെ അച്ഛന്റെ കണ്ണുകൾ ഡൊണേറ്റ് ചെയ്യാമെന്ന് ....
അച്ഛന്റെ കണ്ണുകൾ മറ്റൊരാളിലൂടെ എനിക്ക് കാണാമല്ലോ എന്ന്.
അന്ന് നൽകിയ ആളിന്റെ മുന്നിലാണ് നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ കവിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ....
നല്ല മനസ്സുള്ള ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞല്ലോ ...
എന്താ ഒന്നും മിണ്ടാത്തത്...
തന്റെ അമ്മയ്ക്ക് സമ്മതമാടോ .... ദേ .... തന്റെ അമ്മയും സഹോദരങ്ങളും എന്റെയൊപ്പം വന്നിട്ടുണ്ട്.
നമുക്ക് ഒരു കുടുംബമായി കഴിയാമെടോ ......
ഇനിയെങ്കിലും തനിക്ക് പറഞ്ഞ് കൂടെ ... സമ്മതമാണെന്ന് ........
ആഴ്ചകൾക്കുള്ളിൽ അവളുടെ കഴുത്തിൽ അവൻ മിന്നുകെട്ടി.
ആ സമയത്തും ആ കണ്ണുകളിൽ അവൾ അവളുടെ അച്ഛനെ കാണുകയായിരുന്നു.
.ആ കണ്ണുകളിൽ ഒരു ആത്മ നിർവ്യതി അവൾ കണ്ടു.............
രചന, ദേവി നായർ 11/10/2017

സ്നേഹക്കൂട്


സ്നേഹക്കൂട്
* * * * * * * * * *
"ഞാൻ ഒരു കത്തി സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നെങ്കിലും എന്റെ മുന്നിൽ വന്നു പെട്ടാൽ അവരെ ഞാൻ കുത്തിമലർത്തും "
എന്തൊക്കെയാ ടാ നീ ഈ പറയുന്നേ വല്ല ബോധവും ഉണ്ടോ നിനക്ക്??
നിനക്ക് അറിയില്ല സതീഷേ ,,,
ഞാനും എന്റെ അച്ഛനും സഹിച്ച അപമാനം .
പറക്കമുറ്റാത്ത പിള്ളേരേ ഇട്ടിട്ട് പോകുന്ന സ്ത്രികളെപ്പറ്റി കേട്ടിട്ടുണ്ട്. പത്രത്തിൽ വായിച്ചിട്ടുണ്ട്. പക്ഷെ ഇത് അതുപോലേയല്ല ...
ഡിഗ്രിയ്ക്ക് പഠിക്കുന്ന ഒരു മകനുള്ള അമ്മയാ ഇത് ചെയ്തിരിക്കുന്നത്. അമ്മ എന്ന വാക്ക് ആ സ്ത്രീയ്ക്ക് ചേരില്ല. അവൾ അമ്മയല്ല രാക്ഷസിയാ ...
രോഷം കൊണ്ട് അനന്തു കൈ ചുരുട്ടി മതിലിൽ ഇടിച്ചു. എന്തൊക്കെയാടാ നീ ഈ കാണിക്കുന്നേ ... മതി .....വാ... നമുക്ക് പപ്പട്ടേന്റെ കാന്റിനിൽ പോകാം,... ഞാൻ വരുന്നില്ല ..
നീ പൊയ്ക്കോ ... വാടാ ..ഞാനല്ലേ... വിളിക്കുന്നത് .. ചായയും ,നിനക്ക് ഇഷ്ടപ്പെട്ട പുട്ടും ,മുട്ടക്കറിയും വാങ്ങി തരാം, എനിക്ക് വേണ്ട .. വിശപ്പില്ല.എന്നാൽ നീ കഴിക്കണ്ട.. എനിക്ക് ഒരു കമ്പനി തരാല്ലോ ... ഉം ശരി നടക്ക് .....
കോളേജ് വിട്ടു അനന്തു വീട്ടിൽ വരുമ്പോഴും ഹരിനന്ദൻ ചാരുകസേരയിൽ ഏതോ ആലോചനയിലാണ്.
അച്ഛാ എന്ന് വിളിച്ചിട്ടും അയാൾ അതറിഞ്ഞില്ല. അനന്തുചെന്ന് കുലുക്കി വിളിച്ചു.
അച്ഛാ ..... ആ ..... നീ വന്നോ .... ഞാനറിഞ്ഞില്ല ..അച്ഛൻ ഈ ലോകത്തൊന്നും അല്ലേ?
ഞാൻ ..... ഞാൻ അയാൾ വാക്കുകൾക്കായി പരതി.
വേണ്ട പറയണ്ട ... ആ സ്ത്രിയെപ്പറ്റി ആലോചിക്കുകയായിരിക്കും.
എന്തിനാ അച്ഛാ സ്വയം ഇങ്ങനെ നശിക്കണേ .....
പോയിട്ട് ദിവസങ്ങളായില്ലേ ... ?ഇനി നമ്മുടെ ജീവിതത്തിൽ നമ്മൾ മാത്രം മതി.. വേറേ ആരും വേണ്ട.
അനന്തു ഹരി നന്ദൻ ,,,,ഡിഗ്രി ലാസ്റ്റ് ഇയർ,,,, കോളേജിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടെങ്കിൽ ഉടനെ പ്രിൻസിപ്പാളിന്റെ റൂമിൽ ഉടനെ എത്തുക.
അനന്തു ആ സമയം കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു.
ടാ ....നിന്നെയല്ലേ... ഈ,,,,, വിളിക്കുന്നത്. വാ പോകാം ...
അവൻ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് തിരിച്ചു .....
അവൻ പ്രിൻസിപ്പാളിന്റെ റൂമിന്റെ അടുത്തെത്തിയപ്പോൾ അച്ഛന്റെ സുഹ്യത്തായ ജേക്കബിനെ കണ്ടു.
എന്താ അങ്കിൾ ഇവിടെ ... ?മോനേ.... അച്ഛൻ ഹോസ്പിറ്റലിൽ ആണ്.
അറ്റാക്ക് ..... ങേ.... പിന്നെ ഒന്നും കേൾക്കാനായി അവൻ നിന്നില്ല ....
അയാളെ കൊണ്ട് ആ ബൈക്ക് ചീറി പാഞ്ഞു.
സിറ്റി ഹോസ്പിറ്റലിൽ എത്തുമ്പോൾ അവൻ നനഞ്ഞു കുതിർന്നിരുന്നു.
അച്ഛൻ ഐ.സി. യുവിലാണ്, ഡോക്ടർ എന്റെ അച്ഛൻ ,,
പുറത്തിറങ്ങിയ ഡോക്ടറിനോട് അവൻ ചോദിച്ചു. 48 മണിക്കൂർ കഴിയാതേ ഒന്നും പറയാൻ കഴിയില്ല.
ഞങ്ങളാൽ കഴിയുന്നത് ചെയ്തിട്ടുണ്ട്. ഇനി എല്ലാം ഈശ്വരന്റെ കൈയിൽ ........
ഡോക്ടർ പോവുന്നതും നോക്കി അവൻ നിന്നു.
അങ്കിൾ ,,,,,,,,, എന്റെ അച്ഛന് പെട്ടെന്ന് ഇങ്ങനെ വരാൻ കാരണമെന്താ ?
ഒരു അസുഖവും ഇല്ലാത്ത ആളായിരുന്നു, പിന്നേ .....
അവൻ മുഴുമിപ്പിച്ചില്ല ...
അതിനു മുൻപേ അവൻ കണ്ടു.
ആ ഇടനാഴിയുടെ അങ്ങേതലയ്ക്കൽ ..... ഒരു പഞ്ഞിക്കെട്ടുപോലേ.....
ഇരിക്കുന്ന ആ രൂപത്തെ .....
എവിടെ വച്ച് കണ്ടാലും ,ഏത് വേഷത്തിൽ വന്നാലും തിരിച്ചറിയുന്ന രൂപം ..
അവൻ പല്ലിറുമ്മി . അവൻ അരയിൽ ഒന്നു തപ്പി......
മോനേ ....അച്ചു .......
നിങ്ങൾ എന്നെ അങ്ങനെ വിളിക്കരുത്.... ഇവിടെ ഒരു സീനുണ്ടാക്കാതേ ഒന്നു പോയി തരോ ?
ഇല്ലേൽ ഈ കത്തി നിങ്ങളുടെ വയറ്റിൽ കുത്തിയിറക്കും ഞാൻ ....
അവൻ കത്തി അരയിൽ നിന്ന് വലിച്ചൂരി. മോനേ...
അനന്തു എന്താ നീ കാണിക്കുന്നത് .നിന്റെ അമ്മയല്ലേടാ അവൾ ...
അമ്മയോ ? ഈ സ്ത്രിയോ .....?
എനിക്ക് ഇങ്ങനെ ഒരു അമ്മയില്ല ... അങ്കിൾ എന്നെ വിട്.
ആ സ്ത്രിയോട് ഇവിടെ നിന്ന് പോകാൻ പറ.., അവരുടെ ആരും ഇവിടെയില്ല .....
കുറച്ച് നേരം കഴിഞ്ഞ് ജേക്കബ്‌ അനന്തുവിനരികിൽ വന്നു.
മോനേ ...
നീ അവളെ അങ്ങനെയൊന്നും പറയരുത്. നീ ഒരു കാര്യം ചിന്തിച്ചോ ?
അവൾ പോയിട്ട് ദിവസങ്ങളായി.
എന്നിട്ട് എന്തേ പോലീസ് സ്‌റ്റേഷനിൽ ഒരു പരാതി പോയില്ല.
എന്താ കാരണമെന്ന് നീ ചിന്തിച്ചോ ?
അവൾ നിന്റെ അമ്മയുമല്ല.
നിന്റെ അച്ഛന്റെ ഭാര്യയുമല്ല.
നിന്നോട് നിന്റെ അച്ഛൻ എന്താ പറഞ്ഞത് .
അവൾ വേറൊരുത്തന്റെ കൂടെ പോയേന്നോ ?
അങ്ങനെ പോകുന്ന അമ്മമാർ ഉണ്ടാവും .... ഇല്ലായെന്ന് പറയുന്നില്ല.
പക്ഷെ നിന്റെ വളർത്തമ്മ അങ്ങനെ പോവില്ല .പോവാമായിരുന്നേൽ അവൾ ഇതിനു മുൻപേ പോകുമായിരുന്നു.
ഹരിയ്ക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പ്രണയമുണ്ടായിരുന്നു.
അവന്റെ സീനിയറായ ലക്ഷ്മിയുമായി.
പ്രായം കൊണ്ട് മൂത്തതായിരുന്നെങ്കിലും ഹരിയ്ക്ക് ലക്ഷ്മിയെ ഒരു പാട് ഇഷ്ടമായിരുന്നു ..
അവൾ അവനെ ശാസിച്ചു. ,,,,
അവഗണിച്ചു ..
എന്നിട്ടും ഹരി പിൻമാറിയില്ല.
പതിയെ ലക്ഷ്മി അവന്റെ സ്നേഹത്തിനു മുന്നിൽ തല കുനിച്ചു കൊടുത്തു ..
അവർ തമ്മിൽ ഒരിക്കലും പിരിയാൻ പറ്റാത്ത രീതിയിൽ അടുത്തു .
.അവരുടെ പ്രണയം ആ കോളേജിൽ പടർന്നു പന്തലിച്ചു.....
ആയിടയ്ക്ക് കോളേജിൽ നിന്ന് ഒരു വിനോദയാത്ര വയ്ക്കുന്നത്. ലക്ഷ്മിയും ,ഹരിയും പേരു കൊടുത്തു.
ആ യാത്ര അവർക്ക് വേണ്ടി വച്ചതായിരിക്കണം .
ആ യാത്രയിൽ അവർ മനസ്സുകൊണ്ടും ,ശരീരം കൊണ്ടും ഒന്നായി.....
എക്സാം കഴിഞ്ഞ് നിൽക്കുമ്പോഴാണ് ലക്ഷ്മി മനസിലാക്കിയത് താൻ ഒരമ്മയാവാൻ പോവുന്നു എന്ന സത്യം.....
തുടരും
രചന: ദേവി നായർ
NB :എഴുതി വന്നപ്പോൾ ഇത്തിരി കൂടിപ്പോയി ബാക്കി നാളെ പോസ്റ്റ് ചെയ്യാം. ......


DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo