Showing posts with label KrishnaKumarKoodali. Show all posts
Showing posts with label KrishnaKumarKoodali. Show all posts

നോവ് (കവിത)

Image may contain: 1 person, smiling, standing

കരിങ്കല്ലിൽ കൊത്തിയെടുത്ത
ഹൃദയമെടുത്തുടലിൽ തിരുകി വക്കണം ..
കുറച്ചു വെയിൽ നാളങ്ങൾ കരുതിവരുക
നാളത്തെ പുലരിവെട്ടത്തിനായ്..!
വാക്കുകൾ സൂക്ഷിച്ചു വക്കുക!
മിനുസമുള്ള ഹൃദയനിധി പേടകത്തിൽ.
ഓർമ്മകളെ നോവിക്കാതെയൊരു
ചില്ലു ഭരണിയിൽ കരുതി വക്കുക!
നിനക്ക് നോവുന്നുവെന്ന് ഞാനറിയുന്നു
എന്നാലുമെനിക്കു പറയാതെ വയ്യ!
ഇളം കാറ്റിനെ തടുക്കാനെനിക്ക് ത്രാണിയില്ലെ
ന്നറിഞ്ഞിട്ടും, എന്തിനായ് നീ വൃഥാ ....?
നാളെ നിലപാടുതറകളിളകാതിരിക്കാൻ
ഉൾക്കാഴ്ചകൾ കൊണ്ട് പൂട്ടി വക്കുക.
ഇനിയൊരു "ഓഖിയും" വരാത്തവണ്ണം
ഹൃദയത്തിനായ് ഉരുക്കു കൂട് പണിയുക!
കൃഷ്ണ കുമാർ.കൂടാളി
ദോഹ, ഖത്തർ..

അകവാതില്‍

Image may contain: 1 person, smiling, standing

അകവാതില്‍ തുറന്നിടാനെന്തേ താമസം ?
പുകമറ തെളിയുന്നു, അകമേ ശാന്തം -
ഇടതടവില്ലാതെ ചൊല്ലുന്നു നാമ ജപം പോലെ
ജല്പനങ്ങളങ്ങിനെ,ഇവിടെയിതാ ഒരാള്‍ !!
കരളിനകത്തൊരു കരയാത്ത മനസ്സുണ്ട്
ഹൃദയ വാതില്‍ തുറന്നു കിടപ്പുമുണ്ട്
അണയാത്ത സ്നേഹ വായ്പ്പുണ്ട് നെഞ്ചില്‍
എന്നിട്ടുമെന്തേ ഞാനെന്നുമിങ്ങനെ ?
മധുര വാണികളില്‍ ഞാന്‍ മയങ്ങി വീഴുമ്പോള്‍
അധരം ചലിക്കുന്നതോ അസ്പഷ്ടമായെങ്കിലോ
ത്യജിക്കണം ചപല ഹൃദയ ഭാരങ്ങള്‍ ,എന്നിട്ട -
വിടെ അഗ്നി ശുദ്ധി വരുത്തുക .കരളുറക്കുക !!
എന്റെ ഹൃദയ ധാമങ്ങള്‍ പ്രകമ്പിതമാകവേ
എന്നിലെക്കോടിഎത്തുന്ന മൃദു വികാരങ്ങള്‍
നിഗൂഡ സ്വപ്നങ്ങില്‍ മയക്കി വീഴ്ത്തുമ്പോളെ
നിക്കൊരു കൈതാങ്ങിനിവിടെയാരുണ്ട് ?
കേവലമൊരു മനുജനാമെന്നില്‍ കുടിയിരുത്തിയ
കൊപാഗ്നിയെ ശമനമുണ്ടാക്കണം,അല്ലെങ്കില്‍!
കാണാക്കയങ്ങളില്‍ മുങ്ങി നിവരേണ്ടി വരാം!
വിനാശ കാലേ വിപരീത ബുദ്ധിയെന്നു സാരം !!
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍.

കാറ്റ് മൂളും വഴിയെ ( ചെറു കഥ)

Image may contain: one or more people
" എരി പൊരി സഞ്ചാരം " എന്നൊക്കെ പറയുന്നത് ഇതുകൊണ്ടാവും.. ഒരു നാടൻ പ്രയോഗമാ !..പക്ഷെ ഇപ്പോൾ താൻ ശരിക്കും അനുഭവിക്കുകയാണ്... ഉച്ചവെയിൽ തലക്കു മീതെ കത്തി നില്ക്കുമ്പോഴും ആത്മഗതത്തോടെ താൻ നടക്കുകയാണ്.. ഈ മരുഭൂമിയിൽ തനിക്ക് നടന്നല്ലെ പറ്റൂ.. ഒരു കള്ളിമുൾചെടിയുടെ തണലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ... തെല്ലു ദൂരെയായി ചെമ്മരിയാടിൻ കൂട്ടങ്ങളുമായി പോകുന്ന സുഡാനിയെ കണ്ട്, ദാഹാർത്തനായ താൻ ,വിളിച്ചു ചോദിച്ചു
യാ.. സദീഖ് .. അതീലുേ ഷോയ മോയ... ദാഹിച്ചു പരവശനായതു കൊണ്ടു മാത്രമാണ് താൻ വെള്ളത്തിന് ഇരന്നത്... ഇടത്തരം കടുംബത്തിൽ പിറന്നവനെങ്കിലും ബാല്യ, കൗമാരങ്ങളിൽ പ്രാരബ്ധമെന്തന്നറിയിക്കാതെ വളർത്തിയൊരച്ഛന്റെ മകന് ഈ ഗതി വന്നെന്നറിഞ്ഞാൽ പരലോകത്തു നിന്നു പോലും അദ്ദേഹത്തിന് വ്യസനമാകും....
ചെറുപ്പത്തിൽ അച്ഛൻ പറയാറുണ്ട്..
"മോനെ അനവസരത്തിൽ കണ്ണീർ പൊഴിക്കരുത് " അവ കണ്ണീർ തുള്ളികളല്ല.. മുത്തു കണങ്ങളാണ്.. വിലപിടിപ്പുള്ള മുത്തു കണങ്ങൾ..പവിഴം.. മുത്ത് എന്നിവയൊന്നും നാം വെറുതെ കളയുമോ? അതു കൊണ്ട് മുത്ത് കണങ്ങൾ പൊഴിയാതെ നോക്കണം.. "
മണ്ണിനെ പൊന്നാക്കി മാറ്റിയ കർഷകശ്രീ അവാർഡ് നേടിയ അച്ഛന്റെ വാക്കുകൾ ഓർമ്മ വരികയാണ്.. പ്രാഥമിക വിദ്യാഭ്യാസമേയുണ്ടായിരുന്നെങ്കിലും മനക്കണക്കിന് മുന്നിൽ ഇന്നത്തെ ആധുനിക ഗണിത ശാസ്ത്ര ഉപകരണങ്ങൾ പോലും തോറ്റു പോകും... ഭാഗവതവും രാമായണവും, കൃഷ്ണപ്പാട്ടുമൊക്കെ ഈണത്തിൽ ചൊല്ലി കേൾപ്പിക്കാൻ ഉത്സാഹമായിരുന്നു.. അന്തി വരെ പാടത്തും തൊടിയിലും പണിയെടുത്ത്, വീട്ടിനടുത്തുള്ള കണ്ടു കുളത്തിൽ കുളിച്ച് വരുമ്പോഴേക്കും ഞങ്ങൾ സന്ധ്യ നാമങ്ങൾ ജപിക്കുകയാവും.. ശ്രീ കൃഷ്ണ സ്തുതി ഏറ്റവും ഇഷ്ടമായിരുന്നു... ഹരേ രാമാ ഹരേ കൃഷ്ണജപം ഉച്ഛസ്ഥായിൽ തന്നെ കേൾക്കണം.. അതു കേട്ട് വൃക്ഷലതാതികളും, പ്രകൃതിയും നമ്മോട് കൂട്ടു കൂടണം... ഹരിനാമ കീർത്തനം ഉറക്കെ ചൊല്ലി കേൾപ്പിട്ടെ പാഠപുസ്തകങ്ങൾ തുറക്കാൻ സമ്മതിക്കുമായിരുന്നുള്ളൂ.!
അങ്ങിനെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചിരുന്ന അച്ഛന് എവിടെയാണ് പിഴച്ചത്?
അമിതമായ രാഷ്ട്രീയ വിധേയത്വമായിരുന്നോ? സ്വാത്വികനായ ഒരാൾക്ക് പററിയതല്ല രാഷ്ട്രീയ രംഗമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...
എതിരാളികളാൽ പോലും പ്രശംസിക്കപ്പെട്ട ആളെ ഇല്ലാതാക്കാൻ എങ്ങിനെ മനസ്സു വന്നു? എതിരാളികളിൽ കുറ്റം ചാർത്തപ്പെട്ട് ഒട്ടേറെ സ്മാർത്തവിചാരണകൾ ക്കൊടുവിൽ ഒരു നിഗമനത്തിലെത്തി.. പാളയത്തിലെ പട .. വേലി വിളവു തിന്നുകയായിരുന്നു...
ദൈവ വിശ്വാസിയായ താൻ ഉറച്ചു വിശ്വസിച്ചു: ഇതിന് കാരണ ഭൂതനായവനെ ദൈവം ശിക്ഷിക്കുമെന്ന് .. മനസ്സാ ശപിച്ചില്ലെങ്കിലും, വീട്ടിലെ നാലഞ്ചു പെണ്ണങ്ങളുടെ കണ്ണീരിന്റെ ഫലമാവും.. നായയുടെ കടിയേറ്റ് പേയിളകിയാണ് മരിച്ചത് .. ഇളയവൾ രാധിക ഇഷ്ടപ്പെട്ടവന്റെ ഇറങ്ങിപ്പോയി... അതിന് മൂത്തവൾ ഗൗതമി .. കാലിന് ഇത്തിരി മുടന്തുണ്ട് അതൊഴിച്ചാൽ അഴകു റാണിയാണവൾ.. അതിന് ഇളയവൾ രാജി ബി എഡ് കഴിഞ്ഞു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കുന്നു... അവളുടെ ഇളയവനാണ് അരവിന്ദൻ .. അവൻ ബികോം പഠിച്ചു കഴിഞ്ഞപ്പോൾ ഗൾഫു മോഹവുമായി ബോംബെക്ക് വണ്ടി കയറിയതാണ്..
നാണുമ്മാന്റെ പറമ്പിനോടു ചേർന്ന8 സെന്റ് സ്ഥലം വിറ്റുകിട്ടിയ പണവുമായി ഏജന്റിനെ തേടി പുറപ്പെട്ട അവൻ മൂന്നു മാസം കഴിഞ്ഞപ്പോൾ സൗദിക്ക് പോകുന്നുവെന്ന് അങ്ങട്ടയിലെ രാജേട്ടന്റെ വീട്ടിൽ ഫോൺ വിളിച്ചറിയിച്ചിട്ട് പുറപ്പെട്ട് പോയതാണ് അഞ്ചു വർഷം മുന്നെ .അവിടെ റിയാദിൽ നിന്നും നൂറ് കിലോമീറ്ററോളം ദൂരെയാണ് ജോലി എന്ന് പറഞ്ഞു ഒരിക്കൽക്കൂടി രാജേട്ടനെ വിളിച്ചതായി അറിഞ്ഞു, അതിനു ശേഷം നാളിതുവരെയായി ഒരു വിവരവും ഇല്ല ..
അമ്മയുടെ കാര്യമായിരുന്നു ദയനീയം ..
ഉന്മാദനത്തിനും, സചേതന ബുദ്ധിക്കും ഇടയിലാഴ്ന്നു പോയ ഉമയമ്മ എന്ന തന്റെ അമ്മ.. ഉന്മാദ തിരമാലകൾ അമ്മയുടെ മനസ്സിലേക്ക് ങ്ങത്തടിക്കുമ്പോൾ കണ്ണകളിൽ ഭീതിയുടെ നിഴലാട്ടങ്ങൾ കരിനിഴൽ പരത്തുമ്പോൾ ഇരുണ്ട കോണുകളിൽ പതുങ്ങി കൂടും.. വെളിച്ചം അസഹ്യമായിരിക്കാം.. സ്വത്വബോധത്തിലേക്ക് തിരികെ വരുമ്പോൾ വെളിച്ചത്തിലേക്ക് ഇറങ്ങി വരും... സ്വബോധത്തോടെ ഉള്ള അവസരങ്ങളിൽ തന്നെ അടുത്തു വിളിച്ചിട്ട് നെറ്റയിൽ ഉമ്മ വച്ചിട്ട് അരികിൽ പിടിച്ചിരുത്തും.. എന്നിട്ട് പതിയെ പറയും...
" ഉണ്ണീ നിനക്കറിയില്ല.. പെറ്റ വയറിന്റെ പേറ്റുനോവ് "ഓൻ ഇറങ്ങി പോയിട്ട് അഞ്ചു വർഷമായില്ലെ... എനിക്കവനെ ഒന്ന് കാണണമെടാ.. കാണിക്കെടാ."
ഇങ്ങനെ പറഞ്ഞു കൊണ്ട് പൊട്ടിക്കരയും.. നിന്നോടല്ലാതെ ഞാനാരോടു പറയാനാ മോനെ .. ഉടയോനില്ലാതോളല്ലെ ഈ പാപീ ?.. എന്നൊക്കെ പറഞ്ഞ് പതം പറഞ്ഞു കരഞ്ഞ് വീണ്ടും ഉന്മാദത്തിന്റെ പടുകുഴിയിലേക്ക് ഊളിയിടും..
പത്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലാണ് താൻ .. സ്ഥിര ബുദ്ധിയില്ലാത്ത അമ്മ, ചട്ടുകാലു കാരിയും, പഠിക്കാൻ മിടുക്കിയുമായവളും, ഞാനോ, നീയോ എന്ന് പറഞ്ഞ് രണ്ട് പെങ്ങന്മാർ പുരനിറഞ്ഞ് നില്ക്കുന്നു .. ഇളയവൾ ബുദ്ധിമതിയാണ്... ഇഷ്ടപ്പെട്ടന്റെ കൂടെ പോയതിനാൽ അവളായി, അവളുടെ പാട്ടായി .. വിടുവായനാണെങ്കിലും സുധാകരൻ നല്ലവനാണ്.. തെല്ലെങ്കിലും ആശ്വാസമുണ്ട്, അക്കാര്യത്തിൽ..
വീണ്ടുമൊരിക്കൽ കൂടി അമ്മയുടെ പെറ്റ വയറിന്റെ നൊമ്പരം കേട്ടപ്പോൾ.. ഒന്നുറപ്പിച്ചു...
രാധികയേയും, സുധാകരനെയും കുട്ടി വന്ന് അമ്മയേയും, പെങ്ങന്മാരെയും അവരെ ഏല്പിച്ചു താനും വണ്ടി കയറി മുംബയിലേക്ക് ...
ധാരാവി ..മാട്ടുംഗ ,ഡോമ്പി വില്ലി..അങ്ങിനെ കുറെ അലഞ്ഞു ജോലി തേടി യും ,അനിയനെ കണ്ടു പിടിക്കാനുള്ള മാർഗ്ഗവും തേടി... ഒടുവിൽ സയണിൽ വച്ച് നാട്ടുകാരനായ അസീസിനെ കാണുന്നതു വരെ പ്രയാണം ഉടർന്നു .. അസീസാണ് തനിക്ക് സൗദിയിലേക്ക് വിസ തരപ്പെടുത്തി തന്നത് .. റിയാദിൽ നിന്ന് 80 Km അകലെ സഹന എന്ന സ്ഥലത്ത് ..പത്താം ക്ലാസ്സ് കാരന് പെട്രോൾ പമ്പിൽ ജോലി കിട്ടിയതു തന്നെ മഹാഭാഗ്യം എന്നു കരുതിയാൽ മതിയല്ലോ.... ബോംബെ വാസം കൊണ്ടു ലഭിച്ച ഹിന്ദി പരിജ്ഞാനത്താൽ പമ്പിനടുത്തുള്ള രാജസ്ഥാനിയുടെ ബക്കാലയിൽ ഗുമസ്തനായി ജോലി മാറ്റം കിട്ടി...
കടയുടമ .. മൈനുദ്ദീൻ ഭായിയോട് തന്റെ ഉദ്ദേശ ലക്ഷ്യം പറഞ്ഞിരുന്നതിനാൽ ആഴ്ചതോറും വ്യാഴാഴ്ചകളിൽ റിയാദിൽ പോയി വരാനുള്ള അവാദം കിട്ടിയിരുന്നു .. ബത്ത, മൻ ഫുവ, സുലൈമാനിയ, ഒലയ തുടങ്ങിയ സ്ഥലങ്ങളിലെ പരിചയക്കാരോട് അനിയനെ പറ്റി തിരക്കാനാണ് യാത്ര.. നിരാശ മാത്രമായിരുന്നു ഫലം..
ആയിടക്കാണ്.. അബ്ദുവിനെ കണ്ടത്.. തന്റെ അനിയൻ അരവിന്ദന്റെ സഹപാഠിയും, കൂട്ടുകാരനുമായവൻ..! പഴകി തുരുമ്പിക്കാറായ ടോയോട്ടാ ഹൈലോക്ലിൽ പെട്രോൾ നിറക്കാൻ പമ്പിൽ വന്നതാവും, അബ്ദുന്ന് വിളിച്ചപ്പോൾ ഒന്ന് നോക്കിയെങ്കിലും മൈന്റ് ചെയ്യാതെ ശരവേഗത്തിൽ വണ്ടിയുമായി പാഞ്ഞു പോയി!!
വളരെ വ്യക്തമായി തന്നെ കണ്ടിട്ടും, പരുങ്ങിയ മുഖവുമായി അവൻ പോകുന്നത് കണ്ടപ്പോഴെ ഏന്തോ ഒരു പന്തികേടു തോന്നി.. അറബി അക്കത്തിലുള്ള വണ്ടി നമ്പർ ശ്രദ്ധിക്കാൻ കഴിഞ്ഞതിനാൽ പമ്പിൽ ജോലി ചെയ്യുന്ന സുലൈമാനോട് അവനെ കുറിച്ച് തിരക്കി.. അപ്പോഴാണ് അറിഞ്ഞത് അബ്ദു ഭൂലോക തരികിടക്കാരനാണെന്ന്.. കള്ളവാറ്റും ശീട്ടുകളിയും, അറബി പിള്ളേരുമായുള്ള ചങ്ങാത്തവും... ഇല്ലാത്ത വഷളത്തരങ്ങൾ ഒന്നുമില്ല പോലും... പലരെയും കെണിയിൽപെടുത്തിയിട്ടുമുണ്ടത്രെ.. ഒരിക്കൽ കള്ളവാറ്റിനിടയിൽ റേഡിൽ പിടിക്കപ്പെട്ട് ചാട്ടവാറടിയൊക്കെ കിട്ടി നാടുകടത്തപ്പെട്ടതായി രുന്നത്രെ. വീണ്ടും എങ്ങനെയോ കള്ള വിസയിൽ വന്നതാവും .. ഇപ്പോഴും കള്ളുകുടിയുണ്ടെന്ന് കേൾക്കുന്നു .. അവന് പററിയ കൂട്ടൊരുത്തനുണ്ട്.. ഒരു സുഭാഷ്.. സുലൈമാൻ പറഞ്ഞു നിറുത്തി ..
സുഭാഷ് എന്നു കേട്ടപ്പോൾ തന്റെ മനസ്സിൽ വെള്ളിടി പൊട്ടി.
സുലൈമാനോട് സുഭാഷിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ ഉദ്ദേശിച്ച ആളു തന്നെയെന്ന് മനസ്സിലായി.. പടച്ചോനെ അവനെ വിശ്വസിച്ചിട്ടല്ലെ തന്റെ അനിയൻ കടലു കടന്നു വന്നത്..?
കാലു വെന്ത നായയെ പോലുള്ള അലക്ഷ്യമായ തന്റെ പ്രവൃത്തി കണ്ട് മുതലാളി ചോദിച്ചു
"ഒന്നു രണ്ടു ദിവസമായി തന്നെ ഞാൻ ശ്രദ്ധിക്കുന്നു" എന്തു പറ്റി തനിക്ക്?
അബ്ദുവിനെ കണ്ടതും, ജബ്ബാറിന്റെ കാര്യവും ഒക്കെ പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു തന്റെ അനിയനെ ചതിച്ചത് അവർ തന്നെയാകും .. ഒരു കാര്യം ചെയ്യാം നമുക്ക് ഷുർത്തയിൽ (പോലീസ് ) പരാതിപ്പെടാം.. ഞാൻ സഹായിക്കാം...
അങ്ങിനെ ഞങ്ങൾ പോലീസിൽ പരാതിപ്പെട്ടു.. ജവാസാത്തു (പാസ്പോർട്ട് കാര്യ വകുപ്പ്)മായി ബന്ധപ്പെട്ടു വിവരങ്ങൾ അറിയിക്കാമെന്ന് പറഞ്ഞു ഫോൺ നമ്പർ കൊടുത്ത് മടങ്ങി വന്നു...
പിന്നീടുള്ള ദിനരാത്രങ്ങൾ കടന്നു പോകുന്നത് ഒച്ചിഴയും പോലെയാണ് തനിക്ക് തോന്നിയത്...
അങ്ങിനെ ഇരിക്കെ, ഒരു ദിവസം ളുഹർ നിസ്ക്കാരത്തിനുള്ള ബാങ്ക് വിളി കേട്ട്, ബക്കാല അടക്കാൻ നേരം, സുലൈമാൻ ഓടി വന്നു പറഞ്ഞു,
"റൂമിലേക്ക് പോവല്ലെ.. ഒരു കാര്യം പറയാനുണ്ട്.. ഞാൻ പെട്ടെന്ന് നിസ്കരിച്ചു വരാം..
നിസ്‌കാരത്തിനുള്ള മുന്നറിയിപ്പുമായി "മുത്തവ്വയുടെ " (മതകാര്യ പോലീസ് ) വണ്ടി കടന്നു പോകുന്നതുവരെ താൻ യൂക്കാലി മരത്തിന് പിറകിൽ മാറി നിന്നു .. പൊല്ലാപ്പിന് വയ്യ..
നിസ്കരിച്ചു കഴിഞ്ഞ് സുലൈമാൻ വരുന്നത് കണ്ടു അടുത്തു ചെന്നു .. സുലൈമാൻ പറഞ്ഞു കുറച്ചു മുന്നെ ഞാൻ സുഭാഷിനെയും, അബ്ദുവിനെയും കണ്ടിരുന്നു.. അവർ സഞ്ചരിച്ച വണ്ടി നമ്പറും പോയ ദിശയും നോട്ട് ചെയ്തിട്ടുണ്ട് ..
തന്റെ കടയുടമ അത്യാവശ്യകാര്യത്തിന് ഇന്ത്യയിൽ പോയിരിക്കുന്നതിനാൽ പോലീസിന്റെ സഹായം എങ്ങിനെ തേടും എന്ന് സുലൈമാനോട് പറഞ്ഞപ്പോൾ, സുലൈമാന് പരിചയമുള്ള ഒരു മസ്രി (ഈജിപ്ഷ്യൻ )യോട് കാര്യങ്ങൾ വിവരിക്കുകയും അയാൾ പോലീസിനോട് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു...
ഇവിടെ അറബി നാട്ടിൽ പോലീസ് സേവനം ധൃതഗതിയിലാണ്‌.. അന്നു വൈകുന്നേരമായപ്പോഴേക്കും ഷുർത്ത രണ്ട് ക്രിമിനലുകളെയും പൊക്കി .. സാക്ഷ്യപ്പെടുത്താൻ തന്നെ വിളിച്ചതനുസരിച്ച് സുലൈമാന്റെ കൂടെ സ്റ്റേഷനിൽ ചെന്നു .. തന്നോട് ചോദിച്ചു ഇവർക്കെതിരെയാണോ നിങ്ങളുടെ പരാതി? അതെ എന്ന് പറഞ്ഞപ്പോൾ അറബി എഴുതാനറിയുന്ന ഒരു മലയാളിയുടെ സേവനം പോലീസ് ഏർപ്പെടുത്തുകയും, തന്റെ പരാതിയും പ്രതികകളുടെ മൊഴിയും തർജ്ജമപ്പെടുത്തി പോലീസ് നടപടി സ്വീകരിച്ചു.
അബ്ദുവിനെയും, സുഭാഷിനെയും തനിക്കറിയാവുന്ന ഭാഷ്യത്തിൽ ചീത്ത വിളിച്ച് തന്റെ രോഷം തീർത്തു! .. നീണ്ട കാല ജയിൽവാസത്തിന് ശേഷം, രണ്ടു പേരെയും നാട്ടിലേക്ക് നാട്ടുകടത്തുമെന്നും പോലീസ് പറഞ്ഞു....ഇവിടുന്ന് ഏതാണ്ട്, അഞ്ചു, പത്ത് കിലോമീറ്റർ അകലെയാണ് ഇവന്മാർ നിങ്ങളുടെ അനിയനെ അടക്കം അഞ്ചു പേരെ, അടുത്തടുത്ത സ്ഥലങ്ങളിലായിട്ട് പാർപ്പിച്ചിരിക്കുന്നത് .. നിങ്ങൾ ഇപ്പോൾ പോയ്ക്കോളൂ നാളെ കാലത്ത് നോക്കാം..
അന്ന് രാത്രി ആദ്യമായി തന്റെ കൂടപ്പിറപ്പിനെ ഓർത്ത് പൊട്ടിക്കരഞ്ഞു... പാവം തന്റെ അനിയൻ!
കാലത്ത് തന്നെ പോലീസുകാർ രണ്ടു ഹി മാറുകളെയും കൂട്ടി വന്നു തെളിവെടുപ്പിനും, സ്ഥലം കാണിച്ചു തരാരം.നാലു പേരടങ്ങുന്ന പോലീസ് കാരോടൊപ്പം താനും വണ്ടിയിൽ കയറി രണ്ടു പ്രതികളെയും കൈയ്യാമം വച്ച്, ചങ്ങലയിട്ട് വണ്ടിയുടെ കമ്പിയിൽ ബന്ധിച്ചു .. രണ്ടിനെയും കാണുന്തോറും ,കലി കയറുകയാണ് .. കൂടെയുള്ളത് പോലീസായി പോയി.. അല്ലെങ്കിൽ ...?
പോലീസിന്റെ ടോയോട്ട ക്വാളിസ്സ് വണ്ടി ,പ്രധാന പാത പിന്നിട്ട്, മണൽ പരപ്പുകളിലൂടെ മൂളിപ്പായുന്നുണ്ട്... പത്തു കിലോമീറ്ററിലധികം ഓടിക്കാണും.. മണൽ കാറ്റ് ആഞ്ഞ് വീശുന്നുണ്ട്... പെട്ടെന്ന് ഒരു സൗണ്ട് കേട്ടു തിരിഞ്ഞു നോക്കവെ, വണ്ടി പെട്ടെന്ന് നിറുത്തുകയും, കൂടെയുള്ള പോലീസുകാരിൽ രണ്ടു പേർ ചാടി ഇറങ്ങുന്നത് കണ്ടു.. അറബിയിൽ എന്തൊക്കയോ ചീത്ത വാക്കുകൾ ഉരുവിട്ട് ,വണ്ടിയുടെ താഴെ ഭാഗത്തേക്ക് കുനിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ തനിക്ക് തോന്നി ടയറിന്റെ വെടി തീർന്നു കാണുമെന്ന് ... പോലീസ് മുദീർ തന്നെ വിളിച്ചിട്ട് പറഞ്ഞു... തനിക്ക് നിർഭാഗ്യമാണെന്ന് തോന്നുന്നു: വണ്ടിയുടെ മൂന്ന് ടയറുകളാണ് വെടിച്ചിരിക്കുന്നത് .. ഇവിടെയാണെങ്കിൽ മൊബൈൽ റേഞ്ചില്ലെന്ന് മാത്രമല്ല.. വയർലെസ്സ് സിഗ്നൽ പോലും കിട്ടുന്നില്ല ... തെല്ലുമാറി കുറച്ചകലെ കിഴക്ക് ഭാഗത്ത് കാണുന്ന ആ പച്ചപ്പ് മസറ(കൃഷിയിടം )യുടെതാണെന്ന് തോന്നുന്നു.. ഒരു പോലീസുകാരനെ വിളിച്ച് തന്നോടൊപ്പം പറഞ്ഞയച്ചു... മുദീർ പറഞ്ഞു ഞാൻ മേയിൻ റോഡ് നോക്കി പോകുന്നു അതും പറഞ്ഞ് ഒരു കുടയും ചൂടി അയാൾ നടന്നകന്നു - ..
തന്റെയൊപ്പമുള്ള പോലീസുകാരൻ തെളിക്കുന്ന വഴിയിലൂടെ താനും പിന്നാലെ നടന്നു.. തണൽ തേടുകയാണ് ലക്ഷ്യം..ചിലപ്പോൾ റേഞ്ച് കിട്ടാതിരിക്കുകയുമില്ല.
ഒന്നു കണ്ണോടിച്ചു നോക്കി.. പച്ചപ്പിന്റെ വിദൂര ഛായ.. ചുരുങ്ങിയത് നാലു കിലോമീറ്ററെങ്കിലും കാണുമായിരിക്കും.. കള്ളിമുൾചെടികൾ നിറഞ്ഞ ഭാഗത്തു കൂടി വാഹനങ്ങൾ കടന്നു പോയതിന്റെ അടയാളം കാണാനുണ്ട്.. കൂടെയുള്ള പോലീസ് കാരൻ നടക്കുന്നതിനിടയിലും, വയർലെസ് റേഞ്ചു നോക്കുകയായിരുന്നു.
അയാൾക്കൊപ്പം നടക്കാൻ താൻ പാടുപെടുകയാണ്. മുന്നോട്ട് നടക്കുന്നതിനുടയിൽ പിറകിലായ തന്നെ നോക്കി അയാൾ പറഞ്ഞു
"ഏള്ള സദീഖ്.. താൽ.. സൂറ സൂറ ."...
വേഗത്തിൽ നടന്നു ചെല്ലാൻ..
അയാൾ തുടർന്നു ..ഒരു പക്ഷെ പച്ചപ്പു കാണുന്ന സ്ഥലത്ത് മൊബൈലിനോ, വയർലെസിനോ റേഞ്ച് കിട്ടാതിരിക്കില്ല...
എത്ര ശ്രമിച്ചിട്ടും കാലുകൾ തളരുന്നു... തലക്ക് മുകളിൽ തീ കോരിയിടുകയാണോ സൂര്യൻ... കണ്ണുകൾ ചുവന്ന് വേദനിക്കുന്നു .. നാവു വരളുന്നു...
അപ്പോഴാണ് ചെമ്മരിയാടിൻ കൂട്ടങ്ങളെയും അവയെ മേയ്ക്കുന്ന സുഡാനിയെയും കണ്ടത്.. കുടിവെള്ളം കിട്ടി ആവോളം, കടിച്ചു അല്പം തലയിലും ഒഴിച്ചു.. അപ്പോഴാണ് ജീവ ജലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്.. കൂടെയുള്ള പോലീസുകാരനും വെള്ളം കുടിച്ചു .. അയാൾ സുഡാനിയോട് മസറയെ കുറിച്ച് ചോദിച്ചു.. അയാൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല..
അപ്പോഴേക്കും പോലീസ് കാരൻ ഓടാൻ തുടങ്ങിയിരുന്നു .. ഓടുന്നതിനിടയിൽ തന്നോടും കൂട്ടത്തിൽ ഓടി പോകാൻ പറഞ്ഞു... വല്ല വിധേനയും ഏന്തി വലിഞ്ഞു താനും പിന്നാലെ പാഞ്ഞു.. ഒരു ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു മുന്നൂറ് മീറ്റർ അകലെയായി കുറെ മരങ്ങളും ഈന്തപ്പനത്തോട്ടവും കണ്ടു .. അതിനുള്ളിലായി, കതിരലായം പോലുള്ള ഒന്നു രണ്ടു ഷെഡ്ഡുകൾ, തകര മേഞ്ഞതും, അല്ലാത്തതുമായവ .. അവിടെ എത്തിയപ്പോൾ താൻ കണ്ട കാഴച ... തന്നെ സ്തബ്ധനാക്കി ...
തനിക്ക് മുന്നെ ഓടിയെത്തിയ പോലീസ് കാരൻ ഒരാളെ താങ്ങിയെടുത്തു കൊണ്ടു വരുന്നു .. കാഴ്ചക്ക് ഇന്ത്യക്കാരനെ പോലുള്ള അയാളുടെ താടിയിലും ,മുടിയിലും ജഢ പിടിച്ചിരിരിക്കുന്നു. നീണ്ട താടിയും ,കീറി പറഞ്ഞു മുഷിഞ്ഞു നാറിയ ഡ്രസ്സുകൾ ... കാലിൽ വ്രണം മൂലം നടക്കാനാവാത്ത നിലയിലായിരുന്നു .. അയാളെ ഒരു മൂലയിൽ ഇരുത്തി വയർലെസ് എടുത്തു റേഞ്ചുണ്ടോ എന്ന് നോക്കി.. മഹാഭാഗ്യം... റേഞ്ച് ഉണ്ടായിരുന്നു ..
പോലീസ് ആസ്ഥാനവുമായി അയാൾ ബന്ധപ്പെട്ടുകൊണ്ടിരുന്നു... വയർലെസ്സ് സന്ദേശങ്ങൾ വന്നും പോയും ഇരിക്കുന്നു .. നിലത്ത് ഇരുത്തിയ ആളെ ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞിട്ട് അയാൾ സന്ദേശങ്ങളിൽ മുഴുകി.. വയർലെസ്സിന്റെ ബീപ് നാദം അലയടിക്കുന്നതിടയിൽ നിലത്തിരുന്ന രൂപം മെല്ലെ തന്റെ കാലിൽ തൊടുകയും, കാലിൽ കമഴ്ന്നടിച്ച് വീഴുകയും, ചെയ്തു താൻ അയാളെ തൊടാൻ മടിച്ചെങ്കിലും, പിടി'ച്ചെഴുന്നേൽപ്പിച്ചു .. ഒരിക്കൽ കൂടി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..
ആദ്യമൊരമ്പരപ്പായിരുന്നു അനുഭവപ്പെട്ടതെങ്കിൽ, അതൊരു ആർത്തനാദമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല ..
താൻ വിക്കി, വിക്കിപുലമ്പി ...
"ഇത്, ഇത് .. അരവിന്ദൻ.. തന്റെ അനുജൻ... കൂടപ്പിറപ്പ്.. "എന്റെ ദൈവേ...
തന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് പോലീസ് കാരൻ ഓടി വന്നു.. അയാൾ ചോദിച്ചു എന്താ അയാൾക്ക് വല്ലതും പറ്റിയോ?
താൻ പറഞ്ഞു ഇതാണ് അരവിന്ദൻ..തന്റെ അനുജൻ .. ഇവനെ തേടിയിറങ്ങിയാണ് താൻ ദുരിത പാതകൾ പിന്നിട്ടത്.. രക്ഷിക്കു.. മുദീർ... കേണപേക്ഷിച്ചു ..
" കള്ള ഹിമാറുകൾ അബ്ദുവും, സുഭാഷും,, ഹറാമികൾ വഴി തെറ്റിക്കുകയായിരുന്നു .. എങ്കിലും അദൃശ്യനായ ദൈവത്തിന്റെ കരങ്ങൾ ഞങ്ങൾക്കു നേരെ നീണ്ടു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വരുന്ന വഴിയിൽ ടയർ പഞ്ചറായ തൊക്കെ... ദയാപരനായ ഈശ്വരന് നന്ദി...
പോലീസ് കാരനും, ആശ്വാസത്തോടെ പറഞ്ഞു
"അൽഹംദുരില്ലാ..." അതെ അല്ലാഹു വിന് സ്തുതി..
താനും, പോലീസ് കാരനും കൂടി താങ്ങി പിടിച്ച് ഒരു മര ബബിൽ ഇരുത്തി.. ഇത്തിരി വെള്ളത്തിനായി പരതിയപ്പോൾ അടുകളുടെ അടുത്തു വച്ച വെള്ള പാത്രം കണ്ടു.. ഒന്നു മാലോചിക്കാതെ അതെടുത്തു അനിയന് കുടിക്കാൻ കൊടുത്തു.. അവൻ സംസാരിക്കാൻ ശ്രമിക്കുന്നുവെങ്കിലും നാവു കുഴയുന്നു .. ഒരാഴ്ചയോളമായി വല്ലതും കഴിച്ചിട്ടെന്ന് ആംഗ്യ രൂപേണ അറിയിച്ചു.. അവിടെ മൂലയിൽ കണ്ട ഉണക്ക കുബ്ബൂസ് അതിനുള്ള തെളിവായി ..
അങ്ങിനെ ഒരു പത്തു പതിനഞ്ചു മിനിട്ടുകൾക്ക് ശേവഷം, ദൂരെ നിന്ന് ആംബുലൻസിന്റെയും പോലീസിന്റെയും സൈറണുകൾ മുഴക്കി കൊണ്ടുള്ള വാഹനങ്ങളുടെ വരവു കണ്ടു.. ഞൊടിയിട കൊണ്ട് പോലീസുകാരും, റെഡ് ക്രെസെന്റ് മെയിൽ നഴ്സുമാരും ചേർന്ന് താങ്ങിയെടുത്ത് സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി പൾസുനോക്കി പ്രഥമ ശുശ്രൂഷകൾ നല്കി തന്നെയും, കൂടെ കുട്ടി.. ആംബുലസ്സിൽ കയറി ചീറിപ്പാഞ്ഞു... അകമ്പടിയായി പോലീസുകാരും.. ഐ സി യു സൗകര്യമുള്ള ആംബുലൻസിൽ ഡോക്ടറും കൂടെയുള്ളവരും സദാ ജാഗരൂകരാണ്.. അങ്ങു ദൂരെയായി എക്സപ്രസ്സ് ഹൈവേയുടെ അടയാളമായി വിളക്ക് കാലുകൾ കാണാം...കുറച്ചു ദൂരം പിന്നിട്ടപ്പോൾ മെബൈൽ റേഞ്ച് കിട്ടി..
മുതലാളിയുടെ പത്തോളം മിസ് കോളുകൾ, ചുരുങ്ങിയ വാക്കിൽ കാര്യങ്ങൾ അവതരിപ്പിച്ചു .. ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഏതാണ്ട് നൂറ്റി എഴുപത്തഞ്ചിലധികം കിലോമീറ്റർ പിന്നിട്ട് റിയാദിൽ എത്തി.. നഗരമധ്യത്തിലെ തിരക്കുകൾ വകഞ്ഞു മാറ്റി പിന്നെയും അഞ്ചു മിനിട്ടിനകം സുമേഷി ആശുപത്രിയിൽ ഇരമ്പി നിന്നു.. ചടുലമായ നീക്കങ്ങളാണ് അവിടെ കണ്ടത്.. സടച്ചറിൽ കിടത്തി .. നേരെ ഐ സി യുവിലേക്ക് .. പിറ്റെന്ന് കാലത്ത് മുതലാളിയും വന്നു.. നിയമക്കുരുക്കുകളുടെ നൂലാമാലകൾ ഒരോന്നായി നീക്കി മടക്കയാത്രക്ക് വേണ്ടതെല്ലാം ഏർപ്പാടാക്കി തന്നു.. തന്റെ നല്ലവനായ രാജസ്ഥാൻകാരൻ മുതലാളി മൈനുദ്ദീൻ ഭായ് ദിനരാത്രങ്ങൾ പലതും കൊഴിഞ്ഞു കൊണ്ടിരുന്നു.. അനുജൻ പൂർവ്വസ്ഥിതിയിലാകുന്നതും കാത്ത് നിമിഷങ്ങൾ എണ്ണിക്കഴിഞ്ഞു..
ഏതാണ്ട് പത്തു ദിവസത്തെ ആശുപത്രിവാസം കൊണ്ട് അരവിന്ദൻ ആരോഗ്യം വീണ്ടെടുത്തു...
അബദുവിന്റെയും, സുഭാഷിന്റെയും ചതിപ്രയോഗത്തെക്കുറിച്ച് അവൻ വിവരിച്ചപ്പോൾ തന്റെയും കണ്ണു നിറഞ്ഞു ..അനുജന്റെ മൂർദ്ധാവിൽ ചുംബിച്ചു, സ്വാന്തനപ്പെടുത്തി ..പാവം തന്റെ അനുജൻ !
എല്ലാ വിധ ദുരിതപർവ്വങ്ങളും താണ്ടി തന്റെ അനുജൻ പൂർവ്വസ്ഥിതി പ്രാപിച്ചിരിക്കുന്നു .. സുലൈമാനും കൂട്ടരും ചെറിയൊരു തുക സ്വരൂപിച്ച് തന്റെ അനുജന് നല്കി.. ഒപ്പം ചെറിയ തോൾ ബേഗിൽ കുറച്ചു സാധനങ്ങളും.. കടയുടമ നലകിയ പാരിതോഷികവും കൂടിയായപ്പോൾ സമാധാനമായി..
യാത്ര തിരിക്കുമ്പോൾ എയർപോർട്ട് വരെ അനുഗമിച്ച മൈനുദ്ദീൻ ഭായി പറഞ്ഞു.... പോയിട്ട് ഒരു മാസം കഴിഞ്ഞ് തിരിച്ചു വരാൻ മറക്കരുത്.. അനിയന് ഞാൻ ഡൽഹിയിൽ ജോലി തരപ്പെടുത്തുന്നുണ്ട്... എന്താ തൃപ്തി ആയില്ലെ..?
താൻ മറുപടി പറഞ്ഞു...
ഹം ബഹുത്ത് ഖുഷി ഹെ.. ഇസ് ബാത്ത് സുൻ കർ.. ആ പ്കോ അള്ളാത്താലാ സുഖി റഖേ ..!
റിയാദ് എയർപോർട്ടിൽ നിന്ന് വിമാനം പറന്നുയരവേ, തന്റെ ചിന്തയിലുണ്ടായിരുന്നത് ഒരേ ഒരു കാര്യം. മാത്രം ... നഷ്ടപ്പെട്ടു എന്നു കരുതിയ തന്റെ മകനെ കൺമുന്നിൽ കാണുമ്പോൾ അമ്മയുടെ മുഖത് അനേകം പൗർണ്ണമികൾ ഒരുമിച്ച് വിടരുന്നത് കാണാൻ എന്ത് ചേലായിരിക്കും അല്ലെ?
-----------ശുഭം ----------------
കൃഷ്ണകുമാർ. കൂടാളി
ഗോകുലം, കീഴല്ലൂർ ..

വരിക ..! വിഷുവും,ഈസ്റ്ററും.

Image may contain: one or more people

വിഷുവാണെന്നോർമ്മപ്പെടുത്തലുമാ
യെന്റെ സ്മാർട്ട് ഫോണിലെത്തി, നല്ല
ഇൻസ്റ്റൻസ് വിഷുക്കണി, ബഹുകേമം..
ഒന്നാം തരം, കേമം..യെന്റെ കമന്റ്!
ഖത്തറി നൂറും അൻപതും റിയാലിൻ
പ്രതിരൂപമെടുത്ത് സ്കാൻ ചെയ്ത് -
ഞാനയച്ചുകൊടുത്തു കൈ നീട്ടമായ്.,
എന്റ കെട്ട്യോളും, കുട്ട്യോളും, ഹാപ്പി!!
രാത്രിയോ പകലോ വ്യക്തമല്ലെങ്കിലു-
മൊരു ജുമാ രാത്തിനാലസ്യ സുഖ
കര ജുമയും മാത്രമല്ലാതെന്തു വിഷു
ഓണം, പെരുന്നാളിസ്റ്റർ കൊണ്ടാടൽ?
എന്നാലുരചെയ്തിടാമീ പ്രവാസ വാസി
സമസ്ത കേരള ദേശികൾക്ക്, നന്മകൾ,
നേരുന്നു, സകല സൗഖ്യ സമൃദ്ധികളാല-
ലംകൃത പുണ്യകാല വിഷുവും, ഈസ്റ്ററും ..!!
കൃഷ്ണ കുമാർ.കൂടാളി
ഗോകുലം, കീഴല്ലൂർ.

അഗ്നി ചിറകുള്ള മനസ്സ്


അഗ്നി ചിറകുള്ള മനസ്സ്
======================
അയാള്‍ക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ലാസ്റ്റ് ബസ്സിലെങ്കിലും നാട് പിടിക്കുക, തീവണ്ടി കൂകി പാഞ്ഞു പോകുന്നുണ്ടെങ്കിലും, ഒച്ചിന്റെ വേഗമായാണ് അയാള്‍ക്ക് തോന്നിയത്, വല്ലാത്ത ദാഹം സീറ്റ്‌ നരികില്‍ കരുതി വെച്ച കുപ്പി വെള്ളത്തിനായി കൈ നീട്ടി തപ്പി നോക്കി,കാണുന്നില്ല തൊണ്ട വരളുന്നു. ആകെ പരവേശം.നെഞ്ചിനകത്തെ നെരിപ്പോടില്‍ നിന്നും തപിക്കുന്ന അഗ്നി ജ്വാലകള്‍ കണ്ണുകളെ ചുട്ടു പഴുപ്പിപ്പിക്കുന്നു ,ശബ്ദം പുറത്തു വരുന്നില്ല, നാവ് ചുരുങ്ങി പോകുന്നു, ഇപ്പോള്‍ തീവണ്ടി കൂകി പായുകയാണോ അതോ വട്ടം കറങ്ങുകയോ? ജാലക കമ്പികളില്‍ പിടിക്കാന്‍ ശ്രമിച്ചതെ ഓര്‍മ്മയുള്ളൂ,
അങ്കിള്‍, അങ്കിള്‍ എവിടുന്നു വരികയാണ്, അങ്കിളിനു എവിടെയാണ് പോകേണ്ടത്? ഒരു കൌമാരക്കാരന്റെ നേര്‍ത്ത ശബ്ദം കാതില്‍ പതിഞ്ഞു,പയ്യന്‍ നല്‍കിയ ജീവ ജലം ആര്‍ത്തിയോടെ കുടിച്ചപ്പോള്‍, പതുക്കെ അയാള്‍ക്ക്‌ കണ്ണ് തുറക്കാമെന്നായി, നിമിഷങ്ങള്‍ പോഴിയവേ അയാള്‍ പതുക്കെ കണ്ണുകള്‍ തുറന്നു ചുറ്റിലും പരതി, പ്രജ്ഞ നഷ്ടപ്പെട്ടവനെ പോലെ ചുറ്റും കണ്ണോടിക്കുകയല്ലാതെ ഒന്നും മിണ്ടാന്‍ കുറെ നേരത്തേക്ക്, അയാള്‍ക്ക്‌ സാധിച്ചില്ല, ഒടുവില്‍ മുത്ത്‌ പൊഴിയും പോലെ വാക്കുകള്‍ അയാളില്‍ നിന്ന് പൊഴിഞ്ഞു തുടങ്ങി...
ഞാന്‍ രാജന്‍, രാജാ ശേഖരന്‍ നായനാര്‍, സ്വദേശം പയ്യന്നൂര്‍, തിരുവനന്തപുറത്തു നിന്നും വരികയാണ്, നാളെ തിരിച്ചു അവിടേക്ക് തന്നെ പോകണം.. മോനെ ദൈവം കാതിടട്ടെ, പതുക്കെ അയാള്‍ കൊച്ചു പയ്യനെ വാത്സല്യത്തോടെ തലോടി,
ആട്ടെ, മോനെവിടുന്നു വരുന്നു ആരുണ്ട് മോന്റെ കൂടെ?
അങ്കിള്‍, ഞാന്‍ തിരുവനന്തപുരക്കാരനാണ്, എവിടെ പോകുന്നു എന്ന് ചോദിച്ചാല്‍ ഉത്തരമില്ല, ഞാന്‍ വീട്ടില്‍ അധിക പറ്റാണന്നു തോന്നിയപ്പോള്‍ ഇറങ്ങി വന്നതാണ്, അങ്കിളിന്റെ പരവേശ മുഖം കണ്ടപ്പോള്‍ എന്റെ അച്ഛനെ ഓര്‍മ്മ വന്നു, വഴക്കളിയാണങ്കിലും സ്നേഹ നിധി ആണ് എന്റെ അച്ഛന്‍ , ബിസ്സിനസ് പൊളിഞ്ഞപ്പോള്‍ മുഴു കുടിയനായി, ഇപ്പോള്‍ വീട്ടില്‍ വരാറില്ല, എന്റെ അമ്മ എന്നും വഴക്കാണ് ,അച്ഛനുമായി, എന്നെ ഇപ്പോള്‍ ആര്‍ക്കും വേണ്ടായ്തായി അങ്കിള്‍ അത് കൊണ്ട് ഇറങ്ങി പോന്നതാണ്,അങ്കിള്‍ ഒന്ന് ചോദിച്ചോട്ടെ ഞാന്‍ ഇന്ന് അങ്കിളിന്റെ കൂടെ വരട്ടെ? എനിക്ക് ഭയമാകുന്നു അങ്കിള്‍, എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണണം.. പയ്യന്‍ കരച്ചിലിന്റെ വക്കിലാണ്..
തീവണ്ടി ഏഴിമല താണ്ടിയിരിക്കുന്നു..പയ്യന്നൂര്‍ എത്താന്‍ ഇനി ചെറിയ സമയം മതി... ലാസ്റ്റ് ബസ്സ്‌ കിട്ടുമോ ആവോ?
പയ്യന്നൂര്‍ സ്റ്റേഷനില്‍ വണ്ടി നിന്നു, പയ്യന്‍ തലകുനിച്ചിരിക്കുകയ്യാണ്. ദൈവമേ പയ്യനെ എങ്ങിനെ ഉപേക്ഷിക്കാനാ? എന്റെ ചന്തു വിനെ പോലെ തന്നെ അല്ലെ ഇവനും, പിന്നെ മറ്റൊന്നും ആലോചില്ല, മോനെ വേഗം എന്റെ കൂടെ വരൂ, ലാസ്റ്റ് ബസ്സ്‌ പിടിക്കണം വേഗമാകട്ടെ, പയ്യന് സന്തോഷമായി.
പാണപ്പുഴ ക്കുള്ള ബസ്സ്‌ പുറപ്പെടാന്‍ തയ്യാറായി നില്കൂന്നു, ബസില്‍ കയറി സീറ്റില്‍ ഇരുന്നപ്പോഴാണ് പയ്യന്റെ പേര് ചോദിച്ചത്, രാഹുല്‍ എന്നാണ് എന്റെ പേര്, വീട് കാട്ടാക്കട
അമ്മ ഇപ്പോള്‍ എന്നെ കാണാതെ കരയുകയവും അല്ലെ അങ്കിള്‍?
അയാള്‍ അതൊന്നും കേട്ടില്ല, അയാളുടെ മനസ്സ് തിരുവന്തപുരം RCC യിലെ ഓപ്പറേഷന്‍ ടേബിള്‍ കിടതിയിട്ടുള്ള മകന്‍ ചിന്തു വിനെ കുറിച്ചായിരുന്നു, ചിന്തു എന്ന് വിളിപ്പേരുള്ള രാഹുല്‍! ദൈവമേ ഞാന്‍ സുധയോട് എങ്ങിനെയാണ് കാര്യങ്ങള്‍ അവതരിപ്പികുക? കരള്‍ മാറ്റി വച്ചാല്‍ രക്ഷപെടുമാത്രേ? പണം എങ്ങിനെ എങ്കിലും കണ്ടെത്തണം ... ചിന്തകള്‍ പതുക്കെ മുറിഞ്ഞു മുറിഞ്ഞു പോകുന്നു....
++++++++++++++++++++++++++++++++++++++++++++++++++
പെട്ടെന്നാണ് ഞെട്ടി ഉണര്‍ന്നു ചാടി എഴുന്നേറ്റത്! റൂം മേറ്റ്‌ റിയാസിന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലിയും, റൂമിലെ ശീതീകരണിയുടെ മുരള്‍ച്ചയും ആവാം ട്രെയിന്‍ യാത്ര ആയി തോന്നിയത് ! അപ്പോള്‍ എന്റെ ചിന്തു? അവനെ പോലുള്ള വേറൊരു പയ്യന്‍?
ഖത്തറിന്റെ ആകാശ മേലാപ്പിനു ചൂട് കൂടിയിട്ടു ആഴച്ചകളായി, വാട്ടര്‍ ഡിസ്പെന്‍സറിലെ തണുത്ത ജലം ആകാംക്ഷ കൊടുമുടി ഇറക്കി വച്ചു, മൊബൈല്‍ നോക്കി സമയം , രാത്രി 11 മണി, അപ്പോള്‍ നാട്ടില്‍ 1.30 am , സുധ ഒക്കെ ഉറങ്ങി കാണും ? എങ്കിലും മനസ്സ് പറയുന്നു വിളിച്ചു നോക്കാന്‍, .. ഫോണ്‍ റിംഗ് ചെയ്തു ഒട്ടു സമയം കഴിഞ്ഞാണ് സുധ ഫോണെടുത്തത്.
എന്താ രാജേട്ട ഈ നട്ട പാതിരക്ക് ഈയിടെ ആയി ഇളക്കം കൂടുന്നുണ്ട് കേട്ടോ? സുധേ ചിന്തു എന്ത് ചെയ്യുകയാ? എന്താ രാജേട്ടാ? പാതിരാത്രിക്ക്‌ ചിന്തു വിനെ കുറിച്ച് ചോദിക്കുന്നത്? സുധേ അവനെവിടെ അത് പറ.. അവന്‍ ഉറക്കംമായി രാജേട്ടാ? സുധയുടെ മറുപടിയില്‍ ഉറക്കപ്പിചിന്റെ അലസ്യ സ്വരം. സുധേ ഒന്ന് നോക്കിയിട് വാ? ഞാന്‍ വല്ലാത്ത ദുസ്വപ്നം കണ്ടു അതാണ്‌..ഈ രാജേട്ടന്റെ ഒരു കാര്യം ? ഞാന്‍ നോക്കട്ടെ, രണ്ടു മിനിട്ടിനു ശേഷം സുധയുടെ കാള്‍ വന്നു ചിന്തു തലയില്‍ ഹെഡ് ഫോണ്‍ വച്ചു മൂളിപ്പാട്ടും പാടി അവന്റെ റൂമില്‍ അലസാനായി ഇരിപ്പുണ്ട്, ചിന്തു വിന്റെ അച്ഛാ..
സുധക്കറിയില്ലല്ലോ കുറച്ചു നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ അനുഭവിച്ച വേദന?
ദൈവമേ നീ തന്നെ തുണ..പതിവ്വായി വിഷ്ണു സഹസ്ര നാമം ജപികകാറുള്ളത് ഇന്ന് ജപിച്ചില്ല...അഷ്ടോത്തരി നാമ ജപിച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നു
ഇത്തവണ ഞെട്ടി ഉണര്‍ന്നത് റിയാസ്സാണ്. അവന്‍ എന്ത് സ്വപ്നമാണാവോ കണ്ടത്??
____________________________________________________
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂർ..
Copy Right Reserved.

വരദ


നിലാ മഴയില്‍, ഈ നിശാ മലരിന്‍
നീല നീരജ നയനങ്ങളില്‍...
അഴകിന്റെ രാഗോത്സവം,സഖീ 
മൊഴികളില്‍ തൂണീരമോ?
വരദേ,ശുഭാനനേ,മലയജ ശോഭിത
സരസേ,മലയാള മനസ്സേ.....
ഹരിത മനോഹര സുന്ദരീ, സഖീ
ചരണങ്ങളില്‍ ചാഞ്ചാട്ടമോ?
എഴുതിയ വരികളിലെത്രയോ സുന്ദര
പഴമതന്‍ മാധുര്യ സ്മരണകളില്‍..
തഴുകുമിളം തെന്നലായ്,സഖീ
മുഴുക്കാപ്പിലഴകേറും ചന്ദ്രികയോ?
സപ്തവര്‍ണ്ണ പതംഗങ്ങള്‍ നഭസ്സിന്‍
തപ്ത കാഞ്ചന കിരണങ്ങളെ..
തൃപ്തിനല്കും സുന്ദര ഭൂമികെ,സഖീ,നാം
പ്രാപ്തരറിയുക ഒരുമയല്ലയോ പെരുമ?
നിലാ മഴയില്‍ നീഹാര സൗരഭ രാവിന്‍
നീല മിഴികളാം പുഷ്പ ബാണങ്ങളില്‍...
ചേലൊത്ത കാവ്യ ധരണീ ,സഖീ
അലിവിന്‍ സഹ്യാദ്രി സാനുവോ നീ ?
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍

എന്തോരോയെന്തോ?.


അന്തിമാനം ചുവക്കണ കണ്ടപ്പം
അന്തമില്ലാത്തൊരു ചിന്ത തന്നെ
അന്തിക്കള്ളാഞ്ഞു വീശിയെച്ചു
അന്തപ്പന്‍ ചേട്ടനിതെങ്ങോട്ടാ?
എന്തൊരു തൊന്തരവണ്ണായിതു
എന്തോരോയെന്തോയറിയില്ലല്ലോ
ചന്തു ചതിക്കാത്ത ചന്തുവാണേ
ചന്തത്തിനാണേല്‍ കുറവുമില്ല..!!!.
ചന്തയില്‍ ചേലുള്ള ജോലിയുണ്ടേ
ചിന്തയാവഴിക്കങ്ങോട്ടു പോയി.
ചാന്തും ചിമിഴും വാങ്ങികൊടുത്തിട്ടു
ചന്തു ചതിച്ചെന്നന്തപ്പന്‍ ചേട്ടന്‍,,!!
ചെന്താമരകണ്ണഴകല്ലേ,മൊഞ്ചത്തിയെ-
യെന്തിനായ്‌ ചന്തു കട്ടോണ്ട് പോയ്‌
അന്തവും കുന്തവുമില്ലാതെയങ്ങിനെ
അന്തപ്പന്‍ ചേട്ടന്‍ മിഴുങ്ങസ്യയായ്!!! .
തിന്തകം ചൊല്ലി അന്തിമാനം നോക്കി
അന്തപ്പന്‍ ചേട്ടന്‍ പതം പറഞ്ഞേ..
തന്ത തലതിരിഞ്ഞു പോയത് കൊണ്ടോ
ചന്തുവിന്‍ കൂടെ നീ പോയത് പെണ്ണെ?
കൃഷണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍..

ത്ലാപ്പത്ത് ..(തുലാം 10)


നാളെയാണ് പത്താം ഉദയം..തുലാം പത്തു...ഉദയ സൂര്യന്‍ ഉഗ്രപ്രതാപിയായി വീരാളി പട്ടുടുത്തു കിഴക്കന്‍ മാനത്തു നിന്ന് ചുവന്നു തുടുത്തു വരുമ്പോള്‍ ഞങ്ങള്‍ വടക്കേ മലബാര്‍കാര്‍ക്ക് അത്യാഹ്ലാദത്തിന്റെ നാളുകള്‍ ആണ് ആഗമമാകുന്നത് ...
പ്രപഞ്ച നാഥനായ തെജോമയനായ സൂര്യനെ വെള്ളോട്ട് കിണ്ടിയില്‍ ജലം നിറച്ചു കിഴക്കോട്ടു തിരിഞ്ഞു നാക്കിലയില്‍ വിഘ്നവിനായകന്‍ ഗണപതിക്കുള്ള കാഴ്ച ദ്രവ്യങ്ങള്‍ക്കൊപ്പം, നിലവിളക്കിന്റെ ദീപ പ്രഭയിലേക്ക് ഗൃഹത്തിന്റെ ശ്രീലകത്തിലേക്ക് ഉണക്കലരി എറിഞ്ഞു ''അരിയിട്ട്'' വരവേല്‍ക്കുന്ന പത്താം ഉദയം (ത്വലാ പത്തു )നാളെ ആണ്....
കാര്‍ഷിക സംസ്കൃതിയുടെ പ്രതീകം കൂടിയാകുന്നു..ഈ ചടങ്ങ്..എല്ലാറ്റിലും ഉപരി വടക്കേ മലബാറിന് മേള കൊഴുപ്പിന്റെ തുയിലുണരും കാലം കൂടിയാണിത്...
അന്തി ചുവപ്പിന്റെ നിറം കാവുകളിലേക്കും,മടപ്പുരകളിലെക്കും,
കോട്ടങ്ങളിലെക്കും, ക്ഷേത്രങ്ങളിലെക്കും ,പകര്‍ന്നാടുന്ന തെയ്യക്കാലത്തിന്റെ കൊടിയേറ്റം തുലാ പത്തിന് കുറിക്കുന്നു...
പുത്തരി വെള്ളാട്ടത്തോടെ ആരംഭിക്കുന്ന തെയ്യക്കാലം ഇടവപ്പാതി വരെ നീണ്ടു നില്‍ക്കുന്നു..ഗ്രാമ വീഥികളെല്ലാം കാവുകളിലേക്ക് സംഗമിക്ക പെടുമ്പോള്‍ ജാതി മത ഭേദമന്യേ ആബാല വൃദ്ധം അതിന്റെ ഭാഗവാക്കാകുന്നു എന്നത് ഗ്രാമീണ മനസ്സിന്റെ പ്രത്യേകതയാണ്...ചെറു തെയ്യം തിറകള്‍ മുതല്‍ ''ഒന്നൂറ് നാലപതു'' തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കുന്ന കളരികളും തറവാടുകളും,പന്ത്രണ്ടും അതിലധികവും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ കെട്ടിയാടിക്ക പെടുന്ന ''പെരും കളിയാട്ട'' കാവുകളും ഉത്തര മലബാറിനെ ഈ വേളയില്‍ മുഖരിതമാക്കുന്നു....
ഉത്തര മലബാറിന് വീരാളികളോട് കടുത്ത ആരാധനാ തോന്നുന്നത് സ്വാഭാവികം എന്നത്പോലെ വീരാളി പട്ടിന്റെ ചുവപ്പിനോടുള്ള, വീരാരധനയും, ...കണ്ണൂര്‍ ഉള്‍പ്പെടുന്ന ഉത്തര മലബാറിനു 
ചങ്കിലെ ചോരപോലെ ഉത്തിഷ്ടം ആണ് വാമൊഴിയും,വരമൊഴിയും ആയി ചേര്‍ക്കപ്പെട്ട തോറ്റംപാട്ടുകളിലൂടെ ചരിത്രവും , മിത്തും ഇടകലര്‍ന്ന മണ്ണില്‍കൊണ്ടാടുന്ന തെയ്യക്കോല കേട്ടിയാടല്‍.....ദേവീ ദേവന്മാരും,മണ്മറഞ്ഞ ഗുരു ഭൂതരും വീരന്മാരും എല്ലാം ദേവതകള്‍ ആയി കാവുകളില്‍ ഉറഞ്ഞു തുള്ളി അരുളി പാട് നല്‍കുന്നു തന്റെ ഭക്തര്‍ക്ക്‌..
മനുഷ്യന്‍ ദൈവമായി മാറുന്നതിനു അതി കഠിനമായ വ്രതാനുഷ്ടാനങ്ങള്‍ ഉണ്ട്..വ്രതം നോറ്റു,കാവിലെ അണിയറയില്‍ മുഖ ത്തെഴുത്തും, വച്ച് കേട്ടലുകളും, അണിയലങ്ങള്‍, അലങ്കാരങ്ങള്‍ ,കാല്‍ ചിലങ്ക കിലുക്കിയും ,കൈവളകള്‍ ധരിച്ചും, , നീണ്ട ദ്രംഷ്ടങ്ങള്‍ ഉള്ളതും, അല്ലാതെയും, രൌദ്ര ഭാവമായും,, ലാസ്യ ഭാവമായും, അപൂര്‍വ്വമായി നര്‍മ്മ ഭാവമായും പലതരം മുടികള്‍ അണിഞ്ഞും പ്രത്യേകം, പ്രത്യേകം താള ക്രമങ്ങളും, ചടുല നൃത്തങ്ങളും , മൃദു ചലനവും ഒക്കെ ആയി ചമഞ്ഞു വരുന്ന മിക്ക തെയ്യക്കൊലങ്ങള്‍ക്കും ''ചായില്യ'' കൂട്ടുള്ള ചുവപ്പ് നിറം അണിയലങ്ങലിലെക്കും പടരുമ്പോള്‍, കോലധാരി വരവിളി തോറ്റം പാട്ടിലൂടെ , കാവുകളുടെ പള്ളിയറക്ക് മുന്നിലെത്തിയാല്‍ ഉയര്‍ന്നു പൊങ്ങുന്ന ആസുരമാര്‍ന്ന ചെണ്ട വാദ്യ പാരമ്യതോടൊപ്പം നര്‍ത്തന ചുവടു വയ്പ്പോടെ ദൈവമായി മാറുന്നു..
ഇലത്താളം, ചീന കുഴല്‍ ഇവയൊക്കെ തെയ്യത്തിന്റെ നടനത്തിനു മാറ്റ് കൂട്ടുന്നു..തെയ്യം അണിയറയില്‍ നിന്ന് ഒരുങ്ങി വരുന്നത് മുതല്‍ മുടി അഴിക്കുന്നത് വരെ ആയി പലതരം ചടങ്ങുകളും ഉണ്ടാകും..ഏറ്റവും ഉദാത്തമായത് ഭക്തരുടെ സങ്കട പെരുമഴക്ക് കുളിര്‍ സ്വന്തനമേകി മഞ്ഞ കുറി നെറുകയില്‍ വച്ച്, തെച്ചി പ്പൂ വും ,അരിയും നല്‍കി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു എന്നുള്ളതാണ്...ദൈവിക അരുളിപാടുകള്‍ സത്യമാകുമെന്ന് വിശ്വസിക്കുന്ന ഭക്തര്‍ക്ക് ''ഗുണം വരണേ'' എന്ന് അരുളി പാട് നല്കുബോള്‍, മനക്കണ്ണില്‍ മാത്രം ദര്‍ശിച്ചിരുന്ന ആരാധനാ മൂര്‍ത്തിയെ നേരില്‍ കണ്‍ കുളിര്‍ക്കെ കണ്ട സായൂജ്യത്തിലാകും ഭക്തജനങ്ങള്‍..
ഗ്രാമീണതയുടെ ഒത്തു ചേരല്‍ കാലം കൂടിയാണ് തെയ്യക്കാലം..ദൂരെ ദേശങ്ങളിലെ ബന്ധു മിത്രാദികള്‍ക്ക് ഒത്തു കൂടാനുള്ള കാലം കൂടിയാകുന്നു ഇക്കാലം..നേര്‍ത്ത മഞ്ഞു പുതച്ചു തുടങ്ങുന്ന രാത്രികളിലെ വൈദ്യുതാലങ്കാരങ്ങള്‍.. പൂനിലാ പുഞ്ചിരി തൂകുന്ന ചന്ദ്രികലാവണ്യം കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ നീര്‍ചോലകളില്‍ വെണ്ണിലാവു നല്‍കുന്ന ആര്‍ദ്രത ,പ്രണയത്തിന്റെ കൌതുകം കൈമാറാനും, കാവിന്റെ പരിസരങ്ങളില്‍ കൂടി നില്‍ക്കുന്ന ബാല്യ കൌമാര യൌവനങ്ങള്‍ക്കും, തരുണീ മണികള്‍ക്കും ..''സോറ'' പറയാനും കൂടിയുള്ള അവസരം കൂടിയാകുന്നു തെയ്യക്കാലം ..ചുവന്ന മണ്ണിന്റെ വീര്യം സിരകളിലേക്ക് പടര്‍ന്നു കയറലൊക്കെ ഉണ്ടെങ്കിലും ആശ്രയിച്ചു വരുന്നവരെ നെഞ്ചിലെറ്റാനും ഉത്തര മലബാര്‍ മറക്കില്ല എന്നും ഈ കാഴ്ചകളോട് ചേര്‍ത്ത് വായിക്കണം ..
ചാന്തും,കണ്മഷിയും,കുപ്പിവള, ബലൂണ്‍, പീപ്പികള്‍ കളിപാട്ടങ്ങള്‍ എന്നിവയൊക്കെ നിരത്തി വച്ച വാണിഭക്കാരും ചേലുള്ള കാഴ്ചകളാണ്..,രാത്രിയുടെ തണുപ്പകറ്റാന്‍ ചുക്ക് കാപ്പിയും, തെല്ലു മാറി പെട്രോ മാക്സിന്റെ വെളിച്ചത്തില്‍ പകിട കളിക്കുന്നവും ആരവങ്ങളും തീവെട്ടികളും , നാട്ട് വഴിയിലൂടെ മിന്നി മറയുന്ന ചൂട്ടു വെട്ടവും(പണ്ടുകാലത്ത് ചൂട്ടു കെട്ടുകള്‍ ആഞ്ഞു വീശുമ്പോള്‍ തെളിഞ്ഞിരുന്ന വഴി വെട്ടത്തിന് പകരം ഞെക്ക് വിളക്കുകള്‍ ആണ് ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് എന്ന് ഈ അവസരത്തില്‍ ഓര്‍മ്മയില്‍ തെളിയുകയാണ്) , ഇത്തിരി തണ്ടുള്ളവരുടെ ഉന്തലും,തള്ളലും,,വഴക്കുകള്‍ക്കൊടുവില്‍ നാട്ടു മുഖ്യസ്ഥരുടെ ഇടപെടലില്‍ തോളോട് ചേരുന്ന സൌഹൃദങ്ങളും എല്ലാം ചേര്‍ത്തുള്ളതാണ് ഞങ്ങള്‍ ഉത്തര മലബാര്‍ കാരുടെ തെയ്യക്കാലം..ആ കാലത്തിനാണ് നാളെ നാന്ദി കുറിക്കുന്നത്..പണ്ടത്തെ നാട്ടു വഴികളായിരുന്ന പാട വരമ്പിലൂടെ അണിയലങ്ങളുടെ മണികിലുക്കത്തോടെ തെയ്യ ചമയക്കാര്‍ നടന്നു പോയിരുന്നെങ്കില്‍ ഇന്ന് പാടവരമ്പിന്റെ സ്ഥാനത് റോഡുകള്‍ വന്നതോടെ വാഹങ്ങളില്‍ ആയി യാത്രകള്‍ എന്നത് ഒഴിച്ചാല്‍ തെയ്യക്കാലത്തിന്റെ ഗരിമ ക്ക് കാര്യമായ മാറ്റമൊന്നും ഇവിടെ ഉത്തര മലബാറിന് സംഭവിച്ചിട്ടില്ല എന്ന് പറയാം....
കൃഷ്ണ കുമാര്‍.കൂടാളി 
ഗോകുലം, കീഴല്ലൂര്‍..

നിറമില്ലാത്തവന്റെ ചിരി..


സ്വപ്നങ്ങള്‍ക്ക് അവധി നല്കിയിരിക്കുന്നു.
മോഹങ്ങള്‍ക്കും..!!
വാചാലതക്കും വിടനല്കി !!
അല്ലെങ്കിലും, വാചാലത എന്നത്-
എന്നില്‍ വിരുന്ന വന്നിരുന്ന പ്രതിഭാസമായിരുന്നല്ലോ?
നിറമില്ലാതവന്‍ ചിരിക്കരുത് !!
ആകാശത്തിലെ കരിമ്പട കെട്ടിനുള്ളില്‍
മൌനദീക്ഷ പൂണ്ടിരിക്കാന്‍ ഇടമുണ്ട്..
പക്ഷെ, അവിടെക്കെത്തിച്ചേരാന്‍..
എന്റെ ചിറകുകള്‍ക്ക് ബലമില്ലല്ലോ.?
ഇപ്പോള്‍ വൃഥാ ചിരിക്കുകയാണ്!!
അര്‍ത്ഥമില്ലാത്തൊരു ചിരി.!!!
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം, കീഴല്ലൂര്‍...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo