നിലാ മഴയില്‍, ഈ നിശാ മലരിന്‍
നീല നീരജ നയനങ്ങളില്‍...
അഴകിന്റെ രാഗോത്സവം,സഖീ
മൊഴികളില്‍ തൂണീരമോ?
നീല നീരജ നയനങ്ങളില്‍...
അഴകിന്റെ രാഗോത്സവം,സഖീ
മൊഴികളില്‍ തൂണീരമോ?
വരദേ,ശുഭാനനേ,മലയജ ശോഭിത
സരസേ,മലയാള മനസ്സേ.....
ഹരിത മനോഹര സുന്ദരീ, സഖീ
ചരണങ്ങളില്‍ ചാഞ്ചാട്ടമോ?
സരസേ,മലയാള മനസ്സേ.....
ഹരിത മനോഹര സുന്ദരീ, സഖീ
ചരണങ്ങളില്‍ ചാഞ്ചാട്ടമോ?
എഴുതിയ വരികളിലെത്രയോ സുന്ദര
പഴമതന്‍ മാധുര്യ സ്മരണകളില്‍..
തഴുകുമിളം തെന്നലായ്,സഖീ
മുഴുക്കാപ്പിലഴകേറും ചന്ദ്രികയോ?
പഴമതന്‍ മാധുര്യ സ്മരണകളില്‍..
തഴുകുമിളം തെന്നലായ്,സഖീ
മുഴുക്കാപ്പിലഴകേറും ചന്ദ്രികയോ?
സപ്തവര്‍ണ്ണ പതംഗങ്ങള്‍ നഭസ്സിന്‍
തപ്ത കാഞ്ചന കിരണങ്ങളെ..
തൃപ്തിനല്കും സുന്ദര ഭൂമികെ,സഖീ,നാം
പ്രാപ്തരറിയുക ഒരുമയല്ലയോ പെരുമ?
തപ്ത കാഞ്ചന കിരണങ്ങളെ..
തൃപ്തിനല്കും സുന്ദര ഭൂമികെ,സഖീ,നാം
പ്രാപ്തരറിയുക ഒരുമയല്ലയോ പെരുമ?
നിലാ മഴയില്‍ നീഹാര സൗരഭ രാവിന്‍
നീല മിഴികളാം പുഷ്പ ബാണങ്ങളില്‍...
ചേലൊത്ത കാവ്യ ധരണീ ,സഖീ
അലിവിന്‍ സഹ്യാദ്രി സാനുവോ നീ ?
നീല മിഴികളാം പുഷ്പ ബാണങ്ങളില്‍...
ചേലൊത്ത കാവ്യ ധരണീ ,സഖീ
അലിവിന്‍ സഹ്യാദ്രി സാനുവോ നീ ?
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍
ഗോകുലം,കീഴല്ലൂര്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക