എല്ലാവരും 500 ന്റെയും 1000 ന്റെയും കാര്യങ്ങൾ പറയുമ്പോൾ എനിക്കു പറയാൻ ഉള്ളത് വെറും 50പൈസയുടെ ഓർമ്മകൾ ആണ്....
വർഷങ്ങൾക്കു മുന്നേ ഉള്ള ഒരു സായാഹ്നം ക്രിക്കറ്റും വോളിബോളും ഗോട്ടികളിയും ഈ മൂന്നു കളികൾ ആണ് ഇപ്പോൾ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്
കോഴി രാഹുലിന്റെ
തീ പാറുന്ന പന്തുകളെ വളരെ സൂക്ഷ്മതയോടെ പ്രതിരോധിക്കുന്ന നേരത്താണ് ഒരു ചെറിയ നിലവിളി ശബ്ദം എന്ടെ കാതിലേക്ക് ഓടിയെത്തിയത്....
ഗോട്ടികളിയിലെ ലോക നിലവാരമുള്ള കളിക്കാരൻ ഉണ്ണിയുടെ വീട്ടിൽ നിന്നാണ് ആ ശബ്ദം കേട്ടത്...
മൈതാനത്തിനരികെയാണ് ചെക്കന്റെവീട്...
നിമിഷ നേരങ്ങൾക്കകം ഞങ്ങൾ ഉണ്ണിയുടെ വീട്ടിലെത്തി.....

ഉണ്ണിക്കുട്ടൻ മൂത്രമൊഴിക്കുന്നത് ആകാംക്ഷയോടെ നോക്കുകയാണ് വീട്ടുകാർ....!!!!
കാര്യം തിരക്കിയപ്പോൾ 50 പൈസ ചെക്കൻ വിഴുങ്ങിയിരിക്കുന്നു.....!!!
ചെക്കനു മൊത്തത്തിൽ പരവേശമാണ്....ഇരിക്കപ്പൊറുതിയില്ല....വല്ലാത്ത അസ്വസ്ഥത......
വെള്ളം കുറെ കുടിച്ചിരിക്കുന്നു....25 പൈസ വലിപ്പമുള്ള ചെക്കന്റെ കുഞ്ഞ് ചുന്നാമണിയെ നോക്കി ഒരു 50 പൈസ പ്രതീക്ഷിച്ചിരിക്കുന്ന ചിലർ.... മണ്ടത്തരം അല്ലാതെന്തു പറയാൻ
ചെക്കനെ എത്രയും വേഗം ആശുപത്രിയിൽ കൊണ്ടു പോവണം എന്നും ചിലർ.......!!!
അങ്ങനെ ചെക്കനെ ആശുപത്രിയിൽ കൊണ്ടു പോവാൻ തീരുമാനമായി...
രവിഎട്ടന്റെ ഓട്ടോയിൽ കയറ്റി ആശുപത്രി ലക്ഷ്യമാക്കി ഉണ്ണിയെയും കൊണ്ട് വീട്ടുകാർ കുതിച്ചു പോവുന്നത് ഞങ്ങൾ നോക്കി നിന്നു......
രവിഎട്ടന്റെ ഓട്ടോയിൽ കയറ്റി ആശുപത്രി ലക്ഷ്യമാക്കി ഉണ്ണിയെയും കൊണ്ട് വീട്ടുകാർ കുതിച്ചു പോവുന്നത് ഞങ്ങൾ നോക്കി നിന്നു......
വീണ്ടും കോഴി രാഹുലിന്റെ തീ തുപ്പുന്ന ബോളുകളെ നേരിടാൻ ക്രീസിലെത്തി....
തന്ത്രപരമായ എന്ടെ പ്രതിരോധത്തെ തകർക്കാനാവാതെ എതിർ ടീം വിയർക്കുകയായിരുന്നു....!!!
എതിർ ടീമിന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ ഉണ്ണിയെയും കൊണ്ടു പോയ ഓട്ടോ ദാ തിരിച്ചുവന്നിരിക്കുന്നു
തന്ത്രപരമായ എന്ടെ പ്രതിരോധത്തെ തകർക്കാനാവാതെ എതിർ ടീം വിയർക്കുകയായിരുന്നു....!!!
എതിർ ടീമിന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ ഉണ്ണിയെയും കൊണ്ടു പോയ ഓട്ടോ ദാ തിരിച്ചുവന്നിരിക്കുന്നു
50 പൈസ ഡോക്ടർ എങ്ങനെ എടുത്തു എന്നറിയാനുള്ള ആകാംക്ഷ നമ്മളുടെ കളി അവസാനിപ്പിച്ചു ഞങ്ങൾ ഉണ്ണിയുടെ വീട് ലക്ഷ്യമാക്കിയോടി....!!
എടുത്തോ.....
അത് തൂറുമ്പോ പോയ്ക്കോളുംന്ന് ഡോക്ടറ് പറഞ്ഞു എന്നിട്ടവന്റെ അമ്മ ചിരിച്ചു
എന്നാലും പാരമ്പര്യ വൈദ്യനായ കണ്ണേട്ടന്റെ നിയമോപദേശം തേടുന്നത് നല്ലതാണെന്ന് പരക്കെ ആവശ്യമുയർനന്നു
താമസിക്കാതെ കണ്ണേട്ടൻ എത്തിച്ചേർന്നു
കണ്ണേട്ടന് അറിയാത്തതായി ലോകത്തിൽ ഒന്നുമില്ല....
ഒരു മരം വെട്ടുമ്പോൾ ഏത് ഭാഗത്തേക്ക് വീഴുമെന്നും...
മഴ എന്ന് പെയ്യുമെന്നും..
ആകാശത്ത് എത്ര നക്ഷത്രം ഉണ്ടെന്നും
അങ്ങനെ എല്ലാം എല്ലാം എല്ലാം
ഒരു മരം വെട്ടുമ്പോൾ ഏത് ഭാഗത്തേക്ക് വീഴുമെന്നും...
മഴ എന്ന് പെയ്യുമെന്നും..
ആകാശത്ത് എത്ര നക്ഷത്രം ഉണ്ടെന്നും
അങ്ങനെ എല്ലാം എല്ലാം എല്ലാം
50 പൈസ എടുക്കുക എന്നത് മൂപ്പർക്ക് നിഷ്പ്രയാസം തന്നെയെന്നുറപ്പ്....
ഉണ്ണി ആകെവിറളി പിടിച്ചിരിക്കുന്നൂ....
മുഖത്ത് പരിഭ്രമഭാവം..
വേട്ടക്കാരന്റെ മുഖമുള്ള കണ്ണേട്ടനെ കണ്ടതോടെ ഉണ്ണി ഒന്നുകൂടി പേടിച്ചിരിക്കുന്നു....
മുഖത്ത് പരിഭ്രമഭാവം..
വേട്ടക്കാരന്റെ മുഖമുള്ള കണ്ണേട്ടനെ കണ്ടതോടെ ഉണ്ണി ഒന്നുകൂടി പേടിച്ചിരിക്കുന്നു....
ഉണ്ണിയെ കണ്ണേട്ടൻ അടുത്ത് വിളിച്ചു....
പതിയെ പുറത്തേക്ക് തട്ടി....
എന്നിട്ട് കൈ കൊണ്ട് പല ക്രിയകളും കാട്ടി.....
50 പൈസ കിലുക്കത്തോടെ താഴെ വീഴുന്നത് നോക്കി ഞങ്ങളിരുന്നു.....
പതിയെ പുറത്തേക്ക് തട്ടി....
എന്നിട്ട് കൈ കൊണ്ട് പല ക്രിയകളും കാട്ടി.....
50 പൈസ കിലുക്കത്തോടെ താഴെ വീഴുന്നത് നോക്കി ഞങ്ങളിരുന്നു.....
നിരാശ തന്നെ ഫലം....!!!
നാളെ രാവിലെ ശരിയാകുമെന്ന പ്രവചനത്തോടെ കണ്ണേട്ടൻ സ്ഥലം കാലിയാക്കി....
രാത്രിയായിരിക്കുന്നു...
ഞങ്ങളെല്ലാവരും വീടുകളിലേക്ക് മടങ്ങി.....
ഞങ്ങളെല്ലാവരും വീടുകളിലേക്ക് മടങ്ങി.....
രാത്രി കിടക്കും നേരം 50 പൈസ വയറിനകത്തേക്ക് പോയാലുള്ള രാസമാറ്റത്തെക്കുറിച്ച് ഉള്ള ചിന്തകളായിരുന്നു
ഒരെത്തും പിടിയും കിട്ടാതെ മൂടി പുതച്ചുറങ്ങി...
രാവിലെ ചായകുടിച്ച് നേരേ ഉണ്ണിയുടെ വീട്ടിൽ ചെന്നു....
വീട് അടഞ്ഞു കിടക്കുന്നു....!!
ആൾക്കാർ ആരുമില്ല....!!
ആൾക്കാർ ആരുമില്ല....!!
പിന്നെ എന്റേതായ കാര്യങ്ങൾക്കു
നേരേ വില്ലേജോഫിസിലേക്ക് വെച്ച് പിടിച്ചു....
അപേക്ഷയിൽ
സ്റ്റാമ്പ് ഒട്ടിക്കുമ്പോൾ ക്ലർക്ക് 50 പൈസ ചോദിച്ചപ്പോഴാണ് റിസർവ്വ് ബാങ്കിന് നഷ്ടമായ ഒരു 50 പൈസ ഓർമ്മയിലേക്ക് വീണ്ടും കടന്ന് വന്നത്....!!!
നേരേ വില്ലേജോഫിസിലേക്ക് വെച്ച് പിടിച്ചു....
അപേക്ഷയിൽ
സ്റ്റാമ്പ് ഒട്ടിക്കുമ്പോൾ ക്ലർക്ക് 50 പൈസ ചോദിച്ചപ്പോഴാണ് റിസർവ്വ് ബാങ്കിന് നഷ്ടമായ ഒരു 50 പൈസ ഓർമ്മയിലേക്ക് വീണ്ടും കടന്ന് വന്നത്....!!!
തിരിച്ച് നാട്ടിലെത്തിയപ്പോൾ കുട്ടികളുടെ ഇടയിൽ ഗോട്ടി കളിച്ച് ഉശിരോടെ ആർത്തു ചിരിക്കുന്ന ഉണ്ണിയെ കണ്ടു....!!
അപ്പോൾ 50 പൈസ ???
ഇത്രയൊക്കെ കാത്തിരുന്നിട്ടും നമ്മൾക്കാർക്കും ആ 50 പൈസ കാണാൻ പറ്റിയില്ല
ദുഃഖമാണുണ്ണി ദുഃഖം....
അയ്യേ .....!!!!!
By: Praveen meledath

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക