രാവിലെ മുത്താച്ചി (മുത്തശ്ശി ) ആരോടോ വർത്തമാനം പറയുന്നത് കേട്ടാണ് എഴുന്നേറ്റു വന്നത്. മുറ്റത്തു ചെത്തുകാരൻ പഞ്ചു . അയാൾ എന്തെങ്കിലും പറയുമ്പോ കൊമ്പൻ മീശ കിടന്നു തുള്ളും, ഞങ്ങള് കുട്ട്യോളെ കണ്ടാ, ഒരു ജാതി പാട്ടും ഡാൻസും ഒക്കെ ഉണ്ട്, ഞങ്ങളെ നല്ല ഇഷ്ടാ. ഞങ്ങക്കും അതെ. അരയിൽ കണ്ണും മൂക്കും ഒക്കെ ഉള്ള ഒരു മരത്തിന്റെ സാധനം കെട്ടിയിട്ടുണ്ട് . അതിൽ ഒരു വലിയ കത്തിയുണ്ട്. ചെത്താൻ പോണ വേറൊരാളുണ്ട് , കരുവാടീലൊക്കെ അയാളാ ചെത്താൻ വരുന്നു കണ്ടിട്ടുള്ളത്. അയാള്ക്ക് കുട്ട്യോളെ ദേഷ്യാ. 'ബിറ്റ , ആവ്റ്റ' എന്നൊക്ക്യ കുട്ട്യോളെ പറയാര് . 'കുഞ്ഞാ, ന്റെ കൂടെ പോരുണ് ണ്ടോ , ചക്കര തരാം' . പഞ്ചു എന്നും എന്തെങ്കിലുമൊക്കെ കുട്ട്യോളോട് പറയും, ഇടക്ക് മിട്ടായി കൊടുക്കും.
അയാൾ വീണ്ടും മുത്താച്ചിയോട് വർത്തമാനം തുടങ്ങി. ' ന്നു ഒരു തുള്ളീംല്ല്യാ , ഒക്കെ ആ അസത്ത് ഊറ്റിണു”'
'ബട്ത്തെ ഈ തൊടീന്നോ ? ഹേയ് , അങ്ങനോക്കീണ്ടോ ഇപ്പളത്തെക്കാലത്തു" മുത്തച്ചി എന്തോ അത്ഭുതം പോലെ മൂക്കത്തു വിരൽ വെച്ചു. കുഞ്ഞുട്ടൻ വർത്തമാനം കേൾക്കാനുള്ള താല്പര്യത്തോടെ വീണ്ടും ഒന്നു കൂടി കയറി ഇരുന്നു.
"ടാ പോയി പല്ലേയ്ക്കടാ" ചേച്ചി പറഞ്ഞു.
" ശീ... ഈ ചേച്ചിത്...ഞാൻ വരണൂ "
"അമ്മേ ഈ ചെക്കൻ പല്ലു തേയ്ക്ക്ണ് ല്ല്യാ ട്ടോ , ദിവസോം ങ്ങനാന്ന്യാ"
"കുഞ്ഞാ, നല്ല കുട്ട്യായിട്ടു പോയി പല്ലു തേച്ചു കാലും മൊകോം കഴ്കി വാ .. ആ പെണ്ണിന്റെ അടുത്തുന്ന് ഇനി തല്ലു വാങ്ങണ്ട., പോ. സ്കൂളി പോണ്ടെ ?"
"ഞായറാഴ്ചയ മുത്താച്യേ, ന്നു ല്ല്യാ ,... ഞാൻ തേക്കാം"എന്നും പറഞ്ഞു അവൻ അടുത്ത തൂണും പിടിച്ചു കാലുകൾ തൂണിന്റെ ഇരുപുറവുമിട്ട് ഇരുന്നു,
പഞ്ചു തുടർന്നു .. "അയിനെ ഒതുക്കാൻ ള്ള വഴിയൊക്കെ ൻറെടുത്തുണ്ട്, ഇത്തിരി കടന്ന കയ്യാ , അതു വേണ്ടാ ന്ന് ച്ച് ട്ടാ .."
" ഇയ്യൊന്നുനും പോണ്ടാ , അണക്കു ചെറ്യേ രണ്ട് കുട്ട്യോളെ അതോർമ വേണം" മുത്താച്ചി ഓർമിപ്പിച്ചു.
"….ല്ലാണ്ടെന്താ ചിയ്യാ അമ്പ്രാളെ " ..
"എന്താ മുത്താച്ച്യേ ?" കുഞ്ഞുട്ടന് ഒരു പിടിം കിട്ട് ണ് ല്ല്യ
"കുട്ട്യോള്ക്കു മനസിലാവില്ല്യ" പഞ്ചു പറഞ്ഞു.
കുഞ്ഞുട്ടൻ പിന്നൊന്നും മിണ്ടീല്ല്യാ , എഴുന്നേറ്റു പല്ലു തെക്കൻ പോയി.
അവൻ രാവിലെ കണ്ട പഞ്ചുവിൻറെ മുഖം എപ്പോഴും ഓർമ്മയിൽ തങ്ങി നിന്നു..
അന്ന് മുഴുവൻ അതു തന്നെ ആലോചിച്ചു ..
ഉച്ച തിരിഞ്ഞു മുത്താച്ചിടെ കൂടെ കൂടി, അവസാനം മുത്താച്ചി പറഞ്ഞു " ന്നലെ രാത്രീല് യാക്ഷ്യോള് വന്ന് പഞ്ചൂൻറെ കള്ളൊക്കെ കുടിച്ചൂത്രേ. യാക്ഷ്യോള് പനേമ്പുലും പാലേമ്പുലും ഒക്കല്ലേ ണ്ടാവ്വ " . പനയും പാലയുമൊക്കെയാണ് അവരുടെ താമസസ്ഥലങ്ങൾ , നല്ല ചോരയും നീരും ള്ള ആണുങ്ങളെ കിട്ടിയാൽ പിടിച്ചോണ്ട് പോവും, നീരൂറ്റിക്കുടിക്കും എന്നൊക്കെ മുത്താച്ചി അവനോട് പറഞ്ഞു
"നമ്മടോടത്തെ പനേമ്പിലോ ?" കുഞ്ഞുട്ടന് അതിശയം, ഒപ്പം ചെറിയൊരു ഭയം ഉണ്ടാവാതിരുന്നില്യ, കേൾകുവാനുള്ള കൗതുകം, പക്ഷെ, അതിലും കൂടുതലായിരുന്നു.
യക്ഷിയെപ്പറ്റി അറിയാൻ. അവൻ വീണ്ടും ചോദിച്ചു "യക്ഷി എന്താ ചിയ്യാ ?”
“അതായത് ചൊവ്വാഴ്ച , വെള്ളിയാഴ്ച, ഞായറാഴ്ച, ങ്ങനെ ള്ള കൊടിയാഴ്ചകളിൽ വെളുത്ത വാവ് വന്നാൽ അന്ന് യക്ഷികൾ ഭൂമിയിൽ വരും “
" പണ്ട് ഒരാള് കാവല് കേടാക്കാൻ പോയി, മോടന്നെല്ലിന് കുന്ന്മ്പ്രത്ത്. നെല്ലുങ്ങനെ കതിര് വെളഞ്ഞ് നിക്കുണു , ഒരുദിവസംകൂടി കാവല് കെടന്നാ മതി, പിറ്റേന്നു കൊയ്യാം. കള്ളമ്മാര് ള്ളതാണെ. അങ്ങനെ പോയീതാ. രാത്രി പതിനെട്ടാനാഴിക കഴിഞ്ഞപ്പോണ്ട് പറമ്പിന്റെ ഒത്തനടുക്ക് ഒരു വെളിച്ചം . അയാള് പേടിച്ച് വെറച്ച് അവടെത്തന്നെ കെടന്നു, ഈശ്വരനേം വിളിച്ചിട്ട് , സംഗതി യക്ഷി കണ്ടു, ഓടി വന്നു,"
" യക്ഷി എങ്ങനത്തതാ?" കയ്യും കാലും ഒക്കെണ്ടോ ? "
"ആ.... കയ്യും കാലു ഒക്കെണ്ടെങ്കിലും നമ്മളെ പോലെ നടക്കണ്ട , അവര് വിചാരിച്ച മതി.. അവടെക്കെത്താൻ പറ്റും .. ..., നോക്കുമ്പോ ഒരു മണം., ന്താ? "
"ആയാള്ടെയാ"
"ആ......ഹ. അല്ല , അയാള് രാത്രി പോമ്പോ വറത്തുപ്പേരി തിന്നേർന്നു , അയിൻറെ .. ന്ന് ട്ടോ… യക്ഷ്യേ കണ്ടതും.. അയാളുടെ ബോധം പോയീന്ന് പറഞ്ഞാ മതീലോ."
"അയാളെ യക്ഷി പിടിച്ചോണ്ടോയിയോ? "
"ഇല്ല്യ. . വറവ് വാസന ള്ളോണ്ട് അയാളുടെ പല്ലൊക്കെ ഊരിട്ത്ത് അതൊക്കെ ഈമ്പി വെച്ചു".
അയ്യേ മോശം എന്ന ഭാവത്തിൽ അവൻ മുഖം പൊത്തി.
"യക്ഷിക്ക് സന്തോഷായി. അതോണ്ട് അയാള്ക്ക് നല്ല സൗന്ദര്യവും ഒക്കെ കൊടുത്തു.. പിറ്റേ ദിവസം കോന്ത്രമ്പല്ലനേർന്ന അയാളുണ്ട് നല്ല വൃത്തിള്ള പല്ലായിട്ട് വര്ണു ",
അവന് ഉള്ളിൽ ഭയവും കൗതുകവും കൂടി വന്നു. "ഇനി എന്നാ അടുത്ത വരവുണ്ടാവ്വ " അവൻ ചോദിച്ചു.
"അതെങ്ങനെ ഇയ്ക്കറിയാ കുഞ്ഞാ."
“ അടുത്ത വെളുത്ത വാവെന്നാ? “
" ന്താ അണക്ക് യക്ഷ്യേ കാണണോ” മുത്താച്ചി പേടിപെടുത്താൻ നോക്കി.
വേണമെന്നർത്ഥത്തിൽ അവൻ തലയാട്ടി.
“ചെക്കാ യ്യു മിണ്ടാണ്ടെ പോയിക്കോ”
അവൻ വീണ്ടും മുത്താച്ചിയോട് പറ്റി കൂടി നിന്നു

കലണ്ടറോ പഞ്ചാങ്ങോ ഒക്കെ നോക്കണം "
" അതിൽ യക്ഷി വരണത് കാണും?"
“വാവെന്നാണറിയാൻ, അല്ലാണ്ടെ യക്ഷി വരണതൊന്നും എഴുതീട്ടുണ്ടാവില്ല്യാ. കറത്ത് ഒരു പൊട്ടുമാതിരി ണ്ടാവും അത് കറത്ത വാവ് , വെറും വട്ടം കാണും, അത് വെള്ത്ത വാവ്"
അവൻ ഓടിപ്പോയി, സ്റ്റൂൾ വലിച്ചിട്ട് ചുമരിൽനിന്നും കലണ്ടർ എടുത്ത് കൊണ്ടുവന്നു. മുത്താച്ചിയ്ക്കു കാഴ്ചക്ക് ബുദ്ധിമുട്ടുണ്ട് അവൻ സഹായിച്ചു. അടുത്ത വെളുത്ത വാവ് ഓണത്തിനാണ്. ചൊവ്വാഴ്ചയാണ്. അവൻ എല്ലാ ഓർത്തു വച്ചു. ഇനിയും കുറെ ആഴ്ചകൾ കഴിയണം.
ഓണം എത്തി . സ്കൂൾ പൂട്ടി . അവനു നല്ല ഉത്സാഹമായി . .
ഓണം അവിട്ടം . വെളുത്ത വാവ്. അവിട്ടം ദിവസം അച്ഛന്റെ വീട്ടിലാണ് ഉച്ചക്ക് സദ്യ. അച്ഛന്റോടത്തെ ഒപ്പോളോട് അവൻ പറഞ്ഞു "ഇന്ന് ന്റെ വീട്ടില് തൊടീല് യക്ഷി വരും രാത്രി . ഞാൻ ഉറപ്പായിട്ടും കാണും. "
"മ്.....മ്.. എടാ മണ്ടാ , രാത്രീല് !.. ഇയ്യ് ! .... ബ് ട്സ് തൂറല്ലേ,"
"അല്ലാ , ഉറപ്പായിട്ടും നോക്ക്യോളണ്ടു. " അവൻ ചില പദ്ധതികളൊക്കെ ഒപ്പോളോട് പറഞ്ഞു അവനെക്കാൾ രണ്ട് വയസ്സു മൂത്തതാണ് ഓപ്പോൾ, അവന്റെ ഏറ്റവും അടുത്ത കൂട്ടും ഒപ്പോളാണ്. എന്നെങ്കിലുമൊക്കെ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ ഇങ്ങനത്ത കുറേ കാര്യങ്ങളുണ്ടാവും അവർക്കു പറയാൻ .
അവൻ രാത്രി ഉറങ്ങാതെ കിടന്നു.
എല്ലാവരും ഉറങ്ങിക്കഴിഞ്ഞു.
അവൻ ശബ്ദിക്കാതെ മെല്ലെ ഉമ്മറ വാതിൽ തുറന്നു . പടിഞ്ഞാറേ ഇടവഴിയിലേക്ക് നോക്കി. നല്ല നിലാവെളിച്ചം ണ്ട് .. അവൻ സാവധാനം ഇടവഴിയിലൂടെ പതുങ്ങി പതുങ്ങി നടന്നു . ഇടവഴിയുടെ അറ്റത്ത് അടുത്തായാണ് കള്ളു ചെത്തുന്ന പനയുള്ളത്. അവിടെ ചെന്ന് ഇടവഴിൽ പതുങ്ങി ഇരുന്നു. അല്പം കഴിഞ്ഞതും എന്തോ ശബ്ദം കേട്ടു, പനേമ്പിൽ നിന്നും എന്തോ ഒന്ന് ഇറങ്ങി വരുണ് ണ്ട് .. രൂപം അങ്ങട്ട് ശെരിക്കും മനസ്സിലാവുന്നില്ല്യ. എന്നാലും മുത്താച്ചി പറഞ്ഞപോലെ വെളിച്ചമൊന്നും ഇല്ല്യ, ഭാഗ്യം. ... ആരോ സംസാരിക്കുന്ന പോലെ തോന്നി... യക്ഷിയായിരിക്കും. അവൻറെ ഹൃദയമിടിപ്പ് കൂടി , എന്നാലും കാത്തിരുന്നു . ആണുങ്ങളുടെ ശബ്ദമ്പോലിണ്ടു .. രണ്ട് ശബ്ദങ്ങൾ.. ഇനി പ്പൊ യക്ഷികൾ രണ്ടെണ്ണമുണ്ടോ ..എന്നെ കാണാതിരുന്നാൽ മതിയായിരുന്നു... ഈശ്വരാ ദൈവമേ.അവർ .പറയുന്നതൊന്നും ഒന്നും മനസിലാവുന്നില്ല..യക്ഷികളുടെ ഭാഷ? ആവോ..നമ്മള് പറയണപോലെതന്നെണ്ടല്ലോ..അവൻ കാത്തു കൂർപ്പിച്ചു .. എന്താണ് തിരിയ് ണ് ല്ല്യ . . ശബ്ദം കേട്ടാൽ കള്ളുട്യേൻ ചാമിടെ അതേ ശബ്ദം.. മറ്റേ ശബ്ദവും കേട്ടതായി തോന്നുണു .. അവൻ ഒത്തുനോക്കി... നാളികേരം ഇടാൻ വന്ന ആള്ടെ പോലെ ണ്ട്.. ചപ്പിലകൾ ശബ്ദിക്കുന്നുണ്ട് .. അവർ നടന്നു പോവുകയാണെന്ന് തോന്നുന്നു . അതേ , അവർ പോയി..
അവിടെയെല്ലാം കള്ളിന്റെ നാറ്റം ..
അവനു യക്ഷിയെ വ്യക്തമായി കാണാൻ പറ്റാത്തതിൽ സങ്കടം തോന്നി.. ഇത്രയൊക്കെ പണിപ്പെട്ടത് വെറുതെയായില്ല്യേ .. എന്നാലും കുറച്ചൊക്കെ കണ്ടുലോ . അതാലോചിക്കുമ്പോ സന്തോഷവും ണ്ട് .. അടുത്തപ്രാവശ്യം ഇനി എന്നാ വരുക എന്നു മുത്താച്ചിയോട് ചൊദിച്ചറിയണം. പറ്റിയാ യക്ഷികളെ കണ്ട കാര്യം മുത്താച്ചിയോട് പറയണം. ഒപ്പോളോടും പറയ്ണം..
അവൻ തിരിച്ചു പോയി,.. ആരുമറിയാതെ വാതിലടച്ച് കിടന്നു.. പിറ്റേന്നു നേരത്തെ ഉണർന്നു, പല്ലു തേച്ചു ..അവൻറെ വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടിയുടെ 'സഡൻ ബ്രേക്കും ലോങ് ബ്രേക്കും ഗീറും സുദര്ശനചക്രവും ഒക്കെ ശരിയാണോ എന്നു നോക്കി (എല്ലാം സങ്കല്പികമാണ്) മുന്നേറ്റെടുത്തിട്ട് വീണ്ടും പിന്നോട്ടെടുത്ത് . ഏതോ ഒരു വലിയ വണ്ടി ഓടിക്കുന്ന ഗൗരവത്തിൽ ഒട്ടിച്ച് പോയി ഇടക്ക് ട്രൗസറിന്റെ വള്ളി ഉറിവീണതു അവന്റെ ഡ്രൈവിങ്ങിലെ ശ്രധ്ധ ഒട്ടും കുറച്ചില്ല ചവിട്ടി നിർത്തി, ബട്ടൺ പോയ ട്രൗസർ ഒന്നു വലിച്ചു കെട്ടി. വീണ്ടും വണ്ടി വിട്ടു. . നേരെ പനഞ്ചുവട്ടിലേക്കു..അവിടെ അവൻ പ്രത്യേകിച്ചൊന്നും കണ്ടില്ല്യ .. കുറച്ചു നേരം നാലു പറ്റും നോക്കി വറ്റി തിരിച്ചു ഉമ്മറകോലായിൽ എത്തി നിർത്തി . അവിടെ
അന്നും മുറ്റത്ത് പഞ്ചു മുത്താച്ചിയുമായി വർത്താനം പറയാണ് .. .. "ഇന്നും ആ കള്ളത്ത്യോള് പണി പറ്റിച്ചു, ഒരാണ്ടറ്യാത്യായിട്ട് ന്നും .. പത്ത് പൈസക്കുള്ള വഹ ല്ല്യാ ൻറെ അമ്പ്രാളെ" അയാൾ ആകെ വെഷമിച്ചിരുന്നു..അതു കണ്ടപ്പോൾ അവൻ പറഞ്ഞു "ശബ്ദം ഞാൻ കേട്ടു , നമ്മടെ ആ കള്ളുട്യേൻ ചാമില്ല്യേ , അയാള്ടെ ശബ്ദാ ള്ളത് യക്ഷ്യോളക്കു . രണ്ടാള്ണ്ടാർന്നൂ.. "
"കുട്ട്യേ , ങ്ങക്ക് തമാശ.."
"തമാശയല്ല, ശര്യന്നാ , ഞാൻ ന്നലെ രാത്രി പൊറത്തു വന്നു നോക്കീ , അപ്പോ ണ്ടലോ
"പനടെ മോളിന്നു എന്തോ ഒന്നു ഇറങ്ങി വരുണു " അവൻ ബാക്കി കണ്ടതെല്ലാം പറഞ്ഞു. അവർക് അതിശയായി , മുത്താച്ചി മൂക്കത്ത് വിരല് വച്ചുകൊണ്ട് പറഞ്ഞു "ന്നാലും ൻറെ കുഞ്ഞാ , യ്യു പറഞ്ഞപോലെന്നെ ഒപ്പിച്ചൂലോ .. അച്ഛൻ കേക്കണ്ട. തല്ലു കിട്ടും .. ആരോടും പറയണ്ടാ ന്റെ കുട്ടീട്ടൊ ..

"അപ്പൊ കുട്ടി പറയണത് ശര്യാ.. ന്നാ ആ യക്ഷ്യേ ഞാൻ പിടിക്കും..ഓന് ള്ളത് കൊടുക്കും ചെയ്യും.." പഞ്ചു പറഞ്ഞു
"യ്യേ തള്ളിനും വക്കാണത്തിനും ഒന്നിനും പോണ്ടാ."
"അല്ലല്ല ത് പ്പോ ങ്ങനെ വിട്ടത് പറ്റില്ല്യാ .."
"എന്താ അയിന് തെളിവ്.. ഈ കുട്ടീടെ വർത്താനം കേട്ടിട്ടോ?"
"ഇക്കും സംശം ണ്ടാർന്ന് .. ഓൻ ആണോന്നു... ഞാൻ വേറൊരു വഴി കണ്ടിട്ടുണ്ട്.. ഒരു മുൾപ്രയോഗം ,- കള്ളാടിമുത്തൻ . അതന്ന്യാ അത്ന് ള്ള മരുന്ന് " പഞ്ചുൻറെ മുഖത്തൊരു ചിറി
"എന്താ കള്ളാടിമൂത്തൻ ?" അവൻ ചോദിച്ചു
വേണ്ട വേണ്ട ഇനി ഒന്നും നീ അറിയണ്ട.. അറിഞ്ഞതന്നെ മദ്യായി , ഞ്ഞി എന്തൊക്കെ പുരാദ്യ ണ്ടാവ്വാ ആവോ ?" മുത്താച്ചി എന്തൊക്കെയോ പിറുപിറുത്ത് എഴുന്നേറ്റകത്തേക്കു പോയി
"അനക്ക് ഞാൻ മുട്ടായി കൊണ്ടോന്നു തരാം ട്ടോ കുഞ്ഞാ.." പഞ്ചു സന്തോഷത്തോടെ പറഞ്ഞു
കുഞ്ഞുട്ടന് ഒന്നും പിടികിട്ടിയില്ല്യ......

By: manoMOhanan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക