Showing posts with label NidinGopi. Show all posts
Showing posts with label NidinGopi. Show all posts

അപരിചിതൻ

Image may contain: 1 person

ഓരോരുത്തരും നമ്മടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരു മുന്നറിയിപ്പും തരാതെ ആണ്. ചിലർ ജീവിതത്തിന്റെ ഭാഗമായേക്കാം ചിലർ മറന്നു പോകുന്ന മുഖങ്ങളിൽ ചിലതു. ചിലരെ നമ്മൾ മനപൂർവം മറന്നു പോകുന്നു.
"ഇജ്ജ് എന്തിനാട അയാളെ പറ്റി അന്വേഷികനെ ഇയ്യു വല്ല പടം പിടിക്കുണ്ടോ."
"അല്ല ഇക്ക ആളൊരു പ്രത്യേക ടൈപ്പ് ആണ് കണ്ടപ്പോ ഒരു ആകാംഷ അതോണ്ട് ചോദിച്ചതാ നിങ്ങള് മേക്കാരാകല്ലെന്"
ഗൾഫിലേക്കുള്ള യാത്രകൾ ഇപ്പോ ഇടക്കിടക്കുണ്ട്. എന്റെ അച്ഛൻ അദേഹത്തിന്റെ ജീവിതത്തിന്റെ സിംഹ ഭാഗം ചെലവിട്ട ഈ മരുവിൽ സമയം ചെലവഴിക്കുമ്പോ എന്തോ മനസിൽ എന്തോ വല്ലാത്ത വിങ്ങൽ ആണ്.
"ആളെ പറ്റി പറയാൻ ആണേ കൊറേ ഉണ്ട് മോനെ നാട്ടില് വലിയ ബംഗ്ലാവും മൂന്നു നാലു കാറും ഒക്കെ ഉണ്ടാർന്ന മനുഷ്യനാണ് ഇപ്പോ സ്വന്തം എന്നു പറയാൻ ഒന്നും ഇല്ല നാട്ടിലുള്ള ബന്ധങ്ങൾ ഒക്കെ പോയി"
"നിക്കറിയോ പണ്ട് ഈ മരുഭൂമില് വന്നു ഈ നാടിനെ ഈ കാണുന്ന നിലക്ക് ആക്കി എടുത്തത്ത് നമ്മടെ ആൽകാര ആ കൂട്ടത്തിൽ ഉള്ളട ആള്"
ആളുടെ ഇരുപതാമത്തെ വയസ്സിൽ കള്ള ഉരു കേറി വന്നതാ ഇവിടെ വന്നതിന്റെ നാലാം പക്കം പോലീസ് പൊക്കി പിന്നെ എക്സിറ് അടിച്ചു കൊടുത്തു പോകുന്ന അന്ന് എയർ പോർട്ടിൽ വെച്ചു പരിജയപ്പെട്ടതാ നമ്മടെ അരബാബിനെ ആ പരിചയത്തിൽ പൊറത്തു അയാൾക്കിവിടെ ഡ്രൈവർ ആയി ജോലി കൊടുത്തു. പിന്നെ കുറച്ചു കാലം കൊണ്ട് അയാൾ അറബേബിന്റെ വിശ്വസ്തൻ ആയി സലിം ഇല്ലാത്ത ഒരു കാര്യോം അദേഹത്തിനില്ലായിരുന്നു ഒരു സഹോദരനെ പോലെ ആണ് സലീമിനെ അദ്ദേഹം കണ്ടിരുന്നത്. സലീമും തിരിച്ചു അങ്ങനെ താനെ ആയിരുന്നു . അതുകൊണ്ടാണ് സ്വന്തമായി ബിസിനസ്സ് ഒക്കെ തൊടങ്ങി എല്ലാം നല്ല നിലയിൽ ആയിട്ടും ആ ഡ്രൈവർ കുപ്പായം അവൻ ഉപേഷികാഞ്ഞത്. നല്ല നിലയിൽ പോയി കൊണ്ടിരുന്ന ആ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകാൻ പലരും ശ്രമിച്ചിട്ടുണ്ട്.
പക്ഷെ ദൈവം കരുതി വെച്ച വിധി മറ്റൊന്നായിരുന്നു.
ഇവിടെ നടന ഒരു ആഘോഷത്തിന് അരാബാബിന്റെ മകനേം കൊണ്ടു പോയതായിരുന്നു സലിം. അവന്റെ വച്ചു ആറു വയസ്സുള്ള ആ കുഞ്ഞിനെ കാണാതായി. സലിം ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല. അദേഹത്തിന്റെ അനതരവകാശി ആയിരുന്ന ആ കുഞ്ഞിനെ കൊന്നു കളഞ്ഞു സലിം എന്നു പോലും ആള്ക്കാര് പറഞ്ഞുണ്ടാക്കി നമ്മടെ ആൾക്കാരു. മറ്റുള്ളവരെ പോലെ അദ്ദേഹം ആട് വിശ്വസിച്ചില്ല. പക്ഷെ അന്ന് തൊട്ടു ഇന്ന് വരെ സലിം ആ വീട്ടിൽ കയറിയിട്ടില്ല. ഈ ദുരന്തം സലീമിനെ ആകെ തകർത്തു. ഉണ്ടായിരുനാടൊക്കെ വിറ്റു പെറുക്കി അവൻ ഇപ്പഴും ആ കുഞ്ഞിനെ അന്വേഷിച്ചു കൊണ്ടിരികയാണ്.
ഇന്നിപ്പോ ഒരു നേരത്തെ ഭക്ഷണം മാത്രമേ അവൻ കഴിക്കു ബാക്കി കിട്ടുന്ന പൈസ കൊണ്ടു ഈ നാട് മൊത്തം ആ കുഞ്ഞിനെ അന്വേഷിച്ചു കൊണ്ടിരികയ അവൻ.
പലരും പറഞ്ഞു നോക്കി നാട്ടിൽ പോകാൻ അവൻ ചെയ്യില്ല. ആ കുഞ്ഞിനെ അദേഹത്തിന്റെ കയ്യിൽ തിരിച്ചേല്പികത്തെ മരിച്ചു പോകുമോ എന്ന അവന്റെ പേടി.
ഇത്രേം പറഞ്ഞു കഴിഞ്ഞപ്പോ കണ്ണു നിറഞ്ഞിരുന്നു ഇക്കയുടെ.
"എന്താ ഇക്ക നിങ്ങള് ഇമ്മാതിരി ശോകം കഥകൾ ആണേ എന്നോട് ഇനി പറഞ്ഞേകരുത്.അല്ല പിന്നെ"
ഇത്രയും പറഞ്ഞു കൊണ്ട് കടയിൽ നിന്ന് ഇറങ്ങി പൊരുമ്പോ തിരിഞ്ഞു നോക്കിയില്ല. ഒരു പക്ഷെ മനസു ഇടറിയാൽ. എനിക്കെന്റെ അച്ഛനേം അമ്മയേം നഷ്ടപ്പെടും.
സലിംനു ആ കുട്ടിയെ നഷ്ടപെട്ട അതേ ദിവസം തന്നയാണ് മരിച്ചു പോയ മകന്റെ മുഖം മാത്രം ഓർത്തു കരഞ്ഞു ജീവിതം തീർക്കാൻ വിധിക്കപ്പെട്ട ഒരച്ചനും അമ്മക്കും വഴിയരികിൽ നിന്നും ഒരു മകനെ കിട്ടുന്നത് ഈ എന്നെ വയ്യ അവരെ ഒരിക്കൽ കൂടി സങ്കട കടലിൽ ആഴ്ത്താൻ..

by: Nidin Gopi

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo