Showing posts with label ShabnaNishad. Show all posts
Showing posts with label ShabnaNishad. Show all posts

ഒരു രണ്ടാം ഭാര്യ

ഒരു രണ്ടാം ഭാര്യ
സൈനു ഒന്നിങ്ങോട്ടു വരൂ സൈനു. മുജീർ വിളിച്ചു. ഇതെന്താപ്പോ ഇത് ?വെള്ളിയാഴ്ച്ച രാവിലേ പോയതാ പാതിരാത്രി കയറി വന്നിരിക്കുന്നു , രണ്ടു ദിവസമായി മിണ്ടാട്ടം അധികം ഒന്നുമില്ല. ഓഫീസിലെ വല്ല പ്രശ്നവുമായിരിക്കുമെന്നു കരുതി ചോദിച്ചതും ഇല്ല. കൊല്ലം പത്തായില്ലേ ഈ പ്രവാസി ജീവിതം തുടങ്ങീട്ട്. വീണ്ടും വിളി സൈനു ...
ഫ്ലാറ്റിന്റെ വാതിൽക്കൽ അതാ ഒരു പെൺകുട്ടി ,കാണാൻ നല്ല ചന്തം. ഗർഭിണി. ഇത് ഏതു കൂട്ടുകാരന്റെ ഭാര്യ ആണാവോ? അവളുടെ ഭർത്താവിനെ കാണാൻ വേണ്ടി കണ്ണ് പരാതി. ഇല്ലല്ലോ മൂന്നാമതൊരാൾ ഇല്ല.
മുജീറിന്റെ മുഖം വല്ലാതായിരിക്കുന്നു , നേരിട്ട് നോക്കുന്നു പോലുമില്ല.
സൈനു മക്കൾ ഉറങ്ങിയോ ? ഹ്മ്മ്മ് ഒന്ന് മൂളി. കയറി വാ ലൈല . അവൾ കയറി വന്നു , മുജീർ അവളുടെ ബാഗ് അകത്തു വെച്ചു.
ഏതാ ഇവൾ എനിക്കിപ്പോ അറിയണം സൈനൂന്റെ ഉള്ളിൽ നിന്ന് നാഗവല്ലി തുള്ളി തുടങ്ങി. പക്ഷെ ശബ്ദം പുറത്തു വന്നില്ല..
ആകെ ഒരു മൂകത . ലൈല നീ പോയി കിടന്നോ. ബെഡ്‌റൂം കാണിച്ചു കൊണ്ട് മുജീർ പറഞ്ഞു. യാ റബ്ബേ, ബെഡ്‌റൂമിലോട്ടു, ഗസ്റ്റ് റൂം ഉണ്ടായിട്ടും ഞങ്ങളുടെ ബെഡ്‌റൂമിലോട്ടു. സൈനുന്റെ ഉള്ളിൽ വീണ്ടും നാഗവല്ലി ഉടലെടുത്തു, പക്ഷെ അവൾ മിണ്ടിയില്ല. ലൈല പോയ്കഴിഞ്ഞപ്പോ മുജീർ സൈനൂനോട് പറഞ്ഞു
സൈനു, നിന്നോടിത് എങ്ങനെ പറയണമെന്ന് അറീല, ലൈല എന്റെ രണ്ടാം ഭാര്യ ആണ്, കഴിഞ്ഞ ഒരു വർഷമായി അടുപ്പത്തിൽ ആയിരുന്നു, അവളുടെ ഉപ്പ എനിക്ക് നികാഹ് ചെയ്തു തന്നു.
നിന്നോട് പറയാനുള്ള ഒരു ധൈര്യം വന്നില്ല..
സൈനൂന് തല കറങ്ങുന്നത് പോലെ തോന്നി.
എടോ മനുഷ്യാ, താനിത് എന്ത് ഭാവിച്ചാ , ഇന്ന് വരെ സംശയത്തോടെ തന്നെ ഒന്ന് നോക്കീട്ടു പോലും ഇല്ല, ഫോണിലൂടെ കുറെ നേരം സംസാരിക്കുമ്പോൾ പോലും ഞാൻ ചെവിയോർത്തിട്ടില്ല ,എല്ലാ വെള്ളിയാഴ്ചയും കൂട്ടുകാരെ കാണാനും അവരോടൊത്തു ദിവസം ചെലവിടാനും കാലത്തേ പോയിരുന്നത് ഇവളുടെ അടുത്തേക്കായിരുന്നു അല്ലെ. ദ്രോഹി, ഞാൻ ഇന്ന് വരെ തന്നോട് എന്തെകിലും ചോദിച്ചോ, എനിക്കിപ്പോ ഡിവോഴ്സ് വേണം. അല്ല ഇപ്പൊ ഡിവോഴ്സ് ആക്കിയാൽ താൻ ഈ പെണ്ണും ആയി സുഖമായി ജീവിക്കല്ലേ. അവളാണേൽ എന്നെക്കാളും നല്ല ചെറുപ്പം , ഞാൻ ഇതെങ്ങനെ സഹിക്കും . ഞാൻ എന്റെ മക്കളോട് എന്ത് പറയും, ഞാൻ ഇപ്പൊ എന്റെ ഉപ്പാനെ വിളിക്കും, ഉപ്പാനോട് എന്ത് ഞാൻ പറയും, എല്ലാരും എന്നെ കുറ്റപ്പെടുത്തും, എന്നെ കൊള്ളൂല്ലഞ്ഞിട്ടാണെന്നു പറയില്ലേ. എന്നാലും എനിക്കവൾക്കിട്ടു രണ്ടു തല്ലു കൂടി കൊടുക്കാൻ പറ്റില്ലല്ലോ , ഗർഭിണിയാക്കിയല്ലേ ഇങ്ങോട്ടു എഴുന്നള്ളിച്ചത്.
സൈനൂ , സൈനൂ ..മുജീർ വിളിച്ചു , വേണ്ട എന്നെ തൊടരുത് , ഡോണ്ട് യു ഡെയർ റ്റു ടച്ച് മി , സൈനൂന്റെ ഉള്ളിൽ നിന്ന് നാഗവല്ലി മാത്രമല്ല , ഒരു സുരേഷ് ഗോപി കൂടി പുറത്തു ചാടി. യു ഏറെ എ ചീറ്റർ ..അവൾ അലറി .
എടി സൈനൂ നീയെന്താടി ഇത് ഇംഗ്ലീഷിൽ ചീത്ത വിളിക്കുന്നെ, സമയം ആറായി, ഒരു ചായ എട് എനിക്ക് ഓഫീസിൽ പോണം. ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ് ഈ പാതിരാത്രി വരെ സിനിമയും കണ്ടു ഇരിക്കരുത് എന്ന്. സൈനു ചാടി എഴുന്നേറ്റു , അപ്പൊ ഇത് സ്വപനം ആയിരുന്നോ, എന്നാലും വെളുപ്പാൻ കാലത്തേ സ്വപ്നം ഫലിക്കുമോ ? ഇത് ആരോടെങ്കിലും പറഞ്ഞാൽ ഫലിക്കില്ല എന്നാണ്. നേരെ പോയി മുജീറിനോട് തന്നെ പറഞ്ഞു.
എടി മണ്ടി, ഈ പത്തു കൊല്ലത്തെ പ്രവാസ ജീവിതത്തിൽ ഇന്ന് വരെ പറയത്തക്ക സമ്പാദ്യം ഉണ്ടകീട്ടില്ല. ഈ ഫ്ലാറ്റും, മക്കളുടെ പഠിപ്പും, ചിലവും ഒക്കെയായി പെടാപ്പാടു പെടുകയാണ് , അപ്പോളല്ലേ ഇനി ഒരു രണ്ടാം ഭാര്യ കൂടി, ഒന്നിനെ തന്നെ സഹായിക്കാൻ പറ്റുന്നില്ല, പിന്നെയാ രണ്ടാമത്തത്, നീ പോയി ചായ എടുത്തു വെക്കൂ.
സൈനൂന് വല്ലാത്ത സന്തോഷം തോന്നി , ഒരു കണക്കിന് , ഈ ആണുങ്ങൾക്ക് ഇച്ചിരി പ്രാരാബ്ധം ഉള്ളത് നല്ലതാ .. അവളുടെ ഉള്ളിലെ നാഗവല്ലി വീണ്ടും എണീറ്റു....

Shabna Nishad

ചിരിക്കുന്ന ദോശ

Image may contain: 2 people, people standing, tree, plant, outdoor and nature


സമയം ആറു ആകുന്നു . ഇനിയും പത്തു പന്ത്രണ്ടു ഇമെയിലുകൾ വായിക്കാനുണ്ട്. നിഷ ജോലി നിർത്തി ഇറങ്ങി. വീടെത്തുമ്പോൾ വൈകിയിരിക്കുന്നു. അവിടെ മക്കളും ഭർത്താവും എത്തി കാത്തിരിക്കുന്നുണ്ടാവും .വിശപ്പാണ് മുഖ്യ വിഷയം എന്ന് അവൾക്കു നന്നായി അറിയാം. അല്ലാതെ തന്നെ കാണാനുള്ള ആഗ്രഹം അല്ല.
ഇന്ന് ജോലി കൂടുതൽ ആയതിനാൽ ഒന്നും കഴിച്ചതും ഇല്ല. വയറ്റിൽ എന്തൊക്കെയോ ഉരുണ്ട കയറുന്നുണ്ട്.. ഗ്യാസ് തന്നെ ..
വീട്ടിൽ കയറീതും നേരെ അടുക്കളയിൽ. ദോശ മാവുണ്ട്.. ഓരോ ടൈപ്പ് ദോശ ഉണ്ടാക്കി മക്കൾക്കും ഭർത്താവിനും .. മുട്ട, ബാക്കി വന്ന ചിക്കൻ ഫ്രൈ ഒക്കെ ഒരു കാച് കാച്ചി. തനിക്കുള്ള ദോശ ചുട്ടു . ചൂടോടു കൂടി കഴിക്കാൻ നേരെ വായിൽ വെച്ചതും വീണ്ടും വിളി , ചായ വെള്ളം.. എടുത്ത ദോശ കഷ്ണം തിരിച്ചു വെച്ച്. ദോശയെ ദയനീയമാറ്റി നോക്കി. അത് ചിരിക്കുന്ന പോലെ അവൾക്കു തോന്നി. മോളെ ഇന്നും നിനക്കെന്നെ ചൂടോടു കൂടി കിട്ടില്ല. ദോശ വെല്ലുവിളിച്ചു..
എല്ലാം തീർത്തു വന്നു .. ദോശയിൽ കൈ വെച്ചതും ..
ആരോ കാളിങ് ബില്ലിൽ അടിച്ചു . പാൽക്കാരൻ .... പറഞ്ഞു വിട്ടു വീണ്ടും ദോശ യിലോട്ടു , ഇനിയെങ്കിലും.. അവൾ ദോശയെ നോക്കി .
അപ്പൊ അതാ ചെറു മോൾ നീട്ടി വിളി... അമ്മെ കുളിക്കണം .. വീണ്ടും .. എടുത്ത ദോശ കഷ്ണം പ്ലേറ്റിലോട്ടു .. ദോശ വീണ്ടും അവളെ നോക്കി ചിരിച്ചു.. അങ്ങനെ ഒന്നിനും പിറകെ ഒന്നായി വിളികൾ പണികൾ .. ദോശ അവളെയും അവൾ ദോശയെയും മറന്നു.. വിശപ്പ് മറന്നു. ഒടുവിൽ അടുത്ത ദിവസത്തെ വരവേൽക്കാൻ സമയമായി.. അടുക്കള പൂട്ടാൻ ചെന്നപ്പോൾ അതാ ഇരിക്കുന്നു തൻ കൊതിയോടു കൂടി തിന്നാൻ ചുട്ട ദോശ.. ഇപ്പൊ അത് ചിരിക്കുന്നതായി തോന്നിയില്ല.. പകരം ഒരു തുള്ളി കണ്ണീർ അവളുടെ കവിളിലൂടെ ഒഴുകി....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo