Slider

ചിരിക്കുന്ന ദോശ

0
Image may contain: 2 people, people standing, tree, plant, outdoor and nature


സമയം ആറു ആകുന്നു . ഇനിയും പത്തു പന്ത്രണ്ടു ഇമെയിലുകൾ വായിക്കാനുണ്ട്. നിഷ ജോലി നിർത്തി ഇറങ്ങി. വീടെത്തുമ്പോൾ വൈകിയിരിക്കുന്നു. അവിടെ മക്കളും ഭർത്താവും എത്തി കാത്തിരിക്കുന്നുണ്ടാവും .വിശപ്പാണ് മുഖ്യ വിഷയം എന്ന് അവൾക്കു നന്നായി അറിയാം. അല്ലാതെ തന്നെ കാണാനുള്ള ആഗ്രഹം അല്ല.
ഇന്ന് ജോലി കൂടുതൽ ആയതിനാൽ ഒന്നും കഴിച്ചതും ഇല്ല. വയറ്റിൽ എന്തൊക്കെയോ ഉരുണ്ട കയറുന്നുണ്ട്.. ഗ്യാസ് തന്നെ ..
വീട്ടിൽ കയറീതും നേരെ അടുക്കളയിൽ. ദോശ മാവുണ്ട്.. ഓരോ ടൈപ്പ് ദോശ ഉണ്ടാക്കി മക്കൾക്കും ഭർത്താവിനും .. മുട്ട, ബാക്കി വന്ന ചിക്കൻ ഫ്രൈ ഒക്കെ ഒരു കാച് കാച്ചി. തനിക്കുള്ള ദോശ ചുട്ടു . ചൂടോടു കൂടി കഴിക്കാൻ നേരെ വായിൽ വെച്ചതും വീണ്ടും വിളി , ചായ വെള്ളം.. എടുത്ത ദോശ കഷ്ണം തിരിച്ചു വെച്ച്. ദോശയെ ദയനീയമാറ്റി നോക്കി. അത് ചിരിക്കുന്ന പോലെ അവൾക്കു തോന്നി. മോളെ ഇന്നും നിനക്കെന്നെ ചൂടോടു കൂടി കിട്ടില്ല. ദോശ വെല്ലുവിളിച്ചു..
എല്ലാം തീർത്തു വന്നു .. ദോശയിൽ കൈ വെച്ചതും ..
ആരോ കാളിങ് ബില്ലിൽ അടിച്ചു . പാൽക്കാരൻ .... പറഞ്ഞു വിട്ടു വീണ്ടും ദോശ യിലോട്ടു , ഇനിയെങ്കിലും.. അവൾ ദോശയെ നോക്കി .
അപ്പൊ അതാ ചെറു മോൾ നീട്ടി വിളി... അമ്മെ കുളിക്കണം .. വീണ്ടും .. എടുത്ത ദോശ കഷ്ണം പ്ലേറ്റിലോട്ടു .. ദോശ വീണ്ടും അവളെ നോക്കി ചിരിച്ചു.. അങ്ങനെ ഒന്നിനും പിറകെ ഒന്നായി വിളികൾ പണികൾ .. ദോശ അവളെയും അവൾ ദോശയെയും മറന്നു.. വിശപ്പ് മറന്നു. ഒടുവിൽ അടുത്ത ദിവസത്തെ വരവേൽക്കാൻ സമയമായി.. അടുക്കള പൂട്ടാൻ ചെന്നപ്പോൾ അതാ ഇരിക്കുന്നു തൻ കൊതിയോടു കൂടി തിന്നാൻ ചുട്ട ദോശ.. ഇപ്പൊ അത് ചിരിക്കുന്നതായി തോന്നിയില്ല.. പകരം ഒരു തുള്ളി കണ്ണീർ അവളുടെ കവിളിലൂടെ ഒഴുകി....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo