കൃത്യം 2 മണിക്ക് തന്നെ ബെൽ അടിച്ചു . "ഹോ , നാശം ഇങ്ങേർക്ക് കുറച്ചു വൈകി മണി അടിച്ച പോരെ ". ഞങ്ങൾ പിറുപിറുത്തു കൊണ്ട് ക്ലാസ്സിൽ കയറി . ഉച്ചക്കലത്തെ കള്ളനും പോലീസും കളിയിൽ ഇടി കൊണ്ട് പഞ്ചറായ ഞങ്ങൾ കുറെ കള്ളന്മാർ , അപ്പുറവും ഇപ്പുറവും ആയി അന്നത്തെ പോലീസ് ഏമാന്മാരും പരസ്പരം ഒട്ടി ഒട്ടി ഇരുന്നു . വിയർപ്പു ഗ്രന്ഥികൾ കർമ്മ നിരതരായ ആ കളിയിൽ ഞങ്ങളുടെ കുട്ടിക്കാലം ഇന്നും നല്ല ഓർമകളായി മനസ്സിൽ നിലനിൽക്കുന്നു.
അങ്ങനെ ഒരു ദിവസം ഉച്ച കഴിഞ്ഞുള്ള അവസാന പീരിയഡിൽ ലാസ്‌റ് ബെല്ലടി ശബ്ദം കാതോർത്തു ഇങ്ങനെ ഇരിക്കുമ്പോൾ , ടീച്ചർ എന്നെ വിളിച്ചു ഒരു പാട്ടു പാടാൻ പറഞ്ഞു . ആദ്യമായിട്ടാ ഒരു ടീച്ചർ എന്നോട് പാടാൻ പറയുന്നേ .
അമർ അക്ബർ അന്തോണിയിൽ ഇന്ദ്രജിത് "കടുവയെ കിടുവ പിടിക്കുന്നെ അമ്പമ്പോ " എന്ന് പാടിയ പോലെ രണ്ടും കല്പിച്ചു
അമർ അക്ബർ അന്തോണിയിൽ ഇന്ദ്രജിത് "കടുവയെ കിടുവ പിടിക്കുന്നെ അമ്പമ്പോ " എന്ന് പാടിയ പോലെ രണ്ടും കല്പിച്ചു
"വരതന്റൊപ്പം ഒളിച്ചു ചാടിയെ തങ്കമ്മേ ,
നിന്റെ പരക്കം പാച്ചിലിൽ ഒടുക്കം കിട്ടിയോടി തങ്കമ്മേ
ആണിന്റെ മാനം കാക്കണതാരെടി തങ്കമ്മേ
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളാണെടി തങ്കമ്മേ "
നിന്റെ പരക്കം പാച്ചിലിൽ ഒടുക്കം കിട്ടിയോടി തങ്കമ്മേ
ആണിന്റെ മാനം കാക്കണതാരെടി തങ്കമ്മേ
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളാണെടി തങ്കമ്മേ "
അങ്ങ് കാച്ചി .
പാടി കഴിഞ്ഞു ടീച്ചർ എന്നെ ക്ലാസിനു പുറത്തു കൊണ്ട് പോയി പറഞ്ഞു .
"ഇനി മേലാൽ നീ ഇമ്മാതിരി പാട്ടു പാടി പോകരുത് . എന്ധോക്കെ വൃത്തികേടാഡാ നീ പാടിയെ ".
ഞാൻ എന്ധോ തെറ്റ് ചെയ്ത പോലെയായിരുന്നു ടീച്ചറിന്റെ ശാസന .
ഞാൻ പാടിയ പാട്ടിലെ വൃത്തികേടുകൾ ഒന്നും മനസിലാക്കാൻ ഉള്ള പ്രായം ആ 7ആം ക്ലാസ്സുകാരന് ഉണ്ടായിരുന്നോ എന്നത് എനിക്ക് ഇന്നും സംശയമാ ...സത്യം .
;-)
അതായിരുന്നു എന്റെ കുഞ്ഞു സംഗീത ലോകത്തിനു കിട്ടിയ ആദ്യ തിരിച്ചടി . ആ കുഞ്ഞു മനസ് വേദനിച്ചിട്ടുണ്ടാകും.

********************************
ഇതുപോലെ ഒരു ഉച്ച സമയത്തു പ്ലസ്ടുവിൽ പഠിക്കുമ്പോ , അന്ന് കള്ളനും പോലീസും ഒന്നും കളിയ്ക്കാൻ പറ്റില്ലാലോ . വളർന്നു പന്തലിക്കുന്ന പ്രായം അല്ലെ !!! ഉച്ചക്ക് എല്ലാ ക്ലാസ്സിലും കയറി ഇറങ്ങി പെണ്ണുങ്ങളോട് പഞ്ചാര വർത്താനം പറഞ്ഞു അവളുമാരുടെ കൈൽ ഇരിക്കുന്ന ചില്ലറ വാങ്ങി പുറത്തു കടയിൽ പോയി പഫ്‌സും നാരങ്ങാ വെള്ളോം കുടിക്കും . ഹ പറഞ്ഞു വന്ന കാര്യം മറന്നല്ലോ . ഉച്ചക്ക് ഇതുപോലെ എരന്നു പോയി വയറു നിറയെ കഴിച്ചു വന്നു ഞങ്ങൾ എല്ലാം കൂടി ക്ലാസ്സിൽ ഒരു ഡെസ്കിനു അപ്പുറോം ഇപ്പുറോം ആയി ഇരുന്നു . ഒരു സംഗീത കലാശ കൊട്ടിന് തുടക്കം കുറിക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല . സിനിമ പാട്ടിൽ ആണ് തുടങ്ങിയതെങ്കിലും കൊട്ടി കേറി അവസാനം സംഗീതത്തിന്റെ എബിസിഡി പോലും അറിയാത്ത എന്റെ കച്ചേരി വരെ എത്തി . “വാതാപി ഗണ “ ഞാൻ കണ്ണടച്ച് ചമ്മ്രം പൂട്ടി ഇരുന്നു തകർക്കുകയാണ് . പെട്ടെന്ന് കൊട്ട് നിന്നു . ഞാൻ കണ്ണ് തുറന്നപ്പോ വടക്കും തല സർ (ഞങ്ങടെ മലയാളം അധ്യാപകനാ , സാറിന്റെ സ്വദേശം വടക്കും തല എന്ന സ്ഥലത്താ ) എന്നെ സൂക്ഷിച്ചു നോക്കി കയ്യിൽ ഒരു വടിയുമായി നിക്കുന്നു . ഇതൊക്കെ പാടാൻ നീ ആരാടാ ചോദിച്ചു രണ്ടടി . അങ്ങനെ എല്ലാവരുടേം മുന്നിൽ വെച്ച് സർ എന്നെ ഒരു തരത്തിൽ തകർത്തെറിയുകയായിരുന്നു .

***********************
ജീവിതത്തിലെ ഒരു സുവർണ ഏട് തന്നെയായിരുന്നു ആ രണ്ടു വര്ഷം . പ്ലസ് 1 പ്ലസ് 2 . പ്രേമ ബന്ധങ്ങൾ തളിർത്തു പൂത്തുലഞ്ഞ കാലം . പുതിയ പുതിയ അനുഭവങ്ങളായിരുന്നു ആ പോയ കാലം ബാക്കി വെച്ചത് . 50 പേരിൽ 5 പേർ മാത്രം ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്ന കാലം . കട്ട സുഹൃത് ബന്ധങ്ങൾ . (അതൊക്കെ പിന്നീട് നഷ്ടമായി എന്നത് മറ്റൊരു സത്യം).

നിനച്ചിരിക്കും മുൻപ് തന്നെ സ്കൂൾ കലോത്സവം ഇങ്ങടുത്തു . ഞാൻ കവിത മത്സരത്തിന് പേര് കൊടുത്തു . ഒരുപാടു പേര് പാടാൻ ഉള്ളതുകൊണ്ട് ഒരു ഓഡിഷൻ നടത്താൻ സ്കൂൾ കമ്മിറ്റി നിർബന്ധിതരായി . ഞാൻ ഓഡിഷന് ചെന്ന് പാടിയ പാട്ടു വടക്കും തല സർ പുച്ഛിച്ചു തള്ളി . എന്നെ ഫൈനൽ ലിസ്റ്റിൽ നിന്നും വെട്ടി പകരം സംഗീതം ശാസ്ത്രീയമായി പഠിച്ചവരെ മാത്രം സെലക്ട് ചെയ്തു .
പക്ഷെ മലയാളം സെക്കന്റ് ലാംഗ്വേജ് പഠിപ്പിക്കുന്ന മറ്റൊരു ടീച്ചർ “ഡാ പ്രദീപേ , നീ ധൈര്യമായി കേറി പാടാൻ പറഞ്ഞു “ . പക്ഷെ ഒരു നിബന്ധന മാത്രം ടീച്ചർ മുന്നോട്ടു വെച്ചു . നന്നായി പാടി പഠിച്ചിട്ടു വേണം കയറാൻ . എന്നെ തിരിച്ചു ലിസ്റ്റിൽ ഇട്ട ചെയ്ത കാര്യം വടക്കും തല സർ അറിഞ്ഞിരുന്നില്ല .
അങ്ങനെ അന്വേഷിച്ചപ്പോഴാണ് സ്കൂളിലെ ഒരു സീനിയർ ചേട്ടനെ പരിചയപ്പെട്ടത് . പേര് “മഹേഷ് “. പുള്ളിയോട് കാര്യം പറഞ്ഞപ്പോ “നമ്മൾ തകർക്കുമെടാ “ പറഞ്ഞു എന്റെ ആത്മ വിശ്വാസം വാനോളം ഉയർത്തി . പിന്നെ അങ്ങോട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു പഠിക്കാൻ തുടങ്ങി . മുരുകൻ കാട്ടാക്കടയുടെ “കണ്ണട “ എന്ന കവിതയാണ് എന്നെ പഠിപ്പിച്ചത് . വടക്കും തല സാറിനോടുള്ള എന്റെ പ്രതിഷേധമായിരുന്നു എനിക്ക് ലഭിച്ച ആ അവസരം .
പഠിച്ചു കഴിഞ്ഞപ്പോൾ ഞാൻ ടീച്ചറിനെ വന്നു പാടി കേൾപ്പിച്ചു . ടീച്ചറിന് എന്റെ ആലാപനം ഒരുപാട് ഇഷ്ടായി . അങ്ങനെ കലോത്സവ ദിവസം വേദിയിൽ കവിത പാരായണ മത്സരം തുടങ്ങി . ഞാൻ വേദിക്കു പിറകിൽ നഖം കടിച്ചു അനൗൺസ്‌മെന്റ്ഇന് കാതോർത്ത് നിന്നു .
“അടുത്തതായി ചെസ്ററ് നമ്പർ 353 .”
ആദ്യമായി ഞാൻ ഒരു വേദിയിൽ പാടാൻ പോവുകയാണ് . ഹൃദയമിടിപ്പിന്റെ വേഗത കൂടുകയും എന്റെ കാലിന്ടെ വേഗത കുറയുകയും ചെയ്യുന്നതായി എനിക്ക് അനുഭവപെട്ടു .
എന്നെ സ്റ്റേജിൽ കണ്ട വടക്കും തല സർ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി സ്വയം താടി തടവി ഇരുന്നു . ഞാൻ സ്വയം ഉരുകി തീരുമോ എന്ന് ഭയന്നു . ഏറ്റവും ബാകിൽ എന്നെക്കാളും ടെൻഷനോടെ ടീച്ചർ നിക്കുന്നത് ഞാൻ കണ്ടു .
പാടില്ല , ഞാൻ തോറ്റു കൊടുക്കാൻ പാടില്ല . എന്നിലെ അണയാറായ ആത്മവിശ്വാസത്തെ ഞാൻ തിരികെ പിടിക്കാൻ ശ്രമിച്ചു ഞാൻ പാടി തുടങ്ങി ഒരു നനുത്ത നെഞ്ചിടിപ്പോടെ .
പാടില്ല , ഞാൻ തോറ്റു കൊടുക്കാൻ പാടില്ല . എന്നിലെ അണയാറായ ആത്മവിശ്വാസത്തെ ഞാൻ തിരികെ പിടിക്കാൻ ശ്രമിച്ചു ഞാൻ പാടി തുടങ്ങി ഒരു നനുത്ത നെഞ്ചിടിപ്പോടെ .
“എല്ലാവര്ക്കും തിമിരം
നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം“
നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം“
എനിക്കെന്റെ ആത്മവിശ്വാസം തിരികെ കിട്ടിയ ഏതാനും നിമിഷങ്ങൾ . ശേഷമുള്ള ഏതാനും വരികൾ കൂടി കഴിഞ്ഞപ്പോൾ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവത്തിന് ഞാൻ സ്വയം സാക്ഷ്യം വഹിക്കുകയായിരുന്നു . വടക്കുംതല സർ അവിടെ നിന്നും ഇറങ്ങി പോയി . എന്റെ മനസ്സിൽ കറുത്ത കാർമേഘങ്ങൾ ഉരുണ്ടു മൂടി പെയ്യാൻ തയ്യാറായി നിന്നു . പാടുന്ന വരികൾ എന്നെ കീറി മുറിച്ചു .
പിഞ്ചു മടിക്കുത്തൻപതു പേർ
ചേർന്നുഴുത്തു മറിക്കും
കാഴ്ചകൾ കാണാം .
……………………………………..
……………………………………..
“പൊട്ടിയ താലി ചരടുകൾ കാണാം
പൊട്ടാ മദ്യ കുപ്പികൾ കാണാം
പലിശ പട്ടിണി പടികയറുമ്പോൾ
പുറകിലെ മാവിൽ കയറുകൾ കാണാം “
ചേർന്നുഴുത്തു മറിക്കും
കാഴ്ചകൾ കാണാം .
……………………………………..
……………………………………..
“പൊട്ടിയ താലി ചരടുകൾ കാണാം
പൊട്ടാ മദ്യ കുപ്പികൾ കാണാം
പലിശ പട്ടിണി പടികയറുമ്പോൾ
പുറകിലെ മാവിൽ കയറുകൾ കാണാം “
പിന്നെ ഞാൻ ആണോ പാടി മുഴുമിപ്പിച്ചത് എന്ന് എനിക്ക് തീർച്ചയില്ല.
ഞാൻ പാടി നിർത്തിയപ്പോൾ കിട്ടിയ ആ വല്യ കയ്യടി ശബ്ദം ഘോരമായ ഒരു ഇടി മുഴക്കമായി എനിക്ക് തോന്നി . ഞാൻ സ്വയം നിർത്താതെ പെയ്തുകൊണ്ടു നിന്നു .
ഞാൻ പാടി നിർത്തിയപ്പോൾ കിട്ടിയ ആ വല്യ കയ്യടി ശബ്ദം ഘോരമായ ഒരു ഇടി മുഴക്കമായി എനിക്ക് തോന്നി . ഞാൻ സ്വയം നിർത്താതെ പെയ്തുകൊണ്ടു നിന്നു .
-kSp-
Pradeep KS
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക