
I'd rather prefer to be a prisoner of my own device Emil !!! because i know i'll become obsolete a day, even in your wildest thoughts!!
ഈഥൻ നീയെന്താണീ പറയുന്നത് !! റയാൻ വില്ലയിലെ ആ ചെറിയ മുറിയിലേക്ക് തണുത്ത കാറ്റ് കയറി വരുന്നുണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ നൈറ്റിംഗേൽ പാടുന്നു. താളം നിഗൂഢതയുടെ ഭാവമാടിത്തീർത്ത ആ നിമിഷത്തിൽ ഈഥൻ പറഞ്ഞു തുടങ്ങി.
" എമിൽ നിനക്കൊരു കുഞ്ഞിനെ തരാൻ എനിക്ക് കഴിയില്ല, ഞാൻ പിന്നെയുമെന്തിന് നിന്നിലൊരു ബാധ്യതയായി തുടരണം? ഒരുദിവസം ഞാനും നിന്റെ സ്വപ്നങ്ങളുടെ കൂടാരത്തിൽ നിന്ന് പുറത്ത് കടക്കും, അന്ന് ഞാൻ ആഗ്രഹങ്ങൾ സൃഷ്‌ടിച്ച തടവറയിൽ ഒറ്റക്കായി പോകും അതിലും നല്ലത് ഇപ്പോൾ തന്നെ എന്നിലേക്ക് ചുരുങ്ങുന്നതാണ് ".
പെട്ടന്നായിരുന്നു റെയ്‌ൻ മസ്റ്റ് ഫാൾ പാടിയത്, പ്രണയം ശൂന്യമാക്കിയ ആ മുറിയിൽ എമിലിന്റെ ഏങ്ങലടി ഉയർന്നു പൊങ്ങിയതും ഈഥൻ ജനാല വിരിപ്പിനിടയിൽ നിന്ന് പുറത്തേക്ക് വന്നു പറഞ്ഞു " കരയരുത് എമിൽ ഇന്നല്ലെങ്കിൽ നാളെ നമ്മൾ പിരിയേണ്ടവരാണ്. ഒരു ജന്മം മുഴുവൻ സൂക്ഷിക്കാനുള്ള ഓർമ്മകൾ തന്നിട്ടുണ്ട് നീ. അത് മതി ഇനിയങ്ങോട്ട് ജീവിക്കാൻ, I know It's cliche, but i had to tell you baby ".
ഞാൻ നിനക്കായി കരുതി വെച്ചതെല്ലാം പാഴായി പോകുന്നു. എന്റെ പ്രണയം എന്നിൽ നിന്ന് നഷ്ടമായി, നിനക്കൊരു കുഞ്ഞിനെ തരാൻ കഴിയാത്ത ഞാനൊരു പരാജയമാണ്. ഇതിങ്ങനെയിവിടെ അവസാനിക്കട്ടെ എമിൽ. വീണ്ടുമൊരിക്കൽ കൂടെ കണ്ടുമുട്ടാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.
കരഞ്ഞു കലങ്ങിയ കണ്ണുകളുയർത്തി എമിൽ മറുപടി പറഞ്ഞു. " ഈഥൻ, എനിക്കൊരു കുഞ്ഞിനെ തരാൻ നിനക്ക് കഴിയില്ല എന്ന് നമുക്ക് രണ്ട് പേർക്കും നന്നായി അറിയാമായിരുന്നല്ലോ എന്നിട്ടും നമ്മൾ സ്നേഹിച്ചില്ലേ? എല്ലാമറിഞ്ഞിട്ടും നമ്മൾ രണ്ടുമൊന്നായില്ലേ? അന്നൊന്നുമില്ലാത്ത ശൂന്യത ഇപ്പോൾ നിനക്ക് എങ്ങനെ തോന്നുന്നു? നിന്നെ പിടിച്ചു നിർത്താനെനിക്ക് കഴിയില്ല, സ്നേഹത്തോടെ തന്നെ നമുക്ക് പിരിയാം അല്ലെ ഈഥൻ? " അയാളുടെ കണ്ണിലപ്പോൾ വിവരിക്കാൻ കഴിയാത്ത ഭാവങ്ങളായിരുന്നു.
ഈഥൻ ഒന്നും പറയാതെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. താഴെ പാർക്കിംഗ് ഏരിയയിൽ നിന്ന് രണ്ട് പെൺകുട്ടികൾ നടന്ന് വരുന്നു, അപ്പുറത്തെ വില്ലയിൽ താമസിക്കുന്നവരാണ്. അതിലൊരാൾ മുകളിലെ ജനാലയിലേക്ക് നോക്കി കൈവീശി. മനസിൽ വിരിഞ്ഞ ചിരി പുറത്ത് കാണിക്കാതെ ഈഥൻ കൈ പൊക്കി. എമിൽ അത് കണ്ടിട്ടുണ്ടാവില്ല, അയാൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു.
ഈഥൻ വെറും ന്യായങ്ങൾ പറഞ്ഞ് നീയെന്റെ സ്നേഹത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എന്നൊക്കെ എനിക്കറിയാം, കുറച്ച് ദിവസമായി ഞാൻ പലതും ശ്രദ്ധിക്കുന്നു. അപ്പുറത്തെ വില്ലയിലെ ആ പെൺകുട്ടിയെ കാണുമ്പോൾ നിന്റെ മുഖത്ത് കാണുന്ന സന്തോഷം ഏഴ് വർഷമായി ഒരുമിച്ചു കഴിയുന്ന എന്നോട് നിനക്കിപ്പോളില്ല. അത് പറയുമ്പോൾ എമിലിന്റെ മുഖത്ത് ക്രൂരമായ പ്രണയമായിരുന്നു നിറഞ്ഞിരുന്നത്.
" It's not you Ethan, It's me who will be the prisoner of loneliness. " ആരോടെന്നില്ലാതെ എമിൽ പറഞ്ഞു.
ഈഥൻ തിരിഞ്ഞു നോക്കി ഒന്നും പറയാതെ നിന്നു.
ഒരേ ആഗ്രഹങ്ങളുമായി ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് ഇപ്പോൾ നിനക്കെന്നെ വേണ്ടല്ലേ ഈഥൻ?
" Ethan, people may say that i am a freak, who is out of control " എന്നാലും നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. " You are mine "
എമിൽ ആ നിമിഷങ്ങളിലൊന്നിൽ മനസ് കൈവിട്ട് പ്രണയത്തിന്റെ ചുഴിയിൽ കറങ്ങുകയായിരുന്നു. ഒരൊറ്റ ഞൊടിയിൽ അയാൾ ജനാലക്ക് അടുത്തെത്തിയതും ഈഥൻ ഒരലർച്ചയോടെ തറയിൽ വാതിലിനടുത്തായി വീണതും ഒരുമിച്ചായിരുന്നു. ചോരയിൽ കുളിച്ച് അവിടെ കിടന്നിരുന്ന സ്ക്രൂഡ്രൈവർ എമിൽ വീണ്ടും കൈയിലെടുത്തപ്പോൾ ഈഥൻ " എന്നെ കൊല്ലരുത് എമിൽ, ഞാനെന്ത് വേണമെങ്കിലും ചെയ്യാം " എന്ന് ദയനീയമായി കരയുന്നുണ്ടായിരുന്നു.
ആ സ്ക്രൂഡ്രൈവർ വീണ്ടും വീണ്ടും ഉയർന്നു താണപ്പോൾ ഈഥന്റെ ശരീരത്തിലെ അവസാന അനക്കവും നിലച്ചിരുന്നു. ചോര കലർന്ന കണ്ണുനീർ എമിലിന്റെ കണ്ണിൽ നിന്നു ഈഥന്റെ നെഞ്ചിൽ വീണു ചിതറി.
കെന്നി ജിയുടെ സാക്സോയിൽ നിന്നുള്ള " ദി മൊമെന്റ് " ആ മുറിയിലപ്പോൾ നിറഞ്ഞൊഴുകിയിരുന്നു.
ഈഥന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവിൽ നിന്ന് ചോര ഒഴുകി. എമിൽ കട്ടിലിൽ കയറിയിരുന്നു, കുറേ നേരത്തെ മൗനത്തിന് ശേഷമയാൾ താഴേക്ക് ഇറങ്ങിയിരുന്നിട്ട് ആ മൃതദേഹത്തിന്റെ ചുണ്ടുകൾ കടിച്ചു മുറിക്കുമ്പോൾ എമിലിന്റെ കണ്ണിൽ പ്രണയം എരിഞ്ഞു കത്തി.
ഒഴുകിയിറങ്ങിയ ചോരയുടെ ഒരറ്റം വാതിലിനിടയിലുള്ള വിടവിൽ കൂടെ പുറത്തേക്കൊഴുകിയത് കണ്ട അയൽക്കാർ വന്ന് വാതിൽ ചവിട്ടി തുറക്കുമ്പോൾ എമിൽ കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് വരെ അയാൾക്കെല്ലാമായിരുന്ന ഈഥന്റെ ജീവനറ്റ, നഗ്നമായ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.
" Ethan, why did you do this to me? you knew that you are my everything. You knew that i cannot live without you. Why did you leave me for one girl? see now am all alone, i became prisoner of my own fate "
ആ മുറിയിലപ്പോൾ " ഫോറെവർ ലവ് " മാത്രമായിരുന്നു മുഴങ്ങിയിരുന്നത്.
നീണ്ട കാലത്തെ നടപടികൾക്ക് ശേഷം കോടതി പുറപ്പെടുവിച്ച വിധിയിൽ ഇങ്ങനെയെഴുതിയിരുന്നു.
" This court has never witnessed such a cold blooded necrophiliac like Mr. Emilio. He is not only a necrophiliac but also a maniac who can be a potential threat to the neighborhood. This court forced to level the maximum sentence under the law. Emilio Mathew Alex, You are hereby sentenced to serve life time in prison without the possibility of early parole ".
അപ്പോളുമയാൾ " Ethan, why did you leave me alone to become prisoner of my own fate " എന്ന് പറയുന്നുണ്ടായിരുന്നു.
ഫിബിൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക