Slider

കരിക്കുലം വിറ്റേ

0
Image may contain: 1 person, playing a musical instrument and beard

ഒന്നാംക്ലാസിലപ്പോൾ
സരസമ്മ ടീച്ചർ
വാട്സാപ്പ്
നോക്കുകയായിരുന്നു
രണ്ടിൽ
സുഗുണൻമാഷ്
ഫ്ളിപ്പ്കാർട്ടിൽ
പരതുകയായിരുന്നു
മൂന്നിലും
നാലിലും
കുട്ടികൾ
ഒന്നും രണ്ടും
പറഞ്ഞ് ചിരിക്കുകയായിരുന്നു..
ചുവരിൽ
പെൻഷൻ പറ്റിയ
പഴയ
സിംഹങ്ങൾ
ചില്ലു പൊട്ടിക്കാനാവാതെ
പല്ലിറുമ്മുകയായിരുന്നു...
ഇന്റർവെല്ലായി,
ബെല്ലടിച്ചു
അ പോയി
A വന്നു
അടുത്തടുത്ത
ബെഞ്ചുകൾ
ശത്രുരാജ്യങ്ങളായി
ചോറ്റുപാത്രങ്ങൾ
തമ്മിൽ
വെടിവെപ്പുണ്ടായി
പ്രധാനാധ്യാപകൻ
ചരിത്രസ്മാരകമായി...
എൽ.കെ.ജി.യിൽ
നിന്നും
വിശുദ്ധസ്വർഗങ്ങളിലേക്ക്
ഓരോ വർഷാന്ത്യത്തിലും
ഓർഡറുകൾ
അയച്ചു തുടങ്ങി...
ടീനേജർമാർ
മാനേജർമാരായി..
സ്ക്കൂൾനടത്തിപ്പ്
ഊഹക്കച്ചവടമായി
ഈ സ്ക്കൂളും
ഇ-സ്ക്കൂളായി!
(പ്രത്യേക അറിയിപ്പ്:
ഒരു പിരീയഡ്
നേരത്തെ
തോരാമെന്ന
ഉറപ്പു
കൊടുത്തിട്ടും
ആവശ്യത്തിന്
കുട്ടികളെക്കിട്ടാത്തൊരു മഴക്ക്
ഈ വർഷവും
കൂടിയേ
അപ്രൂവലുണ്ടായിരിക്കുകയുള്ളൂ..... )
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo