നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിഴിനീർപ്പൂക്കൾ

Image may contain: 1 person

നിറഞ്ഞൊഴുകുന്ന കണ്ണുകൾ എത്ര ശ്രമിച്ചിട്ടും പിടിച്ചു നിർത്തുവാനായില്ല ആരതിക്ക്‌ . അവൾ ഫയലുകൾ കുമിഞ്ഞു കൂടിയ തൻറെ മേശപ്പുറത്തേക്കു മുഖം താഴ്ത്തി പിന്നെ അവൾ ആ കണ്ണുനീരിനെ സ്വതന്ത്രയാക്കി പെയ്തുതിമിർത്തു .
പ്രീയപ്പെട്ട ചങ്ങാതിയുടെ ഭാവമാറ്റം രാവിലെ മുതൽ മനസ്സിലാക്കിയ ദേവിക അവൾക്കരുകിലേക്കു തൻറെ കസേര നീക്കിയിട്ടു . ഇടതിങ്ങിയ ആ മുടിയിൽ അലിവോടെ തലോടി ...!!.. ആരതി ചുരിദാറിന്റെ ഷാളിൽ കണ്ണും മുഖവും അമർത്തിതുടച്ചു ....!!!
".......ആതീ .......സാരമില്ലാടി ...!!.......പോട്ടെ നീ ഇങ്ങനെ വിഷമിക്കാതെ ..!!..........ഞാൻ ചേട്ടനോട് പറഞ്ഞിട്ടുണ്ട് നിനക്ക് മറ്റൊരു ഓട്ടോറിക്ഷ ഏർപ്പാടാക്കാൻ ..!!........ഇവറ്റകൊളൊക്കെ മൃഗങ്ങളാണ് ...!!....അമ്മയും പെങ്ങന്മാരും മകളും ഇല്ലാത്ത ഇരുകാലി മൃഗങ്ങൾ ..!!...............ൻറെ ആതി കുട്ടി അതൊന്നും ഓർക്കേണ്ട ..!!.
പ്രീയപ്പെട്ട ചങ്ങാതിയുടെ അലിവോലുന്ന വാക്കുകൾ ആരതിയുടെ നീളൻ മിഴികളിൽ പിന്നെയും നീർ നിറച്ചു ...തളർന്നു പോയ കാലുകൾക്കു ബലം ഇല്ലാതെ ആയിരുന്നെങ്കിലും ആ ബലം കൂടി മനസ്സിലേക്ക് ആവാഹിച്ചായിരുന്നു അവൾ പഠിച്ചു സർക്കാർ ജോലി നേടാൻ ഇടയായത് ......വികലാംഗ എന്നുള്ള പരിഗണന കൂടി ആയപ്പോൾ ജോലി എന്ന സ്വപ്നം എളുപ്പമുള്ളതാക്കി തീർത്തു ..വീൽ ചെയറിൽ വന്നിറങ്ങിയിരുന്ന അവളുടെ കാലുകളായിരുന്നു ദേവിക എന്ന അവളുടെ ദേവി ...
പക്ഷേ ഇന്ന് കാലത്തു സംഭവിച്ചത് ഓർത്തപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും നീർത്തുള്ളികൾ അടർന്നു വീണുകൊണ്ടേയിരുന്നു ...എന്നും വരുന്ന ആട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ സഹായിക്കാനെന്നെ വ്യാജേന വന്ന ആട്ടോറിക്ഷക്കാരൻറെ കൈപ്പടങ്ങൾ മാറിൽ അമർന്നപ്പോൾ അവൾ നിലതെറ്റി താഴേക്കു വീണു ..!!
ദേവിക എന്ന ദേവിയുടെ ആശ്വാസ വാക്കുകൾ അവളെ ഒരു കാറ്റുപോലെ തഴുകിയിറങ്ങിയപ്പോൾ ആയിരുന്നു പ്യൂൺ ശങ്കരൻ ചേട്ടൻ വന്നു ആരതിക്കു ഒരു സന്ദർശകൻ ഉണ്ടെന്നു അറിയിച്ചത് ..!!..
"... ൻറെ ഉണ്ടക്കണ്ണി ആ കണ്ണുകൾ തുടച്ചു ഇവിടെ ഇരിക്ക് ......ഞാൻ പോയി നോക്കാം ആരാ വന്നതെന്ന് ..!!...
ആരതിയുടെ സമ്മതത്തിനു കാത്തു നിൽക്കാതെ ദേവിക ചുരിദാർ ഷാൾ നേരെയാക്കി മുടി മാടിയൊതുക്കി സന്ദർശക മുറിയിൽ ചെന്നു . അവിടെ നിന്നിരുന്ന ഒരു യുവാവു സംശയത്തോടെ ദേവികയെ നോക്കി ..
:....ആരതി .. .......!!!.........?............. കണ്ണുകളിൽ സംശയത്തോടെ നെറ്റി ചുളിച്ചു ആ യുവാവ് അവളെ നോക്കി ..!!
".......ഞാൻ ആരതി.... അല്ല .....ഞാൻ .ദേവിക.....!!............എന്താണ് നിങ്ങൾക്ക് വേണ്ടത് ..?
"....എനിക്ക് ആരതിയെ ആണ് കാണണ്ടത് ... അയാളുടെ പ്രകടമായ നീരസം ദേവികയെ ചൊടിപ്പിച്ചു
എന്തോ പറയുവാൻ ശ്രമിച്ച അവൾ പിന്നെ ആ ശ്രമം ഉപേക്ഷിച്ചു തിരിഞ്ഞു നടന്നു . ആരതിയെയും വീൽ ചെയറിലിരുത്തി തള്ളിക്കൊണ്ടുവരുന്ന ദേവികയെ കണ്ട യുവാവ് പിടഞ്ഞെഴുന്നേറ്റു ..അയാളുടെ കണ്ണുകളിലെ അവിശ്വസനീയത അവരെ തെല്ലൊന്നമ്പരപ്പിച്ചു ..!!..
"............ആരതി ...........!!.......തനിക്കെന്നെ ഓർമയുണ്ടോടോ ...?...!!.......
അൽപ നേരെ നിശബ്ദതയ്ക്കു ശേഷം വല്ലാത്തൊരു നിരാശയോടെ വീൽ ചെയറിലേക്കും ആരതിയിലേക്കും മാറി മാറി നോക്കിയ യുവാവ് ആരാഞ്ഞു ..പരിചിതമായ മുഖവും ശബ്ദവും ഓർത്തെടുക്കുവാൻ ആരതി ശ്രമിച്ചു. ഒരു ആലംബത്തിനായി അവൾ ദേവികയുടെ കൈകളിൽ തെരുപ്പിടിച്ചു ..
".....ആരതി ...ഇത് ഞാൻ ആണെടോ ....!!..............കിച്ചു ...................കിച്ചു ..എന്ന് നിങ്ങൾ വിളിച്ചിരുന്ന കിഷോർ ..!!!.......തനിക്കു ഓർമയുണ്ടോടോ ..?.......ഞാൻ വീട്ടിൽ പോയിരുന്നു ....!!............ 'അമ്മ പഴയതു പോലെ തന്നെ ആണു ...!!!...എന്നെ കണ്ടപ്പോൾ ഉറുമ്പിൻകൂട്ടിൽ കാലു വെച്ച പോലെ ആയിരുന്നു മുഖഭാവം ..!!.......കുറെ നിർബന്ധിച്ച ശേഷാ ഈ സ്ഥലം പറഞ്ഞു തന്നതു ..അതും വലിയ താത്പര്യം ഇല്ലാതെ ആയിരുന്നു ...!!
.....പക്ഷേ ............................ആരതി ...!!.................ഇതു ...........!!................
. വല്ലാത്തൊരു നിരാശയോടെ അയാൾ അവളുടെ വീൽ ചെയറിൽ നോക്കി ..പിന്നെ ശബ്ദം താഴ്ത്തി ചോദിച്ചു ... ആ ചോദ്യത്തിലെ നിസ്സഹായത അയാൾ ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നു വ്യക്തമായിരുന്നു .....ആരതി വല്ലാതെ ഉലഞ്ഞിരിക്കുന്നു എന്ന് ദേവികയ്ക്കു മനസ്സിലായി ..!!.
"...........അവൾ പ്രീഡിഗ്രി ക്കു പഠിക്കുമ്പോൾ ടെറസ്സിൽ കയറി നിന്ന് മാങ്ങ പൊട്ടിക്കുമ്പോൾ കാലുവഴുതി താഴേക്കു വീണു ...!!........ആ അപകടം..... അതിന്റെ പരിണിത ഫലമാണ് .........!!
വല്ലാത്തൊരു വേദനയോടെ ദേവിക പറഞ്ഞു നിർത്തുമ്പോൾ കണ്ണുകളടച്ചു നിന്നു കേട്ട യുവാവ് ആ വീഴ്ച നേരിൽ കാണുന്ന പോലെ .......അസഹ്യമായ വേദന അനുഭവിക്കുന്ന രോഗിയെ പോലെ....... നെറ്റി ചുളിച്ചു ...... കണ്ണുകൾ ഇറുക്കി അടച്ചു .!!!! ...പൊടുന്നനെ അയാൾ കണ്ണുതുറന്നു .... സന്ദർശകമുറിയിലെ കസേരകളിലൊന്നിൽ ഇരുന്ന ഒരു കവർ എടുത്തു അയാൾ അവൾക്കു നേരെ നീട്ടി ........!!............ആകെ പരിഭ്രമിച്ചു നിന്ന ആരതി ദേവികയെ നോക്കിയപ്പോൾ വാങ്ങിക്കൊള്ളു എന്നവൾ കണ്ണുകൾകൊണ്ടു അനുമതി നൽകി ...
".....ഞാനിപ്പോൾ ഗൾഫിൽ ആണെടോ ...!!.................ഇത് കുറച്ചു മിഠായികൾ ആണ് ....!!....... നാട്ടിൽ വന്നപ്പോൾ പഴയ ചങ്ങാതിമാരെയൊക്കെ കാണാൻ ഒരു ആഗ്രഹം ...!!...................അങ്ങനെ തപ്പിയിറങ്ങിയതാ ...പോട്ടെടോ ...!!
അലസമായി കൈയും വീശി നടന്നു പോവുന്ന കിഷോർ ഗേറ്റു കടന്നു പ്രധാന തെരുവിലേക്കിറങ്ങിയപ്പോഴാണ് ആരതി അവൻറെ വിശേഷങ്ങൾ ഒന്നും ആരാഞ്ഞില്ലാലോ എന്നോർത്തതു .........തിരികെ സീറ്റിൽ വന്നിരുന്ന അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു ..പിന്നെ ആ പ്ലാസ്റ്റിക് കവറിൽ നിന്നും കുറെ മുട്ടായികൾ എടുത്തു ദേവികയ്ക്കു നേരെ നീട്ടി ..!!.....
"......അല്ല .....ആതിയേ ......!!...........ആരാ ഈ കിച്ചു ...!!............?.......... ചുള്ളൻ ആണല്ലോ ....!!.......എൻറെ ഉണ്ടക്കണ്ണിയെ കാണാൻ കുറേ ദൂരം താണ്ടി വന്നതാണല്ലോ ...!!...
ദേവികയുടെ ചോദ്യത്തിനു ഉത്തരമായി അവളുടെ കണ്മുന്നിൽ പച്ച വിരിച്ച പുഞ്ചപ്പാടവും ക്ഷേത്രക്കുളവും ഇലഞ്ഞിയും ഞാവൽ മരങ്ങളും പൂത്തുലഞ്ഞു നിന്നു ... നിറയെ ഫല സമൃദ്ധിയുടെ നിൽക്കുന്ന ആഞ്ഞിലി മരവും ചാമ്പയും കിഷോർ എന്ന കിച്ചുവിനു മുൻപിൽ അനുസരണയോടെ തല കുനിച്ചു നിന്ന് കൊടുത്തിരുന്നു പലപ്പോഴും ..കറു ത്തു മെലിഞ്ഞ ചാപ്രച്ച തലമുടിയുമുള്ള ഒരു ഒരു പതിമൂന്നുകാരൻ അയണിച്ചക്കയും ചാമ്പയ്‌ക്കയും അവൾക്കായി പൊട്ടിച്ചു നൽകുന്ന രൂപം .. ആരതിയുടെ കണ്ണുകളിൽ ചിരി പടർത്തി . കൂട്ടുകാരൊഴിഞ്ഞ ഒരുച്ചയിൽ പൊത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച അയണിച്ചക്ക അവൾക്കായി നീട്ടി നൽകുമ്പോൾ അവനു എന്തോ കിട്ടിയ പ്രതീതി ആയിരുന്നു ..തെല്ലൊരു പരിഭ്രമത്തോടെ ആരതിക്കു മുൻപിൽ തൻറെ ഇഷ്ടം തുറന്നു പറഞ്ഞ കിച്ചുവിനു മറുപടി കിട്ടിയതു മുഖത്തേക്കു തിരികെ വന്ന അയണിച്ചക്ക ആയിരുന്നു .......!!.......... അമ്മാവൻറെ കാരുണ്യത്താൽ അവരുടെ വീട്ടുജോലികൾ ചെയ്തു പഠിക്കുന്ന അവനെ അവൾ ആട്ടിയകറ്റി .... എന്നിട്ടും ദേഷ്യം തീരാഞ്ഞു മുഖത്തേക്കു നീട്ടിത്തുപ്പി ..!!!!
".........ആരതിയുടെ കണ്ണുകൾ പിന്നെയും ഈറനായി .....അവൾ തുടർന്നു ..!!!..
"........കുറച്ചു നാളുകൾ കൂടി കഴിഞ്ഞപ്പോൾ അവൻറെ 'അമ്മ വന്നു അവനെ കൂട്ടിക്കൊണ്ടു പോയി ........!!.........പിന്നെ ഇന്നാണ് ദേവി ഞാൻ അവനെ കാണുന്നത് ..!!......അവനു സന്തോഷമായിട്ടുണ്ടാവും ....!!!.....എന്നെ ഇങ്ങനെ കണ്ടപ്പോൾ ..!!!........അതുപോലെ അവനെ ഞാൻ കളിയാക്കിയിട്ടുണ്ട് ..!!....അവനെ അന്നു കളിയാക്കിയതിനു ദൈവം തന്ന ശിക്ഷ ആവും ദേവി എനിക്കിതു ..!!.......അച്ഛൻ പോയി ...........അമ്മയും അനിയത്തിയും എന്നെ കാണുമ്പോൾ മുഖം വീർപ്പിക്കുന്നു ...വിവാഹ പ്രായമായ അനിയത്തിയുടെ മുൻപിലെ തടസ്സമാണലോ ഞാൻ ........!!.......അനിയത്തിയെ ആലോചിക്കുന്നവർക്കു പേടി ചട്ടുകാലി ആയ ഏട്ടത്തി ബാധ്യത ആവുമൊന്നു ....."
നെഞ്ചിൽ തിങ്ങിയ സങ്കടം ഒരു നനഞ്ഞ ചിരിയിലൂടെ അവൾ ഒഴുക്കി കളഞ്ഞു .. ദേവിക അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു .. ദിവസങ്ങൾ അടർന്നു .. അപ്രതീക്ഷിതമായി കിച്ചു വീണ്ടും വന്നു ...ദേവികയെയും ആരതിയേം നോക്കി അവൻ ഹൃദ്യമായി ചിരിച്ചു ... കിഷോറിൻറെ ഒപ്പം കാവി ജുബ്ബയും നില ജീൻസുമിട്ട് സന്യാസിയെ പോലെ ഒരാളുണ്ടായിരുന്നു ..തോളിലൊരു കാവി സഞ്ചിയും ...
".......ആരതി .........എൻറെ ലീവ് കഴിഞ്ഞു .....!!.......... നാളെ ഞാൻ തിരികെ പോവും ....!!........യാത്ര പറയാൻ വന്നതാണു ഞാൻ ....!!.......ഇതെൻറെ ചങ്ങാതി ഉമാമഹേശ്വരൻ ...!!.........
..കാവിജുബ്ബാക്കാരനെ നോക്കി കിഷോർ മെല്ലെ പറഞ്ഞു ... അയാൾ സോഡാക്കുപ്പി പോലുള്ള കണ്ണടയിലൂടെ അവരെ നോക്കി ചിരിച്ചു ...അയാൾ തന്റെ തോൾ സഞ്ചിയിൽ നിന്നും കുറച്ചു പേപ്പർ ചുരുളുകൾ കിഷോറിനു നൽകി .. അവനതു വാങ്ങി ആരതിയുടെ മുൻപിൽ മുട്ട് കുത്തി നിന്നു ........ ആ ചുരുളുകൾ അവൻ അവളുടെ മടിയിലേക്കു നിവർത്തി വെച്ചു ....!!....
"............ഇതു ഞാൻ പണിയുവാൻ പോവുന്ന വീടാണ് ...!!........ഇവനാണിതിൻറെ ചിത്രകാരൻ ..!!!............അവൻറെ പ്ലാൻ ആണു ..!!...........കിഷോർ ആരതിയുടെ കണ്ണുകളിലേക്കു നോക്കി ..!!.....
...ഒരു സൂഫിവര്യൻറെ ശാന്തതയോടെ പിന്നെ പറഞ്ഞു തുടങ്ങി ......!!!...
.... .ഈ വീട്ടിൽ എല്ലായിടവും ഈ വീൽചെയർ എത്തുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത് ...!!.........അടുക്കളയും ടോയ്‌ലെറ്റുകളും എല്ലാം ഈ പൊക്കത്തിന് അനുസൃതമായിട്ടാണ് വരച്ചിരിക്കുന്നത് ..എന്തേലും മാറ്റങ്ങൾ വേണമെങ്കിൽ ആരതിക്കു ഇവനോടു പറയാം ...........!!.................കാരണം .........ഇതു
നമ്മളുടെ വീടാണു ..!!.......നമ്മളുടെ മാത്രം ...!!!......ഗൾഫിലെ കൊടുംചൂടിൽ കഷ്ടപെടുംമ്പോഴും നീ ഇവിടെ ഉണ്ടാവണേ എന്നായിരുന്നു എൻറെ പ്രാർത്ഥന ..!!........എനിക്കു വേണം ഈ സ്നേഹനിലാവിനെ .............ൻറെ നന്മ മരത്തെ ..!!!......
ആരതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ... ശബ്ദം തൊണ്ടയിൽ കുരുങ്ങി .... അവൾ തല പിന്നിലേക്ക് ചായ്ച്ചു ദേവികയെ നോക്കി ... ദേവിക ആ തൂനെറ്റിയിലൊരു ചുടുചുംബനം നൽകി .......ഒരിറ്റു കണ്ണീർ ദേവിയുടെ കണ്ണിൽ നിന്നും ആരതിയുടെ കവിളിൽ വീണു ചിതറി ...!!.......യാത്ര പറഞ്ഞു പോവുന്ന കിച്ചുവിനെയും ചങ്ങാതിയെയും അവൾ നിറകണ്ണുകളോടെ നോക്കി ഇരുന്നു ..!!....അപ്പോഴും അവൾ അവനു സുഖമാണോ എന്ന് ചോദിച്ചിരുന്നില്ല ....!!..................പകരം ...അവൾ ആ പേപ്പർ ചുരുളുകൾ വാരിയെടുത്തു .......പിന്നെ ഒരു മുത്തം നൽകി....തൻറെ മാറോടു ചേർത്തു പിടിച്ചു ..!!
കടൂരാൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot