
വീയര്‍പ്പൂറ്റി നിറച്ച
കീശയില്‍ കൈയ്യിട്ട്
എടുത്താ പൊങ്ങാത്ത
പെട്ടി വാങ്ങി ...
കീശയില്‍ കൈയ്യിട്ട്
എടുത്താ പൊങ്ങാത്ത
പെട്ടി വാങ്ങി ...
പെട്ടി വാങ്ങി
പിന്നെ വെട്ടിലായി
പെട്ടിയില്‍ പെട്ടിന്ന്
കെണിയിലായി
പിന്നെ വെട്ടിലായി
പെട്ടിയില്‍ പെട്ടിന്ന്
കെണിയിലായി
പെട്ടിക്കൊരുനല്ല
ചട്ട വാങ്ങി
പെട്ടീടെ നെഞ്ചത്ത്
ചില്ലും പതിച്ചു
ചട്ട വാങ്ങി
പെട്ടീടെ നെഞ്ചത്ത്
ചില്ലും പതിച്ചു
കണ്ടതും കേട്ടതും
എല്ലാം നിറച്ചു
കാണാത്ത പലതും
കണ്ടു രസിച്ചു
എല്ലാം നിറച്ചു
കാണാത്ത പലതും
കണ്ടു രസിച്ചു
പലനേരമാഹാരം
മുടങ്ങിയാലും
പെട്ടിക്ക് തീറ്റ
മറന്നതില്ല
മുടങ്ങിയാലും
പെട്ടിക്ക് തീറ്റ
മറന്നതില്ല
കെട്ടിയ പാതിയൊ
കാളിയായി
ദൂരത്ത് നിന്നവള്‍
മോഹിനിയും
കാളിയായി
ദൂരത്ത് നിന്നവള്‍
മോഹിനിയും
കളിക്കാന്‍ കുട്ടികള്‍
വിളിക്കുമ്പോളും
കൂട്ടിലെ കിളിയെ
കണ്ടു രോധിച്ചു
വിളിക്കുമ്പോളും
കൂട്ടിലെ കിളിയെ
കണ്ടു രോധിച്ചു
പെട്ടിച്ചുവരില്‍
ധീരനായി ശൂരനായി
സ്നേഹം സഹതാപം
കൊടുത്തു വാങ്ങി
ധീരനായി ശൂരനായി
സ്നേഹം സഹതാപം
കൊടുത്തു വാങ്ങി
ചട്ടങ്ങള്‍ ആദര്‍ശം
ഘോരം വിളമ്പി
പെട്ടിക്കൊരു നല്ല
അടിമയായി
ഘോരം വിളമ്പി
പെട്ടിക്കൊരു നല്ല
അടിമയായി
***അഞ്ജലി പിള്ള ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക