Slider

കണ്ണനെയാണെനിക്കിഷ്ടം

0
Image may contain: 2 people, eyeglasses

ഗുരുവായൂരോമനക്കണ്ണാ -
ഞാൻ നിൻ മുന്നിൽ
കൈ കൂപ്പി നിന്നിട്ടെത്ര നേരം.....!
കാണാൻ കൊതിച്ചോടീ വന്നയീയേഴയോ -
ടെന്തിനീ തീരാത്തപരിഭവങ്ങൾ....?
വഴിയേറെ താണ്ടി തളർന്നയീയമ്മയ്ക്ക്
തണലേകിടാൻ തെല്ലു മടിച്ചതെന്തേ....?
കണ്ണു തുറന്നൊന്നനുഗ്രഹിക്കൂ കണ്ണാ...
കാരുണ്യ കൃപയെന്നിൽ
ചൊരിയൂ കൃഷ്ണാ...!
മഞ്ഞപ്പട്ടാടയുടുത്ത നിൻ മേനിയും
ചന്ദനo ചാർത്തിയ നിൻ മുഖവും...
കണ്ടുകണ്ടങ്ങിനെ നിൽക്കുന്ന നേരത്ത്
കണ്ണുനീർത്തുള്ളികളുതിർന്നതെന്തേ..!
കൃഷ്ണത്തുളസിക്കതിരാകാൻ മോഹിച്ചു
നിന്റെയീ പാദത്തിലൊന്നു ചേരാൻ...
നിന്നോടക്കുഴലിൻ നാദമായ്ത്തീർന്നെങ്കിൽ.....
ആ സ്വരധാരയിലലിഞ്ഞു ചേരാൻ...
അജ്ഞനക്കണ്ണാ നിൻ ചേതോഹര രൂപം
കണ്ണുകൾക്കാനന്ദമേകിടട്ടെ....
അരമണി കിങ്ങിണി നാദത്താ -
ലെൻ മനം...,
അസുലഭ നിർവൃതിയിലലിഞ്ഞിടട്ടേ...
കണ്ണനായ് തന്നെ നീ വന്നിടേണം കൃഷ്ണാ,
കണ്ണടയുന്നൊരാ നേരത്തിലും
കൈപിടിച്ചെന്നെ നീ കൊണ്ടു പോണം കൃഷ്ണാ
വൈകുണ്ഠക്കാഴ്ചകൾ കാട്ടിടേണം... നിത്യനിതാനന്ദ മോക്ഷമേകീ...
നിന്നിലേക്കെന്നെ നീ സ്വീകരിക്കൂ.
- - - - - അoബികാ മേനോൻ - - - - -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo