
അന്നാദ്യമായിട്ടൊരു ദൂരവാണി
അല്പം ഭയത്തോടെ എടുത്തു ഞെക്കി
അന്നാദ്യമായ് നിർവൃതി ഞാനറിഞ്ഞു
അന്നെന്റ കർണ്ണാമൃതധാരയായ് നീ
അല്പം ഭയത്തോടെ എടുത്തു ഞെക്കി
അന്നാദ്യമായ് നിർവൃതി ഞാനറിഞ്ഞു
അന്നെന്റ കർണ്ണാമൃതധാരയായ് നീ
ആശ്വാസമേകുംമുഖപുസ്തകത്തിൽ
ആനന്ദമേകുന്നിതു സൗഹൃദങ്ങൾ
ആരാകിലും ദൂരെയിരുന്നു കൊണ്ടും
ആഹ്ലാദമായ് സൗഹൃദമേകി നില്പൂ
ആനന്ദമേകുന്നിതു സൗഹൃദങ്ങൾ
ആരാകിലും ദൂരെയിരുന്നു കൊണ്ടും
ആഹ്ലാദമായ് സൗഹൃദമേകി നില്പൂ
ഇന്നില്ല നിന്നെ പിരിയുന്ന നേരം
ഇന്നെ പ്പൊഴും നിൻ മുഖചിന്ത മാത്രം
ഇന്നിന്ദ്രിയങ്ങൾ തവദാസരല്ലോ
ഇന്ദ്രൻ' ഭവാൻ 'ആനന പുസ്തകേന്ദ്ര!
ഇന്നെ പ്പൊഴും നിൻ മുഖചിന്ത മാത്രം
ഇന്നിന്ദ്രിയങ്ങൾ തവദാസരല്ലോ
ഇന്ദ്രൻ' ഭവാൻ 'ആനന പുസ്തകേന്ദ്ര!
ഈണങ്ങൾ നീയാണഖിലം ജഗത്തിൽ
ഈശൻ ഭവാൻ ട്രോളിലുമ ഗ്രഗണ്യൻ
ഈ സ്ഥാനമേൽക്കാൻ പലർ ആപ്പുവച്ചൂ
ഈടുറ്റ നിൻ കാൽക്കല ടിഞ്ഞമർന്നു
( വാട്സാപ്പ് FB യിൽ ചേർന്നു )
ഈശൻ ഭവാൻ ട്രോളിലുമ ഗ്രഗണ്യൻ
ഈ സ്ഥാനമേൽക്കാൻ പലർ ആപ്പുവച്ചൂ
ഈടുറ്റ നിൻ കാൽക്കല ടിഞ്ഞമർന്നു
( വാട്സാപ്പ് FB യിൽ ചേർന്നു )
ഉണ്ണാനുടുക്കാൻ സമയം കുറഞ്ഞു
ഉന്മത്തരായ് ഞങ്ങൾ നുകർന്നു നിന്നെ
ഉത്കണ്ഠയാൽ നിന്റെ മുഖത്തു നോക്കി
ഉണ്ടാക്കിടും കുണ്ഠിതമല്പമല്ല
ഉന്മത്തരായ് ഞങ്ങൾ നുകർന്നു നിന്നെ
ഉത്കണ്ഠയാൽ നിന്റെ മുഖത്തു നോക്കി
ഉണ്ടാക്കിടും കുണ്ഠിതമല്പമല്ല
ഊഹിപ്പതിന്നോപണി ഇല്ലിതെന്നാൽ
ഊർദ്ധ്വൻവലിക്കുംവരെനിന്നെവേണം
ഊടാണ് പാവാണിതു ജീവിതത്തിൽ
ഊനം വരുത്തും സമയത്തിനും നീ
ഊർദ്ധ്വൻവലിക്കുംവരെനിന്നെവേണം
ഊടാണ് പാവാണിതു ജീവിതത്തിൽ
ഊനം വരുത്തും സമയത്തിനും നീ
ഋദ്ധിപ്രദം " നന്മ നിറഞ്ഞ ചിത്രം,
ഋഗ്വേദവും, യാജുഷ ,ജ്യോതിഷങ്ങൾ
ഋജ്വായിടുംവാർത്തയുമേകിടുന്നു
ഋഷ്യാത്മകം ചിന്ത പകർന്നിടുന്നു
ഋഗ്വേദവും, യാജുഷ ,ജ്യോതിഷങ്ങൾ
ഋജ്വായിടുംവാർത്തയുമേകിടുന്നു
ഋഷ്യാത്മകം ചിന്ത പകർന്നിടുന്നു
ഌപ്തങ്ങളായ് വായന പുസ്തകത്തിൽ
ക്ഌപ്തങ്ങളായ് സൗഹൃദ യാത്ര പോലും
ക്ഌപ്തപ്പെടുത്തീ പലരും മയക്കം
ക്ഌപ്തങ്ങളായ് ഈശ്വര ദർശനങ്ങൾ
ക്ഌപ്തങ്ങളായ് സൗഹൃദ യാത്ര പോലും
ക്ഌപ്തപ്പെടുത്തീ പലരും മയക്കം
ക്ഌപ്തങ്ങളായ് ഈശ്വര ദർശനങ്ങൾ
എന്താണു ചെയ്യേണ്ടതുമെന്നു ചൊല്ലും
എന്തും നടത്താൻ കഴിവും തരുന്നു
എന്നാൽ തരും ദോഷമനേക മുണ്ടേ
എല്ലാർക്കു മേൽക്കില്ല തുനിർണ്ണയം താൻ
എന്തും നടത്താൻ കഴിവും തരുന്നു
എന്നാൽ തരും ദോഷമനേക മുണ്ടേ
എല്ലാർക്കു മേൽക്കില്ല തുനിർണ്ണയം താൻ
ഏതാണു സത്യം പൊളിയേതിലാ കാം?
ഏതാണെനിക്കേറ്റവുമുത്തമം താൻ?
ഏതാണെനിക്കാത്മ സുഹൃത്തതെന്നും
ഏകുന്നു മാർഗ്ഗം പല രീതിയിൽ നീ
ഏതാണെനിക്കേറ്റവുമുത്തമം താൻ?
ഏതാണെനിക്കാത്മ സുഹൃത്തതെന്നും
ഏകുന്നു മാർഗ്ഗം പല രീതിയിൽ നീ
ഐശ്വര്യമോലുംപല ഭാവ മാർന്നും
ഐഫോണുകൾ നാട്ടിൽ നിറഞ്ഞു നില്പൂ
ഐസ്പെഷ്യലിസ്റ്റിന്നിതു നല്ല കാലം,
ഐക്യ ത്തിലായ് -ചാറ്റുകൾ, ചീറ്റലായി
ഐഫോണുകൾ നാട്ടിൽ നിറഞ്ഞു നില്പൂ
ഐസ്പെഷ്യലിസ്റ്റിന്നിതു നല്ല കാലം,
ഐക്യ ത്തിലായ് -ചാറ്റുകൾ, ചീറ്റലായി
ഒട്ടല്ലൊരാശ്വാസമിതെന്ന സത്യം
ഒന്നിച്ചിടാൻ നന്മമരത്തണൽക്കൽ
ഒന്നിച്ചുസെൽഫിക്കൊരുപോസിനായി
ഒട്ടും മടിക്കില്ല യുവാക്കൾ സത്യം
ഒന്നിച്ചിടാൻ നന്മമരത്തണൽക്കൽ
ഒന്നിച്ചുസെൽഫിക്കൊരുപോസിനായി
ഒട്ടും മടിക്കില്ല യുവാക്കൾ സത്യം
ഓർക്കുട്ടുമാറീട്ടിതു വന്ന ശേഷം
ഓർക്കാതെയായ് ലേഖന വിദ്യ പോലും
ഓർക്കാതെ ഞെക്കീട്ടി തുപാരയായീ -
ഓർക്കാവതല്ലേ ! പുകിലെന്തുമാകാം !
ഓർക്കാതെയായ് ലേഖന വിദ്യ പോലും
ഓർക്കാതെ ഞെക്കീട്ടി തുപാരയായീ -
ഓർക്കാവതല്ലേ ! പുകിലെന്തുമാകാം !
ഔദാര്യമേകാൻ വഴിയായ് ചിലർക്കോ
ഔദാര്യമില്ലാത്തവർ ട്രോളിടുന്നു
ഔപാസനം നിത്യമിതാം ചിലർക്കോ
ഔന്നത്യമാർന്നുള്ളവരോ ചുരുക്കം
ഔദാര്യമില്ലാത്തവർ ട്രോളിടുന്നു
ഔപാസനം നിത്യമിതാം ചിലർക്കോ
ഔന്നത്യമാർന്നുള്ളവരോ ചുരുക്കം
അംബാനി നൽകീസുദിനങ്ങൾ നീളേ
അംബാനിമാർഗ്ഗം പലരും നടന്നു
അംശം ഗുണം കുടുതൽ തങ്ങളെന്നായ്
അംഗീകരിക്കപ്പെടുവാൻ കയർത്തൂ
അംബാനിമാർഗ്ഗം പലരും നടന്നു
അംശം ഗുണം കുടുതൽ തങ്ങളെന്നായ്
അംഗീകരിക്കപ്പെടുവാൻ കയർത്തൂ
അത്രക്കിതിൻ ശൃംഖലയാണിതെങ്ങും
അസ്വാസ്ഥ്യ മേകുന്നതു മോർക്കണം നാം
അല്പങ്ങളല്ലാ ഗുണവും വിചിത്രം
അർപ്പിച്ചിടാം ഈശ്വരനിശ്ചയത്തിൽ
അസ്വാസ്ഥ്യ മേകുന്നതു മോർക്കണം നാം
അല്പങ്ങളല്ലാ ഗുണവും വിചിത്രം
അർപ്പിച്ചിടാം ഈശ്വരനിശ്ചയത്തിൽ
by: VishnuNamboothiri
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക