Slider

രാജി

0
Image may contain: 1 person
ഇന്നലെ രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് വന്നു കയറിയപ്പോൾ ഭാര്യയ്ക്ക് പതിവില്ലാത്ത സന്തോഷം...
"എന്താടീ.... ചിരിക്കുന്നേ..?
"ചേട്ടാ.... കുഞ്ഞാലിക്കുട്ടി രാജി വച്ചന്ന്.... ദാ ഇപ്പോ ടീവീലെ ഴുതിക്കാണിച്ചു.....!
തലേ ദിവസം.......ഒരു വാർത്തകളും ശ്രദ്ധിക്കില്ലെന്നും, സീരിയലുകൾ മാത്രം കണ്ട് ജീവിച്ചോളൂ.... വീടിനടുത്ത് ഒരപകടം നടന്നാൽപ്പോലും നീയൊന്നും അറിയില്ല.... എന്നു പറഞ്ഞ് ഭാര്യയേയും , മൂത്തമകനേയും ഞാൻ വഴക്ക് പറഞ്ഞിരുന്നു. പോകുന്ന വഴി "അവന്റെയൊരു കൊച്ചു ടീവി"...? എന്നു പറഞ്ഞ് ദേഷ്യത്തിൽ അഞ്ചു വയസുള്ള ഇളയ മകനേയും ഒന്നു നോക്കി... അവൻ മൈൻഡു പോലും ചെയ്തില്ല.....!
അതായിരിക്കാം ഇപ്പോൾ വാർത്തകൾ ബോധിപ്പിക്കുന്നത്..?
ഞങ്ങൾ വാർത്തകൾ മാത്രമെ കാണാറുള്ളു എന്ന രീതിയിലാണ് സംസാരം.....!
അതോ എന്തെങ്കിലും കാര്യം സാധിക്കാനുള്ള തിരക്കഥയാണോ...? ഈശ്വരാ.... പോക്കറ്റിലേക്ക് നോക്കിയൊന്ന്‌ ഊതി.....!
ഡ്രസ് മാറാനായി അകത്തേക്ക് കയറിയപ്പോൾ ഭാര്യ ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി.... പോകുന്ന വഴി വീണ്ടും ആത്മഗതം....
"മണി രാജി വയ്ക്കണമെന്നും പറഞ്ഞ് സമരം നടത്തീട്ടീപ്പോ..... കുഞ്ഞാലിക്കുട്ടി രാജി വച്ചു..... "
എവമ്മാർക്ക് അങ്ങനെ തന്നെ വരണം....?
ഞാൻ പറഞ്ഞു....
"നീ സീരിയൽ തന്നെ കണ്ടാ മതി...... " പ്ലീസ്....
ഒടുവിൽ ചൂടു ചായ ഊതി കുടിച്ചോണ്ടിരുന്നപ്പോൾ വീണ്ടുമൊരു ചോദ്യം....!
"അല്ല ചേട്ടാ....... ഈ കുഞ്ഞാലിക്കുട്ടി മിനിഞ്ഞാന്നല്ലിയോ... ജയിച്ചത്...? രണ്ടോ മുന്നോ ദിവസത്തിനകം രാജി....? പെണ്ണുങ്ങളെപ്പറ്റി തോന്ന്യാസം പറഞ്ഞാ അങ്ങനെ തന്നെ വേണം.!
"ഹൊ.... ഒരു കണക്കിന് കഷ്ടമുണ്ട്..... അല്ലേ ചേട്ടാ.... ?"
ചൂടു നോക്കിയില്ല ചായ ഒറ്റയിറക്കിന് അകത്താക്കി....!
നിറഞ്ഞ കണ്ണുകളോടെ എഴുന്നേറ്റ് കുളിക്കാനായി ഇറങ്ങി..........
ഇന്നസെന്റിന്റെ ഡയലോഗും മുഖവും ഓർമ്മയിൽ വന്നു....
"വിവാഹ ജീവിതത്തിൽ ക്ഷമ വളരെ വളരെ അത്യാവിശ്യമാണ്"!
രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo