Slider

നഗ്ന സത്യം

0


അങ്ങിനെ നമ്മുടെ ഇന്ത്യയിലെ ചിത്രകാരന് അന്താരാഷ്ട്ര അവാർഡ് പ്രത്യേകിച്ചു ഞങ്ങടെ നാട്ടുകാരനും അടുത്തറിയുന്നയാളുമായ.. പോത്തഞ്ചേരി മനയിലെ പരമേശ്വരൻ നമ്പൂതിരിപ്പാടിന്...കേട്ടവർ കേട്ടവർ വിവരം പരസ്പരം കൈമാറി... ചിലരെല്ലാം രഹസ്യമായി !!നൊസ്സൻ നമ്പൂതിരിക്കോ!! എന്നും പക്ഷെ അദ്ദേഹത്തിന് നൊസ്സൊന്നുമില്ലാ എന്ന് അടുത്തറിയുന്നവർക്കറിയാം...അദ്ദേഹത്തിന് ശരിയെന്നു തോന്നുന്നത്... പറയും അതുറക്കെ തന്നെ പറയും... ഒരിക്കൽ
അഫ്ൻ നമ്പൂതിരി അവരുടെ പാടത്ത് ഞാറു നടുന്നത് നോക്കുവാൻ പറഞ്ഞയച്ചു.... കുനിഞ്ഞു ഞാറു നടുന്ന
പെണ്ണുങ്ങളെ കണ്ടപ്പൊൾ അദ്ദേഹത്തിനൊരു കവിത വന്നു... ഒന്നും മനസ്സിൽ വെക്കാത്ത അദ്ദേഹം അതുറക്കെ പാടി.........
"എന്തിനാണഹോ...
ചന്തി രണ്ടായ് പിളർന്നത്.....
ചന്തത്തിലിരിക്കാനോ? അതോ?
കുന്തിച്ചിരുന്നു तूറാനോ" എന്ന്
ഇതിനാണ് നാട്ടുകാരു നൊസ്സെനെന്ന് രഹസ്യമായി പറയുന്നത്...ഇങ്ങനെയുള്ള സകലകലാ വല്ലഭനായ അദ്ദേഹത്തിനാണ്
ലോകാരോഗ്യ സംഘടനയുടെ പട്ടിണി നിർമ്മാർജ്ജനത്തിൻറെ ഭാഗമായാണ് ചിത്രരചനക്കുള്ള എൻട്രി ക്ഷണിച്ചത്...
ആയിരക്കണക്കിന് എൻട്രിയിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് ചിത്രം വാട്സ് ആപ്പിൽ വന്നിരുന്നു
ദക്ഷിണാഫ്രിക്കക്കാരനായ നഗ്നനായ ആൺരൂപത്തിൻറെ പിറകു വശം വലിയ തല ശുഷ്കിച്ച എല്ലുപൊന്തിയ ഒരു രൂപം... എല്ലുന്തിയ പൃഷ്ട ഭാഗത്തിൻറെ രണ്ടിലുമായി ചിലന്തി വലകെട്ടിയിരിക്കുന്നു.... ഈ പറഞ്ഞ ചിത്രത്തിനാണോ ഒന്നാം സ്ഥാനം എന്നാരും ചിന്തിച്ചു പോകും.... പക്ഷെ ഇത് നല്ലൊരു ചിത്രമാണ്... കാരണംഅത്തരം സൂപ്പർ വിഷ്വലൈസേഷനാ.... നമ്പൂതിരിപ്പാടി ൻറെ വിശദീകരണം
"ഭക്ഷണം കഴിച്ചാലല്ലേ കക്കൂസീ പോവെണ്ടൂ ഭക്ഷണമില്ലാത്തോണ്ടു ഉപയോഗവുമില്ല .... ഉപയോഗിക്കാതെ കിടന്നപ്പോൾ ചിലന്തി വല കെട്ടി..." ശരിക്കും നല്ലൊരു വിഷ്വലൈസേഷൻ എന്നു പറയാം അല്ലേ...

By: ScreenoAnil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo