
ഭാഗം I
"അല്ലാ നീയെത്തിയോ?" ......എന്തൊക്കെയോ ആലോചനകളില്‍ മുഴുകി കിടക്കുകയായിരുന്ന വയലിന്റെ മുറിയിലേക്ക് കടന്നു വന്നുകൊണ്ട് സുനൈന ചോദിച്ചു. ഒരു ചെറു ചിരിയോടെ വയലിന്‍ എണീറ്റിരുന്നു. "എങ്ങനെയുണ്ടായിരുന്നൂ നിന്റെ ത്രില്ലിംഗ് ജേര്‍ണി? ഇത്രയും ദൂരം ഒറ്റയ്ക്ക് പോയ നിന്നെ സമ്മതിച്ചിരിക്കുന്നൂ..... വീട്ടില്‍ എല്ലാവര്ക്കും സുഖമല്ലേ? .............മമ്മി ഇപ്പോള്‍ എങ്ങിനെ?......................" ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ചോദിച്ചുകൊണ്ട് അവള്‍ വന്നു വയലിനടുത്തിരുന്നൂ. രണ്ടുദിനം മുന്‍പേ വയലിന്‍ തന്റെ ചുവന്ന ഓള്‍ട്ടോ യില്‍ 110 km ദൂരെയുള്ള തന്റെ വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ മറ്റു മൂന്നുപേരും എതിര്‍ത്തതാണ് ആ പോക്കിനെ, ഇത്ര ദൂരം ഒറ്റക്കൊരു പെണ്ണ്.................? പക്ഷെ അവള്‍ കേള്‍ക്കാന്‍ തയ്യാറല്ലായിരുന്നൂ. അല്ലെങ്കിലും ഒരു തീരുമാനം എടുത്താല്‍ അത് നടപ്പാക്കാതെ പിന്മാറുന്നവള്‍ അല്ലല്ലോ വയലിന്‍.
ഒന്നാം വര്‍ഷ എംഡി സ്ടുഡന്റ്റ്‌സ് ആണ് വയലിനും സുനൈനയും ശ്രീജയും സോനയും. എംബിബിഎസിനും അവര്‍ ഒരേ കൊളെജിലെ ഹോസ്റ്റല്‍ മേറ്റ്സ് ആയിരുന്നൂ.എംഡിക്ക് വയലിനും സുനൈനയും മെഡിസിന്‍ എടുത്തപ്പോള്‍ ശ്രീജ ഇഎന്‍ടിയും സോനാ ഗൈനിയും എടുത്തു. എംഡിക്ക് ചേര്‍ന്നതോടെ നാലുപേരും ഹോസ്റ്റലിനോട് വിടപറഞ്ഞ്പുറത്തൊരു വീടെടുത്തൂ. കൂട്ടത്തില്‍ ഏറ്റവും മിടുക്കി വയലിന്‍ ആയിരുന്നൂ. ഒറ്റമകള്‍. പക്ഷെ പൊതുവേ അവള്‍ മൂകയാണ്. അധികം പോട്ടിച്ചിരികളോ ബഹളങ്ങളോ ഇല്ല, തന്റേതായ ഒരു ലോകത്ത് കഴിയാന്‍ ഇഷ്ടപെട്ടിരുന്നൂ അവള്‍ എന്നാല്‍ ആര്‍ക്കെങ്കിലും ഒരു ആവശ്യം വന്നാല്‍ ആദ്യം ഓടിയെത്തുന്നതും സഹായിക്കുന്നതും അവളായിരിക്കും. കൂട്ടുകാരില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ഉറക്കം കളഞ്ഞു കൂട്ടിരിക്കുന്നതും അവള്തന്നെ.ഹോസ്പിറ്റല്‍ സ്റ്റാഫിനും കൂട്ടുകാര്‍ക്കും മാത്രമല്ല രോഗികള്ക്കുപോലും പ്രിയങ്കരി.
ഒറ്റയ്ക്ക് വീട്ടില്‍ പോവുക എന്നത് വളരെ ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നൂ. ഈ യാത്രയില്‍ കൂടെ കൂട്ടുകാര്‍ ഉണ്ടായാല്‍ ഉദ്ദേശിച്ച കാര്യം അതുപോലെ നടപ്പാക്കാന്‍ പറ്റി എന്ന് വരില്ല .അതുകൊണ്ടാണ് എന്തുവന്നാലും ഒറ്റയ്ക്ക് പോകാന്‍ അവള്‍ തീരുമാനിച്ചതും അത് നടപ്പാക്കിയതും. ഇപ്പോള്‍ ഒരു ലക്ഷ്യപൂര്ത്തീകരണത്തിന്‍റെ സാഫല്ല്യം അവളുടെ മനസ്സില്‍. തിരിച്ചെത്തി നീണ്ട ഒരു കുളിയൊക്കെ കഴിഞ്ഞ് ചെയ്തു തീര്‍ത്ത കാര്യങ്ങളെ കുറിച്ച് മനസ്സില്‍ ഒരു വിശകലനം ചെയ്തുകൊണ്ട് കിടന്നപ്പോള്‍ ആണ് സുനൈനയുടെ വരവ്. നീയെന്താ ഇന്ന് ഹോസ്പിറ്റലില്‍ പോകാഞ്ഞത് എന്ന വയലിന്റെ ചോദ്യത്തിന് "മടി " എന്ന് ഒറ്റവാക്കില്‍ ഉത്തരംപറഞ്ഞ് സുനൈന പൊട്ടിച്ചിരിച്ചു.വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് സുനൈനക്ക് ഓര്‍മ്മ വന്നത് ചേട്ടനെ വിളിച്ചില്ല എന്ന്. ഐപിഎസ് ഓഫീസറായ ചേട്ടന്റെ അടുത്തു അവള്‍ പൈസ ആവശ്യപെട്ടിരുന്നൂ. രാവിലെ വിളിച്ച് ഓര്‍മ്മിപ്പിക്കണം എന്ന് ചേട്ടനും. " എടാ കുട്ടാ നിന്റെ ഫോണോന്നു തന്നെ ഞാന്‍ ചേട്ടനെ ഒന്ന് വിളിക്കട്ടെ രാവിലെ വിളിക്കാന്‍ പറഞ്ഞിരുന്നതാ ഇപ്പോള്‍ ഇഷ്ടം പോലെ ചീത്ത കേള്‍ക്കാം " എന്ന് പറഞ്ഞുകൊണ്ടവള്‍ വയലിന്റെ ഫോണ്‍ എടുത്തു ചേട്ടനെ വിളിച്ചു സംസാരിക്കുന്നതും ശ്രന്ധിച്ചു വയലിന്‍ ഇരുന്നു. നേരിട്ടു ചോദിച്ചോ എന്നും പറഞ്ഞു ഒരു പൊട്ടിച്ചിരിയോടെ സുനൈന ഫോണ്‍ കട്ടുചെയ്തിട്ടു വയലിന് നേരെ തിരിഞ്ഞു " വയലിന്റെ ഫോണില്‍ നിന്നുമാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞത് കേട്ടോ...........വയലിന്‍ .......സ്ത്രീശരീരത്തോട് ഉപമിക്കാവുന്ന രൂപമുള്ള, ഹൃദയത്തോട് ഏറ്റവും ചേര്‍ന്നിരിക്കുന്ന സംഗീതോപകരണം.........'ബോ' ശ്രന്ധയോടെ ഉപയോഗിച്ചാല്‍ മനോഹരമായ സംഗീതം പൊഴിക്കും .............. പക്ഷെ......ബോ പിടിച്ച കൈ ഒന്ന് അശ്രന്ധമായി ചലിച്ചാല്‍ ചിലപ്പോള്‍ ഉതിരുന്നത് കഴുത്തിലെ ചോരയാവും" ......... എന്നിട്ട് ഒരു ചോദ്യവും ഇതില്‍ ഏതാണ് എന്റെ വയലിന്‍ എന്ന്. ഞാന്‍ പറഞ്ഞു നേരിട്ട് ചോദിച്ചോളാന്‍. സുനൈനയുടെ സംസാരം കേട്ട വയലിന്റെ കണ്ണുകള്‍ വല്ലാതോന്നു തിളങ്ങി..... വയലിനെ കുറിച്ച് പറയുമ്പോള്‍ ചേട്ടന്‍ കാണിക്കുന്ന താല്പര്യം പണ്ടേ ശ്രന്ധിച്ചിട്ടുള്ള സുനൈന വയലിന്റെ കണ്ണുകളിലെ തിളക്കം കണ്ടു ഉള്ളില്‍ ഊറി ചിരിച്ചൂ.
തുടരും..................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക